ചലച്ചിത്ര സംവി ധായ കന്‍ തമ്പി കണ്ണന്താനം അന്തരിച്ചു

October 2nd, 2018

malayalam-film-director-thampy-kannamthanam-ePathram കൊച്ചി : ചലച്ചിത്ര സംവി ധായ കനും നടനും നിർമ്മാ താവു മായ തമ്പി കണ്ണ ന്താനം (64) അന്ത രിച്ചു. കൊച്ചി യിലെ സ്വകാര്യ ആശു പത്രി യിൽ വെച്ചായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ കാഞ്ഞിര പ്പള്ളി യില്‍ കണ്ണ ന്താനത്ത് ബേബി – തങ്കമ്മ ദമ്പതി കളുടെ ആറാമ ത്തെ മക നാണ് തമ്പി കണ്ണന്താനം.

ഭാര്യ കുഞ്ഞു മോള്‍. മക്കള്‍ : ഐശ്വര്യ, ഏയ്ഞ്ചല്‍ എന്നി വർ. സംസ്കാരം വ്യാഴാ ഴ്ച കാഞ്ഞിര പ്പള്ളി യില്‍ ന ടക്കും.

ശശികുമാറിന്റെ സംവി ധാന സഹായി ആയി രിക്കു മ്പോള്‍ അട്ടിമറി, പോസ്റ്റു മോര്‍ട്ടം, മദ്രാസ്സിലെ മോന്‍ അടക്കം ഏതാനും സിനിമ കളില്‍ അഭി ന യിച്ചു.

പിന്നീട്1983 – ല്‍ ‘താവളം’ എന്ന സിനിമ യിലൂടെ യാണ് സംവിധാ യക നായി അര ങ്ങേറി യത്.

പ്രേംനസീര്‍, മധു ടീം അഭിനയിച്ച പാസ്സ് പോര്‍ട്ട്, (1983), മമ്മൂട്ടി – സീമ അഭി നയിച്ച ആ നേരം അൽപ്പ ദൂരം (1985), മോഹന്‍ ലാല്‍ സിനിമ ക ളായ രാജാവിന്റെ മകൻ (1986), ഭൂമി യിലെ രാജാ ക്കന്മാര്‍, വഴി യോര ക്കാഴ്ചകൾ (1987), ഇന്ദ്ര ജാലം (1990), നാടോടി (1992), മാന്ത്രികം (1995), നടൻ സിദ്ധീഖ് ഏറെ ശ്രദ്ധിക്കപ്പെട്ട ജന്മാന്തരം (1988), ജയറാം – പാര്‍വ്വതി ടീം അഭി നയിച്ച പുതിയ കരുക്കൾ (1989), സുരേഷ് ഗോപി യുടെ ചുക്കാൻ (1994), മാസ്മരം (1997), മോഹന്‍ ലാലിന്റെ മകന്‍ പ്രണവ് അര ങ്ങേറ്റം കുറിച്ച ഒന്നാമൻ (2002), ഫ്രീഡം (2004) തുട ങ്ങി യവ യാണ് തമ്പി കണ്ണ ന്താനം ഒരുക്കിയ സിനിമകൾ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമലാ പോൾ ആടു ജീവിത ത്തിൽ സൈനു ആയിട്ടെത്തുന്നു

February 17th, 2018

Amala Paul-epathram
ബ്ലസി യുടെ പുതിയ സിനിമ ‘ആടു ജീവിത’ത്തിൽ അമലാ പോൾ പൃഥ്വി രാജിന്റെ നായിക യാവുന്നു. ഇതിലെ സൈനു എന്ന കഥാപാത്ര മായിട്ടാണ് അമലാ പോൾ എത്തുന്നത്.

ബെന്യാമി ന്റെ ശ്രദ്ധേയ മായ ‘ആടു ജീവിതം’ എന്ന നോവലിനെ അടിസ്ഥാന മാക്കി യാണ് ബ്ലസി ചിത്രം ഒരു ക്കു ന്നത്.

തന്റെ ഹൃദയത്തെ ആഴ ത്തില്‍ സ്പര്‍ശിച്ച നോവലാണ് ആടു ജീവിതം. പ്രഗത്ഭമതി കളോ ടൊപ്പം ഈ ചിത്ര ത്തി ന്‍റെ ഭാഗ മാകുവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം ഉണ്ട് എന്നും അമലാ പോൾ തന്റെ ഫേയ്സ് ബുക്ക് പേജില്‍ കുറിച്ചിട്ടു.

prithviraj-in-blessy-aadu-jeevitham-ePathram

പൃഥ്വിരാജ് ആടുജീവിതത്തിലെ നജീബിന്റെ വേഷപ്പകര്‍ച്ചയില്‍

പ്രവാസിയായി സൗദി അറേബ്യ യിൽ എത്തി വഞ്ചിക്ക പ്പെട്ട് മരുഭൂമി യിലെ ആടുവളർത്തൽ കേന്ദ്ര ത്തിലെ നരക യാതനയും എകാന്ത വാസ വും അനുഭവിച്ച് അടിമ പ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുടെ ജീവിത കഥയാണ് ഈ സിനിമ. ഇതില്‍ നജീബിന്‍റെ ഭാര്യ സൈനു എന്ന കഥാ പാത്ര ത്തെ യാണ് അമലാ പോൾ അവ തരി പ്പിക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംവിധായകന്‍ മധു കൈതപ്രം അന്തരിച്ചു

December 30th, 2014

film-director-madhu-kaithapram-ePathram
കണ്ണൂര്‍ : ദേശീയ പുരസ്കാര ജേതാവായ ചലച്ചിത്ര സംവിധായകന്‍ മധു കൈതപ്രം (45) അന്തരിച്ചു. ഹൃദ്രോഗ ബാധയെ ത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി യില്‍ വെച്ചായിരുന്നു അന്ത്യം.

ദേശീയ പുരസ്കാരം അടക്കം നിരവധി അവാര്‍ഡുകള്‍ കരസ്ഥ മാക്കിയ ഏകാന്തം, മധ്യവേനല്‍, ഓര്‍മ മാത്രം, വെള്ളി വെളിച്ചത്തില്‍ എന്നീ ചിത്ര ങ്ങള്‍ സംവിധാനം ചെയ്തു.

2006 ലെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാര ത്തിന് ‘ഏകാന്തം’ എന്ന സിനിമ യിലൂടെ അര്‍ഹനായി. 2006ല്‍ ഇന്ത്യന്‍ പനോരമ യിലേക്കു തെരഞ്ഞെ ടുക്ക പ്പെട്ട ഏകാന്തം അതേ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ജൂറി യുടെ പ്രത്യേക പരാമര്‍ശവും നേടി.

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേള യുടെ മത്സര വിഭാഗ ത്തില്‍ ഇന്ത്യ യില്‍ നിന്നുള്ള സിനിമ കളില്‍ ഒന്നായി ’മധ്യവേനല്‍ തെരഞ്ഞെടുക്ക പ്പെട്ടിരുന്നു.

പയ്യന്നൂര്‍ കൈതപ്രത്ത് കെ. പി. കുഞ്ഞിരാമ പൊതുവാളുടെയും വി. കെ. നാരായണി യുടെയും മകനാണ്. ഭാര്യ: രാഖി. മകന്‍: ശ്രീരാം.

- pma

വായിക്കുക: ,

Comments Off on സംവിധായകന്‍ മധു കൈതപ്രം അന്തരിച്ചു

രാജീവ്‌നാഥ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍

September 1st, 2014

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍ മാനായി സംവിധായകന്‍ രാജീവ്‌നാഥിനെ നിയമിച്ചു.

സംവിധായകന്‍ ജോഷി മാത്യു വൈസ് ചെയര്‍മാനായും സൂര്യ കൃഷ്ണ മൂര്‍ത്തി, നടന്‍ ജി. കെ. പിള്ള, ചലച്ചിത്ര നിര്‍മാതാവ് പി. വി. ഗംഗാധരന്‍, ആര്യാടന്‍ ഷൗക്കത്ത്, സുരേഷ്, സിബി മലയില്‍, എം. ചന്ദ്ര പ്രകാശ്, ജി. എസ്. വിജയന്‍, രാമചന്ദ്ര ബാബു, എം. രഞ്ജിത്ത്, പ്രേം പ്രകാശ്, ശ്രീകുമാര വര്‍മ, മണിയന്‍ പിള്ള രാജു, ഗിരിജാ സേതുനാഥ്, സരസ്വതി നാഗരാജന്‍ എന്നിവര്‍ അടങ്ങുന്ന 15 അംഗ ജനറല്‍ കൗണ്‍സില്‍ പുനഃസംഘ ടിപ്പിച്ചു

രാജീവ്‌ നാഥ്, ജോഷി മാത്യു എന്നിവര്‍ക്ക് പുറമെ ആര്യാടന്‍ ഷൗക്കത്ത്, രാമചന്ദ്ര ബാബു എന്നിവരെ അക്കാദമി യുടെ നിര്‍വാഹക സമിതി അംഗ ങ്ങളായും നിയമിച്ചു.

- pma

വായിക്കുക: ,

Comments Off on രാജീവ്‌നാഥ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍

പി. രാംദാസ് അന്തരിച്ചു

March 28th, 2014

കോട്ടയം : ചലച്ചിത്ര സംവി ധായകനായ പി. രാംദാസ്(83) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ മായ അസുഖ ത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രി യില്‍ ചികില്‍സ യിലായിരുന്നു അദ്ദേഹം.

സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം തൃശൂര്‍ പാറമേക്കാവ് ശ്മശാന ത്തില്‍ നടക്കും. ഭാര്യ: പരേത യായ രുഗ്മിണി. മക്കള്‍ : പ്രശാന്തന്‍, പ്രസാദ് (മലയാള മനോരമ, കോട്ടയം). മരുമക്കള്‍ : മായ, സീമ.

1955 ല്‍ റിലീസ് ചെയ്ത മലയാള ത്തിലെ ആദ്യത്തെ നിയോ റിയലി സ്റ്റിക് സിനിമ യായ ‘ന്യൂസ്‌ പേപ്പര്‍ ബോയ്’ യുടെ സംവിധായക നാണ് പി. രാംദാസ്. കേരള ത്തിലെ അന്നത്തെ സാമൂഹിക യാഥാര്‍ത്ഥ്യ ങ്ങള്‍ ആയിരുന്നു സിനിമ യ്ക്ക് വിഷയമായത്.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചലച്ചിത്ര സംവി ധായകന്‍ എന്ന ബഹുമതി നേടിയ പി. രാംദാസിന്റെ നേതൃത്വ ത്തില്‍ കോളേജ് വിദ്യാര്‍ത്ഥി കളുടെ കൂട്ടായ്മ ഒരുക്കിയ ‘ന്യൂസ്‌ പേപ്പര്‍ ബോയ്’ എന്ന ചിത്രം 1955 മെയ് 13ന് തൃശൂര്‍ ജോസ് തിയേറ്റ റിലാണ് പ്രദര്‍ശനം തുടങ്ങി യത്.

ന്യൂസ്‌പേപ്പര്‍ ബോയ് അടക്കം മൂന്നു സിനിമ കള്‍ അദ്ദേഹം സംവി ധാനം ചെയ്തിട്ടുണ്ട്. മലയാള സിനിമ ക്ക് നല്‍കിയ സമഗ്ര സംഭാവ നകള്‍ പരിഗണിച്ച് 2008 ല്‍ ജെ. സി. ഡാനിയേല്‍ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

3 of 4« First...234

« Previous Page« Previous « പെരുച്ചാഴിയില്‍ പൂനം ബജ്‌വയുടെ ഐറ്റംഡാന്‍സ്
Next »Next Page » ഹാസ്യ നടനുള്ള പുരസ്കാരം അപമാനം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine