കാരക്കസ്: വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് കൂടിവന്നാല്‍ ഒരു വര്‍ഷം കൂടി മാത്രമേ ജീവിച്ചിരിയ്ക്കൂയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. അര്‍ബുദ രോഗബാധിതനായ അദ്ദേഹത്തിന്റെ വന്‍കുടലിലും മൂത്രനാളിയിലുമാണു കാന്‍സര്‍ ഉണ്ടെന്നു സ്ഥിരീകരിച്ചത്. എന്നാല്‍ അസ്ഥികളടക്കം ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും കാന്‍സര്‍ ഇപ്പോള്‍ വ്യാപിച്ചിരിക്കുകയാണെന്നും ഷാവേസിനെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും, താന്‍ പൂര്‍ണമായും രോഗവിമുക്തനായെന്ന ഷാവേസിന്റെ വാദം ശരിയല്ലെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെ ഉദ്ധരിച്ചു ബ്രസീലിയന്‍ മാസികയായ വെജ റിപ്പോര്‍ട്ടു ചെയ്തു.