ചെന്നൈ : പ്രമുഖ ചലച്ചിത്രകാരനും സംസ്ഥാന ചല ച്ചിത്ര വികസന കോര്‍പ്പ റേഷന്‍ ചെയര്‍ മാനു മായ ലെനിൻ രാജേ ന്ദ്രൻ അന്തരിച്ചു. തിങ്കളാഴ്ച രാത്രി എട്ടര മണി യോടെ യായിരുന്നു അന്ത്യം. കരള്‍ മാറ്റി വെക്കല്‍ ശസ്ത്ര ക്രിയ യെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശു പത്രി യില്‍ ചികിത്സ യിലാ യി രുന്നു.
ലെനിൻ രാജേന്ദ്ര ന്റെ ഭൗതിക ശരീരം ചെന്നൈ യിൽ നിന്ന് ഇന്നു വൈകുന്നേരം തിരു വനന്ത പുര ത്ത് എത്തി ക്കും. ബുധനാഴ്ച രാവിലെ 10 മണി മുതൽ കെ. എസ്. എഫ്. ഡി. സി. കലാ ഭവൻ തിയ്യ റ്ററിൽ പൊതു ദർശന ത്തിനു ശേഷം ഉച്ചക്കു രണ്ടു മണിയോടെ തൈക്കാട് ശാന്തി കവാട ത്തിൽ സംസ്കരിക്കും.
നെയ്യാറ്റിൻ കര ഊരൂട്ടമ്പലത്ത് എം. വേലു ക്കുട്ടി – ഭാസമ്മ ദമ്പതികളുടെ മക നാണ് ലെനിൻ രാജേന്ദ്രന്‍. ഭാര്യ : ഡോക്ടര്‍. രമണി, മക്കൾ : ഡോകടര്‍. പാർവ്വതി, ഗൗതമൻ.
തിരുവനന്ത പുരം യൂണി വേഴ്‌സിറ്റി കോളേ ജിൽ നിന്ന് ബിരുദം നേടിയ ശേഷം കെ. എസ്. എഫ്. ഇ. യിൽ ജോലി യിൽ പ്രവേശിച്ചു. സംവി ധായകന്‍ പി. എ. ബക്കറിന്റെ അസി സ്റ്റന്റ് ആയി സിനിമാ രംഗത്ത് എത്തി.
‘വേനൽ’ (1981) എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവി ധായ കന്‍ ആയി. ചില്ല് (1982), പ്രേം നസീറിനെ കാണ്മാ നില്ല (1983), മീന മാസ ത്തിലെ സൂര്യന്‍ (1985), സ്വാതി തിരു നാള്‍ (1987), പുരാ വൃത്തം (1988), വചനം (1989), ദൈവ ത്തിന്റെ വികൃതി കള്‍ (1992), കുലം (1996), മഴ (2000), അന്യര്‍ (2003), രാത്രി മഴ (2007), മകര മഞ്ഞ് (2010), ഇടവ പ്പാതി (2016) തുടങ്ങിയ യാണ് ലെനിന്‍ ചിത്രങ്ങള്‍.
മികച്ച സംവി ധായ കനുള്ള അവാർഡ് ‘രാത്രി മഴ’ യിലൂടെ കരസ്ഥമാക്കി. ദൈവ ത്തിന്റെ വികൃതി കള്‍, മഴ എന്നീ സിനിമ കൾക്ക് ഏറ്റവും നല്ല ചിത്ര ങ്ങള്‍ ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.
കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍ പ്രൈസ സില്‍ ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലെനിന്‍, സംസ്ഥാന ചല ച്ചിത്ര വിക സന കോര്‍ പ്പറേ ഷനില്‍ ദീര്‍ഘ കാലം പ്രവര്‍ ത്തിച്ചു. ദേശീയ – സംസ്ഥാന അവാർഡ് സമിതി കളിൽ അംഗം ആയി പ്രവര്‍ത്തിച്ചു.