എന്‍ഡവര്‍ സുരക്ഷിതമായി തിരിച്ചെത്തി

June 2nd, 2011

nasa-endeavour-epathram

ഫ്ലോറിഡ : 6 ബഹിരാകാശ യാത്രികരെയും കൊണ്ട് നാസയുടെ ബഹിരാകാശ ഷട്ടില്‍ എന്‍ഡവര്‍ ഇന്നലെ രാത്രി സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. നാസയുടെ മുപ്പതു വര്‍ഷ ശൂന്യാകാശ പദ്ധതിയില്‍ ഇനി ഒരു യാത്ര കൂടി ഇതോടെ ബാക്കി വരും. ഈ യാത്രയ്ക്കായി ജൂലൈയില്‍ അറ്റ്ലാന്‍റിസില്‍ യാത്ര തിരിക്കുന്ന നാല് ബഹിരാകാശ യാത്രികരും ഈ യാത്ര കഴിഞ്ഞു തിരികെ എത്തിയവരില്‍ ഉള്‍പ്പെടുന്നു.

ഇതോടെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലെ 12 വര്ഷം നീണ്ടു നിന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി നാസ അറിയിച്ചു. 16 ദിവസം നീണ്ടു നിന്ന ഇവരുടെ യാത്രയ്ക്കിടയില്‍ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ 4 സ്പേസ് വാക്കുകളും ഇവര്‍ നടത്തി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദലായ് ലാമ രാഷ്ട്രീയ അധികാരങ്ങള്‍ ഉപേക്ഷിച്ചു

May 30th, 2011

dalai-lama-epathram

ധര്‍മ്മശാല : തിബത്തിന്റെ ആത്മീയ ആചാര്യനായ ദലായ് ലാമ തന്റെ രാഷ്ട്രീയ അധികാരങ്ങള്‍ ഒഴിഞ്ഞു കൊടുത്തു. ഇനി ഈ അധികാരങ്ങള്‍ പ്രധാന മന്ത്രിയില്‍ നിക്ഷിപ്തം ആയിരിക്കും. ചൈനീസ്‌ സൈന്യം ആധിപത്യം സ്ഥാപിച്ചിരിക്കുന്ന തിബത്തില്‍ നിന്നും ഇന്ത്യയിലെ ധര്‍മ്മശാലയില്‍ പ്രവാസത്തില്‍ കഴിയുന്ന ദലായ് ലാമയുടെ നേതൃത്വത്തില്‍ നിലവില്‍ ഉണ്ടായിരുന്ന സമാന്തര തിബത്തന്‍ പാര്‍ലിമെന്റിന്റെ പ്രത്യേക ത്രിദിന സമ്മേളനത്തില്‍ ആണ് ഈ തീരുമാനം കൈക്കൊണ്ടത്‌. ഇതോടെ പ്രവാസ പാര്‍ലമെന്റിന്റെ രാഷ്ട്രീയ അധികാരം പൂര്‍ണ്ണമായും ജനാധിപത്യപരമായി മാറി. ലാമയുടെ ഇഷ്ടപ്രകാരം അദ്ദേഹം തുടര്‍ന്നും തിബത്തിന്റെ ആത്മീയ നേതാവായി തുടരും എന്ന് പാര്‍ലമെന്റ് വക്താവ്‌ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജര്‍മ്മനിയില്‍ ഇ-കോളി പടരുന്നു

May 28th, 2011

e-coli-bacteria-epathram

ബെര്‍ലിന്‍ : ഇ-കോളി എന്ന മാരകമായ ബാക്ടീരിയ ജര്‍മ്മനിയില്‍ പടര്‍ന്നു പിടിക്കുന്നു. മൂന്നൂറോളം പേരാണ് ഈ ബാക്ടീരിയാ ബാധ ഏറ്റു ഗുരുതര അവസ്ഥയില്‍ ആയത്. കലശലായ വയറിളക്കം, സ്ട്രോക്ക്‌, കൊമ എന്നിങ്ങനെ ഗുരുതരമായ രോഗ ലക്ഷണങ്ങളാണ് ഇ-കോളി ബാധയ്ക്ക് ഉള്ളത്.

സ്പെയിനില്‍ നിന്നും ഇറക്കുമതി ചെയ്ത വെള്ളരിക്ക യിലൂടെയാണ് ഈ ബാക്ടീരിയ ജര്‍മ്മനിയില്‍ എത്തിയത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കിടപ്പറയില്‍ അതിക്രമിച്ചു കയറി പീഡനം : ഇന്ത്യന്‍ വിദ്യാര്‍ത്ഥി ബ്രിട്ടനില്‍ തടവിലായി

May 28th, 2011

violence-against-women-epathram

ലണ്ടന്‍ : രാത്രി വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി ഉറങ്ങി കിടക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരനായ വിദ്യാര്‍ത്ഥിക്ക് ബ്രിട്ടീഷ്‌ കോടതി മൂന്നു വര്ഷം തടവ്‌ ശിക്ഷ വിധിച്ചു. 23 കാരനായ പ്രദീപ്‌ ഭാസ്കര്‍ എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിക്കാണ് ശിക്ഷ ലഭിച്ചത്. പീഡന ശ്രമത്തെ തുടര്‍ന്ന് യുവതി ബഹളം വെച്ചപ്പോള്‍ ഇയാള്‍ ഇറങ്ങി ഓടിയെങ്കിലും ഇയാളുടെ പാസ്പോര്‍ട്ട് യുവതിയുടെ കിടപ്പറയില്‍ വീണു പോയി. ഇത് വെച്ചാണ് പോലീസ്‌ ഇയാളെ പിടി കൂടിയത്.

യുവതിയോടൊപ്പം ഒരു പുരുഷനും സംഭവ സമയത്ത് കിടക്കുന്നുണ്ടായിരുന്നു എന്നത് സംഭവത്തെ വിചിത്രമാക്കുന്നു എന്ന് ശിക്ഷ വിധിച്ച ജൂറി ചൂണ്ടിക്കാട്ടി. ഏറെ മദ്യപിച്ചിരുന്ന തനിക്ക്‌ ദാഹിച്ചപ്പോള്‍ വെള്ളം കുടിക്കാന്‍ വേണ്ടിയാണ് വീട്ടിനുള്ളില്‍ കയറിയത് എന്നും വെള്ളം എടുക്കാനുള്ള അനുവാദം ചോദിക്കാന്‍ ഉറങ്ങി കിടന്ന യുവതിയെ താന്‍ തട്ടി വിളിക്കുകയായിരുന്നു എന്നും പെട്ടെന്ന് പേടിച്ചരണ്ട യുവതി ബഹളം വെച്ചപ്പോഴാണ് താന്‍ ഇറങ്ങി ഓടിയത് എന്നുമുള്ള യുവാവിന്റെ വാദം കോടതി വിശ്വസനീയമല്ല എന്ന് പറഞ്ഞു തള്ളി. യുവതിയുടെ കിടപ്പറയില്‍ നിന്നും ലഭിച്ച ചൂയിംഗ് ഗം പരിശോധന നടത്തിയപ്പോള്‍ പ്രദീപിന്റെ ഡി. എന്‍. എ. ഉള്ളതായി കണ്ടെത്തിയതാണ് ഇയാളെ ശിക്ഷിക്കാനുള്ള പ്രധാന തെളിവായത്‌.

എഞ്ചിനിയറിംഗ് പഠനം കഴിഞ്ഞ് താങ്കള്‍ ഉയര്‍ന്ന ശമ്പളത്തോടെ എന്‍ജിനിയര്‍ ആവുന്നതോടെ താങ്കളുടെ ഈ പ്രവര്‍ത്തി താങ്കള്‍ക്ക് മറക്കുവാന്‍ ആയേക്കും. എന്നാല്‍ താങ്കളുടെ അതിക്രമത്തില്‍ മനം നൊന്ത ആ യുവതിക്ക്‌ ഇതത്ര പെട്ടെന്നൊന്നും മറക്കുവാന്‍ കഴിയില്ല എന്നും ജഡ്ജി വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യെമനില്‍ പോരാട്ടം രൂക്ഷം

May 28th, 2011

yemen protests-epathram
സന: യെമനില്‍ ആഭ്യന്തര കലാപം രൂക്ഷമായതോടെ ഇന്നലെ 18 ഗോത്ര വര്‍ഗ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു. ഹാഷിദ് ഗോത്ര വര്‍ഗ്ഗങ്ങളും യെമനി പ്രസിഡന്‍റ് അലി അബ്ദുള്ള സലെയെ പിന്തുണയ്ക്കുന്ന സൈന്യവും തമ്മിലാണ് കലാപം. കഴിഞ്ഞ  ഒരാഴ്ചയ്ക്കിടെ പോരാട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 127 ആയി ഉയര്‍ന്നു.

മാസങ്ങളായി നടന്നുവരുന്ന ഈ പ്രക്ഷോഭം കൂടുതല്‍ രൂക്ഷമാകുന്നു എന്ന്  വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പല നഗരങ്ങളും ഗോത്ര വര്‍ഗക്കാര്‍ പിടിച്ചെടുത്തതായി ആണ് റിപ്പോര്‍ട്ട്‌. യെമനിലെ തീരദേശ നഗരമായ സിന്‍ജിബാറിന്‍റെ നിയന്ത്രണം ഇസ് ലാമിക് തീവ്രവാദികള്‍ കൈയടക്കിയതായി സുരക്ഷാസേനാ വക്താവ് അറിയിച്ചു. ഇവിടെ 8 പൊലീസുകാരും രണ്ടു സാധാരണക്കാരും കൊല്ലപ്പെട്ടു.

ആയിരക്കണക്കിന് ഇന്ത്യക്കാര്‍ യെമനില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ സുരക്ഷയെ കുറിച്ച് ഇന്ത്യക്ക് ആശങ്കയുണ്ട്. യെമനില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ നാട്ടിലേക്കു മടങ്ങണമെന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐ. എം. എഫ്‌. അദ്ധ്യക്ഷ സ്ഥാനം: ഫ്രഞ്ച് ധന മന്ത്രിയും രംഗത്ത്‌

May 26th, 2011

christine-legarde-epathram

പാരിസ്: അന്താരാഷ്ട്ര നാണയ നിധി (ഐ. എം. എഫ്.) അധ്യക്ഷ സ്ഥാനത്തേക്ക് ഫ്രഞ്ച് ധന മന്ത്രി ക്രിസ്റ്റിന്‍ ലഗാഡേയും മത്സരിക്കാന്‍ ഒരുങ്ങുന്നു. ധന മന്ത്രിയായി മികച്ച പ്രകടനം കാഴ്ച വെച്ച ഇവര്‍ക്ക്  യൂറോപ്യന്‍ യൂണിയന്റെ പിന്തുണയും ഉണ്ട്. ഇന്നേ വരെ ഒരു വനിത ഈ സ്ഥാനം വഹിക്കാത്തതിനാല്‍ ലഗാഡെ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിത എന്ന പ്രത്യേകത കൂടിയുണ്ടാവും. നിലവിലെ അദ്ധ്യക്ഷന്‍ ഡൊമനിക് സ്ട്രോസ് കാന്‍ ലൈംഗികാതിക്രമ കേസില്‍ അകപ്പെട്ടതിനാല്‍ അദ്ധ്യക്ഷ സ്ഥാനം രാജി വെച്ചിരുന്നു. 24 അംഗ എക്സിക്യൂട്ടീവ് ആണ് അദ്ധ്യക്ഷ സ്ഥാനത്ത് ആരായിരിക്കണം എന്ന് തീരുമാനിക്കുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

ഡി.എന്‍.എ പരിശോധനയില്‍ കാനിനെതിരെ തെളിവ്

May 25th, 2011

IMF head-epathram

ന്യൂയോര്‍ക്ക്: ഹോട്ടല്‍ ജീവനക്കാരിയെ ലൈംഗീകമായി പീഢിപ്പിച്ച കേസില്‍ മുന്‍ ഐ.എം.ഫ് മേധാവി ഡൊമനിക് സ്ട്രോസ് കാനിനെതിരെ ഡി.എന്‍.എ പരിശോധനാ തെളിവുകള്‍. പീഠനത്തിരയായതായി പറയപ്പെടുന്ന യുവതിയുടെ വസ്ത്രങ്ങളില്‍ നിന്നും കണ്ടെത്തിയ ശരീരശ്രവങ്ങള്‍ കാനിന്റേതാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞു. ഈ ഡി.എന്‍.എ പരിശോധനാ ഫലം കാനിനെതിരെ സുപ്രധാന തെളിവായി മാറും. വിചാരണ നേരിടുന്ന കാന്‍ ഇപ്പോള്‍ വീട്ടു തടങ്കലിലാണ്‌. അമേരിക്കയിലെ മാന്‍ഹാട്ടനിലുള്ള ആഡംഭര ഹോട്ടലില്‍ വച്ച് കാന്‍ പീഢിപ്പിക്കുവാന്‍ ശ്രമിച്ചതായി 32 വയസ്സുകാരിയായ ജീവനക്കാരി പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വിമാനത്തില്‍ നിന്നുമാണ് കാനിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കപ്പെട്ട കാന്‍ ഡി.എന്‍.എ പരിശോധനയ്ക്ക് സ്വമേധയാ സമ്മതിക്കുകയും ചെയ്തു. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഐ.എം.ഫ് പ്രസിഡണ്ട് സ്ഥാനം കാന്‍ രാജിവെക്കേണ്ടി വന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഗ്നിപര്‍വത പുക : 252 വിമാനങ്ങള്‍ റദ്ദ്‌ ചെയ്തു

May 24th, 2011

volcanic-ash-epathram

ഗ്ലാസ്ഗോ : അഗ്നി പാര്‍വത പുക മൂലം യൂറോപ്പില്‍ 252 വിമാന സര്‍വീസുകള്‍ റദ്ദ്‌ ചെയ്തു. ഹീത്രോ, ഗ്ലാസ്ഗോ, എഡിന്‍ബര്‍ഗ്, ഇന്വേര്നെസ്, അബര്‍ദീന്‍, ന്യൂകാസ്ല്‍ എന്നീ വിമാന താവളങ്ങളുടെ പ്രവര്‍ത്തനത്തെ ഐസ്‌ലാന്‍ഡിലെ ഗ്രിമ്സവോന്‍ അഗ്നിപര്‍വതത്തില്‍ നിന്നും ഉയരുന്ന ചാര പുക കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമ തന്റെ അയര്‍ലണ്ട് സന്ദര്‍ശനം വെട്ടി ചുരുക്കി ഇന്നലെ രാത്രി തന്നെ ഇംഗ്ലണ്ടില്‍ എത്തി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ ചുഴലിക്കാറ്റ് : 116 മരണം

May 24th, 2011

joplin-missouri-tornado-epathram

വാഷിംഗ്ടണ്‍: അമേരിക്കന്‍ സംസ്ഥാനമായ മിസോറിയിലുണ്ടായ ടൊര്‍ണാഡോ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 116 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. രാത്രിയാണ് സംഭവമുണ്ടായത്. അമ്പതു വര്‍ഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും നാശം വിതച്ച കൊടുങ്കാറ്റായിരുന്നു ഞായറാഴ്ച  ഉണ്ടായത്. ജോപ്‌ലിന്‍ പട്ടണത്തിന്റെ ഗണ്യമായ ഭാഗം കൊടുങ്കാറ്റില്‍ തകര്‍ന്നു.

സ്കൂളുകളും കടകളും ആശുപത്രികളും വീടുകളും തകര്‍ന്നു. വൈദ്യുതി ലൈനുകളും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകര്‍ന്നു. മിക്ക പ്രദേശങ്ങളും ഇരുട്ടിലാണ്. വാഹനങ്ങള്‍ റോഡുകളില്‍ ചിതറിക്കിടക്കുകയാണ്. ഗവര്‍ണര്‍ ജേ നിക്‌സണ്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വീണ്ടും ചുഴലിക്കൊടുങ്കാറ്റ്‌ ഉണ്ടാകാനിടയുണ്ടെന്ന്‌ അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കി.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലൈംഗിക പീഡനം: ഐ.എം.എഫ്. മേധാവി ജയിലില്‍

May 18th, 2011

IMF head-epathram

ന്യൂയോര്‍ക്ക്: ലൈംഗികപീഡനക്കേസില്‍ പിടിയിലായ അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.) മേധാവി ഡൊമിനിക് സ്‌ട്രോസ് കാന്‍ ന്യൂയോര്‍ക്കിലെ റിക്കേഴ്‌സ് ഐലന്‍ഡ് ജയിലിലായി.

അമേരിക്കയില്‍ മാന്‍ഹാട്ടനിലെ മിഡ്ടൌണ്‍ ഹോട്ടലിലെ ഫ്രാന്‍സിലേക്കുള്ള വിമാനത്തില്‍ നിന്നാണ് കാനിനെ ഡിക്ടറ്റീവുകള്‍ അറസ്റ്റ്‌ ചെയ്തത്. ഹോട്ടലിന്റെ ഹാളില്‍ നില്‍ക്കുകയായിരുന്ന തന്നെ കാന്‍ മുറിയിലേക്ക് വലിച്ചു കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം. ഞായറാഴ്ച നടന്ന പരേഡില്‍ കാനിനെ യുവതി തിരിച്ചറിഞ്ഞു. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ഡി.എന്‍.എ. പരിശോധനകള്‍ക്കായി കാനിന്റെ വസ്ത്ര സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.

ആരോപണത്തിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചന ആണൈന്നു കുറ്റപ്പെടുത്തിയ കാന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. സംഭവ സമയത്ത് താന്‍ മകളുമൊത്ത് ഡിന്നര്‍ കഴിക്കുകയായിരുന്നു എന്നും കാന്‍ പറയുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « റിഥംസ് ഓഫ് സൗത്ത് ഏഷ്യ : ഹാമില്‍റ്റണില്‍ ആഘോഷിച്ചു
Next »Next Page » അമേരിക്കയില്‍ ചുഴലിക്കാറ്റ് : 116 മരണം »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine