ബാച്ച്‌ലര്‍ പാര്‍ട്ടിയു​മായി അമല്‍ നീരദ്‌

January 10th, 2012

ramya-nambeesan-in-bachelor-party-ePathram
കൊച്ചി : അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അമല്‍ നീരദും വി. ജയസൂര്യയും ചേര്‍ന്ന്‍ നിര്‍മ്മി ക്കുന്ന ‘ബാച്ച്‌ലര്‍ പാര്‍ട്ടി’ ഒരുങ്ങുന്നു.

poster-of-new-cinema-bachelor-party-ePathram

പോസ്റ്റര്‍ : ബാച്ച്ലര്‍ പാര്‍ട്ടി

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി, റഹ്മാന്‍, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, വിനായകന്‍, ജിനു ജോസഫ്, രമ്യാ നമ്പീശന്‍, നിത്യാ മേനോന്‍, ബാബുരാജ്, ആശിഷ് വിദ്യാര്‍ത്ഥി എന്നിവരാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്ര ങ്ങളെ അവതരിപ്പിക്കുന്നത്. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് രാഹുല്‍രാജ് സംഗീതം പകരുന്നു.

actor-vinayakan-in-bachelor-party-ePathram

യുവാക്കളുടെ നഗര ജീവിതം പ്രമേയമാക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പ്രശസ്ത കഥാകാരന്‍ മാരായ ആര്‍. ഉണ്ണിയും സന്തോഷ് ഏച്ചിക്കാനവും ചേര്‍ന്നാണ്. അമല്‍ നീരദ് ഛായാഗ്രഹണ വും സംവിധാ നവും നിര്‍വ്വഹിക്കുന്ന ബാച്ചിലേഴ്‌സ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഡോ: ബിജുവിന്‍റെ പുതിയ ചിത്രം ആകാശത്തിന്റെ നിറം

December 26th, 2011

ഡോക്ടര്‍ ബിജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ആകാശത്തിന്റെ നിറം’ ആന്‍ഡമാന്‍ ദ്വീപില്‍ പൂര്‍ത്തിയായി. ഇന്ദ്രജിത്ത്, നെടുമുടി വേണു, അനൂപ് ചന്ദ്രന്‍, ഇന്ദ്രന്‍സ്, ശ്രീരാമന്‍, സി.ജെ. കുട്ടപ്പന്‍, ഗീഥ, സലാം, മാസ്റ്റര്‍ ഗോവര്‍ധന്‍, അമല പോള്‍ എന്നിവര്‍ക്കൊപ്പം പൃഥ്വിരാജും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  ഒ. എന്‍. വിയുടെ വരികള്‍ക്ക്, സംഗീതം: രവീന്ദ്ര ജയിന് സംഗീതം നല്‍കുന്നു.‍  എം. ജെ. രാധാകൃഷ്ണനാണ് ക്യാമറ ചെയ്യുന്നത്‍, നിര്‍മാണം: കെ. അനില്‍കുമാര്‍.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പൃഥ്വിരാജിനു അര്‍പ്പണ മനോഭാവമില്ലെന്ന് റോഷന്‍ ആന്‍ഡ്രൂസ്

November 26th, 2011

prithviraj-epathram

റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ മുംബൈ പോലീസില്‍ നിന്ന് പൃഥ്വിരാജിനെ മാറ്റാനുണ്ടായ സാഹചര്യത്തെ പറ്റി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തുറന്നു പറയുന്നു. സിനിമയില്‍ അറുപത് ദിവസം കൃത്യമായി ഷൂട്ടിംഗിന് സഹകരിക്കുന്ന ഒരു നടനെയാണ് ആവശ്യം. അതിനിടയില്‍ മറ്റൊരു സിനിമ ചെയ്യാന്‍ പോകുന്ന നടനെ എനിക്ക് ആവശ്യമില്ല – റോഷന്‍ വ്യക്തമാക്കി. പൃഥ്വിരാജിനെയാണ് മുംബൈ പോലീസിലേക്ക് ആദ്യം പരിഗണിച്ചത്. പക്ഷേ, അദ്ദേഹം വളരെ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ്. അതു കൊണ്ട് അദ്ദേഹം ഈ സിനിമയില്‍ ഉണ്ടാവില്ല. ഒരു നടന് അര്‍പ്പണ മനോഭാവമാണ് വേണ്ടത്‌. പൃഥ്വിക്ക് അതില്ല – അദ്ദേഹം തുറന്നു പറഞ്ഞു.

തങ്ങളുടെ നിലപാടുകള്‍ തുറന്നു പറയാന്‍ സംവിധായകര്‍ ധൈര്യം കാണിക്കണമെന്നും, നടന്മാര്‍ക്ക് മാത്രമല്ല സംവിധായകര്‍ക്കുമുണ്ട് തിരക്കുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി ഈ റോള്‍ മമ്മുട്ടിയെ വെച്ച് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അദ്ദേഹം പിന്മാറിയാല്‍ പുതുമുഖത്തെ വെച്ചെങ്കിലും സിനിമ പുറത്തിറക്കുമെന്നും മുംബൈ പൊലീസ് എന്ന ചിത്രത്തെക്കുറിച്ച് എനിക്ക് അത്ര വിശ്വാസമുണ്ടെന്നും അദ്ദേഹം കൂടിചേര്‍ത്തു.

-

വായിക്കുക: , , ,

4 അഭിപ്രായങ്ങള്‍ »

പൃഥ്വിരാജിനു വീണ്ടും നഷ്ടം

November 17th, 2011

prithviraj-epathram

പൃഥ്വിരാജിനു തുടരെ രണ്ടു സിനിമകള്‍ നഷ്ടമായി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന മുംബൈ പോലീസില്‍ പൃഥ്വിരാജിനു ശക്തമായ ഒരു കഥാപാത്രം ഉണ്ടായിരുന്നു എങ്കിലും ചില പ്രത്യേക കാരണങ്ങളാല്‍ ആ സിനിമയില്‍ നിന്നും പൃഥ്വിരാജിനെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ അവിടെയും നില്‍ക്കുന്നില്ല കാര്യങ്ങള്‍. പോക്കിരിരാജ സീനിയേഴ്സ് എന്നീ ചിത്രങ്ങളെടുത്ത വൈശാഖിന്റെ പുതിയ ചിത്രമായ മല്ലുസിംഗ് പൃഥ്വിരാജിനു നഷ്ടമാകുന്നു. ശക്തമായ കഥാപാത്രമുള്ള ഈ ചിത്രത്തില്‍ പുതിയ താരം ഉണ്ണി മുകുന്ദനാണ് നായകനാകുന്നത്. ഡേറ്റ് ഇല്ല എന്നതാണ് പ്രശ്നമെന്ന് പറയുന്നു എങ്കിലും റാണി മുഖര്‍ജിയുമായുള്ള സിനിമയ്ക്ക് പൃഥ്വിരാജ് കൂടുതല്‍ പ്രാധാന്യം നല്‍കിയതില്‍ വൈശാഖും പൃഥ്വിരാജും തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് ഈ സിനിമയും നഷ്ടപ്പെടാന്‍ കാരണമെന്ന് പറയുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രിഥ്വിയ്ക്കൊപ്പം ആസിഫും വിനീതും

August 21st, 2011

indian-rupee-epathram

രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപീയില്‍ പ്രിഥ്വിയ്ക്കൊപ്പം അസിഫ് അലിയും വിനീത് ശ്രീനിവാസനും ഒന്നിക്കുന്നു. പണമുണ്ടാക്കാനായി എന്തും ചെയ്യുന്ന യുവത്വത്തിന്‍റെ കഥയാണ് ഇന്ത്യന്‍ റുപ്പീയില്‍ രഞ്ജിത് പറയുന്നത്. ആ നിലയ്ക്ക് പ്രാഞ്ചിയേട്ടന്റെ ഒന്നാം ഭാഗമായി ചിത്രത്തിനെ രഞ്ജിത്ത് വിശേഷിപ്പിക്കുന്നുമുണ്ട്.

റീമ കല്ലിങ്കലാണ് നായിക. തിലകന്‍, ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, മല്ലിക സുകുമാരന്‍, ബാബുരാജ്, ലാലു അലക്സ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ റുപ്പീ നിര്‍മ്മിക്കുന്നത്

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

4 of 6« First...345...Last »

« Previous Page« Previous « ‘സാള്‍ട്ട് ആന്റ് പെപ്പര്‍’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു
Next »Next Page » സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ എന്തു വ്യത്യസ്തത »ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine