കാബൂളിലെ ഇന്ത്യന്‍ എംബസ്സിയില്‍ ജൂലൈ 7ന് നടന്ന ബോംബ് ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ ചാര സംഘടന ആയ ഐ.എസ്.ഐ. ആണെന്ന് അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ. കണ്ടെത്തി. ബോംബ് ആക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികളും പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് അധികൃതരും തമ്മില്‍ കൈമാറിയ സന്ദേശങ്ങള്‍ പിടിച്ചെടുത്ത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് സി.ഐ.എ. ഈ നിഗമനത്തില്‍ എത്തിയത്. ഈ മേഖലയില്‍ തീവ്രവാദം നിയന്ത്രിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ പാക്കിസ്ഥാനി ഇന്റലിജന്‍സ് നിരന്തരമായി തുരങ്കം വെയ്ക്കുകയാണ് എന്നും അമേരിയ്ക്കന്‍ അധികൃതര്‍ വ്യക്തമാക്കി.
ഒരു ഇന്ത്യന്‍ സൈനിക അറ്റാഷെ അടക്കം 54 പേരാണ് എംബസ്സി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഇന്ത്യയ്ക്കെതിരെ തീവ്രവാദികളെ പാക്കിസ്ഥാന്‍ സഹായിക്കുന്നതിന് ലഭിക്കുന്ന ആദ്യത്തെ വ്യക്തമായ തെളിവാണ് ഇത് എന്നും അമേരിക്കന്‍ അധികൃതര്‍ പറയുകയുണ്ടായി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇന്ത്യ, തീവ്രവാദം, പാക്കിസ്ഥാന്‍