ഡി.എന്‍.എ പരിശോധനയില്‍ കാനിനെതിരെ തെളിവ്

May 25th, 2011

IMF head-epathram

ന്യൂയോര്‍ക്ക്: ഹോട്ടല്‍ ജീവനക്കാരിയെ ലൈംഗീകമായി പീഢിപ്പിച്ച കേസില്‍ മുന്‍ ഐ.എം.ഫ് മേധാവി ഡൊമനിക് സ്ട്രോസ് കാനിനെതിരെ ഡി.എന്‍.എ പരിശോധനാ തെളിവുകള്‍. പീഠനത്തിരയായതായി പറയപ്പെടുന്ന യുവതിയുടെ വസ്ത്രങ്ങളില്‍ നിന്നും കണ്ടെത്തിയ ശരീരശ്രവങ്ങള്‍ കാനിന്റേതാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞു. ഈ ഡി.എന്‍.എ പരിശോധനാ ഫലം കാനിനെതിരെ സുപ്രധാന തെളിവായി മാറും. വിചാരണ നേരിടുന്ന കാന്‍ ഇപ്പോള്‍ വീട്ടു തടങ്കലിലാണ്‌. അമേരിക്കയിലെ മാന്‍ഹാട്ടനിലുള്ള ആഡംഭര ഹോട്ടലില്‍ വച്ച് കാന്‍ പീഢിപ്പിക്കുവാന്‍ ശ്രമിച്ചതായി 32 വയസ്സുകാരിയായ ജീവനക്കാരി പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വിമാനത്തില്‍ നിന്നുമാണ് കാനിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കപ്പെട്ട കാന്‍ ഡി.എന്‍.എ പരിശോധനയ്ക്ക് സ്വമേധയാ സമ്മതിക്കുകയും ചെയ്തു. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഐ.എം.ഫ് പ്രസിഡണ്ട് സ്ഥാനം കാന്‍ രാജിവെക്കേണ്ടി വന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഗ്നിപര്‍വത പുക : 252 വിമാനങ്ങള്‍ റദ്ദ്‌ ചെയ്തു

May 24th, 2011

volcanic-ash-epathram

ഗ്ലാസ്ഗോ : അഗ്നി പാര്‍വത പുക മൂലം യൂറോപ്പില്‍ 252 വിമാന സര്‍വീസുകള്‍ റദ്ദ്‌ ചെയ്തു. ഹീത്രോ, ഗ്ലാസ്ഗോ, എഡിന്‍ബര്‍ഗ്, ഇന്വേര്നെസ്, അബര്‍ദീന്‍, ന്യൂകാസ്ല്‍ എന്നീ വിമാന താവളങ്ങളുടെ പ്രവര്‍ത്തനത്തെ ഐസ്‌ലാന്‍ഡിലെ ഗ്രിമ്സവോന്‍ അഗ്നിപര്‍വതത്തില്‍ നിന്നും ഉയരുന്ന ചാര പുക കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമ തന്റെ അയര്‍ലണ്ട് സന്ദര്‍ശനം വെട്ടി ചുരുക്കി ഇന്നലെ രാത്രി തന്നെ ഇംഗ്ലണ്ടില്‍ എത്തി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ ചുഴലിക്കാറ്റ് : 116 മരണം

May 24th, 2011

joplin-missouri-tornado-epathram

വാഷിംഗ്ടണ്‍: അമേരിക്കന്‍ സംസ്ഥാനമായ മിസോറിയിലുണ്ടായ ടൊര്‍ണാഡോ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 116 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. രാത്രിയാണ് സംഭവമുണ്ടായത്. അമ്പതു വര്‍ഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും നാശം വിതച്ച കൊടുങ്കാറ്റായിരുന്നു ഞായറാഴ്ച  ഉണ്ടായത്. ജോപ്‌ലിന്‍ പട്ടണത്തിന്റെ ഗണ്യമായ ഭാഗം കൊടുങ്കാറ്റില്‍ തകര്‍ന്നു.

സ്കൂളുകളും കടകളും ആശുപത്രികളും വീടുകളും തകര്‍ന്നു. വൈദ്യുതി ലൈനുകളും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകര്‍ന്നു. മിക്ക പ്രദേശങ്ങളും ഇരുട്ടിലാണ്. വാഹനങ്ങള്‍ റോഡുകളില്‍ ചിതറിക്കിടക്കുകയാണ്. ഗവര്‍ണര്‍ ജേ നിക്‌സണ്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വീണ്ടും ചുഴലിക്കൊടുങ്കാറ്റ്‌ ഉണ്ടാകാനിടയുണ്ടെന്ന്‌ അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കി.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലൈംഗിക പീഡനം: ഐ.എം.എഫ്. മേധാവി ജയിലില്‍

May 18th, 2011

IMF head-epathram

ന്യൂയോര്‍ക്ക്: ലൈംഗികപീഡനക്കേസില്‍ പിടിയിലായ അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.) മേധാവി ഡൊമിനിക് സ്‌ട്രോസ് കാന്‍ ന്യൂയോര്‍ക്കിലെ റിക്കേഴ്‌സ് ഐലന്‍ഡ് ജയിലിലായി.

അമേരിക്കയില്‍ മാന്‍ഹാട്ടനിലെ മിഡ്ടൌണ്‍ ഹോട്ടലിലെ ഫ്രാന്‍സിലേക്കുള്ള വിമാനത്തില്‍ നിന്നാണ് കാനിനെ ഡിക്ടറ്റീവുകള്‍ അറസ്റ്റ്‌ ചെയ്തത്. ഹോട്ടലിന്റെ ഹാളില്‍ നില്‍ക്കുകയായിരുന്ന തന്നെ കാന്‍ മുറിയിലേക്ക് വലിച്ചു കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം. ഞായറാഴ്ച നടന്ന പരേഡില്‍ കാനിനെ യുവതി തിരിച്ചറിഞ്ഞു. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ഡി.എന്‍.എ. പരിശോധനകള്‍ക്കായി കാനിന്റെ വസ്ത്ര സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.

ആരോപണത്തിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചന ആണൈന്നു കുറ്റപ്പെടുത്തിയ കാന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. സംഭവ സമയത്ത് താന്‍ മകളുമൊത്ത് ഡിന്നര്‍ കഴിക്കുകയായിരുന്നു എന്നും കാന്‍ പറയുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

റിഥംസ് ഓഫ് സൗത്ത് ഏഷ്യ : ഹാമില്‍റ്റണില്‍ ആഘോഷിച്ചു

May 18th, 2011

canada-south-asian-anniversary-epathram
കാനഡ : കാനഡ യിലെ സൗത്ത് ഏഷ്യന്‍ ഹെറിറ്റേജിന്‍റെ ഏഴാം വാര്‍ഷിക ആഘോഷങ്ങള്‍ ഹാമില്‍റ്റണ്‍ ചാപ്റ്ററിന്‍റെ ആഭിമുഖ്യ ത്തില്‍ വെസ്റ്റ്ഡേല്‍ സ്കൂളില്‍ വെച്ച് കൊണ്ടാടി.

ഹാമില്‍റ്റണ്‍ മേയര്‍ റോബര്‍ട് ബ്രാറ്റിന യെ ആദരിച്ച ചടങ്ങിലെ മുഖ്യ പ്രാസംഗിക‍ന്‍ വെസ്റ്റേണ്‍ ഒണ്‍റ്റേറിയോ യൂണിവേഴ്സിറ്റി വൈസ് ചാന്‍സെലര്‍ ഡോ. അമിത് ചക്മ ആയിരുന്നു. പ്രസിഡന്‍റ് ശ്രീമതി ഇന്ദു സിംഗ് ചടങ്ങിന്‌ സ്വാഗതം പറഞ്ഞു.

canada-south-asia-anniversary-dance-epathram

എട്ട് തെക്കനേഷ്യന്‍ രാജ്യത്തിലെ ജനങ്ങള്‍ പങ്കെടുത്ത സായാഹ്നം വിവിധ കലാപരിപാടി കളാല്‍ സമ്പന്ന മായിരുന്നു. കലാ പരിപാടി കളിലെ മുഖ്യ ഇനം കള്‍‍ച്ചറല്‍ സെക്രട്ടറിയും മലയാളി അദ്ധ്യാപിക യുമായ ശ്രീമതി സുജാതാ സുരേഷ് ചിട്ടപ്പെടുത്തിയ നൃത്ത പരിപാടി കളായിരുന്നു.

canada-south-asian-heritage-dance-epathram

രൗദ്ര – ലാസ്യ – വീര രസ ങ്ങളുടെ രംഗാ വിഷ്ക്കാരങ്ങള്‍ അഭിനയ ത്തികവി ലൂടെ വിശദീകരിച്ച ഐശ്വര്യാ സജീവ്, ഗീതാ ഉണ്ണി, സന്ദേശ്, സംവിധായിക സുജാത എന്നിവര്‍ കാണികളുടെ പ്രശംസ നേടി.‍ ട്രഷറര്‍ നോഷി ഗുലാത്തി സദസ്സിന്‌ നന്ദി പ്രകാശിപ്പിച്ചു.‍

– അയച്ചു തന്നത് : ടോണി ജേക്കബ് കാനഡ (ചിത്രങ്ങള്‍ : ഡോ. ഖുര്‍ഷീദ് അഹ്മദ്)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുരോഹിതന്മാരുടെ പീഡനം പോലീസിനെ അറിയിക്കണമെന്ന് വത്തിക്കാന്‍

May 17th, 2011

pastor-epathram
വത്തിക്കാന്‍ : പുരോഹിതന്മാര്‍ നടത്തുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ ഉടനടി പോലീസിനെ അറിയിക്കണം എന്ന് വത്തിക്കാന്‍ നിര്‍ദ്ദേശിച്ചു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്ന പുരോഹിതന്മാരെ പറ്റി ഉടനടി പോലീസിനു വിവരങ്ങള്‍ കൈമാറണമെന്നും ലൈംഗിക പീഡനം തടയാന്‍ ആവശ്യമായ മാര്‍ഗ്ഗ രേഖകള്‍ക്ക് രൂപം നല്‍കണമെന്നും വത്തിക്കാന്‍ ഇത് സംബന്ധിച്ച് പുറത്തിറക്കിയ കത്തില്‍ പറയുന്നു.

എന്നാല്‍ അമേരിക്കയില്‍ പുറപ്പെടുവിച്ച മാര്ഗ്ഗ രേഖകളിലെ അത്ര കര്‍ശനമല്ല വത്തിക്കാന്‍ നിര്‍ദ്ദേശമെന്നു ചൂണ്ടിക്കാണിക്ക പ്പെടുന്നുണ്ട്. ആരോപണ വിധേയരായ പുരോഹിതന്മാരെ അന്വേഷണ വിധേയമായി ആരാധനയില്‍ നിന്നും മറ്റു ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഉള്ള നിര്‍ദ്ദേശമൊന്നും വത്തിക്കാന്‍ രേഖയില്‍ ഇല്ല.

പുരോഹിതന്മാര്‍ നടത്തിയ ബാല ലൈംഗിക പീഡന കേസുകള്‍ ആഗോള തലത്തില്‍ തന്നെ വന്‍ തോതില്‍ പുറത്തു വന്ന സാഹചര്യത്തില്‍ പ്രതിച്ഛായാ സംരക്ഷണ നടപടി എന്ന നിലയിലാണ് വത്തിക്കാന്റെ ഈ ചുവടുവെപ്പ്‌.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്ന പുരോഹിതന്മാരെ സഭയുടെ നിയമ പ്രകാരം ശിക്ഷിക്കുകയോ, പോലീസില്‍ ഏല്‍പ്പിക്കുകയോ ചെയ്യുന്നതിന് പകരം സഭയുടെ പേരിന് കളങ്കം ഏല്‍ക്കാതിരിക്കാന്‍ ആരോപണ വിധേയമാകുന്നവരെ മറ്റ് സ്ഥലങ്ങളിലേക്ക്‌ സ്ഥലം മാറ്റി അവരെ ബിഷപ്പുമാര്‍ സംരക്ഷിച്ചു പോരുകയാണ് പതിവ് എന്നാണ് ഇത്തരം ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരായവരുടെ സംഘടനയായ സര്‍വൈവേഴ്സ് നെറ്റ്വര്‍ക്ക് ഫോര്‍ ദോസ് അബ്യൂസ്‌ഡ്‌ ബൈ പ്രീസ്റ്റ്‌സ് (Survivors’ Network for Those Abused by Priests) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന്‍ അധീന കാശ്മീരില്‍ ചൈനീസ്‌ സാന്നിധ്യം

May 17th, 2011

peoples-liberation-army-epathram
ശ്രീനഗര്‍ : പാക്കിസ്ഥാന്‍ അധീന കാശ്മീരിലെ ചൈനീസ്‌ സാന്നിധ്യം ഇന്ത്യന്‍ സൈന്യത്തിന് ആശങ്കയ്ക്ക് കാരണമാകുന്നു എന്ന് ഒരു മുതിര്‍ന്ന ഇന്ത്യന്‍ സൈനക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. പാക്ക്സിതാന്‍ അധീന കാശ്മീരില്‍ വന്‍ തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. നിയന്ത്രണ രേഖയ്ക്ക് തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍ നിരവധി അണക്കെട്ടുകളും റോഡു പണികളും നടക്കുന്നുണ്ട്. ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഒട്ടേറെ ചൈനീസ്‌ കമ്പനികള്‍ പങ്കെടുക്കുന്നുണ്ട് എന്നും ഇതില്‍ ജോലി ചെയ്യുന്ന എന്‍ജിനിയര്‍മാരും മറ്റു തൊഴിലാളികളുമാണ് ഇവിടെയുള്ള ചൈനാക്കാര്‍ എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇവര്‍ തൊഴിലാളികളോ അതോ ചൈനീസ്‌ സൈനികരോ എന്ന കാര്യം വ്യക്തമല്ല എന്നാണ് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബിന്‍ ലാദന് പാക്കിസ്ഥാന്‍ സഹായം ലഭിച്ചു എന്ന് ഒബാമ

May 10th, 2011

barack-obama-epathram
വാഷിംഗ്ടണ്‍ : അമേരിക്ക കൊലപ്പെടുത്തി എന്ന് അവകാശപ്പെടുന്ന അല്‍ ഖായിദ നേതാവ്‌ ഒസാമാ ബിന്‍ ലാദന് പാക്കിസ്ഥാന് അകത്തു നിന്നും സഹായം ലഭിച്ചിരുന്നു എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമ പ്രസ്താവിച്ചു. ഞായറാഴ്ച ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാണ് ഒബാമ ഇത് അറിയിച്ചത്‌. എന്നാല്‍ ബിന്‍ ലാദന്‍ കൊല്ലപ്പെടുന്ന സമയത്ത് പാക്കിസ്ഥാനില്‍ ഉണ്ടായിരുന്നു എന്ന വസ്തുത പാക്കിസ്ഥാന്‍ സര്‍ക്കാരിന്  അറിയാമായിരുന്നോ എന്ന കാര്യം വ്യക്തമല്ല എന്നും ഒബാമ പറഞ്ഞു.

സര്‍ക്കാരിന് അകത്തോ, പുറത്തോ എവിടെ നിന്നാണ് ബിന്‍ ലാദന് സഹായം ലഭിച്ചത് എന്ന് പരിശോധിക്കും എന്നും ഒബാമ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലാദന്റെ കൊല ഒബാമ ‘ലൈവ് ‘കണ്ടു

May 4th, 2011

obama-epathram
വാഷിംഗ്ടണ്‍ :അല്‍ ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ തന്റെ  അബോട്ടാബാദിലെ വസതിയില്‍ കൊല്ലപ്പെടുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമ അതിന്റെ തത്സമയ സംപ്രേക്ഷണം കാണുകയായിരുന്നു. ലാദനെ കൊല്ലപ്പെടുത്തിയ സൈനികര്‍ തന്നെയാണ് വൈറ്റ്‌ഹൗസിലേക്ക് ഈ വീഡിയോ എത്തിച്ചത്. അവരുടെ ഹെല്‍മെറ്റുകളില്‍ ഘടിപ്പിച്ചിരുന്ന ക്യാമറകള്‍ വഴിയാണ് ഇത് സാധ്യമായത്.

നിരായുധനായ ലാദന്‍ യു.എസ് സൈനികരുടെ വെടിയേറ്റ് മരിക്കുന്ന ദൃശ്യം ഒബാമക്ക് വൈറ്റ് ഹൗസില്‍ ഇരുന്നു തന്നെ കാണാന്‍ സാധിച്ചു. വീട്ടിലെത്തിയ സൈനികര്‍ ലാദനെ പിടിക്കുവാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ തടുക്കുവാനായി ഓടിയെത്തി. അവരുടെ കാലില്‍ വെടിവെക്കുകയുണ്ടായി എന്ന് വൈറ്റ് ഹൗസ് അറിയിച്ചു. തുടര്‍ന്ന് ലാദന് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് മരിച്ച ലാദന്റെ ചിത്രം ഭീകരമായതിനാല്‍ ചിത്രം പുറത്തുവിടുന്നത് ആലോചിച്ചശേഷം മാത്രമായിരിക്കുമെന്നും യു.എസ് വെളിപ്പെടുത്തി.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബിന്‍ ലാദന്റെ മരണം : അമേരിക്ക ആഘോഷ ലഹരിയില്‍

May 3rd, 2011

osama-bin-laden-death-celebration-7-epathram

വാഷിംഗ്ടണ്‍ : നിന്റെ ശത്രു വീഴുമ്പോള്‍ സന്തോഷിക്കരുത്; അവന്‍ ഇടറുമ്പോള്‍ നിന്റെ ഹൃദയം ആനന്ദിക്കരുത്. ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ വിശ്വസിക്കുന്ന വിശുദ്ധ ഗ്രന്ഥത്തിലെ വരികളാണിവ. സദൃശ്യ വാക്യങ്ങള്‍ 24:17. എന്നിട്ടും ഒസാമാ ബിന്‍ ലാദനെ അമേരിക്കന്‍ സൈന്യം വധിച്ച വാര്‍ത്ത കേട്ട് അമേരിക്കക്കാര്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി, തെരുവുകളില്‍ ആനന്ദ നൃത്തമാടി. പ്രതികാരം എനിക്കുള്ളതു, ഞാന്‍ പകരം വീട്ടും (റോമര്‍ 12:19) എന്നും നിന്റെ ശത്രുവിനെ നിന്നെ പോലെ സ്നേഹിക്കുക എന്നുമുള്ള ബൈബിള്‍ വചനങ്ങള്‍ വിശുദ്ധമായി മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു ജനതയാണ് ശത്രുവിന്റെ മരണത്തില്‍ താണ്ടവ നൃത്തമാടിയത്.

ബിന്‍ ലാദന്റെ മരണ വാര്‍ത്ത അര്‍ഹിക്കുന്ന ഗൌരവത്തോടെ തന്നെയാണ് ഒബാമ ലോകത്തെ അറിയിച്ചത്‌.

എന്നാല്‍ വൈറ്റ് ഹൌസിന് പുറത്ത്‌ അമേരിക്ക ആഘോഷ ലഹരിയില്‍ ആടിത്തിമിര്‍ത്തു.
osama-bin-laden-death-celebration-1-epathram
അമേരിക്കയുടെ കുപ്രസിദ്ധമായ അബു ഗ്രൈബ് തടവറയില്‍ ശവത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അമേരിക്കന്‍ പട്ടാളക്കാരിയുടെ മുഖത്തെ അതേ വികാരം തന്നെയാണ് വാഷിംഗ്ടണ്‍ തെരുവുകളില്‍ ആഹ്ലാദ പ്രകടനം നടത്തിയ അമേരിക്കക്കാരുടെ മുഖത്തും പ്രകടമായത്‌. ഈ ചിത്രം ഒരു ദുസ്സൂചനയാണ്. സമൂഹ മനസ്സിന്റെ ഒരു അപകടകരമായ അവസ്ഥയാണ് ഇവിടെ അനാവൃതമാകുന്നത്.
abu-ghraib-female-soldier-epathram

അബു ഗ്രൈബ് തടവറയില്‍ നിന്നുള്ള ദൃശ്യം

osama-bin-laden-death-celebration-6-epathram
ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുന്ന ഒരു ഭീകരന്‍ കൊല്ലപ്പെടുന്നത് കൂടുതല്‍ നാശ നഷ്ടങ്ങള്‍ ഈ ലോകത്ത് ഉണ്ടാവാതിരിക്കാന്‍ സഹായകരമാണ്. ആ നിലയ്ക്ക് ഒസാമാ ബിന്‍ ലാദന്റെ മരണം ആശ്വാസകരമായി തോന്നാം. തങ്ങളുടെ പ്രിയപ്പെട്ടവരെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തില്‍ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക്‌ ആക്രമണത്തിന് പുറകില്‍ പ്രവര്‍ത്തിച്ചു എന്ന് അമേരിക്കന്‍ അധികൃതര്‍ പ്രഖ്യാപിച്ച വ്യക്തിയോട് പ്രതികാരം തോന്നുന്നതും മനുഷ്യ സഹജമാണ്. എന്നാല്‍ സഹജമായ വികാരങ്ങള്‍ എപ്പോഴും ഉത്തമമല്ല. ഇത്തരം അധമ ചോദനകളെ നിയന്ത്രിക്കുന്നതാണ് മനുഷ്യനെ സംസ്കാര ചിത്തനാക്കുന്നത്. നൂറ്റാണ്ടുകളായി ഇതാണ് മതങ്ങളും, സാമൂഹ്യ ആത്മീയ രാഷ്ട്രീയ നേതാക്കളും ഉദ്ബോധനം ചെയ്തു പോന്നത്.

6 ലക്ഷം അമേരിക്കക്കാര്‍ കൊല്ലപ്പെട്ട ആഭ്യന്തര യുദ്ധത്തിന്റെ ഒടുവില്‍ പ്രതികാരത്തിനുള്ള ആഹ്വാനം അമേരിക്കന്‍ രാഷ്ട്ര ശില്‍പ്പിയായ അബ്രഹാം ലിങ്കണ്‍ തള്ളിക്കളഞ്ഞു. നമ്മുടെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന മനുഷ്യത്വത്തിന്റെ നന്മയെ തിരിച്ചറിയാനാണ് അന്ന് ലിങ്കണ്‍ അമേരിക്കന്‍ ജനതയെ പഠിപ്പിച്ചത്.

നമ്മളെല്ലാം ഒരേ ദൈവത്തോട് തന്നെയാണ് പ്രാര്‍ഥിക്കുന്നത് എന്ന് പറഞ്ഞ ലിങ്കണ്‍ യുദ്ധത്തില്‍ രണ്ടു പക്ഷത്ത് നില കൊള്ളുന്നവര്‍ക്കും അവരുടേതായ ന്യായം ഉണ്ടാവും എന്ന അടിസ്ഥാന തത്വം അമേരിക്കക്കാരെ ഓര്‍മ്മിപ്പിച്ചു. യുദ്ധത്തിനിറങ്ങുന്ന ഓരോ ശത്രു സൈനികനും തന്റെ ആത്മരക്ഷയ്ക്കായി അതേ ദൈവത്തോട് തന്നെയാണ് പ്രാര്‍ഥിക്കുന്നത് എന്നും. സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ഭൂമിയിലെ അവസാനത്തെ പ്രതീക്ഷയായി നിലകൊള്ളാനുള്ള ഒരു മഹത്തായ ദൌത്യം അമേരിക്കയ്ക്ക് നിര്‍വഹിക്കാനുണ്ട് എന്ന ലിങ്കന്റെ വാക്കുകള്‍ക്ക് അന്ന് അമേരിക്കക്കാരെ ശാന്തരാക്കാന്‍ കഴിഞ്ഞു.

ഈ മഹത്തായ ലക്ഷ്യ ബോധമാണ് ഇന്നലെ തെരുവില്‍ നൃത്തമാടിയ അമേരിക്കയ്ക്ക് നഷ്ടമായത്‌. വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ തകര്‍ന്നു വീണപ്പോള്‍ പലസ്തീന്‍ തെരുവുകളില്‍ ജനം നടത്തിയ ആഹ്ലാദ പ്രകടനത്തിന് സമാനമായ പ്രകടനമാണ് അമേരിക്കന്‍ തെരുവുകളിലും അരങ്ങേറിയത്‌. അപക്വമായ, ബാലിശമായ ഈ വികാര പ്രകടനം അപകടകരമായ ഒരു സാമൂഹിക അവസ്ഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

പ്രതികാരത്തിലൂടെ എന്താണ് നേടുന്നത് എന്ന് ചിന്തിക്കുവാനും തിരിച്ചറിയുവാനുമുള്ള സന്ദര്‍ഭമാണിത്. നഷ്ടങ്ങള്‍ ആവര്‍ത്തിക്ക പ്പെടാതിരിക്കാന്‍ ഇനി എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബിന്‍ ലാദനെ കൊന്നെന്ന് അമേരിക്ക
Next »Next Page » ലാദന്റെ കൊല ഒബാമ ‘ലൈവ് ‘കണ്ടു »



  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine