ലണ്ടന്‍ : സാമ്പത്തിക പ്രതിസന്ധിമൂലം വിക്കിലീക്സിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവെച്ചു. വിക്കിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാന്‍ജ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിക്കിലീക്സിന് നേരിടേണ്ടിവന്ന സാമ്പത്തിക ഉപരോധമാണ് പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കുന്നതിലേക്ക് നയിച്ചത്. അമേരിക്കയുടെ സാമ്പത്തിക കമ്പനികള്‍ നടത്തുന്ന ഉപരോധം നിയമവിധേയമല്ലെന്നും ജനാധിപത്യ വിരുദ്ധമാണെന്നുമാണ് വിക്കിലീക്സ് ആരോപിക്കുന്നത്. വിക്കിലീക്സ്‌സര്‍ വെളിപ്പെടുത്തലുകള്‍ ഏറ്റവും തലവേദന സൃഷ്ടിച്ചത് അമേരിക്കക്കായിരുന്നു. എന്നാല്‍ സാമ്പത്തിക ഉപരോധം കൊണ്ട് വിക്കിലീക്സിനെ തകര്‍ക്കാനാവില്ലെന്നും പ്രസിദ്ധീകരണം തല്‍ക്കാലം നിര്‍ത്തിയാലും കൂടുതല്‍ ശക്തമായി അധികം വൈകാതെ മടങ്ങിയെത്തുമെന്നും ജൂലിയന്‍ അസാന്‍ജ് അറിയിച്ചു.