Saturday, April 17th, 2010

ഒരു സിനിമാ ഡയറിക്കുറിപ്പ് എന്ന ബ്ലോഗ്‌ പുസ്തകമാവുന്നു

Salih Kalladaഏറനാടന്‍ എന്ന പേരില്‍ ബൂലോഗത്തില്‍ പ്രശസ്തനായ സാലിഹ് കല്ലട, 2007 ഫിബ്രവരി മുതല്‍ എഴുതി തുടങ്ങിയ സിനിമയുമായി ബന്ധപ്പെട്ട തന്‍റെ അനുഭവ ക്കുറിപ്പുകള്‍ “ഒരു സിനിമാ ഡയറിക്കുറിപ്പ്” എന്ന ബ്ലോഗിലെ തിരഞ്ഞെടുത്ത 16 അനുഭവങ്ങള്‍, കോട്ടയം പാപ്പിറസ് ബുക്സ്‌ പ്രസിദ്ധീകരിക്കുന്നു. “ബാല്യ കാലം മുതല്‍ സിനിമ യോടുള്ള അഭിനിവേശവും മോഹവും പേറി, കോളേജ്‌ പഠനം കഴിഞ്ഞ് സിനിമാ സ്വപ്‌നങ്ങളുമായി നടന്നപ്പോഴുള്ള അനുഭവങ്ങളുടേയും സംഭവങ്ങളുടേയും ഡയറി ക്കുറിപ്പുകള്‍ എന്ന് ഇതിനെ വിശേഷിപ്പിക്കാം” എന്നാണു ലേഖകന്‍ ഈ പുസ്തകത്തെ പറ്റി പറയുന്നത്.

അഭിനയ മോഹം വിട്ടു മാറാതായപ്പോള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അസോസി യേഷനില്‍ ചേര്‍ന്ന്‍ നാല്പതോളം സീരിയ ലുകളില്‍ തരക്കേടില്ലാത്ത വേഷങ്ങള്‍ ചെയ്തു. അക്കാലത്ത്‌ പരിചയപ്പെട്ട നടീ നടന്മാര്‍, സിനിമാ പ്രവര്‍ത്തകര്‍ എന്നിവരുമായി ബന്ധപ്പെട്ട തമാശകള്‍, സംഭവങ്ങള്‍, ലോക്കെഷനുകളിലെ രസകരമായ അനുഭവങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച്, സിനിമാ പ്രേമികള്‍ക്കും കഥാ ആസ്വാദകര്‍ക്കും ഇഷ്ടപ്പെടുന്ന രസകരമായ അനുഭവ ക്കുറിപ്പുകള്‍ അടങ്ങിയതാണ് ഈ പുസ്തകം.

Salih Kallada - Cinema Book

കഴിഞ്ഞ ഒന്നര വര്‍ഷമായി അബുദാബിയില്‍ ഇത്തിസാലാത്തില്‍ ജോലി ചെയ്യുന്ന സാലിഹ്, ഇവിടുത്തെ കലാ സാഹിത്യ സാംസ്കാരിക വേദികളില്‍ സജീവമാണ്. കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച സാഹിത്യ മല്‍സരങ്ങളില്‍ 2009 ലെയും, 2010 ലേയും വിജയിയായിരുന്നു. അബുദാബിയിലെ കലാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘നാടക സൌഹൃദം’ ഒരുക്കിയ ടെലി സിനിമ “ജുവൈരയുടെ പപ്പ” യുടെ അരങ്ങിലേയും അണിയറ യിലേയും സജീവ സാന്നിദ്ധ്യവു മാണ് സാലിഹ് കല്ലട.

ഏപ്രില്‍ 18-നു പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം യു. എ. ഇ. യില്‍ ലഭിക്കാന്‍ ബന്ധപ്പെടുക 050 66 90 366

- pma

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

വായിക്കുക: ,

1 അഭിപ്രായം to “ഒരു സിനിമാ ഡയറിക്കുറിപ്പ് എന്ന ബ്ലോഗ്‌ പുസ്തകമാവുന്നു”

  1. […] ഒരു സിനിമാ ഡയറിക്കുറിപ്പ് എന്ന ബ്ലോഗ… // […]

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine