അത്മഹത്യക്കും ഹോം ഡെലിവറി

March 4th, 2012

injection-epathram

ആംസ്റ്റർഡാം : ദയാവധം നിയമവിധേയമാക്കിയ ആദ്യ രാജ്യമായ നെതർലാൻഡ്സിൽ ദയാ വധം ഇനി ഹോം ഡെലിവറി ആയും ലഭിക്കും. 2002ൽ സർക്കാർ ദയാ വധത്തിന് നിയമ സാധുത നൽകിയ നടപടിക്ക് തുടർച്ച ആയാണ് ഇപ്പോൾ നെതർലാൻഡ്സിൽ മൊബൈൽ ദയാ വധ യൂണിറ്റുകൾ ആരംഭിച്ചിരിക്കുന്നത്. ഇവരുടെ ഫോൺ നമ്പരിൽ വിളിച്ചാൽ മതി ഒരു സംഘം വിദഗ്ദ്ധർ നിങ്ങളുടെ വീട്ടിൽ എത്തി നിങ്ങൾക്ക് വേദന അറിയാതെ മരിക്കുവാനുള്ള എർപ്പാടുകൾ ചെയ്തു തരും. ഡോക്ടർമാരും നേഴ്സുമാരും അടങ്ങുന്ന സംഘം ആദ്യം നിങ്ങൾക്ക് ഉറങ്ങുവാനുള്ള മരുന്ന് കുത്തിവെയ്ക്കും. ഗാഢമായ ഉറക്കം ഉറപ്പു വരുത്തിയ ശേഷം ഹൃദയവും ശ്വാസകോശവും പ്രവർത്തന രഹിതമാക്കാനുള്ള മരുന്ന് കുത്തി വെയ്ക്കും. ഇതാണ് ഇവരുടെ പ്രവർത്തന രീതി.

ഫെബ്രുവരി ആദ്യം പ്രവർത്തനം ആരംഭിച്ചതിനു ശേഷം ഇതു വരെ എഴുപതോളം ഫോൺ സന്ദേശങ്ങൾ തങ്ങളുടെ സേവനം ആവശ്യപ്പെട്ടു കൊണ്ട് ലഭിച്ചു എന്ന് ഇവർ വ്യക്തമാക്കുന്നു. പ്രതിവർഷം ആയിരം അവശ്യക്കാരെങ്കിലും ഉണ്ടാവും എന്നാണ് ഇവരുടെ കണക്ക്കൂട്ടൽ.

നെതർലാൻഡ്സിലെ “റൈറ്റ് റ്റു ഡൈ” (മരിക്കാനുള്ള അവകാശം) എന്ന സംഘടനയാണ് ഈ പദ്ധതിയ്ക്ക് പുറകിൽ.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമേരിക്കന്‍ പോലീസ്‌ മുസ്ലിം പള്ളികളില്‍ നിരീക്ഷണം നടത്തി

February 25th, 2012

nypd-spying-mosques-epathram

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക്‌ പോലീസ്‌ വകുപ്പ്‌ അമേരിക്കയിലെ മുസ്ലിം പള്ളികളില്‍ വരുന്ന സന്ദര്‍ശകരെയും അവരുടെ വാഹനങ്ങളെയും നിരീക്ഷിക്കുകയും പള്ളികളിലെ സംഭാഷണങ്ങള്‍ രഹസ്യമായി രേഖപ്പെടുത്തുകയും ചെയ്തതായി പോലീസ്‌ കമ്മീഷണര്‍ തയ്യാറാക്കിയ രേഖകളില്‍ നിന്നും വെളിപ്പെട്ടു. ഇന്റലിജന്‍സ്‌ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖകള്‍ക്ക് വിരുദ്ധമാണ് ഈ നടപടികള്‍ എന്ന് മനുഷ്യാവകാശ സംഘടനകള്‍ പരാതിപ്പെട്ടു.

എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കണ്ടുപിടിക്കാന്‍ വ്യക്തമായ മാര്‍ഗ്ഗരേഖകള്‍ ഒന്നും ഇല്ലെന്നും, തീവ്രവാദികള്‍ തങ്ങളുടെ പ്രവര്‍ത്തനത്തിനായി ഇന്റര്‍നെറ്റ് കഫേകള്‍, സിനിമാ ശാലകള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, പാര്‍ക്കുകള്‍, പള്ളികള്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഇടങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്നും അതിനാല്‍ തന്നെ ഇവിടങ്ങളിലെല്ലാം തന്നെ പോലീസ്‌ നിരീക്ഷണം നടത്തുന്നതിന്റെ ഭാഗമായാണ് പള്ളികളിലും നിരീക്ഷണം നടത്തിയത്‌. ഇതി അസ്വാഭാവികതയില്ല എന്ന് പോലീസ്‌ അധികൃതര്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ന്യൂട്രിനോ പരീക്ഷണം പരാജയത്തിലേക്ക്

February 24th, 2012

cern-neutrinos-epathram

ജനീവ: ഐന്‍സ്റ്റീന്റെ  ആപേക്ഷിക സിദ്ധാന്തത്തിന് വെല്ലുവിളി ഉയര്‍ത്തിയ ന്യൂട്രിനോ പരീക്ഷണം വിജയിക്കുമോ എന്ന സംശയത്തിന്റെ നിഴലില്‍. ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തമല്ല മറിച്ച് പ്രകാശവേഗം ന്യൂട്രിനോ കണങ്ങള്‍ മറികടന്നുവെന്ന സേണ്‍ നിഗമനമാണ് തിരുത്തേണ്ടി വരിക എന്നാണ് പുതിയ റിപ്പോര്‍ട്ട്. ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച ന്യൂട്രിനോ പരീക്ഷണത്തില്‍ സാങ്കേതിക പിഴവ് സംശയിക്കുന്നുവെന്ന് സേണ്‍ വക്താക്കള്‍ തന്നെയാണ് ശാസ്ത്ര ലോകത്തോട് വ്യക്തമാക്കുന്നത്. ന്യൂട്രിനോകളുടെ സഞ്ചാര സമയം അളന്ന സംവിധാനത്തിലെ ടൈമിങ് ഗിയറിനും ഒപ്റ്റികല്‍ ഫൈബര്‍ കണക്ഷനും സംഭവിച്ച പിഴവുകള്‍ പരീക്ഷണത്തെ  സ്വാധീനിച്ചുവെന്നും അസാധാരണമായ ഫലം തന്നുവെന്നുമാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. 2011 സെപ്റ്റംബറിലാണ് ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച പരീക്ഷണ ഫലവുമായി സേണ്‍ രംഗത്തെത്തിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

മര്‍ഡോക്ക്‌ സണ്‍ ഓണ്‍ സണ്‍ഡേ യുമായി തിരികെയെത്തും

February 18th, 2012

rupert-murdoch-epathram

ലണ്ടന്‍ : താന്‍ ബ്രിട്ടീഷ്‌ മാദ്ധ്യമ രംഗത്ത്‌ നിന്നും പിന്‍വാങ്ങുകയല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് വിവാദ മാദ്ധ്യമ രാജാവ്‌ റൂപേര്‍ട്ട്  മര്‍ഡോക്ക്‌ “സണ്‍ ഓണ്‍ സണ്‍ഡേ” എന്ന പേരില്‍ സണ്‍ ടാബ്ലോയിഡിന്റെ ഞായറാഴ്ച പതിപ്പ്‌ പുറത്തിറക്കും എന്ന് പ്രഖ്യാപിച്ചു. നാല്‍പ്പതു വര്‍ഷത്തിലേറെ കാലം ബ്രിട്ടീഷ്‌ മാദ്ധ്യമ രംഗം അടക്കി വാണ മര്‍ഡോക്കിന് എതിരെ തൊഴിലാളികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത്‌ വന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ പണം നല്‍കി വാര്‍ത്തകള്‍ ചോര്‍ത്തി ചൂടുള്ള വാര്‍ത്തകള്‍ നല്‍കുവാന്‍ മത്സരിച്ച സണ്‍ റിപ്പോര്‍ട്ടര്‍മാര്‍ പോലീസ്‌ അന്വേഷണത്തില്‍ പിടിക്കപ്പെട്ടിരുന്നു. ഒട്ടേറെ ടെലിഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയ വിവാദത്തില്‍ പെട്ട മര്‍ഡോക്ക്‌ പൊടുന്നനെ തന്റെ “ന്യൂസ് ഓഫ് ദ വേള്‍ഡ്‌” പത്രം നിര്‍ത്തലാക്കിയിരുന്നു. ഇതിന് പകരമാണ് ഇപ്പോള്‍ “സണ്‍ ഓണ്‍ സണ്‍ഡേ” പ്രസിദ്ധീകരണം തുടങ്ങാന്‍ പോകുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദ സണ്‍ പ്രസിദ്ധീകരണം നിര്‍ത്തില്ല: മര്‍ഡോക്

February 12th, 2012

rupert-murdoch-epathram

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും പ്രചാരമുള്ള പത്രമാണ് ദ സണ്‍ പ്രസിദ്ധീകരണം നിര്‍ത്തില്ലെന്ന് ന്യൂസ് ഇന്റര്‍നാഷണല്‍ തലവന്‍ റൂപ്പര്‍ട്ട് മര്‍ഡോക് അറിയിച്ചു. ഫോണ്‍ ചോര്‍ത്തല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കി കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് വിവാദത്തിലായ ദ സണ്‍ പത്രത്തിലെ അഞ്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് മര്‍ഡോകിന്റെ വിശദീകരണം.  ലോകത്തെ ഈ മാധ്യമ രാജാവ് നാണക്കേടില്‍ നിന്ന് കരകയറാന്‍ പാടുപെടുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സര്‍ക്കോസി മുടിയനായ പ്രസിഡന്‍റ്

February 7th, 2012

nicolas-sarkozy-epathram
പാരിസ്‌: ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസി ദൈനംദിന ചെലവുകള്‍ക്കായി   പൊതു ഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിക്കുന്നത് വിവാദമായിരിക്കുന്നു. ഒരു പ്രസിഡന്റ് ഇങ്ങനെ  ദുര്‍ ചെലവ് വരുത്തുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ലെന്നാണ് ഫ്രാന്‍സില്‍ പൊതുവെയുള്ള ജന സംസാരം. പ്രസിഡന്‍റ് കൊട്ടാരത്തില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍   121 ആഢംബര കാറുകളാണ് അകമ്പടിയായി പോകുന്നത്. കൂടാതെ ഭക്ഷണത്തിന് മാത്രം 10000 പൌണ്ടാണ് ഒരു ദിവസത്തെ സര്‍ക്കോസിയുടെ ചെലവ്. കാറുകളുടെ ഇന്ധനത്തിനായി സര്‍ക്കോസിയ്ക്ക് ചെലവാകുന്നത് രണ്ടേമുക്കാല്‍ ലക്ഷം പൌണ്ടാണ്. “മണി ഫ്രം ദ സ്റ്റേറ്റേറ്റ്” എന്ന പുസ്‌തകത്തിലാണ്  സര്‍ക്കോസിയുടെ ഈ ദുര്‍ ചിലവിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശനം വന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സര്‍ദാരിയുടെ മാധ്യമ ഉപദേഷ്ടാവ്‌ രാജ്യംവിട്ടു

