മൃണാള്‍ സെന്‍ അന്തരിച്ചു

December 30th, 2018

film-maker-mrinal-sen-passes-away-ePathram
കൊല്‍ക്കത്ത : പ്രശസ്ത ചല ച്ചിത്ര കാരന്‍ മൃണാള്‍ സെന്‍ (95) അന്തരിച്ചു. കൊല്‍ക്കത്ത യിലെ ഭവാനി പുരി ലെ വസതി യില്‍ വെച്ചാ യിരുന്നു അന്ത്യം. വാർ ദ്ധ്യക സഹജ മായ അസുഖ ങ്ങളെ തുടർന്ന് ദീർഘ കാല മായി ചികില്‍സ യില്‍ ആയിരുന്നു അദ്ദേഹം.

ബംഗ്ലാദേശിലെ ഫരീദ്പൂരിൽ 1923 മെയ് 14 നാണ് മൃണാള്‍ സെന്‍ ജനിച്ചത്. ഹൈസ്കൂൾ പഠന ത്തിനു ശേഷം ബംഗ്ലാ ദേശിൽ നിന്നും കൊല്‍ ക്കൊത്ത യിലേക്ക് എത്തി. കൊല്‍ക്കത്ത സര്‍വ്വ കലാ ശാല യിലെ പഠന കാലത്ത് ഇന്ത്യന്‍ പീപ്പിള്‍സ് തിയ്യറ്റര്‍ അസ്സോസ്സിയേ ഷനില്‍ (ഇപ്‍റ്റ) സജീവമായി.

1955 ല്‍ പുറത്തിറങ്ങിയ രാത്ത് ബോരെ യാണ് സംവി ധാനം ചെയ്ത ആദ്യ ചിത്രം. നീൽ ആകാഷേർ നീചെ, ബൈഷേയ് ശ്രവൺ, ഭുവൻ ഷോം, മൃഗയ, അകലർ സാന്ദനെ, കൽക്കത്ത 71 എന്നിവ യാണ് പ്രശസ്ത സിനിമ കൾ. 27 ഫീച്ചർ ചിത്രങ്ങൾ, 14 ലഘുചിത്രങ്ങൾ, 5 ഡോക്യു മെന്ററികൾ തുടങ്ങിയവ സംവിധാനം ചെയ്തു.

ബംഗാളി ഭാഷ യിലുള്ള ചിത്ര ങ്ങള്‍ ആയി രുന്നു എങ്കിലും ലോക വ്യാപകമായി സെന്നി ന്റെ സിനിമ കള്‍ക്ക് ആരാധകര്‍ ഉണ്ട്. വെനീസ്, ബർലിൻ, കാൻ, കെയ്റോ, മോസ്കോ, ഷിക്കാഗോ, മോൺട്രിയൽ തുട ങ്ങിയ രാജ്യാന്തര ചലച്ചിത്ര മേള കളിൽ അദ്ദേഹത്തി ന്റെ ചിത്ര ങ്ങള്‍ പ്രദര്‍ശി പ്പിക്കു കയും പുരസ്കാര ങ്ങള്‍ നേടുകയും ചെയ്തു.

നിരവധി തവണ ദേശീയ അവാര്‍ഡു കള്‍ കരസ്ഥമാക്കിയ മൃണാള്‍ സെന്നിനെ 1981 ലെ പത്മ ഭൂഷണ്‍, 2005 ലെ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് എന്നിവ നല്‍കി ആദരി ച്ചിരുന്നു. 1998 മുതൽ 2003 വരെ പാർല മെന്റിൽ നാമ നിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗോവ ചല ച്ചിത്ര മേള യിൽ മലയാള ത്തിനു അഭിമാന നേട്ടം

November 29th, 2018

chemban-vinod-lijo-jose-pellissery-won-iffi-2018-awards-ePathram
പനാജി :  നാല്‍പ്പത്തി ഒമ്പതാമത് ഗോവ രാജ്യാന്തര ചല ച്ചിത്ര മേള യിൽ (ഐ. എഫ്. എഫ്. ഐ.) മലയാള ത്തിന്ന് വീണ്ടും അംഗീ കാരം. മികച്ച നടനും സംവി ധായ കനും ഉള്ള രജത മയൂര പുരസ്കാര ങ്ങള്‍ ‘ഇൗ. മ. യൗ.’ എന്ന ചിത്ര ത്തി ലൂടെ യാണ് ഈ വര്‍ഷം മല യാള ത്തി ലേക്ക് എത്തിയത്.

iffi-chemban-vinod-lijo-jose-pellissery-international-film-festival-2018-ePathram

ചെമ്പൻ വിനോദ് മികച്ച നടന്‍ ആയും ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവി ധായ കനാ യും തെര ഞ്ഞെടു ക്ക പ്പെട്ടു.ചെമ്പൻ വിനോദിന് പത്തു ലക്ഷം രൂപയും ലിജോ ജോസിന് പതിനഞ്ചു ലക്ഷം രൂപയും ഷീല്‍ഡും സമ്മാന മായി ലഭിച്ചു. ആദ്യ മായാണ് ഗോവ രാജ്യാന്തര ചല ച്ചിത്ര മേള യിൽ മലയാളി കൾക്ക് രണ്ടു പുരസ്കാര ങ്ങളും ഒരു മിച്ച് ലഭിക്കുന്നത്.

‘ടേക് ഒാഫ്’ എന്ന ചിത്ര ത്തിലെ അഭി നയ ത്തിന് നടി പാർവ്വതിക്ക് കഴിഞ്ഞ വർഷം ഐ. എഫ്. എഫ്. ഐ. രജത മയൂരം സമ്മാനിച്ചിരുന്നു.

Image Credit : iffi fb page

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചലച്ചിത്ര സംവി ധായ കന്‍ തമ്പി കണ്ണന്താനം അന്തരിച്ചു

October 2nd, 2018

malayalam-film-director-thampy-kannamthanam-ePathram കൊച്ചി : ചലച്ചിത്ര സംവി ധായ കനും നടനും നിർമ്മാ താവു മായ തമ്പി കണ്ണ ന്താനം (64) അന്ത രിച്ചു. കൊച്ചി യിലെ സ്വകാര്യ ആശു പത്രി യിൽ വെച്ചായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ കാഞ്ഞിര പ്പള്ളി യില്‍ കണ്ണ ന്താനത്ത് ബേബി – തങ്കമ്മ ദമ്പതി കളുടെ ആറാമ ത്തെ മക നാണ് തമ്പി കണ്ണന്താനം.

ഭാര്യ കുഞ്ഞു മോള്‍. മക്കള്‍ : ഐശ്വര്യ, ഏയ്ഞ്ചല്‍ എന്നി വർ. സംസ്കാരം വ്യാഴാ ഴ്ച കാഞ്ഞിര പ്പള്ളി യില്‍ ന ടക്കും.

ശശികുമാറിന്റെ സംവി ധാന സഹായി ആയി രിക്കു മ്പോള്‍ അട്ടിമറി, പോസ്റ്റു മോര്‍ട്ടം, മദ്രാസ്സിലെ മോന്‍ അടക്കം ഏതാനും സിനിമ കളില്‍ അഭി ന യിച്ചു.

പിന്നീട്1983 – ല്‍ ‘താവളം’ എന്ന സിനിമ യിലൂടെ യാണ് സംവിധാ യക നായി അര ങ്ങേറി യത്.

പ്രേംനസീര്‍, മധു ടീം അഭിനയിച്ച പാസ്സ് പോര്‍ട്ട്, (1983), മമ്മൂട്ടി – സീമ അഭി നയിച്ച ആ നേരം അൽപ്പ ദൂരം (1985), മോഹന്‍ ലാല്‍ സിനിമ ക ളായ രാജാവിന്റെ മകൻ (1986), ഭൂമി യിലെ രാജാ ക്കന്മാര്‍, വഴി യോര ക്കാഴ്ചകൾ (1987), ഇന്ദ്ര ജാലം (1990), നാടോടി (1992), മാന്ത്രികം (1995), നടൻ സിദ്ധീഖ് ഏറെ ശ്രദ്ധിക്കപ്പെട്ട ജന്മാന്തരം (1988), ജയറാം – പാര്‍വ്വതി ടീം അഭി നയിച്ച പുതിയ കരുക്കൾ (1989), സുരേഷ് ഗോപി യുടെ ചുക്കാൻ (1994), മാസ്മരം (1997), മോഹന്‍ ലാലിന്റെ മകന്‍ പ്രണവ് അര ങ്ങേറ്റം കുറിച്ച ഒന്നാമൻ (2002), ഫ്രീഡം (2004) തുട ങ്ങി യവ യാണ് തമ്പി കണ്ണ ന്താനം ഒരുക്കിയ സിനിമകൾ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമലാ പോൾ ആടു ജീവിത ത്തിൽ സൈനു ആയിട്ടെത്തുന്നു

February 17th, 2018

Amala Paul-epathram
ബ്ലസി യുടെ പുതിയ സിനിമ ‘ആടു ജീവിത’ത്തിൽ അമലാ പോൾ പൃഥ്വി രാജിന്റെ നായിക യാവുന്നു. ഇതിലെ സൈനു എന്ന കഥാപാത്ര മായിട്ടാണ് അമലാ പോൾ എത്തുന്നത്.

ബെന്യാമി ന്റെ ശ്രദ്ധേയ മായ ‘ആടു ജീവിതം’ എന്ന നോവലിനെ അടിസ്ഥാന മാക്കി യാണ് ബ്ലസി ചിത്രം ഒരു ക്കു ന്നത്.

തന്റെ ഹൃദയത്തെ ആഴ ത്തില്‍ സ്പര്‍ശിച്ച നോവലാണ് ആടു ജീവിതം. പ്രഗത്ഭമതി കളോ ടൊപ്പം ഈ ചിത്ര ത്തി ന്‍റെ ഭാഗ മാകുവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം ഉണ്ട് എന്നും അമലാ പോൾ തന്റെ ഫേയ്സ് ബുക്ക് പേജില്‍ കുറിച്ചിട്ടു.

prithviraj-in-blessy-aadu-jeevitham-ePathram

പൃഥ്വിരാജ് ആടുജീവിതത്തിലെ നജീബിന്റെ വേഷപ്പകര്‍ച്ചയില്‍

പ്രവാസിയായി സൗദി അറേബ്യ യിൽ എത്തി വഞ്ചിക്ക പ്പെട്ട് മരുഭൂമി യിലെ ആടുവളർത്തൽ കേന്ദ്ര ത്തിലെ നരക യാതനയും എകാന്ത വാസ വും അനുഭവിച്ച് അടിമ പ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുടെ ജീവിത കഥയാണ് ഈ സിനിമ. ഇതില്‍ നജീബിന്‍റെ ഭാര്യ സൈനു എന്ന കഥാ പാത്ര ത്തെ യാണ് അമലാ പോൾ അവ തരി പ്പിക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംവിധായകന്‍ മധു കൈതപ്രം അന്തരിച്ചു

December 30th, 2014

film-director-madhu-kaithapram-ePathram
കണ്ണൂര്‍ : ദേശീയ പുരസ്കാര ജേതാവായ ചലച്ചിത്ര സംവിധായകന്‍ മധു കൈതപ്രം (45) അന്തരിച്ചു. ഹൃദ്രോഗ ബാധയെ ത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി യില്‍ വെച്ചായിരുന്നു അന്ത്യം.

ദേശീയ പുരസ്കാരം അടക്കം നിരവധി അവാര്‍ഡുകള്‍ കരസ്ഥ മാക്കിയ ഏകാന്തം, മധ്യവേനല്‍, ഓര്‍മ മാത്രം, വെള്ളി വെളിച്ചത്തില്‍ എന്നീ ചിത്ര ങ്ങള്‍ സംവിധാനം ചെയ്തു.

2006 ലെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാര ത്തിന് ‘ഏകാന്തം’ എന്ന സിനിമ യിലൂടെ അര്‍ഹനായി. 2006ല്‍ ഇന്ത്യന്‍ പനോരമ യിലേക്കു തെരഞ്ഞെ ടുക്ക പ്പെട്ട ഏകാന്തം അതേ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ജൂറി യുടെ പ്രത്യേക പരാമര്‍ശവും നേടി.

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേള യുടെ മത്സര വിഭാഗ ത്തില്‍ ഇന്ത്യ യില്‍ നിന്നുള്ള സിനിമ കളില്‍ ഒന്നായി ’മധ്യവേനല്‍ തെരഞ്ഞെടുക്ക പ്പെട്ടിരുന്നു.

പയ്യന്നൂര്‍ കൈതപ്രത്ത് കെ. പി. കുഞ്ഞിരാമ പൊതുവാളുടെയും വി. കെ. നാരായണി യുടെയും മകനാണ്. ഭാര്യ: രാഖി. മകന്‍: ശ്രീരാം.

- pma

വായിക്കുക: ,

Comments Off on സംവിധായകന്‍ മധു കൈതപ്രം അന്തരിച്ചു

2 of 3123

« Previous Page« Previous « അനൂപ് മേനോന്‍ വിവാഹിതനായി
Next »Next Page » റിപ്പബ്ലിക് ദിന പരേഡില്‍ കാഴ്ചക്കാരനായി മോഹന്‍ലാലും പത്നിയും »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine