നുഴഞ്ഞു കയറ്റത്തിന് എതിരെ ഇന്ത്യ

May 20th, 2013

manmohan-singh-li-keqiang-epathram

ന്യൂഡൽഹി : ഇന്ത്യൻ അതിർത്തി മാനിക്കാതെ ചൈനീസ് സൈന്യം ഇടക്കിടെ നടത്തുന്ന നുഴഞ്ഞു കയറ്റങ്ങൾക്ക് എതിരെ ശക്തമായ ഭാഷയിൽ ഇന്ത്യ പ്രതികരിച്ചു. ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് പ്രധാന മന്ത്രിയെ ഈ കാര്യം ഇന്ത്യൻ പ്രധാന മന്ത്രി മൻമോഹൻ സിങ്ങ് അസന്ദിഗ്ദ്ധമായി തന്നെ അറിയിച്ചു. ഒരു മണിക്കൂറോളം നീണ്ടു നിന്ന ചർച്ചയിൽ ഇത്തരം സംഭവങ്ങൾ ഇന്ത്യയും ചൈനയുമായുള്ള ഉഭയ കക്ഷി ബന്ധങ്ങളെ തന്നെ ബാധിക്കും എന്ന് ഇന്ത്യൻ പ്രധാനമന്ത്രി വ്യക്തമാക്കി.

രണ്ടു മാസം മുൻപ് സ്ഥാനമേറ്റ ചൈനീസ് പ്രധാനമന്ത്രി ലി കെഖ്യാങ്ങ് ആദ്യമായി നടത്തുന്ന വിദേശ പര്യടനത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ എത്തിയത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമേരിക്കയാണ് യഥാർത്ഥ ഹാക്കിംഗ് സാമ്രാജ്യമെന്ന് ചൈന

May 8th, 2013

cracking-epathram

ബെയ്ജിങ്ങ് : ചൈന അക്രമണോൽസുകമായ രാഷ്ട്രമാണ് എന്ന പ്രചരണം വഴി അമേരിക്ക തങ്ങളുടെ അയൽ രാജ്യങ്ങളിൽ ഭീതി പരത്തി അമേരിക്കൻ ആയുധ കമ്പനികളുടെ വിൽപ്പന വർദ്ധിപ്പിക്കാനുള്ള കളമൊരുക്കുകയാണെന്ന് ചൈന ആരോപിച്ചു. ചൈന അമേരിക്കയുടെ സൈനിക കമ്പ്യൂട്ടറുകളിൽ ആക്രമണം നടത്തി എന്ന അമേരിക്കയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ചൈന. പീപ്പ്ൾസ് ലിബറേഷൻ ആർമി ദിനപത്രത്തിലൂടെയാണ് ചൈന ഇത് വ്യക്തമാക്കിയത്. അമേരിക്കൻ ആയുധ വ്യാപാരികൾ പണം എണ്ണാൻ തയ്യാറെടുക്കുകയാണ് എന്നും പത്രം കളിയാക്കി.

ചൈന യുദ്ധ വിമാനങ്ങളും വിമാന വാഹിനി കപ്പലുകളും നിർമ്മിക്കുന്നതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസം പെന്റഗൺ പ്രസിദ്ധപ്പെടുത്തിയിരുന്നു.

കമ്പ്യൂട്ടർ ശൃംഖലകൾ ആക്രമിച്ച് നൂറോളം കമ്പനികളുടെ വിവരങ്ങൾ മോഷ്ടിച്ച ഹാക്കിംഗ് ആക്രമണത്തിന് പുറകിൽ ചൈനയാണ് എന്ന ആരോപണത്തിന് മറുപടിയായി തങ്ങളുടെ കമ്പ്യൂട്ടറുകൾ അമേരിക്ക നിരന്തരമായി ആക്രമിക്കുന്നുണ്ട് എന്നും അമേരിക്കയാണ് യഥാർത്ഥ ഹാക്കിംഗ് സാമ്രാജ്യം എന്നും ചൈന പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചൈനീസ് സൈന്യം ലഡാക്കിൽ

April 20th, 2013

chinese-army-epathram

ന്യൂഡൽഹി : അതിർത്തി തർക്കം നിലവിലുള്ള ഇന്തോ ചൈനീസ് അതിർത്തി പ്രദേശമായ ലഡാക്കിലെ കിഴക്കൻ പ്രവിശ്യയിൽ ചൈനീസ് സൈന്യം അതിക്രമിച്ചു കയറി സൈനിക താവളം സ്ഥാപിച്ചു. ഇന്ത്യയ്ക്ക് അകത്തേക്ക് ഏതാണ്ട് 10 കിലോമീറ്റർ ഉള്ളിലാണ് ചൈന ഈ ക്യാമ്പ് സ്ഥാപിച്ചത്. 50 സൈനികരോളം ഇവിടെ താവളം അടിച്ചിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. 17,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദൌലത് ബേഗ് എന്ന കിഴക്കൻ ലഡാക്ക് പ്രവിശ്യയിലെ ഈ താവളം ഏപ്രിൽ 15 രാത്രിയാണ് സ്ഥാപിച്ചത്. വിവരം അറിഞ്ഞയുടൻ ഇൻഡോ ടിബറ്റൻ അതിർത്തി പോലീസും ചൈനീസ് താവളത്തിന് എതിരെയായി തമ്പടിച്ചു.

നിയന്ത്രണ രേഖ സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായി ചർച്ച ചെയ്ത് പരിഹാരം കാണും എന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിറിയൻ വിമതർക്ക് അമേരിക്കയുടെ ആയുധ സഹായം

April 13th, 2013

syria-truce-epathram

വാഷിങ്ടൺ‍: ഒരു വർഷത്തോളമായി രക്തരൂഷിത പോരാട്ടം തുടരുന്ന സിറിയയില്‍ ബഷാറുല്‍ അസദിനെതിരെ പൊരുതുന്ന വിമതര്‍ക്കുള്ള സഹായം ഇനിയും വര്‍ധിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചു. എന്നാൽ അമേരിക്കയുടെ ഈ നീക്കം അപകടമാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു. അല്‍ഖാഇദ പോലുള്ള തീവ്രവാദി സംഘങ്ങളുടെ കൈയില്‍ ഈ ആയുധങ്ങൾ എത്തിപ്പെടാന്‍ സാധ്യത കൂടുതലാണ്. എന്നാൽ ബഷർ അൽ അസദിനെ താഴെയിറക്കാൻ ഏതറ്റം വരെ പോകാനും അമേരിക്ക തയ്യാറാകുമെന്നാണ് പെന്‍റഗണിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടനും ഫ്രാന്‍സും ഇത്തരം സഹായങ്ങള്‍ നേരത്തെ തന്നെ ചെയ്തു തുടങ്ങിയിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമേരിക്കയും ഉത്തര‍ കൊറിയയും നേർക്കുനേർ

April 3rd, 2013
america korea-epathram

സോള്‍: കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നു. ഇരു കൊറിയകളും നടത്തി വരുന്ന  പ്രകോപനപരമായ നീക്കത്തിനു പിന്നാലെ  അമേരിക്കയും കക്ഷി ചേർന്നതോടെ സംഘർഷാവസ്ഥക്കുള്ള സാധ്യത വർധിച്ചു. രാജ്യത്തെ പ്രധാന ആണവ റിയാക്ടർ ആയ യങ്‌ബ്യോണ്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഉത്തര കൊറിയ വ്യക്തമാക്കി. 2007 മുതല്‍ അടച്ചിട്ട ആണവ റിയാക്ടറാണ് ഇത്.

അതോടെ ദക്ഷിണ കൊറിയയുടെ സുരക്ഷ എന്ന പേരിൽ യുദ്ധക്കപ്പലും സമുദ്ര റഡാര്‍ സംവിധാനവുമടങ്ങുന്ന സൈനിക സന്നാഹങ്ങളുമായി അമേരിക്ക ഉത്തര കൊറിയന്‍ സമുദ്രാതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. ഈയിടെ ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി  സൈനികാഭ്യാസങ്ങൾ നടത്തി ഉത്തര കൊറിയയെ കൂടുതൽ പ്രകോപിപ്പിച്ചതിന് പിന്നാലെയാണ് അമേരിക്ക കൂടുതല്‍ യുദ്ധ സന്നാഹങ്ങള്‍ ഈ മേഖലയിലേക്ക് അയക്കുന്നത്. അതിനിടെ അമേരിക്കയേയും ദക്ഷിണ കൊറിയയേയും കടന്നാക്രമിക്കുന്ന ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ പ്രധാന പ്രസംഗം ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു.

ഈ മേഖല  യുദ്ധ ഭീഷണിയിൽ ആണെന്നും ഉത്തര കൊറിയ പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കി യിരിക്കുകയാണെന്നും  യു. എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വ്യക്തമാക്കി

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സഹാറയിലെ ഭീകരാക്രമണത്തിൽ മരണ സംഖ്യ 80 കവിഞ്ഞു

January 22nd, 2013

algerian-hostage-crisis-epathram

അൾജിയേഴ്സ് : ഭീകരർ കീഴടക്കിയ പ്രകൃതി വാതക പ്ലാന്റിൽ അൾജീരിയൻ പട്ടാളം നടത്തിയ തെരച്ചിലിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. ഞായറാഴ്ച്ച സൈന്യം നടത്തിയ തെരച്ചിലിൽ കണ്ടെടുത്ത മൃതദേഹങ്ങൾ തിരിച്ചറിയാൻ ആവാത്ത വിധം വികൃതമായിരുന്നതിനാൽ അവ ഭീകരരുടേതാണോ ബന്ദികളുടേതാണോ എന്ന് വ്യക്തമല്ല എന്ന് അധികൃതർ അറിയിച്ചു. മരണ സംഖ്യ 80 കവിഞ്ഞതായാണ് സൂചന. നാലു ദിവസത്തെ അനിശ്ചിതത്വത്തിന് അറുതി വരുത്തിക്കൊണ്ട് ശനിയാഴ്ച്ചയാണ് അൾജീരിയൻ സൈന്യം ഭീകരർ കൈയ്യടക്കി വെച്ച റിഫൈനറിയിൽ ആക്രമണം അഴിച്ചു വിട്ടത്. ബന്ദികളെ മുഴുവൻ വധിക്കാനുള്ള ഇസ്ലാമിക തീവ്രവാദികളുടെ പദ്ധതി തകർക്കാനാണ് ആക്രമണം നടത്തിയത് എന്നാണ് സർക്കാർ വിശദീകരണം. അയൽ രാജ്യമായ മാലിയിൽ ഫ്രെഞ്ച് സൈന്യം നടത്തുന്ന സൈനിക നടപടിക്ക് ഏതെങ്കിലും രാജ്യം പിന്തുണ നൽകിയാൽ അ രാജ്യത്തിൽ ഇത്തരം ആക്രമണങ്ങൾ തങ്ങൾ വീണ്ടും നടത്തും എന്നാണ് ഭീകരരുടെ മുന്നറിയിപ്പ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന്റെ ആണവ ശേഖരം വളരുന്നു

December 11th, 2012

nuclear-protest-epathram

വാഷിംഗ്ടൺ : പാക്കിസ്ഥാന്റെ ആണവ ആയുധ ശേഖരം ക്രമാതീതമായി വളരുന്നതായി അമേരിക്കൻ സൈനിക വിദഗ്ദ്ധൻ മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാൻ ജനത ആണവ ആയുധങ്ങളെ തങ്ങളുടെ രാഷ്ട്രത്തിന്റെ വിജയത്തിന്റെ അളവുകോലായി കാണുന്നതും ആണവ ആയുധങ്ങളെ സംബന്ധിക്കുന്ന തീരുമാനങ്ങൾ ഏതാനും സൈനിക മേധാവികൾ മാത്രം തീരുമാനിക്കുന്നതാണ് ഇതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ പാക്കിസ്ഥാനിലെ ആയുധ വളർച്ച ഇന്ത്യയിലും സമാനമായൊരു സ്ഥിതിവിശേഷം ഉടലെടുക്കാൻ കാരണമാവും എന്നും അദ്ദേഹം പറയുന്നു. ഇന്ത്യയുടെ ആണവായുധ ശേഖരം കഴിഞ്ഞ 10 വർഷം കൊണ്ട് ഇരട്ടിയായതായും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ആണവായുധങ്ങളെ രാഷ്ട്രീയ സന്ദേശമായി ഉപയോഗിക്കുന്നതാണ് ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തിന്റെ രീതി. ഇതിന് വിപരീതമായി ആണവ ആയുധങ്ങളെ സൈനിക ബല പ്രദർശനത്തിനായി ഉപയോഗിക്കുന്ന പാക്കിസ്ഥാൻ പ്രദേശത്തെ അപകടകരമായ സൈനിക സാഹചര്യത്തിലേക്ക് വഴിതെളിക്കുന്നതായും അദ്ദേഹം വിലയിരുത്തുന്നു.

അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി നില കൊള്ളുന്ന വാഷിംഗ്ടണിലെ സ്റ്റിംസൺ സെന്റർ എന്ന സംഘടന പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിശകലനങ്ങൾ പ്രസിദ്ധപ്പെടുത്തിയത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ സൈനികനെ മർദ്ദിച്ചു കൊന്ന പാക്കിസ്ഥാൻ മാപ്പ് പറയണമെന്ന് പിതാവ്

November 27th, 2012

captain-saurabh-kalia-epathram

ന്യൂഡൽഹി : കാർഗിൽ യുദ്ധത്തിലെ രക്തസാക്ഷിയായ ക്യാപ്റ്റൻ സൌരഭ് കാലിയയുടെ പിതാവ് തന്റെ മകന്റെ കേസ് ഇന്ത്യൻ സർക്കാർ അന്താരാഷ്ട്ര കോടതിയിൽ വാദിക്കണം എന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചു. പാക്കിസ്ഥാന്റെ അധിനിവേശ ശ്രമത്തെ ആദ്യമായി കണ്ടെത്തുകയും ചെറുക്കുകയും ചെയ്ത ക്യാപ്റ്റൻ കാലിയയും കൂടെ ഉണ്ടായിരുന്ന 5 സൈനികരും പാക്കിസ്ഥാന്റെ പിടിയിൽ ആവുകയും തുടർന്ന് ഇവർ പാൿ പട്ടാളത്തിന്റെ ക്രൂരമായ മർദ്ദന മുറകൾക്ക് വിധേയരാവുകയും ചെയ്തു. ഭീകരമായ പീഢനത്തെ തുടർന്ന് 1999ൽ ക്യാപ്റ്റൻ സൌരഭ് കാലിയ കൊല്ലപ്പെട്ടു. യുദ്ധത്തടവുകാരോടുള്ള പെരുമാറ്റത്തെ സംബന്ധിക്കുന്ന ജനീവ കരാറിന്റെ ലംഘനമാണ് പാക്കിസ്ഥാൻ നടത്തിയത് എന്നും പാക്കിസ്ഥാൻ പരസ്യമായി മാപ്പ് പറയണം എന്നുമാണ് സൌരഭിന്റെ വൃദ്ധരായ മാതാ പിതാക്കളുടെ ആവശ്യം. ക്യാപ്റ്റൻ സൌരഭിന്റേയും മറ്റ് സൈനികരുടേയും ദുരന്തത്തിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുവാൻ ഇവരെ സഹായിച്ച ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് അഭിഭാഷക ജസ് ഉപ്പൽ ജനീവാ കരാർ ലംഘിച്ച പാക്കിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നതിൽ നിന്നും തടയണം എന്നും ആവശ്യപ്പെടുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗാസയിൽ യുദ്ധം വ്യാപിക്കുന്നു

November 19th, 2012

israel-air-strike-gaza-epathram

ഗാസ : ഗാസയിൽ നിന്നും ഇസ്രയേൽ ലക്ഷ്യമാക്കി തൊടുത്തു വിട്ട 500ൽ പരം മിസൈലുകൾക്കുള്ള പ്രതികാര നടപടികൾ ഇസ്രയേൽ ആരംഭിച്ചു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് കുട്ടികൾ അടക്കം പതിനൊന്ന് പലസ്തീൻകാർ കൊല്ലപ്പെട്ടു. ഹമാസിന്റെ അധീനതയിലുള്ള ഗാസയിലേക്ക് തങ്ങൾ കരയുദ്ധം ആരംഭിക്കും എന്നതിന്റെ സൂചനകൾ ഇസ്രയേൽ നൽകുന്നുണ്ട്. തങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ ഇസ്രയേലിന് അവകാശമുണ്ടെങ്കിലും ഗാസയിലേക്ക് സൈന്യം ആക്രമണം നടത്താതിരിക്കുന്നതാണ് നല്ലത് എന്നാണ് അമേരിക്കൻ പ്രസിഡണ്ട് ബറാൿ ഒബാമ ഇത് സംബന്ധിച്ച് അഭിപ്രായം പറഞ്ഞത്. ഗാസ പോലെ ജന സാന്ദ്രത ഏറെയുൾല പ്രദേശത്ത് കരയുദ്ധം നടത്തിയാൽ അത് വൻ തോതിൽ സാധാരണ ജനങ്ങൾ കൊല്ലപ്പെടാൻ ഇടയാക്കുകയും അന്താരാഷ്ട്ര തലത്തിൽ വൻ തിരിച്ചടിക്ക് കാരണമാകുകയും ചെയ്യും എന്നാണ് ഒബാമ ഇസ്രയേലിന് നൽകിയ ഉപദേശം.

കഴിഞ്ഞ 5 ദിവസമായി ഹമാസ് 500 ലേറെ മിസൈലുകൾ ഇസ്രയേൽ നഗരങ്ങളിലേക്ക് ഉതിർത്തതിനെ തുടർന്ന് മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ തങ്ങൾ പരമാവധി സംയമനം പാലിക്കുകയും സാധാരണക്കാരെ ആക്രമിക്കാതിരിക്കാൻ ശ്രദ്ധിച്ചു വരികയാണ് എന്നും ഇസ്രയേൽ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉത്തര കൊറിയ യുദ്ധ ഭീഷണി മുഴക്കുന്നു

October 20th, 2012

North-Korea-Nuclear-epathram

സോൾ : ദക്ഷിണ കൊറിയക്കെതിരെ അടുത്ത ആഴ്ച്ച സൈനിക ആക്രമണം തുടങ്ങും എന്ന് ഉത്തര കൊറിയ ഭീഷണി മുഴക്കി. ഉത്തര കൊറിയയിൽ നിന്നും കൂറ് മാറി ഇപ്പോൾ ദക്ഷിണ കൊറിയയിൽ താമസിക്കുന്ന ഒരു സംഘം അതിർത്തിക്ക് ഇപ്പുറത്തേയ്ക്ക് ബലൂൺ മാർഗ്ഗം ഉത്തര കൊറിയക്കെതിരെയുള്ള നോട്ടീസുകൾ പറത്തി വിടും എന്ന ഭീഷണിയെ തുടർന്നാണ് ഉത്തര കൊറിയ സൈനിക നടപടിക്ക് ഒരുങ്ങുന്നത്. ഒരു നോട്ടീസെങ്കിലും ഇത്തരത്തിൽ ഉത്തര കൊറിയയിൽ എത്തിയാൽ ദയാ ദാക്ഷിണ്യമില്ലാത്ത ആക്രമണമായിരിക്കും അനന്തര ഫലം എന്നാണ് ഉത്തര കൊറിയ നൽകിയിരിക്കുന്ന താക്കീത്. അതിർത്തിക്ക് അടുത്ത് താമസിക്കുന്ന ജനം അവിട വിട്ട് പോവണം എന്നും സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലാല യൂസഫ്സായി : താലിബാൻ ആക്രമണം ന്യായീകരിച്ചു
Next »Next Page » കന്യകാത്വം ലേലത്തിൽ : ലേലത്തുക 4.18 കോടി »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine