യൂറോപ്പ് തണുത്ത്‌ വിറക്കുന്നു ; 36 മരണം

January 31st, 2012

Extreme-Cold-In-Europe-epathram

ബ്രസല്‍സ്: കിഴക്കന്‍ യൂറോപ്പിലുണ്ടായ  കടുത്ത ശൈത്യത്തില്‍ 36 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മിക്കയിടത്തും താപനില -20ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടച്ചിട്ടിരിക്കുകയാണ്.  കനത്ത മഞ്ഞു വീഴ്ചമൂലം വിവിധ മേഖലകളില്‍ ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു . കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഉണ്ടായ അതി ശൈത്യത്തില്‍  ഉക്രെയിനില്‍ മാത്രം 18 പേര്‍ മരിച്ചു.  പോളണ്ടില്‍ പത്തു പേരും റൊമാനിയയില്‍  നാലുപേരും  മരിച്ചതായി അധികൃതര്‍ അറിയിച്ചു. ബള്‍ഗേറിയയിലും റൊമാനിയയിലും മധ്യ സൈബീരിയയിലും കനത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ട്

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യ ഇറാനോടൊപ്പം

January 31st, 2012

nejad-pranab-epathram

വാഷിംഗ്ടണ്‍ : അമേരിക്കയും യൂറോപ്യന്‍ സഖ്യവും ഇറാനെതിരെ നടപ്പിലാക്കിയ എണ്ണ കയറ്റുമതി നിരോധനത്തെ ഇന്ത്യ വക വെയ്ക്കില്ല എന്ന് വ്യക്തമാക്കി. തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇടയിലാണ് ഇന്ത്യന്‍ ധന മന്ത്രി പ്രണബ് മുഖര്‍ജി ഈ കാര്യം വെളിപ്പെടുത്തിയത്‌. ഇറാനില്‍ നിന്നും ഇന്ത്യ തുടര്‍ന്നും എണ്ണ ഇറക്കുമതി ചെയ്യും. ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ 12 ശതമാനവും ഇറാനില്‍ നിന്നും എത്തുന്നതാണ്. അതിനാല്‍ തന്നെ ഇറാന്റെ എണ്ണ വേണ്ടെന്നു വെയ്ക്കാന്‍ ഇന്ത്യക്കാവില്ല.

എന്നാല്‍ അമേരിക്ക നടപ്പിലാക്കിയ നിരോധനത്തെ മറികടന്ന് ഇറാനുമായി ഇടപാട്‌ നടത്തുന്നത് ദുഷ്ക്കരമാണ്. കാരണം ഇറാന്‍റെ സെന്‍ട്രല്‍ ബാങ്കുമായി ഇടപാട്‌ നടത്തുന്ന സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് എതിരെ തങ്ങള്‍ നടപടി സ്വീകരിക്കും എന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

ഇറാന് എതിരെയുള്ള ഉപരോധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ ധന മന്ത്രിമാരുടെ യോഗത്തിന് തൊട്ടുമുമ്പ് നടത്തിയ ഇന്ത്യയുടെ ഈ പ്രഖ്യാപനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭുതമായി

January 30th, 2012

puerto-princesa-underground-river-epathram

മാനില : ഫിലിപ്പൈന്‍സിലെ പലാവന്‍ പ്രവിശ്യയിലെ പ്യൂര്‍ട്ടോ പ്രിന്സേസ ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭുതങ്ങളില്‍ ഒന്നായി അംഗീകരിക്കപ്പെട്ടു. ആഗോള തലത്തില്‍ പുതിയ ഏഴു ലോകാത്ഭുതങ്ങള്‍ തെരഞ്ഞെടുക്കാനുള്ള ഉദ്യമത്തിന്റെ സ്ഥാപകനായ ബെര്‍നാര്‍ഡ് വെബര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതാണിത്. കഴിഞ്ഞ നവംബറിലാണ് തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ പുറത്തു വന്നത്. തെരഞ്ഞെടുക്കപ്പെട്ട ഏഴ് ലോകാത്ഭുതങ്ങളില്‍ ആദ്യമായി അംഗീകരിക്കപ്പെട്ടത് ജേജു ദ്വീപാണ്. ഇപ്പോള്‍ അംഗീകരിക്കപ്പെട്ട പ്യൂര്‍ട്ടോ പ്രിന്സേസ ഭൂഗര്‍ഭ നദിക്ക് പുറമെ ഇനിയും അംഗീകരിക്കപ്പെടാന്‍ ബാക്കിയുള്ള അഞ്ച് തെരഞ്ഞെടുക്കപ്പെട്ട അത്ഭുതങ്ങള്‍ ഇവയാണ് – ടേബിള്‍ പര്‍വ്വതം, കൊമോഡോ, ആമസോണ്‍, ഹലോംഗ് ബേ, ഇഗുആസു വെള്ളച്ചാട്ടം. ഇവയുടെ സൂക്ഷ്മ പരിശോധന നടന്നു വരികയാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആണവ സംഘം ഇറാനിലെത്തി

January 30th, 2012

iran-nuclear-programme-epathram

ടെഹ്‌റാന്‍ : ഐക്യരാഷ്ട്ര സഭയുടെ ആണവ സംഘം ഇറാനില്‍ എത്തി. ഇറാന്‍ ആണവ ആയുധങ്ങള്‍ നിര്‍മ്മിക്കുവാനുള്ള ശ്രമത്തിലാണ് എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഈ സംഘത്തിന്റെ സന്ദര്‍ശനം. അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തില്‍ ഫ്രാന്‍സില്‍ നിന്നും ദക്ഷിണ ആഫ്രിക്കയില്‍ നിന്നുമുള്ള രണ്ട് മുതിര്‍ന്ന ആണവായുധ വിദഗ്ദ്ധരും ഉള്‍പ്പെടുന്നു. ഇറാനിലെ ആണവ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്‌ചകള്‍ നടത്തുക, രേഖകള്‍ പരിശോധിക്കുക, വിവിധ വിഷയങ്ങളില്‍ ഇറാന്‍ അധികൃതരുടെ ഉറപ്പുകള്‍ സമ്പാദിക്കുക എന്നിങ്ങനെ ഒട്ടേറെ ലക്ഷ്യങ്ങളാണ് സംഘത്തിന്റെ മുന്‍പില്‍ ഉള്ളത്. എന്നാല്‍ തങ്ങള്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നു എന്നത് കെട്ടിച്ചമച്ച രേഖകളുടെ അടിസ്ഥാനത്തില്‍ പാശ്ചാത്യ രാഷ്ട്രങ്ങള്‍ നടത്തുന്ന കുപ്രചരണം മാത്രമാണ് എന്നും അതിനാല്‍ തന്നെ ഈ വിഷയത്തില്‍ എന്തെങ്കിലും ചര്‍ച്ച നടത്തേണ്ട കാര്യമില്ല എന്നുമുള്ള ഇറാന്റെ നയം ആയിരിക്കും സംഘത്തിന്റെ ഏറ്റവും വലിയ തലവേദന.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഫ്ഗാനില്‍ നിന്ന് ഫ്രഞ്ച് സേന മാര്‍ച്ചില്‍ പിന്മാറും : സാര്‍കോസി

January 29th, 2012

nicolas-sarkozy-epathram

പാരിസ്: ഫ്രഞ്ച് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ ഈ മാര്‍ച്ച് മുതല്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി പ്രസിഡന്‍റ് നികോളാസ് സാര്‍കോസി വ്യക്തമാക്കി.  മുമ്പേ പറഞ്ഞതിലും ഒരു വര്‍ഷം നേരത്തേയാണ്  പിന്മാറുന്നത്. നാല് ഫ്രഞ്ച് സൈനികരെ കഴിഞ്ഞയാഴ്ച ഒരു അഫ്ഗാന്‍ ഭടന്‍ കൊലപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ സര്‍കോസിക്കെതിരെ ജനരോഷം ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൈനിക പിന്മാറ്റം നേരത്തേയാക്കാനുള്ള തീരുമാനം. ഇന്നലെ അഫ്ഗാന്‍ പ്രസിഡന്‍റ് ഹാമിദ് കര്‍സായിയും സാര്‍കോസിയും പാരിസില്‍ സംഭാഷണം നടത്തിയിരുന്നു. 3600 സൈനികരെയാണ് ഫ്രാന്‍സ് അഫ്ഗാനില്‍ വിന്യസിച്ചിട്ടുള്ളത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബിന്‍ ലാദനെ പിടികൂടാന്‍ സഹായിച്ചത്‌ പാക്കിസ്ഥാനി ഡോക്ടര്‍

January 28th, 2012

osama-bin-laden-epathram

വാഷിംഗ്ടണ്‍ : ഒസാമാ ബിന്‍ ലാദനെ പിടികൂടാന്‍ തങ്ങളെ സഹായിച്ചത്‌ ഒരു പാക്കിസ്ഥാനി ഡോക്ടര്‍ ആണെന്ന് അമേരിക്കന്‍ ഡിഫന്‍സ്‌ സെക്രട്ടറി ലിയോണ്‍ പനേറ്റ വെളിപ്പെടുത്തി. അമേരിക്കന്‍ ചാര സംഘടനയായ സി. ഐ. എ. യ്ക്ക് വേണ്ടി ഏറെ നാള്‍ പ്രവര്‍ത്തിച്ചു വന്ന ഷക്കീല്‍ അഫ്രീദി എന്ന പാക്കിസ്ഥാനി ഡോക്ടര്‍ ആണ് ബന്‍ ലാദനെ കണ്ടുപിടിക്കാന്‍ സഹായിച്ചത്‌. ഇയാള്‍ സി. ഐ. എ. യുടെ നിര്‍ദ്ദേശ പ്രകാരം പാക്കിസ്ഥാനില്‍ ഒരു രോഗ പ്രതിരോധ കുത്തിവെയ്പ്പ് പരിപാടി ആവിഷ്ക്കരിച്ചു നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇയാള്‍ ശേഖരിച്ച ഡി. എന്‍. എ. സാമ്പിളുകള്‍ ബിന്‍ ലാദന്‍ പിടിക്കപ്പെട്ട വീട്ടുവളപ്പില്‍ ലാദന്റെ സാന്നിദ്ധ്യം ഉറപ്പു വരുത്താനായി പരിശോധിക്കുകയുണ്ടായി.

സംഭവം പുറത്തായതോടെ ഡോക്ടറെ പാക്കിസ്ഥാനി അധികൃതര്‍ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ്‌ ചെയ്യുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡച്ചുകാരും ബുര്‍ഖ നിരോധിക്കും

January 28th, 2012

niqab-burqa-purdah-epathram

ആംസ്റ്റര്‍ഡാം : മുസ്ലിം വനിതകള്‍ അണിയുന്ന ബുര്‍ഖ അടക്കമുള്ള മുഖാവരണങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ നിരോധിക്കുവാന്‍ ഡച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതോടെ ബുര്‍ഖ നിരോധിക്കുന്ന രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമാവും നെതര്‍ലന്‍ഡ്സ്. ജനസംഖ്യയുടെ 6 ശതമാനം മുസ്ലിം മത വിശ്വാസികള്‍ ഉള്ള നെതര്‍ലന്‍ഡ്സില്‍ ഇത്തരം മുഖാവരണങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം തുലോം കുറവാണ്. എന്നിരുന്നാലും ഇസ്ലാം വിരുദ്ധ നിലപാടുകളുള്ള ഫ്രീഡം പാര്‍ട്ടിയുടെ പിന്തുണയോടെ നിലനില്‍ക്കുന്ന ലിബറല്‍ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റ്‌ മുന്നണി ഈ നിരോധനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്.

അടുത്ത വര്ഷം ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നിയമം ലംഘിച്ചു പൊതു സ്ഥലങ്ങളില്‍ മുഖം മറച്ചു പ്രത്യക്ഷപ്പെടുന്നവര്‍ക്ക്‌ 390 യൂറോ പിഴ ലഭിക്കും.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യൂറോപ്പിന് ഇനി എണ്ണയില്ല : നെജാദ്‌

January 27th, 2012

Mahmoud Ahmadinejad-epathram

ടെഹ്‌റാന്‍: യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ച നിലക്ക് അവര്‍ക്ക്‌ ഇനി  എണ്ണ വില്‌ക്കേണ്ട ആവശ്യം ഇറാനില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് അഹമ്മദി നെജാദ് പറഞ്ഞു. പ്രതിവര്‍ഷം 20,000 കോടി ഡോളറിന്റെ എണ്ണവ്യാപാരമാണ് ഇറാന്‍ നടത്തുന്നത്‍. അതില്‍ വെറും 2400 കോടി ഡോളറിന്റെ വ്യാപാരം മാത്രമാണ് യൂറോപ്യന്‍ യൂണിയനുമായുള്ളത്. അത് ഇറാന്‍ ആകെ നടത്തുന്ന എണ്ണ വ്യാപാരത്തിന്‍റെ 10 ശതമാനമേ വരൂ, മുന്‍കാലങ്ങളില്‍ ഇത്  മൊത്തം വ്യാപാരത്തിന്റെ 90 ശതമാനവും യൂറോപ്യന്‍ യൂണിയനിലേക്കായിരുന്നു ഇന്ന് ആ സ്ഥിതി മാറി അതിനാല്‍ ഇറാന്റെ വളര്‍ച്ചയെ തടയാന്‍ ഉപരോധങ്ങള്‍ക്കാവില്ല. ഇറാനുമേല്‍ യൂറോപ്യന്‍ യൂണിയന്‍ എണ്ണ ഉപരോധം പ്രഖ്യാപിച്ചതിനോട് കെര്‍മാന്‍ നഗരത്തില്‍ പ്രതികരി ക്കുകയായിരുന്നു അഹമദി നെജാദ്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗ്രീക്ക് ചലച്ചിത്രകാരന്‍ എയ്ഞ്ചലോ പൌലോ വാഹനാപകടത്തില്‍ അന്തരിച്ചു

January 25th, 2012
angelopoulos-epathram
ഏതന്‍സ്: പ്രമുഖ ഗ്രീക്ക് ചലച്ചിത്രകാരന്‍ തിയോ എയ്ഞ്ചലോ പൌലോ(76) ബൈക്കപകടത്തില്‍ മരിച്ചു. തീരദേശ നഗരമായ പൈറിയെസില്‍ “ദി അദര്‍ സീ” എന്ന ചലച്ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു അപകടം സംഭവിച്ചത്. മോട്ടോര്‍ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ  തിയോ എയ്ഞ്ചലോയെ ഏതന്‍സിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. തലച്ചോറിനേറ്റ ഗുരുതരമായ ക്ഷതത്തെ തുടര്‍ന്നുണ്ടായ രക്തശ്രാവമാണ് മരണകാരണമായത്. 1935 ഏപ്രിലിലാണ് തിയോ ജനിച്ചത്.
ഗ്രീക്ക് സിനിമയിലെ നവതരംഗത്തിനു തുടക്കമിട്ടതില്‍ പ്രമുഖ സ്ഥാനമാണ് തിയോക്കുള്ളത്. 1998-ല്‍ അദ്ദേഹം സംവിധാനം ചെയ്ത ഏറ്റേണിറ്റി ആന്റ് എ ഡേ എന്ന ചിത്രത്തിനു കാന്‍ മേളയില്‍ പാം ഡി ഓര്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1980-ല്‍ വെനീസ് മേളയില്‍ അലക്സാണ്ടര്‍ ദ ഗ്രേറ്റ് എന്ന ചിത്രം ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം നേടി. ദ ഹണ്ടേഴ്സ്,ഏറ്റേണിറ്റി ആന്റ് എ ഡേ, അലക്സാണ്ടര്‍ ദ് ഗ്രേറ്റ്, ദ ട്രാവലിങ്ങ് പ്ലെയേഴ്സ്, ഡെയ്സ് ഓഫ് 36 തൂടങ്ങി പതിനഞ്ചോളം ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗള്‍ഫ്‌ മേഖലയില്‍ വീണ്ടും അശാന്തിയുടെ നിഴല്‍

January 25th, 2012

IRAN-OIL-epathram

ടെഹ്റാന്‍: അന്താരാഷ്ട്ര എണ്ണ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ യുദ്ധക്കപ്പലുകള്‍ വിന്യസിക്കുമെന്ന് ഇറേനിയന്‍ പാര്‍ലമെന്‍റ് അറിയിച്ചതോടെ ഗള്‍ഫ്‌ മേഖലയില്‍ വീണ്ടും അശാന്തിയുടെ നിഴല്‍ പരക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ കടുത്ത ഉപരോധങ്ങള്‍ക്ക് തീരുമാനമെടുത്തതോടെയാണ്  പേര്‍ഷ്യന്‍ ഗള്‍ഫ് കടലിടുക്കില്‍ നിയന്ത്രണമേര്‍പ്പെടുത്തുമെന്ന ഭീഷണിയുമായി ഇറാന്‍ വീണ്ടും രംഗത്ത് വന്നത്.  ഇറാന്‍റെ എണ്ണ കയറ്റുമതിക്കു കടിഞ്ഞാണിടാന്‍ വേണ്ടിയാണ് കഴിഞ്ഞദിവസം യൂറോപ്യന്‍ യൂണിയന്‍ ഇങ്ങനെ ഒരു തീരുമാനമെടുത്തത്. യൂറോപ്യന്‍ യൂണിയന്‍റെ തീരുമാനത്തെ യു. എസ് ഇന്നലെ സ്വാഗതം ചെയ്തിരുന്നു, ഇറാന്‍റെ സാമ്പത്തിക വരുമാനത്തിന് കടുത്ത വിഘാത മേല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യൂണിയന്‍ എണ്ണ ഉപരോധത്തിനു തീരുമാനിച്ചത്. .

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സര്‍ദാരിയുടെ മാധ്യമ ഉപദേഷ്ടാവ്‌ രാജ്യംവിട്ടു
Next »Next Page » ഗ്രീക്ക് ചലച്ചിത്രകാരന്‍ എയ്ഞ്ചലോ പൌലോ വാഹനാപകടത്തില്‍ അന്തരിച്ചു »



  • പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു
  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine