രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം മണിരത്നം ചിത്രം രാവണന്‍ എത്തുന്നു. ബോളിവുഡിലെയും തെന്നിന്ത്യയിലേയും വലിയ ഒരു താര നിര തന്നെ അണി നിരത്തിയാണ് മൂന്ന് ഭാഷകളിലായി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഹിന്ദിയില്‍ അഭിഷേകും ഐശ്വര്യയും ജോഡികളാകുമ്പോള്‍ തമിഴില്‍ നായകന്‍ വിക്രം ആണ്. മലയാളത്തിലെ യുവ സൂപ്പര്‍ താരം പ്രിഥ്വിരാജും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
ഏകദേശം 120 കോടി രൂപ ചിലവ് വരുന്ന രാവണന്‍ മണിരത്നത്തിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ഓസ്കര്‍ ജേതാവ് എ. ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു.
അഭ്രപാളിയില്‍ ദൃശ്യ വിസ്മയം തീര്‍ക്കുവാനായി സന്തോഷ് ശിവനാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും റിലയന്‍സ് ബിഗ് പിക്ചേഴ്സും ചെര്‍ന്ന് ലോകത്തെമ്പാടുമായി പ്രദര്‍ശിപ്പിക്കുവാന്‍ 1280 പ്രിന്റുകളാണ് തയ്യാറാക്കിയിട്ടുള്ളത്.