താരചിത്രങ്ങള്‍ കൂട്ടത്തോടെ കൂപ്പുകുത്തി

July 20th, 2011

കഴിഞ്ഞ ആഴ്ചയിറങ്ങിയ മലയാള സിനിമകള്‍ ബോക്സോഫീസില്‍ കൂട്ടത്തോടെ കൂപ്പുകുത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രീകരണം തുടങ്ങുകയും ഇടയ്ക്ക് നിര്‍ത്തിവെക്കുകയും ചെയ്ത സുരേഷ് ഗോപി ചിത്രം “കളക്ടര്‍” അടുത്തിടെ പൊടിതട്ടിയെടുത്ത് റിലീസ് ചെയ്യുകയായിരുന്നു. സ്ഥിരം സുരേഷ് ഗോപി ഡയലോഗ് ചിത്രങ്ങളുടെ ഫോര്‍മാറ്റില്‍ അനില്‍.സി.മേനോന്‍ സംവിധാനം ചെയ്ത കളക്ടര്‍ പ്രേക്ഷകര്‍ ആദ്യ ദിവസം തന്നെ തിരസ്കരിച്ചു. ദിലീപ് അഭിനയിച്ച “ഫിലിംസ്റ്റാറും“ പ്രിഥ്വിരാജിന്റെ സാന്നിധ്യമുണ്ടായ “മനുഷ്യ മൃഗവും” ആദ്യ ദിവസങ്ങളില്‍ തന്നെ വന്‍ പരാജയം ഏറ്റു വാങ്ങി. ഫാന്‍സുകാര്‍ പോലും ഈ ചിത്രങ്ങളെ കയ്യോഴിഞ്ഞ ലക്ഷണമാണ്.

ഇന്റര്‍നെറ്റിലെ ഫേസ്ബുക്കിന്റേയും മറ്റും സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി റിലീസിങ്ങിനു മുമ്പേ പ്രേക്ഷകരില്‍ പ്രതീക്ഷ ഉണര്‍ത്തിയ “ചാപ്പകുരിശ്” തങ്ങളെ വഞ്ചിക്കുകയാണെന്ന തിരിച്ചറിഞ്ഞതോടെ പ്രേക്ഷകര്‍ പുറം തള്ളി. നേരത്തെ പരസ്യത്തിനായി പ്രയോഗിച്ച ഫേസ്ബുക്കുള്‍പ്പെടെ ഉള്ള മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ ചിത്രത്തിനെതിരെ തിരിയുകയും ചെയ്തു. ചിത്രത്തില്‍ നായികയായ രമ്യാനമ്പീശന്റെ ചുമ്പന രംഗം വലിയ ഇന്റര്‍നെറ്റില്‍ ചര്‍ച്ചയാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അതും വിലപ്പോയില്ല. ട്രാഫിക്കിന്റെ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ചെയ്ത ചാപ്പാകുരിശ് പ്രേക്ഷകനെ ബോറടിപ്പിക്കുന്നു എന്നത് തന്നെയാണ് പരാജയത്തിന്റെ പ്രധാന കാരണം. കെട്ടുറപ്പില്ലാത്ത തിരക്കഥയും ഇഴഞ്ഞു നീങ്ങുന്ന രംഗങ്ങളും പ്രേക്ഷകനെ കുരിശില്‍ തറക്കുന്നു. ട്രാഫിക്ക്, പ്രാഞ്ചിയേട്ടന്‍ ആന്റ് സെയ്‌ന്റ്, സാള്‍ട്ട് ആന്റ് പെപ്പര്‍ തുടങ്ങി വ്യത്യസ്ഥതയും പുതുമയും അവകാശപ്പെടുന്ന ചിത്രങ്ങളെ സ്വീകരിക്കുവാന്‍ തയ്യാറാണെങ്കിലും അതിന്റെ പേരില്‍ എന്തെങ്കിലും കാട്ടിക്കൂട്ടിയാല്‍ അത് സ്വീകരിക്കുവാന്‍ പ്രേക്ഷകന്‍ തയ്യാറല്ല എന്ന സന്ദേശമാണ് ചാപ്പാകുരിശിന്റെ പരാജയം വ്യക്തമാക്കുന്നത്.

സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിന്റെ വിജയം എടുത്ത് പറയേണ്ടതാണ്. ലളിതമായ ഇതിവൃത്തവും വ്യത്യസ്ഥമായ അവതരണവും ചേര്‍ന്ന ഈ ചിത്രത്തെ പ്രേക്ഷകര്‍ ഗംഭീര വിജയമാക്കി മാറ്റി. പ്രധാന താരങ്ങളുടെ സാന്നിധ്യം ഇല്ലാതിരുന്നിട്ടു കൂടെ ഈ ചിത്രം ബോക്സോഫീസില്‍ മുന്നേറുന്നു. പ്രേക്ഷകന്റെ അഭിരുചി പരിഗണിക്കാതെ സാറ്റ്‌ലൈറ്റ് റേറ്റു മുന്നില്‍ കണ്ട് തട്ടിക്കൂട്ടുന്ന ചിത്രങ്ങളുമായി മുന്‍ നിരതാരങ്ങള്‍ക്കും അവരെ വച്ച് സിനിമയെടുക്കുന്നവര്‍ക്കും ഈ പരാജയങ്ങള്‍ ഒരു പാഠമാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രാഞ്ചിയേട്ടന്‍റെ ഒന്നാം ഭാഗവുമായി രഞ്ജിത്ത്

July 11th, 2011

indian-rupee-movie-epathram

മലയാള സിനിമയില്‍ ഒരു മാറ്റത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ ഒരു സംവിധായകനാണ് രഞ്ജിത്ത്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പതിവ് മലയാള സിനിമകളില്‍ നിന്നും ഏറെ വേറിട്ട്‌ നില്‍ക്കുന്നു. മമ്മുട്ടി നായകനായി കഴിഞ്ഞ വര്ഷം ഇറങ്ങിയ ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ എന്ന ചിത്രം അത്തരത്തില്‍ ഒരു മികച്ച പരീക്ഷണം തന്നെയായിരുന്നു. അതില്‍ രഞ്ജിത്ത് വിജയിക്കുകയും ചെയ്തു. വിജയിച്ച സിനിമകളുടെ രണ്ടാം ഭാഗം ഇറങ്ങുന്നത് സാധാരണയാണ് എന്നാല്‍ ഇത് ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ എന്ന ചിത്രത്തിന്റെ ഒന്നാം ഭാഗമാണെന്നാണ് സംവിധായകന്‍ പറയുന്നത്. “ധനികനായതിനു ശേഷം പ്രശസ്തിക്കു പിന്നാലെ പായുന്ന ഒരാളുടെ കഥയായിരുന്നു പ്രാഞ്ചിയേട്ടന്‍. പ്രശസ്തിയേക്കാള്‍ പണത്തെ ആരാധിക്കുന്ന ഒരാളാണ് ഇന്ത്യന്‍ റുപ്പീയിലെ നായകന്‍. ആ അര്‍ത്ഥത്തില്‍ പ്രാഞ്ചിയേട്ടന്‍റെ ഒന്നാം ഭാഗമാണ് “ഇന്ത്യന്‍ റുപ്പീ” രഞ്ജിത്ത് ഒരുക്കുന്ന ഇന്ത്യന്‍ റുപ്പീ എന്ന ചിത്രം അത്തരത്തില്‍ ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ എന്ന ചിത്രത്തിന്റെ ഒന്നാം ഭാഗമാണ് എന്ന് പറയാം. സമൂഹത്തിലെ സര്‍വ കൊള്ളരുതായ്മകള്‍ക്കും പിന്നില്‍ ഒരേയൊരു കാര്യമാണുള്ളത് – പണം! ധനമോഹികളുടെ എണ്ണം ദിവസം ചെല്ലുന്തോറും വര്‍ദ്ധിച്ചു വരുന്നു. അത്യാഗ്രഹികളായ ചെറുപ്പക്കാരാല്‍ കേരളം നിറയുന്നു. സംവിധായകന്‍ രഞ്ജിത് തന്‍റെ പുതിയ ചിത്രമായ ‘ഇന്ത്യന്‍ റുപ്പീ’ യ്ക്ക് പശ്ചാത്തലമാക്കുന്നത് ഈ വിഷയമാണ്.

പൃഥ്വിരാജ്, സുരേഷ്ഗോപി, തിലകന്‍, ജഗതി ശ്രീകുമാര്‍, ലാലു അലക്സ് എന്നിവരാണ് പ്രധാന താരങ്ങള്‍. റീമ കല്ലിങ്കലാണ് നായിക. ദേശീയ അവാര്‍ഡ് വിവാദത്തില്‍ രഞ്ജിത്തിനെതിരെ ശക്തമായി പ്രതികരിച്ച നടന്‍ സലിം കുമാറിനെയും രഞ്ജിത് ഈ ചിത്രത്തില്‍ അഭിനയിപ്പിക്കുന്നുണ്ട്. ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ എന്ന ചിത്രത്തിലെ പ്രാഞ്ചിയേട്ടനായി വേഷമിട്ട മമ്മുട്ടി പക്ഷെ ഈ ചിത്രത്തില്‍ ഇല്ല.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പൃഥ്വിരാജിനെതിരെ ഇന്റര്‍നെറ്റില്‍ വ്യാജ വാര്‍ത്ത; ഒരാള്‍ പിടിയില്‍

June 15th, 2011

prithviraj-epathram

തിരുവനന്തപുരം: നടന്‍ പൃഥ്വിരാജിനെ അപകീര്‍ത്തിപ്പെടുത്തും വിധം ഇന്റര്‍ നെറ്റില്‍ വാര്‍ത്ത നല്‍കിയതിന് ഒരാള്‍ പിടിയിലായി. നേമം സ്വദേശി എസ്.ഷിബുവിനെയാണ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രമുഖ ദിനപത്രമായ മാതൃഭൂമിയുടെ ഒന്നാം പേജ് വ്യാജമായി രൂപകല്പന ചെയ്ത് അതില്‍ “സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജിനെ ജനക്കൂട്ടം തല്ലിക്കൊന്നു” എന്ന് നടന്റെ ചിത്ര സഹിതം തെറ്റായ വാര്‍ത്ത ചമയ്ക്കുകയായിരുന്നു. “കേരളമൊട്ടാകെ ആഹ്ലാദപ്രകടനങ്ങള്‍; ഒബാമ നെടുക്കം രേഖപ്പെടുത്തിയെന്നും“ വ്യാജ വാര്‍ത്തയ്ക്കൊപ്പം ചേര്‍ത്തു. കൂടാതെ മുഖ്യമന്ത്രി, സുപ്രിയ പൃഥ്വിരാജ്, മല്ലിക സുകുമാരന്‍, സംവിധായകന്‍ വിനയന്‍ തുടങ്ങിയവരുടെ “പ്രതികരണവും” ചേര്‍ത്തിരുന്നു. തുടര്‍ന്ന് ഇത് ഫേസ് ബുക്ക്, ഓര്‍ക്കുട്ട് എന്നിവയില്‍ പ്രചരിക്കപ്പെട്ടു.

വ്യാജ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടന്‍ പൃഥ്വിരാജിന്റെ അമ്മയായ പ്രമുഖ നടി മല്ലിക സുകുമാരനും മാതൃഭൂമി പത്രത്തിന്റെ ഇലക്ട്രോണിക്സ് മീഡിയ വിഭാഗവും ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് പോലീസിലെ സൈബര്‍ സെല്‍ വിഭാഗം അന്വേഷണം ആരംഭിച്ചു. ഇതേ തുടര്‍ന്നാണ് എസ്.ഷിബിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇയാള്‍തന്നെയാണോ ഈ വാര്‍ത്തയ്ക്ക് പുറകില്‍ എന്ന് ഇനിയും വ്യക്തമായിട്ടില്ല.

- എസ്. കുമാര്‍

വായിക്കുക:

1 അഭിപ്രായം »

വണ്ണാന്‍മല യിലെ ‘മാണിക്യക്കല്ല്’

May 6th, 2011

prithwi-in-manikyakallu-epathram
കോഴിക്കോട്‌ : വണ്ണാന്‍മല ഗവണ്മെന്‍റ് മോഡല്‍ ഹൈസ്കൂള്‍ അദ്ധ്യാപകനായ വിനയ ചന്ദ്രന്‍ അതിജീവന ത്തിന്‍റെ കഥ പറയാന്‍ വരുന്നു. ‘മാണിക്യക്കല്ല്’ എന്ന സിനിമ യിലൂടെ യുവ നായകന്‍ പൃഥ്വിരാജ് ഒരു പുതിയ ഭാവത്തില്‍ എത്തുന്നു.

മലയാള ത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ്‌ സിനിമ ‘കഥ പറയുമ്പോള്‍’ എന്ന ചിത്രത്തിന് ശേഷം എം. മോഹനന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മാണിക്യക്കല്ല് പ്രദര്‍ശനത്തിന് എത്തി. ഗുരു ശിഷ്യ ബന്ധ ത്തിന്‍റെ കഥ പറയുന്ന ഈ ചിത്രം കണ്ടു മടുത്ത സ്ഥിരം ഫോര്‍മുല കളില്‍ നിന്നും വ്യത്യസ്ഥമാണ് എന്ന്‍ പ്രതീക്ഷി ക്കുന്നു. ഗ്രാമീണ പശ്ചാത്തല ത്തില്‍ കാലിക പ്രസക്തി യുള്ള ഒരു വിഷയമാണ് ചിത്രം കൈ കാര്യം ചെയ്യുന്നത്.

1864 – ല്‍ ബ്രിട്ടീഷു കാര്‍ സ്ഥാപിച്ച താണ് വണ്ണാന്‍മല യിലെ സ്കൂള്‍. ഒരു കാലത്ത് അടുത്തുള്ള പഞ്ചായത്തു കളില്‍ നിന്നു പോലും കുട്ടികള്‍ ഇവിടെ പഠിക്കാന്‍ എത്തുമായിരുന്നു. ഏകദേശം മൂവായിര ത്തോളം കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂള്‍.

ഇന്ന് ഇത് വണ്ണാന്‍മല ഗവണ്‍മെന്‍റ് മോഡല്‍ ഹൈസ്‌കൂളാണ്. ഓരോ ക്ലാസിലും വിരലില്‍ എണ്ണാവുന്ന കുട്ടികള്‍. വൃത്തിയും അച്ചടക്കവു മില്ലാത്ത വിദ്യാലയം. ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന സ്‌കൂള്‍ കെട്ടിടം. അവിടെ പഠിപ്പിക്കാന്‍ ആവശ്യത്തിന് അദ്ധ്യാപകരില്ല. വിദ്യാര്‍ത്ഥി കള്‍ക്ക് ആവശ്യമായ സൗകര്യങ്ങളില്ല. ഇങ്ങനെയൊരു സ്‌കൂള്‍ ഉണ്ടെന്ന വിചാരം പോലും ബന്ധപ്പെട്ട അധികൃതര്‍ക്കില്ല.

samvritha-nedumudi-in-manikya-kallu-epathram

അവിടെ യുള്ള അദ്ധ്യാപ കര്‍ക്ക് മറ്റു ബിസിനസ്സു കളിലാണ് താല്‍പര്യം. പ്രധാന അദ്ധ്യാപക നായ കരുണാകര ക്കുറുപ്പ് ആകട്ടെ വളം മൊത്ത ക്കച്ചവടക്കാരനും. ചിത്ര ത്തിലെ നായിക യായ സംവൃത സുനില്‍ ആ വിദ്യാലയ ത്തിലെ തന്നെ കായിക അദ്ധ്യാപിക ചാന്ദിനി ആയി വേഷമിടുന്നു. എന്നാല്‍ ചാന്ദിനി യുടെ പ്രധാന തൊഴില്‍ കോഴി വളര്‍ത്തല്‍ ആണ്.

ഈ സ്കൂളി ലേക്കാണ് ലക്ഷ്യ ബോധവും ഉത്തരവാദി ത്വവുമുള്ള വിനയ ചന്ദ്രന്‍ മാസ്റ്റര്‍ എത്തുന്നത്. വെറും തൊഴില്‍ എന്ന നിലയില്‍ അല്ല, മറിച്ച് ഒരു അദ്ധ്യാപകന്‍ ആവാന്‍ ആത്മാര്‍ത്ഥ മായി ആഗ്രഹിച്ചാണ് വിനയ ചന്ദ്രന്‍ ഈ ജോലി നേടിയത്.

manikyakallu-prithwi-epathram

വിനയ ചന്ദ്രന്‍ സ്‌കൂളിലും ആ നാട്ടിലും സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് മാണിക്യക്കല്ല് എന്ന ചിത്രത്തിലൂടെ എം. മോഹനന്‍ നമുക്ക് കാണിച്ചു തരുന്നത്. നന്മയും സ്‌നേഹവുമുള്ള അദ്ധ്യാപകന് സമൂഹ ത്തിലും കുട്ടികളിലും എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്നതിന്‍റെ ഉദാഹരണമാണ് മാണിക്യക്കല്ല്.

നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ജഗദീഷ്, മണിയന്‍പിള്ള രാജു, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദേവന്‍, പി. ശ്രീകുമാര്‍, കെ. പി. എ. സി. ലളിത, ബിന്ദു പണിക്കര്‍, കുളപ്പുള്ളി ലീല, കോട്ടയം നസീര്‍, അനൂപ്‌ ചന്ദ്രന്‍, കൊച്ചു പ്രേമന്‍, മനുരാജ്, ജോബി, ശശി കലിംഗ, മുന്‍ഷി വേണു, മുത്തുമണി, ദീപിക, ജാനറ്റ് തുടങ്ങിയ ഒരു വലിയ താര നിര യോടൊപ്പം ഗാന രചയിതാവ് അനില്‍ പനച്ചൂരാനും സംഗീത സംവിധായകന്‍ എം. ജയചന്ദ്രനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം പി. സുകുമാര്‍.

ഗൗരീ മീനാക്ഷി മൂവീസിന്‍റെ ബാനറില്‍ എ. എസ്. ഗിരീഷ്‌ ലാല്‍ നിര്‍മ്മിക്കുന്ന മാണിക്യക്കല്ല് മലയാള സിനിമക്ക് നവ ജീവന്‍ നല്‍കും എന്ന് ചലച്ചിത്ര പ്രേമികള്‍ വിശ്വസിക്കുന്നു.

പി. എം. അബ്ദുല്‍ റഹിമാന്‍

- pma

വായിക്കുക: ,

1 അഭിപ്രായം »

പൃഥ്വിരാജ് വിവാഹിതനായി

April 25th, 2011

prithviraj-supriya-menon-epathram

പാലക്കാട്‌ : അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് ഒടുവില്‍ യങ്ങ് സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജ് വിവാഹിതനായി. പാലക്കാട് സ്വദേശിനിയും മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകയുമായ സുപ്രിയ മേനോന്‍ ആണ് വധു. പാലക്കാട്ടെ തേന്‍‌കുറിശ്ശി കണ്ടോത്ത് ഹെറിറ്റേജ് വില്ലയില്‍ ആയിരുന്നു വിവാഹം. അടുത്ത മാധ്യമ പ്രവര്‍ത്തകരെയും ആരാധകരേയും ഒഴിവാക്കാനായി അതീവ രഹസ്യമായിട്ടായിരുന്നു വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടത്തിയത്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ ചടങ്ങില്‍ പങ്കെടുപ്പിച്ചുള്ളൂ. പൃഥ്വിരാജിന്റെ വിവാഹം മെയ് ഒന്നിനു നടക്കുമെന്ന് അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ നേരത്തെ പറഞ്ഞിരുന്നു.

പൃഥ്വിരാജ് മുംബൈയിലെ ഒരു മാധ്യമ പ്രവര്‍ത്തകയുമായി പ്രണയത്തിലാണെന്നും വിവാഹം ഉടനെ ഉണ്ടാകുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു അവസരത്തില്‍ പൃഥ്വിരാജ് വിവാഹത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളെ നിഷേധിക്കുകയും ചെയ്തിരുന്നു.

ബി. ബി. സി. വേള്‍ഡില്‍ മാധ്യമ പ്രവര്‍ത്തകയായ സുപ്രിയ ഒരു വര്ഷം മുന്‍പ്‌ ദക്ഷിണേന്ത്യന്‍ സിനിമയെ കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഇടയിലാണ് പൃഥ്വിരാജുമായി കാണുന്നതും ഇവര്‍ പ്രണയ ബദ്ധരാകുന്നതും. ഇടയ്ക്കിടയ്ക്ക് പൃഥ്വിരാജ് സുപ്രിയയെ കാണാന്‍ മുംബൈക്ക് പറക്കുന്നത് കഴിഞ്ഞ കുറെ കാലമായി പതിവായിരുന്നു.

വിവാഹം രഹസ്യമായിരുന്നെങ്കിലും സിനിമാ പ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും ഒരു ഗംഭീര വിരുന്നു തന്നെ തിരുവനന്തപുരത്ത് നല്‍കുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

5 of 6« First...456

« Previous Page« Previous « കാവ്യക്ക് പരീക്ഷക്കാലം
Next »Next Page » നടി ശ്വേതയുടെ പരാതിയില്‍ മുസ്ലി പവര്‍ ഉടമ അറസ്റ്റില്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine