ഐ പിലിനെ കുറിച്ചും, സ്വവര്‍ഗ്ഗാ നുരാഗികളുടെ വിവാഹത്തെ സംബന്ധിച്ചും എല്ലാം ഉള്ള ചൂടേറിയ ചര്‍ച്ചകള്‍ ഇന്ത്യയില്‍ നടക്കുമ്പോള്‍ അഫാഗാനില്‍ നിന്നും ഉള്ള ഈ വാര്‍ത്ത ശ്രദ്ധിക്കാ തിരിക്കുവാന്‍ കഴിയില്ല. പരിഷ്കൃത സമൂഹത്തിനു ചിന്തിക്കുവാന്‍ കഴിയാത്ത നിരവധി നിയമങ്ങളെ സംബന്ധിച്ചു അഫ്ഗാനില്‍ നിന്നും ഉള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത് ഇതാദ്യമല്ല. മനുഷ്യ ജീവി എന്ന നിലയില്‍ ഉള്ള പരിഗണനകള്‍ പോലും അവിടത്തെ സ്ത്രീകള്‍ക്ക് പലപ്പോഴും നിഷേധിക്കപ്പെടുന്നു. സഞ്ചാര സ്വാതന്ത്ര്യമോ, വിദ്യാഭ്യാസം ചെയ്യുവാന്‍ ഉള്ള സ്വാതന്ത്ര്യമോ, അഭിപ്രായ / ആശയ പ്രകടനത്തിനുള്ള സ്വാതന്ത്ര്യമോ ഇല്ലാതെ തികച്ചും അടിമത്വ സമാനമായ “സുരക്ഷിത” ജീവിതം നയിക്കുന്ന അവിടത്തെ സ്ത്രീകള്‍ക്ക് മറ്റൊരു കരി നിയമം കൂടെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുവാന്‍ പോകുന്നു. ഭാര്യ ഭര്‍ത്താവുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു എതിരു നിന്നാല്‍ പട്ടിണി ക്കിടുവാന്‍ ഭര്‍ത്താവിനു നിയമ പരമായ അധികാരം നല്‍കുന്ന ബില്ല് വരാന്‍ പോകുന്നുവത്രെ!! കഷ്‌ട്ടം.
യുദ്ധവും ദാരിദ്ര്യവും കൊണ്ടു പൊറുതി മുട്ടിയ അഫ്ഗാനില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. സ്വാതന്ത്ര്യവും മനുഷ്യാവ കാശങ്ങളും അവരെ സംബന്ധി ച്ചിടത്തോളം ഒരു പക്ഷെ മരീചികയാകാം. അതിനിടയില്‍ ഇത്തരം മനുഷ്യത്വ രഹിതമായതും സ്ത്രീയെ കേവലം ലൈംഗീക ഉപകരണമായി കാണുന്നതുമായ പുതിയ അവസ്ഥ അവരുടെ ജീവിതത്തെ കൂടുതല്‍ ദുരിത പൂര്‍ണ്ണമാക്കും. പുരുഷന്റെ ലൈംഗീകാ വകാശം ഉറപ്പു വരുത്തുമ്പോള്‍ സ്ത്രീയുടെ മാനസീക / ശാരീരിക അവസ്ഥകളെ കുറിച്ച് ബോധപൂര്‍വ്വം മറന്നു പോകുന്നു. ഇതേ കുറിച്ചുള്ള വാര്‍ത്ത ഇവിടെ http://www.dailymail.co.uk/news/worldnews/article-1207026/Afghan-husbands-allowed-starve-wives-refuses-sex.html ഡൈയ്‌ലിമെയിലിന്റെ വെബ്സൈറ്റില്‍.
– എസ്. കുമാര്‍
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: s-kumar