അറബി മാസത്തിലെ ശഹബാന്‍ മാസം മുപ്പത് പൂര്‍ത്തി ആവുകയോ റംസാന്‍ മാസ പിറവി കാണുകയോ ചെയ്താല്‍ റംസാന്‍ മാസം ആസന്നമാകും. പ്രസ്തുത അടിസ്ഥാന ത്തിലാണ് കേരളത്തിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും നാളെ റംസാന്‍ വ്രതം ആരംഭിക്കുന്നത്.
ഇന്ന് റംസാന്‍ ഒന്നാം രാവ്, അറബി ദിവസങ്ങള്‍ കണക്കാക്കുന്നത് തലേന്നുള്ള രാത്രി ഉള്‍പ്പെടുത്തിയാണ്. ഉദാഹരണത്തിന് ഇന്ന് വെള്ളിയാഴ്‌ച്ച ആണെങ്കില്‍ ഇന്നലെ കഴിഞ്ഞ രാത്രിക്കാണ് വെള്ളിയാഴ്‌ച്ച രാവ് എന്ന് ഇസ്ലാമില്‍ പറയുന്നത്.
അപ്പോള്‍ ഇന്ന് വെള്ളിയാഴ്‌ച്ച സൂര്യന്‍ അസ്തമിച്ചാല്‍ ഈ വര്‍ഷത്തിലെ പരിശുദ്ധ റംസാനിന്റെ ആദ്യ രാത്രി വരവായി. ഈ രാത്രിക്ക് ഇസ്ലാമില്‍ പല പുണ്യങ്ങളും പ്രാധാന്യവുമുണ്ട്. പ്രവാചകനായ മുഹമ്മദ് നബി (സ) റംസാന്‍ ഒന്നാം രാത്രിയുടെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ നിരവധി ഹദീസുകള്‍ ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണാം.
റംസാന്‍ ഒന്നാം രാത്രി വിശുദ്ധ ഖുര്‍ആനിലെ നാല്‍പ്പത്തെട്ടാം അദ്ധ്യായമായ സൂറത്തുല്‍ ഫത്ഹ് പാരായണം ചെയ്‌താല്‍ ആ വര്‍ഷത്തില്‍ ഭക്ഷണ ക്ഷാമം ഉണ്ടാവില്ലെന്നും മൂന്നോ അഞ്ചോ ഏഴോ ദിവസങ്ങള്‍ തുടര്‍ച്ചയായി ഇരുപത്തി ഒന്ന് പ്രാവശ്യം നിത്യമാക്കിയാല്‍ ഉദ്ദേശങ്ങള്‍ പൂര്‍ത്തിയാകുമെന്ന് മുജര്‍റബാത് തുടങ്ങിയ കിത്താബുകളില്‍ പരാമര്‍ശിക്കുന്നുണ്ട്.
قال أبو بكر النيسابوري: سمعت محمد بن عبد الملك يقول: سمعت يزيد بن هارون يقول: سمعت المسعودي يقول: بلغني أن من قرأ سورة الفتح يعني {إنّا فتحنا لك فتحا مبينا} أول ليلة من شهر رمضان في صلاة التطوع حفظ ذلك العام. اهـ. قلت: وذكر هذا بعينه العلامة الخطيب الشربيني رحمه الله تعالى في تفسيره آخر سورة الفتح عن ابن عادل؛ فانظره.” اهـ.
റംസാന്‍ മാസത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിച്ച് അര്‍ഹിക്കുന്ന രീതിയില്‍ ഈ പുണ്യ മാസത്തെ വരവേല്‍ക്കാനും പുണ്യങ്ങള്‍ ചെയ്യാനും ജയന്നി യന്താവായ റബ്ബ് നമുക്ക് തൌഫീഖ് നല്‍കട്ടെ ആമീന്‍.
– ആലൂര്‍ ടി. എ. മഹമൂദ് ഹാജി, ദുബായ്
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: aloor