ആകാശത്തിന്റെ നിറം ഓസ്കര്‍ പുരസ്കാരത്തിന്റെ പട്ടികയില്‍

December 15th, 2012

ഡോ.ബിജു സംവിധാനം ചെയ്ത ‘ആകാശത്തിന്റെ നിറം’ ഓസ്കര്‍ പുരസ്കാരത്തിനുള്ള മത്സര ചിത്രങ്ങളുടെ ചുരുക്ക പട്ടികയില്‍ ഇടം പിടിച്ചു. 282 ചിത്രങ്ങളാണ് ഈ പട്ടികയില്‍ ഉള്ളത്. ഇന്ദ്രജിത്ത്, അമല പോള്‍, പൃഥ്‌വി രാജ്, നെടുമുടിവേണു, അനൂപ് ചന്ദ്രന്‍ തുടങ്ങി വളരെ ചുരുക്കം താരങ്ങള്‍ അഭിനയിച്ച ഈ ചിത്രത്തിന് 2011 ലെ മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. സംവിധായകനുള്ള സ്പെഷ്യല്‍ ജൂറി പുരസ്കാരം ഡോ.ബിജുവിനും മികച്ച ഛായാഗ്രാഹകനായി എം.ജി രാധാകൃഷ്ണനും, കളര്‍ പ്രോസസിങ്ങിനു ജെമിനിലാബിനും ലഭിച്ചു. ഒരു ദ്വീപില്‍ ജീവിക്കുന്ന കുറച്ച് ആളുകളും അവിടെ എത്തിപ്പെടുന്ന കള്ളന്റേയും കഥയാണ് ആകാശത്തിലെ നിറത്തിലെ പ്രമേയം.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പൃഥ്‌വി രാജ് റാ‍ണി മുഖര്‍ജിയെ ആരാധിക്കുന്നു

September 16th, 2012

prithviraj-rani-epathram

താന്‍ റാണി മുഖര്‍ജിയുടെ കടുത്ത ആരാധകനാണെന്ന് നടന്‍ പൃഥ്‌വി രാജ്. ഇരുവരും അഭിനയിച്ച അയ്യ എന്ന ഹിന്ദി ചിത്രത്തിന്റെ ഓഡിയോ റിലീസ് പരിപാടികള്‍ ക്കിടയിലാണ് പൃഥ്‌വി ഇക്കാര്യം വ്യക്തമാക്കിയത്. റാണിയുടെ എല്ലാ ചിത്രങ്ങളും താന്‍ കണ്ടിട്ടുണ്ടെന്നും അവര്‍ക്കൊപ്പം അഭിനയിക്കുവാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു എന്നും മലയാളത്തിന്റെ യങ്ങ് സൂപ്പര്‍ സ്റ്റാര്‍ വ്യക്തമാക്കി. 

ഡ്രീമും വേക്കപ്പും എന്ന് ആരംഭിക്കുന്ന ഗാന രംഗത്തില്‍ വളരെ സെക്സിയായാണ് റാണി മുഖര്‍ജി പൃഥ്‌വിക്കൊപ്പം  ചുവടു വെയ്ക്കുന്നത്. ഹിന്ദിയിലെ മറ്റു പല നായകന്മാരെയും പോലെ സിക്സ് പാക്ക് ബോഡിയുമായാണ് പൃഥ്‌വിയും എത്തുന്നത്. ചിത്രത്തില്‍ തമിഴ് നാട്ടില്‍ നിന്നും ഉള്ള ഒരു ചിത്രകാരന്റെ വേഷമാണ് പൃഥ്‌വിക്ക്. പൃഥ്‌വിയുടെ ആദ്യ ഹിന്ദി ചിത്രമാണ് അയ്യ. അനുരാഗ് കശ്യപ് നിര്‍മ്മിച്ച് സച്ചിന്‍ കുണ്ടല്‍ക്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ റിലീസിനു മുമ്പു തന്നെ പൃഥ്‌വി ഹിന്ദിയില്‍ നിന്നും മൂന്നാമത്തെ ചിത്രത്തിന്റെ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ചിത്രത്തിന്റെ ഗാന രംഗങ്ങള്‍  യൂറ്റൂബ് ഉള്‍പ്പെടെ ഉള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പുറത്തു വന്നതോടെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ തോതില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

പൃഥ്വിരാജിന്റെ ഹിന്ദി ചിത്രം അയ്യാ തയ്യാറായി

September 7th, 2012

aiyaa-epathram

പ്രശസ്ത ഹിന്ദി സംവിധായകൻ സച്ചിൻ കുന്ദാൽക്കർ സംവിധാനം ചെയ്യുന്ന “അയ്യാ” യിൽ പൃഥ്വിരാജ് പ്രശസ്ത ഹിന്ദി നായിക റാണി മുഖർജിയുടെ നായകനാവുന്നു. സിനിമയുടെ മായിക ലോകം മനസ്സിൽ കൊണ്ടു നടക്കുന്ന മീനാക്ഷി എന്ന ഒരു മറാഠി പെൺകുട്ടിയുടെ വേഷമാണ് ചിത്രത്തിൽ റാണി മുഖർജി ചെയ്യുന്നത്. മീനാക്ഷിക്ക് വിവാഹത്തിന് യോജിച്ച ഒരു മറാഠി ചെറുപ്പക്കാരനെ അന്വേഷിക്കുന്ന മീനാക്ഷിയുടെ മാതാപ്പിതാക്കൾ ഒരാളെ കണ്ടെത്തുന്നു. എന്നാൽ തനിക്ക് ഇഷ്ടപ്പെടുന്ന പുരുഷന് തനിക്ക് ഇഷ്ടപ്പെടുന്ന ശരീര ഗന്ധം ഉണ്ടാവണം എന്നാണ് മീനാക്ഷിയുടെ പക്ഷം. ഇതിന് ഏറ്റവും അനുയോജ്യം ഒരു ദക്ഷിണേന്ത്യൻ വരനാവും എന്നും അവൾ തീരുമാനിക്കുന്നു. ഇതിനിടയ്ക്കാണ് മീനാക്ഷി സൂര്യയെ (പൃഥ്വിരാജ്) കണ്ടുമുട്ടുന്നത്. തന്റെ സ്വപ്നങ്ങളിലെ രാജകുമാരനെ കണ്ടെത്തിയ മീനാക്ഷിയുടെ ജീവിതത്തിൽ പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ ക്ലൈമാക്സ്.

ഒക്ടോബർ 12ന് അയ്യാ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ആകാശത്തിന്റെ നിറം തീയേറ്ററുകളിലേക്ക്

July 18th, 2012
aakashathinte niram-epathram
രാജ്യാന്തര മേളകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ആകാശത്തിന്റെ നിറം എന്ന മലയാള ചിത്രം തീയേറ്ററുകളിലേക്ക്. പൃഥ്‌വി രാജ് നായകനാകുന്ന ചിത്രം ഡോ.ബിജുവാണ് സംവിധാനം ചെയ്തത്. അമല പോളാണ് ചിത്രത്തില്‍ നായിക.  ഇന്ദ്രജിത്തും, നെടുമുടി വേണുവും അഭിനയിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ആന്റമാനില്‍ ചിത്രീകരിച്ചിരിക്കുന്ന ആകാശത്തിന്റെ നിറം വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്. ആന്റമാനിലെ ഒരു സങ്കല്പ ദ്വീപില്‍ കഴിയുന്നവര്‍ക്കിടയിലേക്ക് മറ്റൊരു ഇടത്തുനിന്നും എത്തിപ്പെടുന്ന മോഷ്ടാവും അവരുടെ ജീവിതവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വളരെ കുറച്ച് കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഷാങ്ങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ ഏഷ്യയില്‍ നിന്നുമുള്ള ഏക ചിത്രമായിരുന്നു ആകാശത്തിന്റെ നിറം.
ആന്‍്റ്റമാന്‍ ദ്വീപിന്റെ സൌന്ദര്യത്തെ തെല്ലും വിട്ടുകളയാതെ സെല്ലുലോയിഡിലേക്ക് പകര്‍ത്തിയത് എം.ജെ. രാധാകൃഷ്ണന്‍ ആണ് ‍. ഓ.എന്‍.വി. രവീന്ദ്ര ജെയിന്‍ കൂട്ടു കെട്ടാണ് സംഗീതം.സന്തോഷ് രാമന്‍ കലാസംവിധാനം ചെയ്തിരിക്കുന്നു. പൂര്‍ണ്ണമായും ആന്റമാനില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമകൂടിയാണ് ആകാശത്തിന്റെ നിറം.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on ആകാശത്തിന്റെ നിറം തീയേറ്ററുകളിലേക്ക്

മമ്മൂട്ടി ചിത്രം ന്യൂസ്‌ബ്രേക്കര്‍ രണ്ട് ഭാഷകളില്‍

March 24th, 2012

mammootty2-epathram
ദീപന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ന്യൂസ്‌ബ്രേക്കര്‍ രണ്ട് ഭാഷകളില്‍ ഇറങ്ങും. മലയാളത്തിന് പുറമെ കന്നഡയിലാണ് ചിത്രമൊരുക്കുന്നത്‍. മമ്മൂട്ടിയുടെ പിഎ. എസ് ജോര്‍ജ്ജാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഇദ്ദേഹം ആദ്യമായാണ്  നിര്‍മാതാവിന്റെ കുപ്പായമണിയുന്നത്. കന്നഡ സിനിമകളിലൂടെയും സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ലെ ചിയര്‍ലീഡറുമായും തിലങ്ങിയ നികേഷ പട്ടേലാണ് ന്യൂസ്‌ബ്രേക്കറിലെ മമ്മൂട്ടിയുടെ നായിക.  പൃഥ്വിരാജിനെ നായകനാക്കിയൊരുക്കുന്ന ഹീറോയ്ക്ക് ശേഷം ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്ന് സംവിധായകന്‍ ദീപന്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on മമ്മൂട്ടി ചിത്രം ന്യൂസ്‌ബ്രേക്കര്‍ രണ്ട് ഭാഷകളില്‍

3 of 6« First...234...Last »

« Previous Page« Previous « ജോസ് പ്രകാശിന് ജെ. സി ഡാനിയേല്‍ പുരസ്കാരം
Next »Next Page » ഓര്‍ഡിനറി, ഒരു ‘ഓര്‍ഡിനറി’ ചിത്രം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine