കൊച്ചി : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കേരള ത്തില്‍ മഴ ശക്ത മാവും എന്ന് മുന്നറിയിപ്പ്. ഞായറാഴ്ച രാവിലെ യാണ് വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ ക്കടലില്‍ ന്യൂന മര്‍ദ്ദം രൂപപ്പെട്ടത്.
അടുത്ത 24 മണി ക്കൂറിനുള്ളില്‍ ന്യൂന മര്‍ദ്ദം ശക്തി പ്രാപി ക്കുകയും അടുത്ത ദിവസം തന്നെ കരയിലേക്ക് കയറും എന്നും പ്രതീക്ഷി ക്കുന്ന തായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർ കോട് ജില്ല കളില്‍ നിലവില്‍ റെഡ് അലർട്ടും തിരു വനന്ത പുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഒഴികെ മറ്റ് എല്ലാ ജില്ല കളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു.
മലയോര മേഖലയിൽ ശക്തമായ കാറ്റും മഴയും ഉണ്ടാവും. കടൽ ക്ഷോഭം ഉള്ളതിനാൽ മത്സ്യ ബന്ധന ത്തിന് പോകരുത് എന്നും കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു.