വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ സ്വീഡനു വിട്ടുകൊടുക്കാം: കോടതി

November 2nd, 2011

Julian-Assange-wikileaks-ePathram

ലണ്ടന്‍: കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ നിലനില്‍ക്കുന്നതിനാല്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ  സ്വീഡനു വിട്ടുകൊടുക്കാമെന്ന് ബ്രിട്ടീഷ് കോടതി വ്യക്തമാക്കി. ബലാത്സംഗക്കേസില്‍ വിചാരണ നേരിടുന്നതിന് അസാഞ്ചിനെ വിട്ടുതരണമെന്ന് സ്വീഡന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിട്ടു നല്‍കരുതെന്ന അസാഞ്ചിന്റെ അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഓസ്‌ട്രേലിയക്കാരനായ അസാഞ്ചസ് സ്വീഡനില്‍ താമസിക്കുന്ന കാലത്ത് മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് രണ്ടു സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സ്വീഡന്‍ യൂറോപ്യന്‍ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അസാഞ്ചസിനെ ലണ്ടന്‍ പോലിസാണ് അറസ്റ്റു ചെയ്തത്. അമേരിക്കയുടെ 250000ത്തിലധികം അതീവ  രഹസ്യരേഖകള്‍ തന്റെ വെബ്‌സൈറ്റായ വിക്കിലീക്ക്‌സിലൂടെ പുറത്തുവിട്ടതോടെയാണ് അസാഞ്ചെസ് പ്രശസ്തനായത്. ഇതോടെ അമേരിക്കയടക്കം നിരവധി രാജ്യങ്ങള്‍  അസാഞ്ചെസിനെതിരെ പടയൊരുക്കം നടത്തിയിരുന്നു. സ്വീഡനില്‍ നയതന്ത്രസ്വാതന്ത്ര്യം ലഭിക്കില്ലെന്നും ഏകപക്ഷീയമായ വിധിയാണുണ്ടാവുകയെന്നും അസാഞ്ചെ പറഞ്ഞു . വിധിക്കെതിരേ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നാറ്റോ തലവന്‍ ലിബിയ സന്ദര്‍ശിച്ചു

October 31st, 2011

Anders Fogh-epathram

ട്രിപ്പോളി: ഇന്ന് അര്‍ദ്ധരാത്രിയോടു കൂടി ലിബിയയില്‍ നാറ്റോയുടെ ദൌത്യം അവസാനിക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്സ് ഫോഗ് റാസ്മുസന്‍ അറിയിച്ചു. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ സന്ദര്‍ശിച്ച അദ്ദേഹം നാറ്റോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ലിബിയയിലേതെന്ന് പറഞ്ഞു. നാറ്റോയുടെ സേവനം ഈവര്‍ഷാവസാനം വരെ തുടരണമെന്ന ലിബിയയിലെ പുതിയ സര്‍ക്കാറിന്റെ അഭ്യര്‍ഥന തള്ളിയാണ് യു. എന്‍. രക്ഷാസമിതി ദൌത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം പാസാക്കിയത്. കഴിഞ്ഞയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രമേയം രക്ഷാസമിതി ഏകകണ്ഠേന പാസാക്കിയത്. ഏഴു മാസം നീണ്ട ദൌത്യത്തിനു ശേഷമാണ് നാറ്റോ ലിബിയ വിടുന്നത്. ലിബിയയിലെ സാധാരണക്കാര്‍ക്ക് നേരേ ഗദ്ദാഫി ഭരണകൂടം അഴിച്ചുവിട്ട അതിക്രമത്തെ നേരിടുന്നതിനും അധികാരമേറ്റെടുക്കുന്നതിന് വിമതസേനയെ സഹായിക്കുന്നതിനുമായാണ് നാറ്റോ ഇടപെടലിന് യു. എന്‍. അംഗീകാരം നല്‍കിയത്. നാറ്റോ ദൌത്യം അവസാനിപ്പിക്കുന്നതിനുള്ള പ്രമേയം ബ്രിട്ടനാണ് 15 അംഗ രക്ഷാസമിതിയില്‍ അവതരിപ്പിച്ചത്. അതേ സമയം, ലിബിയയിലെ സാധാരണക്കാര്‍ക്കിടയില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ട പ്രഹരശേഷി കൂടിയ ആയുധങ്ങളും തോക്കുകളും തിരികെവാങ്ങി ജനങ്ങളെ നിരായുധീകരിക്കുകയെന്ന റഷ്യയുടെ പ്രമേയത്തില്‍ യു. എന്‍ തീരുമാനമായിട്ടില്ല.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫുക്കുഷിമ ആണവനിലയം പൂര്‍വ്വ സ്ഥിതിയിലാകാന്‍ 30 വര്‍ഷം വേണം

October 31st, 2011

plutonium in fukushima-epathram
ടോക്ക്യോ: ജപ്പാനിലെ ഫുക്കുഷിമ ദൈച്ചി ആണവനിലയം ശുദ്ധീകരണം നടത്തി പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ 30 വര്‍ഷം വേണ്ടിവരുമെന്ന് ജപ്പാന്‍ ന്യൂക്ലിയര്‍ എനെര്‍ജി കമ്മിഷന്‍ വിദഗ്ധന്‍ പറയുന്നു. കേടുവന്ന  ഇന്ധനം കടത്തിവിടുന്ന ലോഹ ദണ്ഡ് എടുത്തുമാറ്റാന്‍ തന്നെ 10 വര്‍ഷത്തോളം വേണ്ടിവരുംമെന്ന് നിലയത്തിന്റെ നടത്തിപ്പുകാരായ ടോക്യോ ഇലക്ട്രിക്‌ പവര്‍ (Tepco) അറിയിച്ചു. കേടുപറ്റിയതു നേരെയാക്കുക എന്നത് ഏറെ അപകടം പിടിച്ച പണിയായതിനാല്‍ ഏറെ ശ്രദ്ധിച്ചുവേണം കാര്യങ്ങള്‍ നീക്കുന്നത്. ഇപ്പോള്‍ തന്നെ ഫുക്കുഷിമയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ളയിടത്ത് പോലും റേഡിയേഷന്‍ ഏറ്റിരുന്നു. ജപ്പാന്‍ ഗവണ്‍മെന്റ് ഇതിനകം തന്നെ 220 ബില്ല്യന്‍ യെന്‍ (1.75 ബില്ല്യന്‍ യുറോ) ഇതിനായി ചിലവാക്കികഴിഞ്ഞതായി ഗവണ്‍മെന്റ് പറഞ്ഞു

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സെവന്‍ ബില്യന്‍ത് ബേബിയായി ഡാനികയെത്തി ലോകജനസംഖ്യ 700 കോടി

October 31st, 2011

കൂടുതല്‍ »»

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈനയിലെ ഖനിയില്‍ വീണ്ടും സ്‌ഫോടനം; 29 മരണം

October 30th, 2011

CHINA-COAL_MINE-epathram

ബെയ്ജിങ്: ചൈനയില്‍ കല്‍ക്കരി ഖനി സ്‌ഫോടനത്തില്‍ 28 പേര്‍ മരിച്ചു. ഹുനാന്‍ പ്രവശ്യയിലെ കല്‍ക്കരി ഖനിയില്‍ ആണ് അപകടമുണ്ടായത്. ഖനിയില്‍ കുടുങ്ങിയ ഒരാളെ രക്ഷിക്കാനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. പരിക്കേറ്റ ആറു പേര്‍ ആശുപത്രിയിലാണ്. 35 പേര്‍ ജോലി ചെയ്യുന്ന ഖനിയില്‍ ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. വാതകചോര്‍ച്ച മൂലമാണ് സ്ഫോടനം ഉണ്ടായത്.