January 23rd, 2012

farahnaz-ispahani-epathram

വാഷിങ്ടണ്‍:പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ മാധ്യമ ഉപദേഷ്ടാവായ ഫറാനസ് ഇസ്പഹാനി രാജ്യംവിട്ടു. ഐ. എസ്. ഐ തട്ടിക്കൊണ്ടുപോകുമെന്ന് ഭയന്നാണ് രാജ്യം വിട്ടതെന്ന് മുന്‍ നയതന്ത്ര പ്രതിനിധി ഹുസൈന്‍ ഹഖാനിയുടെ ഭാര്യയായ ഇസ്പഹാനി വെളിപ്പെടുത്തി. .
രഹസ്യരേഖാവിവാദവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ചോര്‍ത്തിയത് ഇസ്പഹാനിയുടെ  ഭര്‍ത്താവായ ഹുസൈന്‍ ഹഖാനിയാണെന്ന് മന്‍സൂര്‍ ഇജാസ് വെളിപ്പെടുത്തിയിരുന്നു. ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട ആബതാബാദ് സംഭവത്തിനുശേഷം രാജ്യത്ത് സൈനിക അട്ടിമറി ഉണ്ടായേക്കുമെന്ന് ഭയന്ന സര്‍ദാരി യു.എസ്. സഹായം അഭ്യര്‍ഥിച്ച് മുന്‍ സംയുക്തസേനാ മേധാവി മൈക്ക് മുള്ളന് കത്തയച്ചു എന്നതാണ് രഹസ്യ രേഖാ വിവാദം. സര്‍ദാരിക്ക് വേണ്ടി കത്ത് തയ്യാറാക്കിയത് യു.എസ്സിലെ മുന്‍ അംബാസഡര്‍ ഹുസൈന്‍ ഹഖാനിയാണെന്ന് വെളിപ്പെടുത്തല്‍. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അംബാസഡര്‍ സ്ഥാനം തെറിച്ചിരുന്നു. തന്റെ ഭര്‍ത്താവിനെ   സമ്മര്‍ദ്ദത്തിലാക്കുന്നതിനാണ് ഐ.എസ്.ഐ തന്നെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതെന്ന് ഇസ്പഹാനി വെളിപ്പെടുത്തിയതായി ജിയോ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പീഡനം : ഇന്ത്യന്‍ ഡോക്ടര്‍ അമേരിക്കയില്‍ പിടിയിലായി

January 14th, 2012

stethescope-epathram

ന്യൂയോര്‍ക്ക് : തന്റെ പക്കല്‍ ചികിത്സയ്ക്ക് വന്ന മൂന്ന് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് അമേരിക്കയില്‍ ഒരു ഇന്ത്യന്‍ ഡോക്ടര്‍ പിടിയിലായി. ഇവരെ താന്‍ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ചിത്രങ്ങളും ഫോട്ടോകളും ഇയാള്‍ കുട്ടികള്‍ അറിയാതെ പകര്‍ത്തുകയും ചെയ്തു.

53 കാരനായ ഡോക്ടര്‍ രാകേഷ്‌ പണ്‍ ആണ് ന്യൂയോര്‍ക്കിലെ തന്റെ വസതിയോട് ചേര്‍ന്നുള്ള ക്ലിനിക്കില്‍ ചികില്‍സയ്ക്കായി വന്ന പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. ചികിത്സയ്ക്കായാണ് കുട്ടികളെ അവരുടെ മാതാപിതാക്കള്‍ ഡോക്ടറുടെ അടുത്ത് വിശ്വസിച്ച് ഏല്‍പ്പിച്ചത്‌ എന്നും ഈ വിശ്വാസത്തെയാണ് ഡോക്ടര്‍ വഞ്ചിച്ചത് എന്നും ഡോക്ടര്‍ക്ക്‌ എതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പീഡനം എന്ന കുറ്റകൃത്യത്തിന് പുറമേ ലൈസന്‍സുള്ള ഒരു ഭിഷഗ്വരന്‍ എന്ന നിലയില്‍ ഇയാള്‍ “ആരെയും ഉപദ്രവിക്കില്ല” എന്ന സത്യപ്രതിജ്ഞയുടെ ലംഘനം കൂടി നടത്തിയതായി അധികൃതര്‍ അറിയിച്ചു.

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടര്‍ ഇത് “ചികില്‍സ” ആണെന്ന് രേഖകള്‍ ഉണ്ടാക്കി ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും പണം തട്ടിയെടുക്കുകയും ചെയ്തതായി അധികൃതര്‍ കണ്ടെത്തി.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് പാക്കിസ്ഥാന്‍

January 8th, 2012

jammu-kashmir-line-of-control-epathram

ഇസ്‌ലാമാബാദ് : ജമ്മു കാശ്മീര്‍ തര്‍ക്ക ഭൂമിയാണെന്നും, ഇത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്ന ഇന്ത്യയുടെ വാദം ശരിയല്ലെന്നും പാക്കിസ്ഥാന്‍ വീണ്ടും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. അമേരിക്കന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ വെബ് സൈറ്റിലെ ഭൂപടത്തില്‍ ജമ്മു കാശ്മീരിനെ തെറ്റായി ചിത്രീകരിച്ചതിന് എതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്ന് അമേരിക്ക ഭൂപടം ശരിയാക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെയാണ് പാക്കിസ്ഥാന്‍ വിദേശ കാര്യ വകുപ്പ്‌ ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് പ്രതികരിച്ചത്‌. ഐക്യ രാഷ്ട്ര സഭയുടെ പരിഗണനയിലുള്ള തര്‍ക്ക ഭൂമിയാണ് ജമ്മു കാശ്മീര്‍. ഇതിന്റെ അന്തിമ നില ഇനിയും തീരുമാനിക്കാന്‍ ഇരിക്കുന്നതേയുള്ളൂ എന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എ. ക്യു. ഖാന്‍ ഇന്ത്യയ്ക്ക്‌ ആണവ വിദ്യ കൈമാറി എന്ന് അമേരിക്കന്‍ വിദഗ്ദ്ധന്‍

December 24th, 2011

aq-khan-epathram

വാഷിംഗ്ടണ്‍ : ഉത്തര കൊറിയയ്ക്ക് ആണവ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്തു പിടിയിലായ പാക്‌ ആണവ ശാസ്ത്രജ്ഞന്‍ എ. ക്യു. ഖാന്‍ ഇന്ത്യയ്ക്കും ആണവ വിദ്യ കൈമാറിയിട്ടുണ്ടെന്നു അമേരിക്കന്‍ ആയുധ വിദഗ്ദ്ധന്‍ ഒരു മാസികയില്‍ എഴുതിയ ലേഖനത്തില്‍ വെളിപ്പെടുത്തി. അമേരിക്കന്‍ ആയുധ നിയന്ത്രണ വിദഗ്ദ്ധന്‍ ജോഷുവ പോള്ളക് ആണ് ഈ വിചിത്രമായ വാദം ഉന്നയിച്ചിരിക്കുന്നത്.

എന്നാല്‍ ഈ വാദത്തിന്‌ ഉപോല്‍ബലകമായി ഏറെയൊന്നും ഇദ്ദേഹത്തിന് പറയാനില്ല. ഖാന്‍ പാക്കിസ്ഥാന് വേണ്ടി വികസിപ്പിച്ച സെന്‍ട്രിഫ്യൂജ്‌ ഇന്ത്യ തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണത്തിന് ഉപയോഗിക്കുന്ന സെന്‍ട്രിഫ്യൂജിന് സമാനമാണ് എന്നത് മാത്രമാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ ഈ ലേഖനം പ്രത്യക്ഷപ്പെട്ടത്‌ നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്ലേബോയ്‌ മാസികയിലാണ് എന്നത് ഈ വാദത്തിന്റെ ഗൌരവത്തെ പ്രതികൂലമായി ബാധിക്കുന്നതായി കരുതപ്പെടുന്നു.

ഉത്തര കൊറിയയ്ക്ക് യുറേനിയം ബോംബ്‌ നിര്‍മ്മാണത്തിന് സഹായകരമായത് ഖാന്‍ നല്‍കിയ സെന്‍ട്രിഫ്യൂജുകളും മറ്റ് രേഖകളുമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

8 of 11789»|

« Previous Page« Previous « ആകാശത്തില്‍ നിന്നും നിഗൂഢ ഗോളം
Next »Next Page » ചൈനയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനു തടവു ശിക്ഷ »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine