പാരിസ് : ഫ്രാന്‍സിലെ ഇന്ധന വില വര്‍ദ്ധനക്ക് എതി രായ പൊതു ജന പ്രക്ഷോഭം ഫലം കണ്ടു. ജനുവരി ഒന്നു മുതൽ ഇന്ധന വില കുറക്കു വാൻ സർക്കാർ ധാരണ യില്‍ എത്തിയതായി റിപ്പോര്‍ട്ട്.
ഇന്ധന വില വര്‍ദ്ധനക്ക് എതിരെ ഫ്രാൻസിൽ നവംബർ 17 മുതലാണ് പ്രതി ഷേധ സമരം തുടങ്ങിയത്. സാമൂ ഹിക മാധ്യമ ങ്ങളില്‍ തുടങ്ങിയ പ്രതി ഷേധം പിന്നീട് തെരുവി ലേക്ക് ഇറങ്ങുക യായി രുന്നു.
സമരക്കാര്‍ വഴി തടയുക യും പൊലീസിനു നേരെ കല്ലെറിയുകയും വാഹന ങ്ങൾ തീ വെക്കുകയും കടകൾ കൊള്ള യടി ക്കു കയും ചെയ്തു. സമരം അക്രമാ സക്ത മായ സാഹ ചര്യ ത്തില്‍ അടി യന്തരാ വസ്ഥ ക്കുള്ള നീക്കം ആരഭി ച്ചി രുന്നു.
1968 നു ശേഷം ഫ്രാന്‍സില്‍ നടന്ന ഏറ്റവും ശക്ത മായ പ്രക്ഷോഭ സമര ത്തില്‍ 23 സുരക്ഷാ ഉദ്യോ ഗസ്ഥര്‍ അടക്കം 133 പേർക്കു പരുക്കേറ്റു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഫ്രാന്‍സിലെ ഇന്ധന വില 23 % ഉയർന്നു. ജീവിതച്ചെലവ് ക്രമാതീതമായി ഉയര്‍ന്ന സാഹ ചര്യ ത്തിലാണ് സഹി കെട്ട ജനം തെരുവില്‍ ഇറ ങ്ങിയത് എന്ന് ‘യെലോ വെസ്റ്റ് മൂവ്മെന്റ്’ സമര നേതാ ക്കള്‍ സോഷ്യല്‍ മീഡിയ കളിലൂടെ അറിയിച്ചു.