ചൈനയിലാണ് ലോകത്ത്‌ ഏറ്റവുമധികം ഖനി അപകടങ്ങള്‍ സംഭവിക്കുന്നത്. 2010ല്‍ വ്യത്യസ്ത ഖനി അപകടങ്ങളിലായി 2,433 പേരാണ് മരിച്ചത്.  അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ചെറിയ ഖനികള്‍ അടച്ചുപൂട്ടിയതോടെ അപകടങ്ങളുടെ എണ്ണത്തില്‍  കുറവുണ്ടായിട്ടുണ്ടെന്നാണ് ചൈനീസ് അധികൃതരുടെ വിശദീകരണം.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1947ലെ യു.എന്‍ പരിഹാര നിര്‍ദേശം അറബ് നേതൃത്വം തള്ളിയത് അബദ്ധമായി: മഹ്മൂദ് അബ്ബാസ്

October 29th, 2011

mahmoud-abbas-epathram

തെല്‍അവീവ്: ഫലസ്തീന്‍ പ്രശ്ന പരിഹാരത്തിനായി 1948 ഓടെ ബ്രിട്ടീഷ് മാന്‍ഡേറ്റ് അവസാനിപ്പിച്ച് അറബികള്‍ക്കും യഹൂദര്‍ക്കും പ്രത്യേകം രാഷ്ട്രമെന്ന നിര്‍ദേശം അറബ് നേതൃത്വം തള്ളിയത് വലിയ അബദ്ധമായിരുന്നുവെന്ന് ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്.   ഇസ്രായേലിലെ ചാനല്‍ 2 ടി.വിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം അസാധാരണമായ പ്രസ്താവന നടത്തിയത്. 1947 ലാണ് ഈ നിര്‍ദേശം യു എന്‍ മുന്നോട്ടു വെച്ചത്,  എന്നാല്‍, ഭൂരിപക്ഷം വരുന്ന അറബ് ജനങ്ങളുടെ അവകാശങ്ങള്‍ക്കു നേരെയുള്ള കൈയേറ്റമാണിതെന്ന് ആരോപിച്ച് അറബ് നേതൃത്വം ഈ നിര്‍ദേശം അംഗീകാരിക്കാന്‍ തയ്യാറായില്ല. പിന്നീട്, അധിനിവേശത്തിലൂടെ ഇസ്രായേല്‍ പ്രദേശം കൈയടക്കുകയായിരുന്നു. അക്കാലത്ത്, അറബ് നേതൃത്വം കാണിച്ച അബദ്ധത്തിന് 64 വര്‍ഷത്തിനു ശേഷവും ഇസ്രായേല്‍ തങ്ങളെ ശിക്ഷിക്കുകയാണോ എന്നും അബ്ബാസ് ചോദിച്ചു. 2008ല്‍ യഹൂദ് ഒല്‍മെര്‍ട്ടുമായി സമാധാന കരാറിനടുത്തെത്തിയതാണെന്നും എന്നാല്‍  അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഒല്‍മെര്‍ട്ട് പദവി ഒഴിഞ്ഞതോടെ ചര്‍ച്ച വഴിമുട്ടി, അബ്ബാസ് വെളിപ്പെടുത്തി.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഫ്ഗാനില്‍ ചാവേര്‍ ആക്രമണത്തില്‍ ഏഴു യു എസ്‌ സൈനികരടക്കം 11മരണം

October 29th, 2011

kabul-suicide-attack-epathram

കാബൂള്: വിദേശ സൈനികരുടെ വാഹനത്തെ ലക്ഷ്യമിട്ട്  തലസ്ഥാന നഗരമായ കാബൂളിലുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ ഏഴ് അമേരിക്കന്‍ സൈനികരടക്കം  11പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദാറുല്‍ അമാന്‍ കൊട്ടാരത്തിനടുത്ത് പ്രാദേശിക സമയം രാവിലെ 11.30നാണ് ആക്രമണമുണ്ടായത്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ വാള്‍ സ്ട്രീറ്റ് വിരുദ്ധപ്രക്ഷോഭം ശക്തം: 60 പേര്‍ അറസ്റ്റില്‍

