തൃശൂര്‍ : കവിയും ഗാന രചയിതാവും സംവിധായകനു മായ യൂസഫലി കേച്ചേരി (81) അന്തരിച്ചു.
രോഗ ബാധിതനായി ചികിത്സയിൽ ആയിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച വൈകുന്നേരം അഞ്ചര മണി യോടെ ആയിരുന്നു അന്ത്യം. ഖബറടക്കം തൃശൂര്‍ പട്ടിക്കര ജൂമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
1934ല്‍ തൃശൂര്‍ ജില്ല യിലെ കേച്ചേരി യില്‍ ആയിരുന്നു ജനനം. നിയമ ത്തില്‍ ബിരുദം നേടി കുറച്ചു കാലം അഭിഭാഷകന്‍ ആയി പ്രാക്ടീസ് ചെയ്തു.
സൈനബ, ആയിരം നാവുള്ള മൗനം, അഞ്ചു കന്യകള്‍, നാദബ്രഹ്മം, അമൃത്, കേച്ചേരി പ്പുഴ, അനുരാഗ ഗാനം പോലെ, ആലില തുടങ്ങി പന്ത്രണ്ടോളം കൃതികള്‍ പ്രസിദ്ധീ കരി ച്ചിട്ടുണ്ട്.
1963 ല്‍ രാമുകാര്യാട്ട് സംവിധാനം ചെയ്ത ‘മൂടുപടം’ എന്ന സിനിമ യില്‍ എം. എസ്. ബാബു രാജ് ഈണം നല്‍കിയ “മൈലാഞ്ചി ത്തോപ്പില്‍ മയങ്ങി നില്‍ക്കണ മൊഞ്ചത്തി” എന്ന ഗാനം രചിച്ചു കൊണ്ടാണ് സിനിമാ രംഗത്തേക്ക് കടന്നു വന്നത്.
നൂറ്റിയമ്പതോളം ചലച്ചിത്ര ഗാനങ്ങളും ഇരുന്നൂറോളം ചലച്ചിത്രേതര ഗാനങ്ങളും രചി ച്ചിട്ടുണ്ട്. പ്രമുഖ നടന്‍ മധു സംവിധാനം ചെയ്ത ‘സിന്ദൂരച്ചെപ്പ്’ എന്ന സിനിമ യുടെ തിരക്കഥ യൂസഫലി യുടെ തായിരുന്നു.
മരം, വന ദേവത, നീലത്താമര എന്നീ മൂന്ന് ചിത്ര ങ്ങളുടെ സംവിധാനം ചെയ്തിട്ടുണ്ട്.
മഴ എന്ന ചിത്ര ത്തിലെ ഗാന ങ്ങള്‍ക്ക് മികച്ച ഗാന രചന യ്ക്കുള്ള ദേശീയ അവാര്‍ഡ് ഒരു തവണയും സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ യും ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കേരള സംഗീത നാടക അക്കാദമി യുടെ അസിസ്റ്റന്റ് സെക്രട്ടറി യുമായിരുന്നു.
ഓടക്കുഴല്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: filmmakers, music, obituary