തിരുവനന്തപുരം : കേരളത്തിൽ രണ്ടു ദിവസ ത്തിനു ള്ളില്‍ തുലാ വർഷം ആരംഭിക്കും എന്ന് കേന്ദ്ര കാലാ വസ്ഥാ വകുപ്പ്. ഇന്നു വ്യാപക മായി മഴ പെയ്യും. ശക്ത മായ കാറ്റ് വീശും എന്നതിനാല്‍ ഇന്ന് മത്സ്യ ത്തൊഴി ലാളികൾ കടലിൽ പോകരുത് എന്നും കാലാ വസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി യിട്ടുണ്ട്. ശനി യാഴ്ച വരെ കേരള ത്തില്‍ വ്യാപക മായ മഴ പെയ്യും.
തിരുവനന്തപുരം : മഴയിലും പ്രളയത്തിലും നദി കളിൽ അടിഞ്ഞു കൂടിയ എക്കൽ മണ്ണും മണലും നീക്കം ചെയ്യു വാന്‍ നടപടി സ്വീകരി ക്കുവാന്‍ മുഖ്യ മന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷത യിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
പുഴകളു ടെയും നദികളു ടെയും സംരക്ഷണ ത്തിനും വെള്ള പ്പൊക്ക നിയന്ത്രണ ത്തിനും ഈ നടപടി അനി വാര്യം എന്ന് യോഗം വിലയി രുത്തി. നടപടി കൾ സമയ ബന്ധിതമായി പൂർത്തി യാക്കു ന്നതിന് ചീഫ് സെക്രട്ടറി ടോം ജോസി ന്റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും.
കാലവര്‍ഷ ത്തിനു ശേഷം ലഭിക്കുന്ന മഴ വെള്ളം ഫല പ്രദമായി സംഭരി ക്കുന്ന തിന് അടി യന്തര ഇട പെടല്‍ വേണം. കഴിയാവുന്നത്ര സ്ഥല ങ്ങളില്‍ പരമാ വധി മഴ വെള്ളം സംഭരി ക്കണം. അതോടൊപ്പം കുളങ്ങളും മറ്റു ജല സ്രോതസ്സു കളും ശുദ്ധീ കരി ക്കുവാനും നടപടി വേണം.
തദ്ദേശ സ്വയംഭരണ, ജല വിഭവ വകുപ്പുകളും ഹരിത കേരള മിഷനും യോജിച്ച് നവംബര്‍ മുതല്‍ തന്നെ ഈ പ്രവൃത്തി ആരംഭിക്കണം. ജില്ലാ തല ത്തില്‍ ഏകോപന ത്തിന് സംവി ധാനം ഉണ്ടാകണം.ഓരോ പഞ്ചായത്തിലും ഇതു കൃത്യമായി നടപ്പാക്കുന്നു എന്ന് ഉറപ്പു വരു ത്തണം. എല്ലാ മാസവും ഇക്കാര്യം അവ ലോകനം ചെയ്യണം എന്നും മുഖ്യമന്ത്രിനിര്ദ്ദേശിച്ചു.
പ്രളയ കാലത്ത് അടിഞ്ഞു കൂടിയ അധിക മണലും എക്കല്‍ മണ്ണും നീക്കുന്നതിന് ദുരന്ത നിവാരണ നിയമ പ്രകാരം കലക്ടർ മാർക്ക് അധികാരം ഉണ്ട് എന്നും ഇതുപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്ത ത്തോടെ മണൽ നീക്കണം.
ജല സേചന വകുപ്പ്, വൈദ്യുതി ബോർഡ് എന്നിവയുടെ കീഴിലുള്ള ഡാമു കളില്‍ നിന്നും മണൽ നീക്കേണ്ടതുണ്ട്. ജല വിഭവ വകുപ്പ്, വൈദ്യുതി വകുപ്പ്, വനം വകുപ്പ് എന്നിവയെ ഏകോപി പ്പിച്ച് ഇതു ചെയ്തു തീര്‍ക്കണം എന്നും മുഖ്യ മന്ത്രി നിർദ്ദേശിച്ചു.
ചാവക്കാട് : കനോലി കനാലിലേയും ചേറ്റുവ പ്പുഴയി ലെയും ചെളി നീക്കി വെള്ളത്തിന്റെ സംഭരണ ശേഷി കൂട്ടണം എന്ന് താലൂക്ക് വികസന സമിതിയിൽ ആവശ്യം.
ഓഖി ചുഴലിക്കാറ്റിനും പ്രളയത്തിനും ശേഷം ചെളി കുമിഞ്ഞു കൂടി ചേറ്റുവപ്പുഴയുടെയും കനോലി കനാലിന്റെയും സംഭരണ ശേഷിയും നീരൊഴുക്കും കുറഞ്ഞു എന്നും യോഗം വിലയിരുത്തി. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാതെ വെള്ളക്കെട്ട് ഉണ്ടാവുന്നതിന് ഇത് പ്രധാന കാരണം ആയിതീരുന്നു.
അഡീഷണൽ ഇറിഗേഷൻ വകുപ്പ് ഇക്കാര്യത്തിൽ ഉദാരമായ സമീപനം സ്വീകരിക്കുന്നു. പക്ഷേ, ജിയോളജി വകുപ്പിന്റെ കടുംപിടിത്തം ഉള്ളതിനാല്‍ ചെളി നീക്കം ചെയ്യുവാന്‍ കഴിയുന്നില്ല എന്നും യോഗം കുറ്റപ്പെടുത്തി.
ഈ ജലാശയങ്ങളില്‍ കാലാകാലങ്ങളിൽ അടിഞ്ഞു കൂടുന്ന ചെളി എടുത്ത് കുറഞ്ഞ നിരക്കിൽ നാളികേര കർഷകർക്ക് നൽകുന്ന പരമ്പരാഗത ചെളി വാരൽ തൊഴിലാളികളെ കള്ള ക്കടത്തുകാര്‍ എന്നു ചിത്രീകരിച്ച് നിയമ നടപടിയെടുക്കുന്ന രീതി അധികാരികൾ അവസാനിപ്പിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.
തിരുവനന്തപുരം : മഴയോടൊപ്പം ഉണ്ടാവുന്ന ശക്തമായ ഇടി മിന്നലു കളില്‍ അപകട സാദ്ധ്യത ഉള്ള തിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം എന്ന് നിര്‍ദ്ദേശം.
ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 10 മണി വരെയുള്ള സമയങ്ങളില്‍ ശക്തമായ ഇടി മിന്നലിനുള്ള സാദ്ധ്യത ഉള്ളതിനാലും അവ അപകടകാരികള്‍ ആയതിനാലും ജീവനും വൈദ്യുതി യുമായി ബന്ധിപ്പിച്ച വീട്ട് ഉപകരണ ങ്ങൾക്കും വലിയ നാശ നഷ്ടം ഉണ്ടാക്കും എന്നതിനാല്‍ കൂടുതല്‍ ജാഗ്രത വേണം എന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
തുറസ്സായ സ്ഥലത്തും ടെറസ്സിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം. മഴക്കാര്‍ കണ്ടു തുടങ്ങിയാലേ മുൻ കരുതലുകള്‍ എടുക്കണം. വീടിനു പുറത്തുള്ളവര്‍ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. അഥവാ ഈ സമയങ്ങളില്‍ തുറസ്സായ സ്ഥലത്ത് ആണെങ്കിൽ ഇടി മിന്നലില്‍ നിന്നും രക്ഷ നേടാന്‍ പാദങ്ങൾ ചേർത്തു വച്ച് കാൽ മുട്ടുകൾക്ക് ഇടയിൽ തല ഒതുക്കി ഉരുണ്ട് ഇരിക്കുക.
ഇടി മിന്നല്‍ കാണുന്നില്ല എന്നു കരുതി ടെറസ്സിലോ മൈതാനങ്ങളിലോ പോകരുത്. ഗൃഹോ പകരണ ങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണ ങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
വീടിനുള്ളിൽ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കു വാന്‍ ശ്രമിക്കുക. ഫോൺ ഉപയോഗിക്കരുത്. ഈ സമയങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കുക. ജനലു കളും വാതിലു കളും അടച്ചിടണം.
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപക മായി മഴ പെയ്യുവാന്‍ സാദ്ധ്യത ഉള്ളതിനാല്‍ ‘യെല്ലോ അലർട്ട്’ പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്യും.
കൊല്ലം : അതിശക്തമായ മഴക്കു സാദ്ധ്യത ഉള്ളതിനാല്‍ ഏഴു ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴി ക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴു ജില്ല കളിലാണ് ഇന്ന് ‘യെല്ലോ അലര്‍ട്ട്’ പ്രഖ്യാപിട്ടുള്ളത്. മത്സ്യ ത്തൊഴി ലാളി കള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ രാത്രി മുതൽ കൊല്ലം നഗര പരിധി യിൽ കനത്ത മഴ ആയതിനാല്‍ കൊല്ലം ജില്ല യില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍അവധി നല്‍കി. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷ കള്‍ക്ക് മാറ്റം ഉണ്ടാവില്ല.
ഇന്നത്തെ അവധി മൂലം നഷ്ടപ്പെടുന്ന അദ്ധ്യയന ദിന ത്തിന് പകരം അദ്ധ്യയന ദിവസം ക്രമീ കരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതര്‍ നടപടി സ്വീകരി ക്കണം എന്നും കൊല്ലം ജില്ലാ കളക്ടര്‍ അറിയി ച്ചിട്ടുണ്ട്.