October 29th, 2011

Wall_Steet_protestors-epathram

ലോസ്ആഞ്ചല്‍സ്: കോര്‍പറേറ്റ് അമേരിക്കയെ തിരസ്കരിക്കുക, യുദ്ധങ്ങള്‍ അവസാനിപ്പിക്കുക, സമ്പന്നരില്‍നിന്ന് നികുതി ഈടാക്കുക, ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ വ്യാപകമാക്കുക, വധശിക്ഷ ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കോര്‍പറേറ്റുകള്‍ക്കെതിരായി അമേരിക്കയില്‍ സാധാരണക്കാര്‍ നടത്തുന്ന വാള്‍ സ്ട്രീറ്റ് വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിക്കുകയാണ് . കാലിഫോര്‍ണിയയിലെ രണ്ടാമത്തെ വലിയ നഗരമായ സാന്‍ ഡിഗോയില്‍ തെരുവിലിറങ്ങിയ അറുപതിലധികം വാള്‍ സ്ട്രീറ്റ് വിരുദ്ധ പ്രക്ഷോഭകാരികളെ പോലീസ് അറസ്റു ചെയ്തു. സാന്‍ ഡീഗോയിലെ സിവിക് സെന്റര്‍ പ്ളാസയ്ക്കു പുറത്തു തമ്പടിച്ച 51 പ്രക്ഷോഭകരെ പോലീസ് അറസ്റു ചെയ്തു നീക്കി. സമീപത്തെ പാര്‍ക്കില്‍ നിന്നും 11 പേരെ കസ്റഡിയിലെത്തു കഴിഞ്ഞ മൂന്നാഴ്ചയായി സാന്‍ ഡീഗോയില്‍ കോര്‍പറേറ്റുകള്‍ക്കെതിരെ പ്രക്ഷോഭം നടന്നുവരികയാണ്. അതേസമയം, കഴിഞ്ഞദിവസം സാന്‍ ഫ്രാന്‍സിസ്കോയിലും സമാനമായ പോലീസ് നടപടിയുണ്ടായിരുന്നു. ഇവിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. സമ്പന്ന വര്‍ഗത്തിന്റെ കരങ്ങളിലമര്‍ന്ന രാജ്യത്തെ മോചിപ്പിക്കുന്നതിനുവേണ്ടി യുവാക്കളുടെ നേതൃത്വത്തിലാണ് വാള്‍ സ്ട്രീറ്റ് കീഴടക്കല്‍ പ്രക്ഷോഭം രൂപമെടുത്തത്. ദാരിദ്യ്രവും തൊഴിലില്ലായ്മയും വര്‍ധിച്ച് വരുന്ന അമേരിക്കയെ നശിപ്പിക്കുന്നത് കോര്‍പറേറ്റുകളാണെന്ന് അവര്‍ ആരോപിക്കുന്നു. മറ്റു രാജ്യങ്ങളിലെ സമരങ്ങളെ വേണ്ടുവോളം സഹായിച്ചു കൊണ്ട് ആ രാജ്യങ്ങളില്‍ ഇടപെട്ടിരുന്ന അമേരിക്ക തങ്ങളുടെ സ്വന്തം മണ്ണില്‍ സാധാരണക്കാരായ ജനങ്ങള്‍ ജീവിതത്തെ തിരിച്ചു പിടിക്കാന്‍ നടത്തുന്ന സമരത്തെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നു. മുല്ലപ്പൂ വിപ്ലവം വാള്‍ സ്ട്രീറ്റിലൂടെ അമേരിക്കയില്‍ പടരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാമ്പത്തിക മാന്ദ്യം നേരിടാന്‍ യൂറോപ്യന്‍ യൂണിയന്‍ കോടികള്‍ വകയിരുത്തും

October 28th, 2011

ബ്രസല്‍സ്: ഗ്രീസിന്‍റെ 50 ശതമാനം കടം എഴുതിത്തള്ളുന്നതുള്‍പ്പടെയുള്ള തീരുമാനത്തില്‍ യൂറോപ്യന്‍ സാമ്പത്തികമാന്ദ്യം വര്‍ഷാവസാനത്തോടെ പരിഹരിക്കാന്‍ ധാരണയായതായി യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ അറിയിച്ചു. തകരുന്ന യൂറോപ്യന്‍ ബാങ്കുകളെ രക്ഷിക്കാന്‍ ഒരു ട്രില്യണ്‍ (ലക്ഷം കോടി) യൂറോ വകയിരുത്താന്‍ ധാരണയായി. കഴിഞ്ഞ ദിവസം ബ്രസല്‍സില്‍ ചേര്‍ന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഈ തീരുമാനങ്ങള്‍ നേതാക്കള്‍ കൈക്കൊണ്ടത്. പുതിയ സാമ്പത്തിക തീരുമാനങ്ങള്‍ പുറത്ത് വന്നതോടെ യൂറോപ്യന്‍ വിപണിയില്‍ മൂന്നു മാസത്തിനുശേഷം ഇതാദ്യമായി ഓഹരിവില ഉയര്‍ന്നു. യൂറോപ്പ് സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറിത്തുടങ്ങിയെന്ന് യൂറോപ്യന്‍ പാര്‍ലമെന്‍റിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രസിഡന്‍റ് ജോസ് മനുവല്‍ അവകാശപ്പെട്ടു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

വിര്ജീനിയ റോമെറ്റി ഐബിഎമ്മിന്റെ ആദ്യ വനിതാ സിഇഒ

October 27th, 2011

virginia rometty-IBM-CEO-epathram

ന്യൂയോര്‍ക്ക്: പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ഐബിഎമ്മിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി വിര്‍ജീനിയ റോമെറ്റി നിയമിതയായി. ഇതാദ്യമായാണ് ഒരു വനിത കമ്പനിയുടെ തലപ്പത്ത് എത്തുന്നത്. ജനുവരിയില്‍ വെര്‍ജിനിയ ചുമതലയേറ്റെടുക്കും. 54-കാരിയായ വിര്‍ജീനിയ നിലവില്‍ കമ്പനിയുടെ സെയില്‍സ്, മാര്‍ക്കറ്റിങ്, സ്ട്രാറ്റജി വിഭാഗം മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമാണ്.

എതിരാളികളായ എച്ച്പി സിഇഒ സ്ഥാനത്തേക്കു മെഗ് വൈറ്റ്മാന്‍ എന്ന വനിതയെ നിയോഗിച്ചിരുന്നു. പെപ്സിയുടെ ഇന്ദ്ര നൂയി, സിറോക്സിന്‍റെ ഉര്‍സുല ബേണ്‍സ്, ക്രാഫ്റ്റ് ഫുഡ്സിന്‍റെ ഐറീന്‍ റോസന്‍ഫീല്‍ഡ് എന്നിവരാണു തലപ്പത്തു ള്ള ബിസിനസ് വനിതകള്‍. ഡ്യൂപോയിന്‍റിന്‍റെ മേധാവി എലന്‍ കള്‍മാനും ബിസിനസ് വനിതകളില്‍ പ്രമുഖയാണ്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജമൈക്കയുടെ പ്രധാനമന്ത്രിയായി ആന്‍ഡ്രൂ ഹോള്‍നെസ്‌ തെരഞ്ഞെടുക്കപ്പെട്ടു
Next »Next Page » സാമ്പത്തിക മാന്ദ്യം നേരിടാന്‍ യൂറോപ്യന്‍ യൂണിയന്‍ കോടികള്‍ വകയിരുത്തും »



  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine