ബോസ്റ്റണ്‍ : കാന്‍സറിനെ കുറിച്ചുള്ള പുസ്തകം എഴുതിയ ഇന്ത്യന്‍ വംശജ നായ ഡോക്ടര്‍ സിദ്ധാര്‍ഥ മുഖര്‍ജിക്ക് പുലിറ്റ്സര്‍ സമ്മാനം ലഭിച്ചു.
‘രോഗങ്ങളുടെ ചക്രവര്‍ത്തി: അര്‍ബുദത്തിന്‍റെ ജീവചരിത്രം‘ ( The Emperor of All Maladies: A Biography of Cancer) എന്ന ഗ്രന്ഥ മാണ് അദ്ദേഹത്തെ 2011-ലെ നോണ്‍ ഫിക്ഷന്‍ വിഭാഗ ത്തിലെ പുരസ്കാര ത്തിന് അര്‍ഹമായത്. 10,000 യു. എസ്. ഡോളറാണ് സമ്മാനത്തുക.
ഹൃദ്യമായ ഭാഷ യിലാണ് ഗ്രന്ഥം രചിച്ചിട്ടുള്ളത് എന്ന് വിലയിരുത്തിയ അവാര്‍ഡ് കമ്മറ്റി വൈദ്യ ശാസ്ത്ര രംഗത്തെ അസാധാരണവും പ്രചോദന കരവുമായ ഒന്നാണീ പുസ്തക മെന്നും അഭിപ്രായപ്പെട്ടു.
ദില്ലിയില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തി യാക്കിയ ഡോ. മുഖര്‍ജി സ്റ്റാന്‍ ഫോര്‍ഡ് യൂണിവേഴ്സിറ്റി, ഓക്സ്ഫൊര്‍ഡ് യൂണിവേഴ്സിറ്റി, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി തുടങ്ങിയ ലോകോത്തര സ്ഥാപന ങ്ങളില്‍ വിദ്യാര്‍ഥി ആയിരുന്നു.
കൊളമ്പിയ സര്‍വ്വകലാ ശാല യില്‍ അസിസ്റ്റന്‍റ് പ്രൊഫസറായ സിദ്ധാര്‍ഥ മുഖര്‍ജി അറിയപ്പെടുന്ന ക്യാന്‍സര്‍ രോഗ വിദഗ്ദനുമാണ്. ഒരു രോഗി യുമായുള്ള സംഭാഷണ മധ്യേ അവര്‍ ഉന്നയിച്ച ഒരു ചോദ്യ ത്തില്‍ നിന്നുമാണ് ഇത്തരം ഒരു ഗ്രന്ഥ ത്തിന്‍റെ രചന യിലേക്ക് ഡോക്ടര്‍ സിദ്ധാര്‍ഥ മുഖര്‍ജി യെ നയിച്ചത്.