ബോളിവുഡ് സുന്ദരി വിദ്യാബാലനെ നടന്‍ രാജ് കുമാര്‍ റാവു കരണത്തടിച്ചു. മോഹിത് സൂരി സംവിധാനം ചെയ്യുന്നപുതിയ ചിത്രമായ ‘ഹമാരി അധൂരി കഹാനി’യുടെ
ഷൂട്ടിംഗിനിടയില്‍ ആണ് നടന്‍ വിദ്യയെ അടിച്ചത്. ഈ ചിത്രത്തില്‍ ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരായാണ് അഭിനയിക്കുന്നത്. ഗാര്‍ഹിക പീഡനം ഇതി
വൃത്തമാക്കിയ ചിത്രത്തിലെ ഒരു രംഗത്തിനു സ്വാഭാവികത വരുവാനാണത്രെ നടന്‍ ഇപ്രകാരം ചെയ്തത്. സീന്‍ ഓകെ ആകുവാന്‍ മൂന്ന് ടേക്കുകള്‍ വേണ്ടിവന്നു മൂന്നു
തവണയും രാജ്കുമാര്‍ വിദ്യയുടെ കരണത്ത് അടിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
വിദ്യയെ കരണത്ത് അടിക്കുന്നത് കണ്ടപ്പോള്‍ താന്‍ പകച്ചു പോയെന്ന് സംവിധായകന്‍ മോഹിത് സൂരി പറഞ്ഞു. പിന്നീട് ഇവര്‍ ഇരുവരും മുന്‍ കൂട്ടി
തീരുമാനിച്ചതനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് മനസ്സിലായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ പന്ത്രണ്ടിനു തീയേറ്ററില്‍ എത്തുന്ന ചിത്രത്തില്‍ ഇമ്രാന്‍ ഹഷ്മിയും
ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actor, actress, filmmakers, glamour