മോഹന്‍ലാലിനും ഫഹദിനും പുലിവാലായി ആനക്കൊമ്പ്

June 4th, 2015

fahad-fazil-epathram

ആനക്കൊമ്പുമായി ബന്ധപ്പെട്ട് മെഗാസ്റ്റാര്‍ മോഹന്‍ ലാലിനു ഉണ്ടായ പുലിവാലു ചില്ലറയല്ല. ഇപ്പോള്‍ ഇതാ ന്യൂജനറേഷന്‍ നായകന്‍ ഫഹദും ആനക്കൊമ്പില്‍ പിടിച്ച് വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നു. ഈ യുവനടന്‍ ഒരു ആനയുടെ കൊമ്പില്‍ തൂങ്ങിയാടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ യൂറ്റൂബില്‍ വൈറലായിരിക്കുന്നത്. ഇയോബിന്റെ പുസ്തകം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഈ രംഗങ്ങള്‍ ആരോ മൊബൈലില്‍ ഷൂട്ട് ചെയ്തതെന്ന് കരുതുന്നു. ഇത് പിന്നീട് വാട്സ്‌ആപ്പ് , ഫേസ്ബുക്ക്, യൂടൂബ് തുടങ്ങി സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുകയായിരുന്നു.

ഇതോടെ ഫഹദ് ഫാസിലിനെതിരെ മൃഗ സ്നേഹികള്‍ രംഗത്തെത്തി. സുപ്രീം കോടതി വിധിയുടെ പരസ്യമായ ലംഘനമാണ് ഫഹദ് ഫാസില്‍ നടത്തിയിരി ക്കുന്നതെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗമായ എം. എന്‍. ജയചന്ദ്രന്‍ പറഞ്ഞു. കേന്ദ്ര മൃഗസംരക്ഷണ സമിതിയ്ക്ക് പരാതി നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി. പരാതിയില്‍ കേന്ദ്ര സമിതിയുടെ റിപ്പോര്‍ട്ട് അറിഞ്ഞ ശേഷം മറ്റു നടപടികളിലേക്ക് കടക്കും. ഫഹദിനെതിരെയും ആനയുടമയ്ക്ക് എതിരെയും പരാതി നല്‍കിയിട്ടുണ്ട്.

ആന ഒരു വന്യ ജീവിയാണ്. ഫഹദിനെ പോലെ ഒരു താരം ഇപ്രകാരം ചെയ്താല്‍ അത് മറ്റുള്ളവര്‍ക്കും പ്രചോദനമാകുമെന്നും, അത് അപകടങ്ങള്‍ക്ക് വഴി വെക്കുമെന്നുമാണ് മൃഗ സ്നേഹികള്‍ പറയുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആനയെ പ്രകോപിപ്പിച്ചേക്കാമെന്നും അത് അപകടങ്ങള്‍ക്ക് വഴി വെച്ചേക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരായി

August 21st, 2014

fahad_fazil_nazriya_epathram

മലയാളം തമിഴ് സിനിമകളിലെ യുവതാരങ്ങളായ ഫഹദ് ഫാസിലും നടി നസ്രിയ നസീമും വിവാഹിതരായി. കഴക്കൂട്ടം അല്‍‌സാജ് ഹോട്ടലില്‍ നടന്ന നിക്കാഹില്‍ അടുത്ത ബന്ധുക്കളും ചലച്ചിത്ര രംഗത്തെ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആരാധകരെ നിയന്ത്രിക്കുവാനായി ഹോട്ടലിലും പരിസരത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഹോട്ടല്‍ പരിസരത്ത് ആയിരങ്ങള്‍ തടിച്ചു കൂടിയിരുന്നു.

നിക്കാഹിനു മുമ്പ് മൈലാഞ്ചി കല്യാണം ബുധനാഴ്ച കോവളത്തെ ഹോട്ടലില്‍ വച്ച് നടത്തിയിരുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ‘ബാംഗ്ളൂര്‍ ഡെയ്സ്’ എന്ന ചിത്രത്തില്‍ ഇരുവരും അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ ആയിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്. വിവാഹ വാര്‍ത്ത വെളിപ്പെടുത്തിയത് ഫാസില്‍ ആയിരുന്നു. സംവിധായകന്‍ ഫാസിലിന്റെ മകനായ ഫഹദ് മലയാളത്തില്‍ ന്യൂജനറേഷന്‍ നായകരില്‍ മുന്‍ നിരക്കാരനാണ്. മലയാളത്തിലും തമിഴിലുമായി അഭിനയിക്കുന്ന നസ്രിയയും തിരക്കുള്ള നടിയാണ്. നസ്രിയ നായികായി അഭിനയിച്ച് അടുത്തിടെ റിലീസ് ചെയ്ത ബാംഗ്ളൂര്‍ ഡേയ്സും, ഓം ശാന്തി ഓശാനയും വന്‍ വിജയമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോഴിക്കോട് അബ്ദുല്‍ ഖാദറായി ഫഹദ് ഫാസില്‍

August 16th, 2014

singer-kozhikode-abdul-kader-ePathram
കോഴിക്കോട് : പ്രശസ്ത ഗായകനായ കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ ജീവിത ത്തെ ആസ്പദമാക്കി നവാഗത സംവിധായ കനായ എം. ജി. രഞ്ജിത്ത് ഒരുക്കുന്ന ‘പാട്ടുകാരന്‍’ എന്ന ചിത്ര ത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു.

singer-abdul-kader-mg-ranjith-movie-pattukaran-ePathram

പാട്ടുകാരന്റെ തിരക്കഥ ഒരുക്കി യിരിക്കുന്നത് നദീം നൌഷാദ്. തിരക്കഥ കേട്ട് ഫഹദ് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഷൂട്ടിംഗിന്റെയും വിവാഹ ത്തി ന്റെയും തിരക്കുകള്‍ മൂലം പ്രൊജക്ട് ഒപ്പു വെച്ചിട്ടില്ല എന്നും എന്നാൽ 2015 ആദ്യ ത്തില്‍ ചിത്രം ആരംഭിക്കാനാണ് ഉദ്ദേശി ക്കുന്ന തെന്നും സംവിധായകന്‍ എം. ജി. രഞ്ജിത് പറഞ്ഞു.

ചിത്ര ത്തിലെ മറ്റു താര ങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on കോഴിക്കോട് അബ്ദുല്‍ ഖാദറായി ഫഹദ് ഫാസില്‍

ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരാകുന്നു

January 20th, 2014

fahad-fazil-nazriya-epathram

പ്രശസ്ത സംവിധായകന്‍ ഫാസിലിന്റെ മകനും ന്യൂ ജനറേഷന്‍ ഹീറോയുമായ ഫഹദ് ഫാസിലും യുവ നടി നസ്രിയ നസീമും തമ്മില്‍ വിവാഹിതരാകുന്നു. ഇരുവരുടേയും വീട്ടുകാര്‍ തമ്മില്‍ ആലോചിച്ചാണ് വിവാഹം ഉറപ്പിച്ചത്. സംവിധായകന്‍ ഫാസിലാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. നസ്രിയയും തന്റെ ഫേസ്ബുക്ക് പേജിലൂടെ വിവാഹിതയാകാന്‍ പോകുന്ന വാര്‍ത്ത പുറത്ത് വിട്ടു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരുവരും ഇപ്പോള്‍ അഭിനയിച്ചു വരികയാണ്. എല്‍ ഫോര്‍ ലൌ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദിന്റെ ഭാര്യയായാണ് നസ്രിയ അഭിനയിക്കുന്നത്.

ധാരാളം ആരാധകരുള്ള ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞ വാര്‍ത്ത ഓണ്‍ലൈനില്‍ ചൂടേറിയ ചര്‍ച്ചയായിട്ടുണ്ട്. ആശംസകള്‍ക്കൊപ്പം ഞെട്ടലും “നിരാശയും” അറിയിച്ചവരും ഉണ്ട്. ഫാസില്‍ നേരിട്ട് മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചതാണെങ്കില്‍ പോലും വിശ്വസിക്കാന്‍ കൂട്ടാക്കാത്ത ചിലരുമുണ്ട്. ഇത് അഞ്ജലി മേനോന്റെ ചിത്രത്തിന്റെ പ്രചരണത്തിനായുള്ള തന്ത്രമാണെന്ന് അവര്‍ പറയുന്നു.

ഫാസില്‍ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും ചിത്രം വന്‍ പരാജയാ‍മായിരുന്നു. പിന്നീട് കുറച്ച് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കേരള കഫേ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ ഫഹദ്, ചാപ്പാ കുരിശ് എന്ന ചിത്രത്തിലൂടെ യുവാക്കളുടെ ഹരമായി. ഫഹദ് നായകനായി വിനീത് ശ്രീനിവാസന്‍, രമ്യ നമ്പീശന്‍ എന്നിവര്‍ അഭിനയിച്ച ചാപ്പാ കുരിശ് എന്ന ചിത്രം വന്‍ വിജയമായിരുന്നു. ചിത്രത്തില്‍ രമ്യയും ഫഹദും നടത്തുന്ന ലിപ് ലോക് കിസ്സ് ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. ചാപ്പാ കുരിശ്, ഡയമണ്ട് നെക്ലസ്, അന്നയും റസൂലും, 22 ഫീമെയില്‍ കോട്ടയം, ആമേന്‍ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച അഭിനയത്തിലൂടെ ഫഹദ് ന്യൂ ജനറേഷന്‍ സൂപ്പര്‍ സ്റ്റാറായി മാറി. അകം, 22 ഫീമെയില്‍ കോട്ടയം, ആമേന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു നിരവധി അംഗീകാരങ്ങളും ഫഹദിനെ തേടിയെത്തി.

ബാല താരമായി സിനിമയില്‍ എത്തിയ നസ്രിയ പിന്നീട് അവതാരികയായും ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് സിനിമയില്‍ നായികയായി അഭിനയം തുടര്‍ന്നു. തമിഴില്‍ ആണ് കൂടുതല്‍ പ്രശസ്തയായത്. അടുത്തിടെ ഒരു തമിഴ് ചിത്രത്തില്‍ തന്റേതെന്ന പേരില്‍ മറ്റൊരു നടിയുടെ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ നസ്രിയ നടത്തിയ പ്രതികരണം വിവാദമായിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള മലയാള നടി കൂടെയാണ് നസ്രിയ.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫഹദും സ്വാതിയും ഒന്നിക്കുന്ന നോര്‍ത്ത് 24 കാതം

May 5th, 2013

ആമേന്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിനു ശേഷം ഫഹദ് ഫാസിലും സുബ്രമണ്യപുരം സുന്ദരി സ്വാതി റെഡ്ഡിയും
ഒരുമിക്കുന്നു. അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. ഫഹദിന്റെ കാമുകി ആന്‍ഡ്രിയ ജെറിമിയ ആയിരിക്കും ചിത്രത്തില്‍ നായികയെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആന്‍ഡ്രിയ ചിത്രത്തില്‍ നിന്നും പിന്മാറി. ഫഹദ്-ആന്‍ഡ്രിയ ജോടികള്‍ അഭിനയിച്ച അന്നയും റസൂലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആമേന്‍ ജോടികള്‍ വീണ്ടും ഒന്നിക്കുന്നു എന്നത് ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷ ഉയര്‍ത്തുന്നു.

മികച്ച കഥാപാത്രങ്ങളാണ് മലയാളത്തില്‍ ഫഹദ് ഫാസില്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഫഹദിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « കഹാനി തമിഴിലേക്ക്; നയന്‍‌താര നായിക
Next Page » ഫാന്‍സ് അസോസിയേഷനില്‍ ചേരിപ്പോരു രൂക്ഷം; മമ്മൂട്ടി ടൈംസ് നിര്‍ത്തുന്നു »എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...
എന്തിരന്റെ കഥ മോഷ്ടിച്ചതെ...
സലീം കുമാര്‍ മികച്ച നടന്‍...
ഗദ്ദാമ യ്ക്ക് ഗള്‍ഫില്‍ ...
എന്‍ഡോസള്‍ഫാന്‍ : താരങ്ങള...
നടി ശ്വേതയുടെ പരാതിയില്‍ ...
മമ്മുട്ടിയും മോഹന്‍ലാലും ...
ലീലയില്‍ നിന്നും ലാല്‍ പു...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine