ഷിനാവത്ര പട്ടാളത്തടവില്‍

May 24th, 2014

thailand-coup-epathram

ബാങ്കോക്ക്: പട്ടാള അട്ടിമറി നടന്ന തായ്‌ലന്റില്‍ മുന്‍ പ്രധാനമന്ത്രി യിംഗ് ലക് ഷിനാവത്രയെയും കുടുംബത്തെയും സൈന്യം തടവിലാക്കി. സൈനിക കേന്ദ്രത്തില്‍ ഹാജരാകാന്‍ സൈന്യം ആവശ്യപ്പെട്ട ഷിനവത്രയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഉള്‍പെടെ 39 പേരെ അജ്ഞാത കേന്ദ്രത്തിലേയ്ക്ക് മാറ്റുകയായിരുന്നു. ഇവര്‍ക്ക് പുറമെ 115 രാഷ്ട്രീയ നേതാക്കളോട് രാജ്യം വിട്ടു പോകരുതെന്ന് സൈന്യം മുന്നറിയിപ്പ് നല്കി കഴിഞ്ഞു. കൂടാതെ സ്‌കൂളുകൾ, കോളേജുകള്‍ എന്നിവ അടച്ചിടാനും സൈന്യം നിര്‍ദ്ദേശിച്ചു.

സൈനിക നടപടിക്കെതിരെ ലോക നേതാക്കള്‍ പ്രതിഷേധം അറിയിച്ചു തുടങ്ങി. സൈനിക നടപടി ന്യായികരിക്കാനാകില്ലെന്നും, തടവിലാക്കിയിരിക്കുന്നവരെ എത്രയും പെട്ടെന്ന് സ്വതന്ത്രരാക്കണമെന്നും ജനകീയ ഭരണം പുനഃസ്ഥാപിക്കണമെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലിബിയയിൽ പോരാട്ടം രൂക്ഷം – മരണ സംഖ്യ 43

May 18th, 2014

benghazi-epathram

ബെൻഘാസി: ഇസ്ലാമിക ഭീകരരും സ്വയം പ്രഖ്യാപിത ലിബിയൻ ദേശീയ സൈന്യവും തമ്മിലുള്ള പോരാട്ടം മുറുകിയതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 43 ആയി ഉയർന്നു. 100 ലേറെ പേർക്ക് പരിക്കുകളുണ്ട്. വെള്ളിയാഴ്ച്ചത്തെ ആക്രമണത്തോട് കൂടി സൈന്യത്തോട് ബെൻഘാസി നഗരത്തിലെ സായുധ പോരാളികളെ നിയന്ത്രിക്കാൻ സർക്കാർ ആവശ്യപ്പെട്ടു. സൈന്യത്തിൽ നിന്നും വിരമിച്ച ജനറൽ ഖലീഫ ഹഫ്ത്താറിന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച്ചത്തെ ആക്രമണം നടന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉക്രെയിനിൽ ആഭ്യന്തര കലാപം ആസന്നമെന്ന് റഷ്യ

April 16th, 2014

ukraine-civil-war-epathram

മോസ്കോ: ഉക്രെയിനിൽ ഏതു നിമിഷവും ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടാവുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത് എന്ന് റഷ്യ പ്രഖ്യാപിച്ചു. മോസ്കോ അനുകൂല വിഘടന വാദികൾക്ക് എതിരെ ആസന്നമായ പടപ്പുറപ്പാടിന് തൊട്ട് മുൻപായാണ് റഷ്യ ചൊവ്വാഴ്ച്ച ഈ പ്രഖ്യാപനം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. ഭീകര വിരുദ്ധ പോരാട്ടത്തിനുള്ള ഒരുക്കത്തിന്റെ ഭാഗമായി കിഴക്കൻ പ്രദേശങ്ങളിൽ വൻ സൈനിക സന്നാഹങ്ങളാണ് അടുത്ത ദിവസങ്ങളിലായി വിന്യസിച്ച് വരുന്നത്.

ഭീകരർക്ക് ആയുധം വെച്ച് കീഴടങ്ങാൻ ഉക്രെയിൻ നൽകിയ അന്ത്യശാസനം അവസാനിച്ച് 24 മണിക്കൂർ കഴിഞ്ഞിട്ടും പക്ഷെ ഇതു വരെ വിമതർ അധിവസിക്കുന്ന കെട്ടിടങ്ങൾക്ക് നേരെ ആക്രമണമൊന്നും നടത്താനുള്ള നീക്കം പ്രത്യക്ഷത്തിൽ ദൃശ്യമല്ല.

ഇതിനിടയിലാണ് തന്റെ ഫേസ്ബുക്ക് പേജിൽ ഉക്രെയിനിൽ ആഭ്യന്തര കലാപം ആസന്നമായിരിക്കുന്നു എന്ന് റഷ്യൻ പ്രധാന മന്ത്രി ദിമിത്രി മെദ്വെദേവ് പോസ്റ്റ് ചെയ്തത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫല്ലൂജ തിരിച്ചു പിടിക്കാൻ ഇറാഖി സൈന്യം ഒരുങ്ങുന്നു

February 2nd, 2014

iraq-war-epathram

ബാഗ്ദാദ്: ഒരു മാസത്തോളമായി വിമത സൈന്യത്തിന്റെ പിടിയിലായ ഫല്ലൂജ നഗരം തിരിച്ചു പിടിക്കാനായി ഇറാഖി സൈന്യം ഒരുങ്ങുന്നു. സർക്കാർ വിരുദ്ധരും അൽ ഖൈദയുടെ നുഴഞ്ഞു കയറ്റക്കാരും ചേർന്ന് സുന്നികൾക്ക് ഭൂരിപക്ഷമുള്ള രണ്ടു നഗരങ്ങളാണ് ജനുവരി 1ന് പിടിച്ചെടുത്തത്.

ഈ നഗരങ്ങളിലെ ഗോത്രവർഗ്ഗക്കാർ തന്നെ വിമതരെ തുരത്തി ഓടിക്കും എന്നായിരുന്നു സർക്കാർ പ്രതീക്ഷിച്ചത്. എന്നാൽ ഇത് നടക്കാതെ വന്നതിനാലാണ് നഗരം തിരിച്ചു പിടിക്കാനുള്ള തീരുമാനം സർക്കാർ സ്വീകരിച്ചത്.

അൽ ഖൈദയ്ക്കെതിരെ പൊരുതാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ പ്രധാനമന്ത്രി നുരി അൽ മലൈകി അഭ്യർത്ഥിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാഖ് അൽ ഖൈദയുടെ പിടിയിൽ

January 5th, 2014

iraq-war-epathram

ഫല്ലൂജ: ഇറാഖിലെ പ്രമുഖ നഗരങ്ങൾ അൽ ഖൈദയുടെ പൂർണ്ണമായ നിയന്ത്രണത്തിലായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അൽ ഖൈദയുടെ പിന്തുണയുള്ള സുന്നി വിഭാഗം ഫല്ലൂജ, റമാദി എന്നീ പ്രമുഖ നഗരങ്ങൾ തങ്ങളുടെ പിടിയിൽ ആക്കിയതോടെ സർക്കാർ സംവിധാനങ്ങൾ ഇവിടെ പൂർണ്ണമായും പരാജയപ്പെട്ടു. അൻബാർ പ്രവിശ്യയിൽ റോക്കറ്റ് വിക്ഷേപിണികളും, ഗ്രനേഡുകളും ഉപയോഗിച്ച് ശക്തമായ മുന്നേറ്റം നടത്തുന്ന അൽ ഖൈദ പോരാളികൾ തന്ത്ര പ്രധാനമായ കാർമ നഗരവും പിടിച്ചെടുത്തു. ഫല്ലൂജയിൽ വെള്ളിയാഴ്ച്ച രാത്രി മുഴുവനും ശനിയാഴ്ച്ച പകലും നടന്ന കനത്ത ഷെൽ വർഷത്തിൽ 19 പേർ കൊല്ലപ്പെടുകയും അനേകം പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.

പ്രധാനമന്ത്രി നൌറി അൽ മലീകി നേതൃത്വം നല്കുന്ന ഷിയാ സർക്കാരിന് സുന്നി വിഭാഗം നടത്തുന്ന ഈ സായുധ കലാപം വമ്പിച്ച വെല്ലുവിളിയാണ് ഉയർത്തുന്നത്. അമേരിക്കൻ സൈന്യം ഇറാഖിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ഇറാഖിലെ സുരക്ഷാ സംവിധാനങ്ങളുടെ തകർച്ചയിലേക്കാണ് ഇപ്പോഴത്തെ അവസ്ഥ വിരൽ ചൂണ്ടുന്നത്. ഭീകരാക്രമണത്തെ ചെറുക്കുന്ന ഗോത്ര വർഗ്ഗ പോരാളികൾക്കും ഇറാഖ് സർക്കാരിനും “എല്ലാ വിധ” സഹായങ്ങളും തങ്ങൾ ചെയ്യുന്നതായി വാഷിംഗ്ടണിൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

“സെക്സ് ജിഹാദുമായി“ ടുണീഷ്യന്‍ സ്ത്രീകള്‍ സിറിയന്‍ പോര്‍മുഖത്ത്

September 23rd, 2013

sexual-jihad-epathram

ടൂണിസ്: സിറിയയില്‍ ബാഷർ അല്‍ അസദിനെതിരെ പോരാടുന്ന വിമതര്‍ക്ക് ലൈംഗിക തൃഷ്ണ ശമിപ്പിക്കുവാന്‍ സ്വയം തയ്യാറായി ടുണീഷ്യയില്‍ നിന്നും സ്ത്രീകൾ പോകുന്നതായി റിപ്പോര്‍ട്ട്. ജിഹാദ് അല്‍ നികാഹ് (സെക്സ് ജിഹാദ്) എന്നാണ് ഇവര്‍ ഇതിനു പേരിട്ടിരിക്കുന്നത്. യുദ്ധം ചെയ്യുന്ന പുരുഷന്മാരുടെ ലൈംഗിക തൃപ്തിക്കായി സേവനം ചെയ്യുന്നത് പുണ്യമാണെന്ന് ചില സംഘടനകള്‍ ഫത്‌വ പുറപ്പെടുവിച്ചതായും സൂചനയുണ്ട്. പത്തും ഇരുപതും മുതല്‍ നൂറു വരെ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ ഉണ്ട്. ഇപ്രകാരം സെക്സ് ജിഹാദിനായി പോയ പല സ്ത്രീകളും ഗര്‍ഭിണികളായി നാട്ടില്‍ തിരിച്ചെത്തിയതായും ഇതിനു തടയിടണമെന്നും ടുണീഷ്യന്‍ മന്ത്രി ലുപ്തി ബിന്‍ ജൌദൌ ദേശീയ ഭരണഘടനാ അസംബ്ലി യോഗത്തില്‍ പറഞ്ഞു. സെക്സ് ജിഹാദിനായി അതിര്‍ത്തി കടക്കുവാന്‍ ശ്രമിച്ച ചില സ്ത്രീകള്‍ പിടിയിലായതായും വാര്‍ത്തയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

മധുരമില്ലാത്ത ഈദ്

August 10th, 2013

pakistan terrorist-epathram

ജമ്മു : 5 ഇന്ത്യൻ സൈനികർ പാൿ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഇത്തവണ അതിർത്തിയിൽ ഇരു രാജ്യങ്ങളിലെയും സൈനികർ പതിവിനു വിപരീതമായി ഈദ് ആഘോഷങ്ങളുടെ ഭാഗമായി മധുരം പങ്കു വെച്ചില്ല. ജമ്മു കാശ്മീർ പ്രദേശത്തെ നിയന്ത്രണ രേഖയിൽ സാധാരണ ഈദിന് പതിവുള്ളതാണ് ഇത്തരത്തിലുള്ള മധുരം പങ്കു വെയ്ക്കൽ. എന്നാൽ ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള സംഘർഷം കണക്കിലെടുത്ത് ഇത്തവണ പതിവ് ആചാരങ്ങളൊന്നും തന്നെ നടന്നില്ല.

പൂഞ്ച് പ്രദേശത്ത് നിയന്ത്രണ രേഖ ഭേദിച്ച് നുഴഞ്ഞു കയറിയ ഇരുപതോളം വരുന്ന പാക്ക് സൈനികരാണ് പതിവ് പോലെ പട്രോളിങ്ങ് നടത്തുകയായിരുന്ന ഇന്ത്യൻ സൈനികർക്ക് നേരെ വെടിയുതിർത്തത്. ഈ ആക്രമണത്തിൽ 5 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒബാമ ബുഷിന്റെ വഴിയേ

June 14th, 2013

bush-obama-epathram

മോസ്കോ : സിറിയൻ വിമതർക്ക് എതിരെ പ്രസിഡണ്ട് ബഷർ അൽ അസദ് രാസ ആയുധങ്ങൾ പ്രയോഗിച്ചു എന്ന അമേരിക്കൻ പ്രസിഡണ്ട് ബറാൿ ഒബാമയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഒരു റഷ്യൻ പാർലമെന്റ് അംഗം പറഞ്ഞു. വ്യാജ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒബാമയുടെ പരാമർശം. ഇത്തരം ആരോപണങ്ങൾ സിറിയൻ പ്രശ്നത്തിൽ ഇടപെടാനുള്ള അമേരിക്കയുടെ മറയാണ്. സിറിയയിൽ രാസ ആയുധങ്ങൾ പ്രയോഗിക്കപ്പെട്ടു എന്നതിന് തങ്ങളുടെ പക്കൽ തെളിവുണ്ട് എന്ന വൈറ്റ് ഹൌസ് പ്രഖ്യാപനത്തെ തുടർന്നാണ് അദ്യമായി സിറിയൻ വിമതർക്ക് ആയുധം എത്തിക്കാൻ അമേരിക്കൻ പ്രസിഡണ്ട് ഉത്തരവിട്ടത്. വർഷങ്ങൾക്ക് മുൻപ് ഇറാഖ് അധിനിവേശത്തിനായി സദ്ദാം ഹുസൈന്റെ കയ്യിൽ “വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷൻ” ഉണ്ടെന്ന് പ്രചരിപ്പിച്ച ബുഷിന്റെ അതേ തന്ത്രം തന്നെ പ്രയോഗിക്കുന്ന ഒബാമ ബുഷിന്റെ അതേ പാത തന്നെ പിന്തുടരുകയാണ് എന്നും റഷ്യയുടെ വിദേശ നയ രൂപീകരണ സമിതിയുടെ തലവൻ കൂടിയായ അലക്സി പുഷ്കോവ് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാഖിലെ എണ്ണ : ചൈനയ്ക്ക് വൻ നേട്ടം

June 3rd, 2013

chinese-oil-epathram

ബാഗ്ദാദ് : 2003ലെ അമേരിക്കൻ ആക്രമണത്തിന് ശേഷമുള്ള കാലഘട്ടത്തിൽ ലോകത്തിലേ ഏറ്റവും വലിയ എണ്ണ ഉത്പാദകരായി മാറിയ ഇറാഖുമായി ദീർഘകാല കരാറുകളിൽ ഏർപ്പെട്ട ചൈന ഇറാഖിന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായി മാറി. ഇറാഖ് ഉത്പാദിപ്പിക്കുന്ന എണ്ണയുടെ പകുതി വാങ്ങുന്നത് ചൈനയാണ്. ഒന്നര മില്ല്യൺ ബാരൽ വരും ഇത്. ഇറാഖിലെ ഏറ്റവും വലിയ എണ്ണപ്പാടത്തിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്താനുള്ള തീവ്ര ശ്രമത്തിലാണ് ഇപ്പോൾ ചൈന.

സദ്ദാം ഹുസൈന് എതിരെ ഏർപ്പെടുത്തിയിരുന്ന അന്താരാഷ്ട്ര ഉപരോധങ്ങളാൽ മുരടിച്ച ഇറാഖിലെ എണ്ണ കച്ചവടം സദ്ദാമിന്റെ അന്ത്യത്തോടെ പുനരുദ്ധരിക്കും എന്ന് മനസ്സിലാക്കിയ ചൈന തന്ത്രപരമായി നീങ്ങിയതിന്റെ ഫലമാണ് ഇപ്പോഴത്തെ നേട്ടം. വൻ തോതിൽ ചൈനീസ് തൊഴിലാളികളെ ഇറാഖിലേക്ക് അയച്ച ചൈന തീരെ കുറഞ്ഞ നിരക്കുകളിലാണ് ഇറാഖിലെ പുതിയ സർക്കാരിൽ നിന്നും കരാറുകളിൽ ഏർപ്പെട്ടത്. പ്രതിവർഷം രണ്ട് ബില്ല്യൺ ഡോളർ ചൈന ഇറാഖിലേക്ക് ഇത്തരത്തിൽ ഒഴുക്കി.

ഇറാഖ് യുദ്ധത്തിൽ ഒരു തരത്തിലും പങ്ക്‍ വഹിക്കാതെ തന്നെ ഇറാഖ് യുദ്ധ പൂർവ്വ കച്ചവടത്തിൽ ചൈന അമേരിക്കയെ പരാജയപ്പെടുത്തിയതായാണ് അമേരിക്കൻ സൈനിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സിറിയയിൽ രാസായുധങ്ങൾ വീണ്ടും

May 28th, 2013

chemical-weapons-syria-epathram

ബെയ്റൂട്ട് : തലസ്ഥാന നഗരമായ ദമാസ്കസിലും അതിർത്തിയിലെ കുസൈർ പട്ടണത്തിലും നടന്ന കനത്ത പോരാട്ടത്തിനിടയിൽ പ്രസിഡണ്ട് ബഷർ അൽ അസ്സദിന്റെ സർക്കാർ സൈന്യം വിമതർക്ക് നേരെ രാസായുധങ്ങൾ വീൺറ്റും പ്രയോഗിച്ചതായി സൂചന. അടുത്ത മാസം അമേരിക്കയുടേയും റഷ്യയുടേയും നേതൃത്വത്തിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകൾക്ക് മുൻപ് തന്റെ നില മെച്ചപ്പെടുത്താനുള്ള പ്രസിഡണ്ട് അസ്സദിന്റെ നീക്കമായാണ് ഇപ്പോൾ നടക്കുന്ന കനത്ത പോരാട്ടം എന്നാണ് നിരീക്ഷണം.

ലെബനനിലെ ഹെസ്ബൊള്ള പോരാളികളും സർക്കാർ സൈന്യത്തോടൊപ്പം ചേർന്ന് വിമതർക്ക് നേരെ ആക്രമണം അഴിച്ചു വിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുസൈറിലെ ഹെസ്ബുള്ളയുടെ ഇടപെടൽ ലെബനനിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി പരക്കെ ആശങ്കയുണ്ട്. തെക്കൻ ലെബനനിൽ നിന്നും തൊടുത്തു വിട്ട രണ്ട് റോക്കറ്റുകൾ ഷിയ മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന തെക്കൻ ബെയ്റൂട്ടിൽ പതിച്ചു. ഒരു റോക്കറ്റ് ഇസ്രയേൽ ലക്ഷ്യമായി കുതിച്ചതായും റിപ്പോർട്ടുണ്ട്.

ഹെസ്ബുള്ളയുടെ പങ്ക്‍ ആശങ്കാജനകമാണെന്നും യുദ്ധം മറ്റ് അയൽ രാജ്യങ്ങളിലേക്കും വ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്നും ഇത് സംബന്ധിച്ച് ഐക്യ രാഷ്ട്ര സഭാ ജനറൽ സെക്രട്ടറി ബാൻ കി മൂൺ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

രാസായുധങ്ങൾ നിരോധിച്ചു കൊണ്ടുള്ള അന്താരാഷ്ട്ര ഉടമ്പടിയിൽ സിറിയ അംഗമല്ല. കണക്കിൽ പെടാത്ത രാസായുധങ്ങൾ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുള്ള അവസാനത്തെ രാജ്യമാണ് സിറിയ എന്ന് കരുതപ്പെടുന്നു. ആക്രമണ വേളയിൽ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന തങ്ങളുടെ ഒരു മാദ്ധ്യമ പ്രവർത്തകന്റെ കാഴ്ച്ച മങ്ങിയതായി ഒരു ഫ്രെഞ്ച് പത്രം വെളിപ്പെടുത്തി. പോരാളികളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നതിന്റേയും ശ്വാസ തടസ്സം അനുഭവപ്പെടുന്നതിന്റേയും വീഡിയോ ദൃശ്യങ്ങളും ലഭ്യമാണ്. ഇതെല്ലാം രാസായുധങ്ങളുടെ പ്രയോഗത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തുര്‍ക്കിയില്‍ ബലൂണുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു
Next »Next Page » ചരിത്രം സാക്ഷിയായി വിന്‍സെന്റും ബ്രൂണോയും ഫ്രാന്‍സിലെ ആദ്യ സ്വവര്‍ഗ്ഗ ദമ്പതിമാരായി »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine