കാറിന്റെ വാതിലടക്കാത്തതിനു ഭാര്യയെ മൊഴിചൊല്ലി

September 28th, 2014

ജിദ്ദ: ഭാര്യ കാറിന്റെ വാതില്‍ അടച്ചില്ലെങ്കില്‍ ആരെങ്കിലും ഭാര്യയെ മൊഴിചൊല്ലുമോ? അതിശയം എന്ന് തോന്നാം എന്നാല്‍ സംഗതി സത്യമാണെന്ന് സൌധിയില്‍ നിന്നും ഉള്ള വാര്‍ത്ത. കാറിന്റെ വാതില്‍ അടച്ചില്ല എന്ന കാരണത്താല്‍ സൌദി അറേബ്യയിലെ ജിദ്ദയില്‍ യുവാവ് ഭാര്യയെ മൊഴിചൊല്ലി. വിനോദയാത്ര കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു കുടുമ്പം. കാറില്‍ നിന്നും ഇറങ്ങി ഭാര്യയോട് വാതില്‍ അടക്കുവാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടു. എന്നാല്‍ നിങ്ങള്‍ക്ക് അടച്ചു കൂടെ എന്ന് ഭാര്യ തിരിച്ചു ചോദിച്ചു. . കാറിന്റെ വാതില്‍ അടച്ചില്ലെങ്കില്‍ വീട്ടില്‍ കയറേണ്ട എന്ന് ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ ഭാര്യയും വിട്ടു കൊടുക്കുവാന്‍ തയ്യാറായില്ല.ഇതേ തുടര്‍ന്ന് പ്രകോപിതനായ യുവാവ് ഭാര്യയെ മൊഴിചൊല്ലുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് യുവതി തന്റെ സ്വന്തം വീട്ടിലേക്ക് പോയി. സുഹൃത്തുക്കളും ബന്ധുക്കളും ഇടപെട്ട് ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും ഇത്രയും ഉത്തരവാദിത്വം ഇല്ലാത്ത ഒരാള്‍ക്കൊപ്പം ജീവിക്കുവാന്‍ തനിക്ക് താല്പര്യമില്ലെന്ന് യുവതി വ്യക്തമാക്കി. അറബ് ന്യൂസ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിയറ്റ്നാം എയര്‍ലൈന്‍സില്‍ എയര്‍ ഹോസ്റ്റസുമാരുടെ ബിക്കിനി വിപ്ളവം

September 28th, 2014

bikini-airhostess-epathram

വിയറ്റ്‌നാം:യാത്രക്കാരെ ആകര്‍ഷിക്കുവാനായി ടിക്കറ്റ് നിരക്ക് കുറക്കുന്നതിനും ഒരു പടി കൂടി കടന്ന് എയര്‍ഹോസ്റ്റസുമാരുടെ വസ്ത്രം കുറച്ച് വിപ്ലവകരമായ മാറ്റവുമായി വിയറ്റ്‌നാം എയര്‍ലൈന്‍സ്. ബിക്കിനി ധാരിണികളായ എയര്‍ ഹോസ്റ്റസുമാരാണ് നിറപുഞ്ചിരിയോടെ വിമാനത്തിന്റെ വാതില്‍ക്കല്‍ നിന്നും യാത്രക്കാരെ അകത്തേക്ക് ആനയിക്കുന്നത്. വിമാനത്തില്‍ ബിക്കിനി ധരിച്ച സുന്ദരികളായ എയര്‍ഹോസ്റ്റസുമാരുടെ സേവനവും ഉണ്ടായിരിക്കും. ബിക്കിനി ധരിച്ച എയര്‍ഹോസ്റ്റസുമാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ക്കൊണ്ടിരിക്കുകയാണ്.

വിയറ്റ്‌നാമിലെ ഒരു പ്രശസ്ത മോഡല്‍ ഈ ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതോടെ ആണ് അവ വൈറലായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര്‍ രംഗത്തെത്തി. സംഭവം വിവാദമായതോടെ ചിത്രം ഔദ്യോഗികമല്ലെന്നും ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത് മോഡലുകളാണെന്നുമാണ് എയര്‍ലൈന്‍സ് അധികൃതരുടെ വാദം. എന്തായാലും ബിക്കിനി ധാരിണികളായ എയര്‍ ഹോസ്റ്റസുമാര്‍ നിറപുഞ്ചിരിയോടെ സേവന സന്നദ്ധരായി വരുന്നതിനെ സ്വാഗതം ചെയ്യുന്നവരുടെ കൂട്ടത്തില്‍ മലയാളികളും ഉണ്ട്. പലരും ഈ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകളില്‍ അനുകൂലമായ അഭിപ്രായം രേഖപ്പെടുത്തി.

ബിക്കിനി വിവാദം വിയറ്റ്നാം എയര്‍ലൈന്‍സിനു പുത്തരിയല്ല. 2012-ല്‍ ഹോച്ചുമിന്‍ സിറ്റിയില്‍ നിന്നും ഉള്ള പുതിയ സര്‍വ്വീസിന്റെ ആദ്യ യാത്രയില്‍ എയര്‍ഹോസ്റ്റസുമാര്‍ ബ്ക്കിനി ഡാന്‍സ് ചെയ്തിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് വിയറ്റ്‌നാം സിവില്‍ ഏവിയേഷന്‍ അതോരിറ്റി വിയറ്റ്നാം എയര്‍ലൈന്‍സില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദൈവകണം പ്രപഞ്ചത്തെ നശിപ്പിക്കും എന്ന് ഹോക്കിങ്ങ്

September 20th, 2014

stephen-hawking-epathram

ലണ്ടൻ: സേർൺ ഗവേഷണ കേന്ദ്രം 2012ൽ കണ്ടെത്തിയ ഹിഗ്ഗ്സ് ബോസൺ ആണവ കണത്തിന് പ്രപഞ്ചത്തെ നശിപ്പിക്കാൻ ഉള്ള ശേഷി ഉണ്ട് എന്ന് വിഖ്യാത ബ്രിട്ടീഷ് ഭൌതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങ് അഭിപ്രായപ്പെട്ടു. തന്റെ പുതിയ പുസ്തകമായ “സ്റ്റാർമസ്” ന്റെ ആമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.

നിലവിൽ കാണപ്പെടുന്ന എല്ലാറ്റിനും രൂപവും വലിപ്പവും നൽകുന്നത് ദൈവ കണം എന്ന് ഓമനപ്പേരിൽ വിളിക്കപ്പെടുന്ന ഹിഗ്ഗ്സ് ബോസൺ കണമാണ്. അത്യന്തം ഉയർന്ന തോതിലുള്ള ഊർജ്ജത്തിന്റെ സാന്നിധ്യത്തിൽ ഹിഗ്ഗ്സ് ബോസൺ കണം അസ്ഥിരമാവും. ഇതിനെ തുടർന്ന് ഉണ്ടാവുന്ന ശൂന്യതാ ജീർണ്ണതയിൽ പ്രപഞ്ചം നശിച്ച് പോവും. സമ്പൂർണ്ണ ശൂന്യതയുടെ ഒരു ചെറിയ പോള പ്രകാശ വേഗത്തിൽ വ്യാപിച്ച് സ്ഥല കാലങ്ങളെ ആവാഹിച്ച് ഇല്ലാതാക്കും. ഇത് ഏത് നിമിഷവും സംഭവിക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സമീപ ഭാവിയിൽ ഇത്തരമൊരു ദുരന്തത്തിനുള്ള സാദ്ധ്യത അദ്ദേഹം തള്ളിക്കളയുന്നുണ്ടെങ്കിലും ഹിഗ്ഗ്സ് ബോസൺ കണം ഉയർന്ന ഊർജ്ജത്തിന്റെ സാന്നിദ്ധ്യത്തിൽ അസ്ഥിരമാവാനുള്ള ആപൽ സാദ്ധ്യത അത് അവഗണിക്കാവുന്നതിലും അധികമാണ് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

“ഹാപ്പി” ആയാൽ അടിയും തടവും

September 20th, 2014

happy-video-tehran-epathram

ടെഹ്റാൻ: ഫാറൽ വില്യംസിന്റെ ജനപ്രിയ ഗാനമായ “ഹാപ്പി” പുനരാവിഷ്കരിക്കുന്ന വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ആറു പേരെ ഇറാനിൽ പോലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷം വരെ തടവും 91 അടികളുമാണ് ശിക്ഷ. ടെഹ്റാൻ നഗരത്തിലെ തെരുവുകളിലും കെട്ടിടങ്ങളുടെ മുകളിലുമായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയിൽ മൂന്ന് പുരുഷന്മാരും ശിരോവസ്ത്രം ധരിക്കാത്ത മൂന്ന് സ്ത്രീകളുമാണ് “ഹാപ്പി” എന്ന വിഖ്യാത ഗാനത്തിന്റെ പശ്ചാത്തലത്തിൽ നൃത്തം ചവിട്ടുന്നത്. രാജ്യത്തെ ഇസ്ലാമിക നിയമം ലംഘിച്ചതിനാണ് ശിക്ഷ. സ്ത്രീ പുരുഷന്മാർ ഒരുമിച്ച് നൃത്തം ചെയ്യുന്നതും സ്ത്രീകൾ ശിരോവസ്ത്രം അണിയാതെ പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെടുന്നതും നിയമ വിരുദ്ധമാണ്.

ഫാറൽ വില്യംസിന്റെ ടെഹ്റാനിലെ ആരാധകർ നിർമ്മിച്ച വീഡിയോ ഇതിനോടകം 13 ലക്ഷത്തിലേറെ പേരാണ് യൂട്യൂബിൽ വീക്ഷിച്ചത്. ഇറാന്റെ നടപടിയിലുള്ള പ്രതിഷേധവും യൂട്യൂബിന്റെ കമന്റുകളിൽ നിറഞ്ഞു കാണാം.

ലോകമെമ്പാടും നിന്നും ഉയർന്ന പ്രതിഷേധത്തെ തുടർന്ന് ഇവരുടെ ശിക്ഷ മൂന്ന് വർഷത്തേക്ക് നടപ്പിലാക്കില്ല. കുറ്റകൃത്യം ആവർത്തിക്കരുത് എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യൂണിയൻ ഭദ്രം

September 20th, 2014

scottish-independance-epathram

ലണ്ടൻ: ഇന്നലെ നടന്ന ഹിത പരിശോധനയിൽ ബ്രിട്ടന് ഒപ്പം നിൽക്കാൻ സ്കോട്ട് ജനത തീരുമാനിച്ചതോടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് തൽക്കാലം ആശ്വാസം ലഭിച്ചു. സാമ്പത്തിക രംഗത്തും രാഷ്ട്രീയ രംഗത്തും ഏറെ ഉൽക്കണ്ഠ ഉയർത്തിയ ഹിത പരിശോധനയിൽ 55 ശതമാനം പേരാണ് ബ്രിട്ടനിൽ നിന്നും വേർ പിരിയുന്നതിനെ എതിർത്ത് വോട്ട് ചെയ്തത്. ഹിത പരിശോധനാ ഫലം ഇനിയും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും തങ്ങൾ പരാജയപ്പെട്ടതായി സ്വാതന്ത്ര്യത്തിന് വേണ്ടി നില കൊണ്ട വിഭാഗം സമ്മതിച്ചു കഴിഞ്ഞു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സ്കോട്ട്ലൻഡ് ഇന്ന് തീരുമാനിക്കും

September 18th, 2014

scotland-referendum-epathram

എഡിൻബർഗ്: ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴെ നിൽക്കണമോ എന്ന കാര്യത്തിൽ രാജ്യമെമ്പാടും നടക്കുന്ന ഹിത പരിശോധനയിൽ സ്കോട്ട് ജനത ഇന്ന് തങ്ങളുടെ തീരുമാനം വ്യക്തമാക്കും. നൂറ്റാണ്ടുകൾ നീണ്ടു നിൽക്കുന്ന തർക്കമാണ് ഇന്ന് തീരുമാനം ആകാൻ പോകുന്നത് എന്ന പ്രതീക്ഷ നില നിൽക്കെ തന്നെ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറൂൺ നൽകിയ താക്കീത് ആശങ്കയ്ക്ക് വക നൽകുന്നുണ്ട്. സ്കോട്ട്ലൻഡ് ബ്രിട്ടീഷ് യൂണിയനിൽ നിന്നും വേർപിരിയാൻ തീരുമാനം എടുക്കുകയാണെങ്കിൽ അത് വേദനാജനകം ആയിരിക്കും അതത്ര സുഖകരമായിരിക്കില്ല എന്നും ഒരു താക്കീതിന്റെ സ്വരത്തിൽ തന്നെയാണ് പ്രധാനമന്ത്രി പറഞ്ഞത്. വളരെയേറെ ആലോചിച്ചിട്ട് വേണം ഈ കാര്യത്തിൽ തങ്ങളുടെ നിലപാട് സ്കോട്ട് ജനത വ്യക്തമാക്കേണ്ടത് എന്ന് ഈ കാര്യത്തിൽ ആദ്യമായി അഭിപ്രായ പ്രകടനം നടത്തിയ എലിസബത്ത് റാണിയും സ്കോട്ട് ജനതയെ ഉപദേശിച്ചു.

വേർപിരിയാതെ നിന്നാൽ കൂടുതൽ അധികാരങ്ങൾ നൽകാം എന്നാണ് ബ്രിട്ടൻ സ്കോട്ട്ലൻഡിന് നൽകുന്ന വാഗ്ദാനം.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇസ്ലാം മത പണ്ഡിതര്‍ക്കു ലണ്ടനില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം

September 10th, 2014

logo-release-of-zayed-peace-foundation-ePathram
ലണ്ടന്‍ : വിവിധ പരിപാടി കളില്‍ സംബന്ധിക്കുന്നതിന് യു. കെ. യില്‍ എത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ക്ക് ലണ്ടനില്‍ ഒരുക്കിയ സ്വീകരണ സംഗമം യു. കെ. യിലെ ഇന്ത്യന്‍ സമൂഹത്തിന്റെ അപൂര്‍വ്വ കൂട്ടായ്മയായി മാറി.

വൈറ്റ് ചാപ്പല്‍ വിക്കാം സ്വീറ്റില്‍ നൂറു കണക്കിന് പേര്‍ സംബ ന്ധിച്ച പരിപാടി യില്‍ മര്‍കസ് സമ്മേളന ത്തിന്റെ ഭാഗമായി ന്യൂഡല്‍ഹി യില്‍ നടക്കുന്ന ശൈഖ് സായിദ് പീസ് കോണ്‍ഫറന്‍സിന്റെ ലോഗോ പ്രകാശനവും നടന്നു.

കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ശാന്തി യുടേയും സമാധാന ത്തിന്റെയും വഴിയിലുള്ള പ്രവര്‍ത്തന ങ്ങളാണ് മനുഷ്യ ചരിത്ര ത്തില്‍ ഗുണപര മായ മാറ്റ ങ്ങള്‍ക്ക് വഴിമരുന്നിട്ടത് എന്നും കാന്തപുരം പറഞ്ഞു.

ഐക്യവും ഒരുമ യുമാണ് ആരോഗ്യമുള്ള ഏതു സമൂഹ ത്തിന്റെയും നെട്ടെല്ല്. അതില്ലാതെ യായാല്‍ കുടുംബവും സമുഹവും രാഷ്ട്ര ങ്ങളു മെല്ലാം ശിഥിലമാകും. പാരസ്പര്യ മില്ലായ്മ യില്‍ നിന്നാണ് എല്ലാ കുഴപ്പ ങ്ങളും തുടങ്ങുന്നത് എന്നും അദ്ദേഹം ഉണര്‍ത്തി. സമാധാനം കളിയാടുന്ന ലോക ത്തിനായി ജീവിച്ച ശൈഖ് സായിദി ന്റെ സന്ദേശ ങ്ങള്‍ ഏറെ പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ലോക ക്രമ ത്തില്‍ സമാധാന ത്തിനായുള്ള കൂടുതല്‍ ശബ്ദങ്ങള്‍ ഉയരേ ണ്ടതു ണ്ട്. ആ കര്‍ത്തവ്യ മാണ് പണ്ഡിതന്മാര്‍ നിര്‍വ്വഹി ക്കുന്നത്. മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ, മഅ്ദിന്‍ അക്കാദമി പോലുള്ള സ്ഥാപന ങ്ങള്‍ മുന്നോട്ടു വെക്കുന്ന സന്ദേശവും ഇതാണ്.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സംഗമം ഉദ്ഘാടനം ചെയ്തു. പ്രമുഖ കനേഡിയന്‍ – ബ്രിട്ടീഷ് കവിയും എഴുത്തു കാരനുമായ പോള്‍ അബ്ദുല്‍ വദൂദ് സദര്‍ലന്റ്, ഇദ്‌രീസ് മേഴ്‌സ് (അസോസിയേഷന്‍ ഓഫ് മുസ്‌ലിം സ്‌കൂള്‍സ് – യു. കെ), ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവര്‍ പ്രസംഗിച്ചു. അബ്ദു റഹിമാന്‍ നൂറാനി സ്വാഗതവും ഇ. വി. അബ്ദുല്‍ അസീസ് ആമുഖ പ്രഭാഷ ണവും മുനീര്‍ വയനാട് നന്ദിയും പറഞ്ഞു.

-മുനീര്‍ പാണ്ട്യാല

- pma

വായിക്കുക: , ,

Comments Off on ഇസ്ലാം മത പണ്ഡിതര്‍ക്കു ലണ്ടനില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം

ഇന്തോ – അഫ്ഗാൻ സൈനിക ബന്ധം ശക്തമാകും

September 10th, 2014

sushma-swaraj-hamid-karzai-epathram

കാബുൾ: ഇന്ത്യൻ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് അഫ്ഗാനിസ്ഥാൻ രാഷ്ട്രപതി ഹമീദ് കർസായിയുമായി കാബുളിൽ വെച്ച് നടത്തിയ കൂടിക്കാഴ്ച്ചയിൽ ഇന്തോ അഫ്ഗാൻ ബന്ധം ശക്തിപ്പെടുത്തുവാൻ തീരുമാനമായി. സുരക്ഷ, രാജ്യ രക്ഷ എന്നീ രംഗങ്ങളിൽ ഇന്ത്യയുആയി കൂടുതൽ ശക്തമായ സഹകരണമാണ് യുദ്ധം മൂലവും സുരക്ഷാ പ്രശ്നങ്ങൾ മൂലവും ഏറെ കാലമായി കെടുതികൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന അഫ്ഗാനിസ്ഥാൻ സർക്കാർ ലക്ഷ്യമിടുന്നത്. അഫ്ഗാനിസ്ഥാൻ നേരിടുന്ന വെല്ലുവിളികളിൽ ഇന്ത്യയുടെ പൂർണ്ണമായ ഷകരണം സുഷമാ സ്വരാജ് വാഗ്ദാനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധങ്ങളും ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഉരുത്തിരിഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അൽ ഖൈദ ഇന്ത്യ ലക്ഷ്യമിടുന്നു

September 4th, 2014

terrorist-epathram

കാബൂൾ: ജിഹാദിന്റെ പതാക ഉപഭൂഖണ്ഡത്തിൽ വ്യാപകമാക്കുന്നതിന്റെ അടുത്ത പടിയായി ഇന്ത്യയെ ലക്ഷ്യം വെച്ച് ഒരു ഇന്ത്യൻ ശാഖ ആരംഭിച്ചതായി അൽ ഖൈദ അറിയിച്ചു. ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം. ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ ചിത്രത്തിലാണ് അൽ ഖൈദ നേതാവ് അയ്മാൻ അൽ സവാഹിരി ഈ കാര്യം അറിയിച്ചത്. 55 മിനിറ്റ് ദൈർഘ്യമുണ്ട് ഈ വീഡിയോ ചിത്രത്തിന്. അൽ ഖൈദയുടെ ഇന്ത്യൻ ശാഖയുടെ രൂപീകരണം ബർമ, ബംഗ്ളാദേശ്, അസം, ഗുജറാത്ത്, കാശ്മീർ എന്നിവിടങ്ങളിലെ മുസ്ലീങ്ങൾക്ക് അനീതിക്കും അടിച്ചമർത്തലിനും എതിരെ പരിരക്ഷ നല്കും എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംഗീത അധ്യാപികയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

August 19th, 2014

മോസ്കോ: സംഗീത അധ്യാപികയുടെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സൌഹൃദ കൂട്ടായ്മയുടെ വെബ്സൈറ്റായ വികോണ്‍‌ടേകിലാണ് റഷ്യയിലെ ട്വെറിലെ സ്കൂളിലെ അധ്യാപികയായ യെലേന കോര്‍ണിഷോകോവ തന്റെ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളുടെ ടീച്ചറുടെ പരിപൂര്‍ണ്ണ നഗ്നവും അര്‍ദ്ധ നഗ്നവുമായ സെല്ഫികള്‍ കണ്ട് വിദ്യാര്‍ഥികള്‍ അന്തംവിട്ടു. അവര്‍ ഇത് മാതാപിതാക്കളുടേയും സ്കൂള്‍ അധികൃതരുടേയും ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് എത്രയും വേഗം ചിത്രങ്ങള്‍ നീക്കം ചെയ്യുവാന്‍ സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു എങ്കിലും അവര്‍ അതിനെ ഗൌരവമായി കാണേണ്ടതില്ല എന്നാണ് പ്രതികരിച്ചത്.

തന്റെ നഗ്ന സെല്ഫികള്‍ തന്റെ സുഹൃത്തുക്കള്‍ക്ക് കാണാന്‍ മാത്രമായി പോസ്റ്റു ചെയ്തതാണെന്നും അത് നീക്കം ചെയ്യുവാനോ ക്ഷമാപണം നടത്തുവാനോ താന്‍ തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി. മാത്രമല്ല മറ്റു പല അധ്യാപകരേക്കാളും മാന്യമായിട്ടാണ് താന്‍ ജീവിക്കുന്നതെന്നായിരുന്നു അവരുടെ മറുപടി.

നഗ്നത പ്രദര്‍ശനം തന്റെ സ്വകാര്യതയാണെന്നും അതില്‍ ഇടപെടേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് നാല്പതുകാരിയായ അധ്യാപിക. എന്നാല്‍ അധ്യാപികയുടെ ഈ നടപടിയില്‍ രക്ഷിതാക്കള്‍ കടുത്ത അസംതൃപ്തരാണ്. അധ്യാപക വൃത്തിയുടേയും സ്കൂളിന്റെയും അന്തസ്സിനു നിരക്കാത്ത കാര്യമാണ് അവര്‍ ചെയ്തതെന്നും അതിനാല്‍ എത്രയും വേഗം ഇവരെ പുറത്താക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. അധ്യാപികയുടെവിശദീകരണത്തില്‍ തൃപ്തരാകാത്ത സ്കൂള്‍ അധികൃതര്‍ ഒയെലേനയോട് ആഗസ്റ്റ് 25 നു മുമ്പ് രാജിവെക്കുവാന്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം അവരെ സ്കൂളില്‍ നിന്നും പുറത്താക്കുവാനാണ് തീരുമാനം.

സ്പെയിനിലെ അവധിക്കാലത്തിനിടയ്ക്ക് എടുത്തിട്ടുള്ളതാണ് അധികം ചിത്രങ്ങളും. ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നതും വികോണ്‍‌ടേകിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതും ടീച്ചര്‍ തന്നെയാണ്. യൂറോപ്പില്‍ ഫേസ്ബുക്ക് കഴിഞ്ഞാല്‍ ഏറ്റവും അധികം ജനപ്രിയത ഉള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് വികോണ്‍‌ടേകി. അധ്യാപികയുടെ നഗ്ന ചിത്രങ്ങള്‍ യൂറോപ്പും കടന്ന് മറ്റിടങ്ങളിലും വൈറലായി മാറിയിരിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മരണഭീതി; ഇറാഖിലെ ന്യൂനപക്ഷങ്ങള്‍ പലായനം ചെയ്യുന്നു
Next »Next Page » അൽ ഖൈദ ഇന്ത്യ ലക്ഷ്യമിടുന്നു »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine