ബോവിക്കാനം: ആലൂര്‍ മുസ്ലിം ജമാഅത്ത് ഖാസിയായി കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി ടി. കെ. എം. ബാവ മുസ്ലിയാര്‍ ചുമതലയേറ്റു. വെള്ളിയാഴ്ച വൈകുന്നേരം ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ അങ്കണത്തില്‍ ചേര്‍ന്ന ചടങ്ങില്‍ ആലൂര്‍ കെ. സി. ആറ്റക്കോയ തങ്ങള്‍ തലപ്പാവ് അണിയിച്ചു.
ജമാഅത്ത് പ്രസിഡണ്ട് ഫോറിന്‍ മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ഹംസത്തു സഅദി, ജി. എസ്. അബ്ദുല്‍ ഖാദര്‍ സഅദി, ഇബ്രാഹിം സഅദി, അബ്ദുല്‍ ബാരി ബാഖാവി, ഹസ്സന്‍ സഖാഫി, വി. അഹമദ് മുസ്ല്യാര്‍, ആലൂര്‍ ടി. എ. മഹ മൂദ് ഹാജി, എ. ടി. അബൂബക്കര്‍, ബി. കെ. ഹംസ, എന്നിവര്‍ പ്രസംഗിച്ചു, എ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
– ആലൂര്‍ ടി. എ. മഹ മൂദ് ഹാജി





അല്ലാഹുവിനെ സ്തുതിച്ചും ആത്മ വിശുദ്ധിയുടെ കൈവല്ല്യത്തെ നമിച്ചും ആഹ്ലാദത്തിന്റെ അലയൊലികളില്‍ തുടിച്ചും, മുസ്ലിം സമുദായം ചെറിയ പെരുന്നാള്‍ തികവാര്‍ന്ന ഭക്തി ആദരങ്ങളോടെ ആഘോഷിക്കുകയാണ്. 
അറബി മാസത്തിലെ ശഹബാന്‍ മാസം മുപ്പത് പൂര്‍ത്തി ആവുകയോ റംസാന്‍ മാസ പിറവി കാണുകയോ ചെയ്താല്‍ റംസാന്‍ മാസം ആസന്നമാകും. പ്രസ്തുത അടിസ്ഥാന ത്തിലാണ് കേരളത്തിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും നാളെ റംസാന്‍ വ്രതം ആരംഭിക്കുന്നത്.





