കഴിഞ്ഞ യു.പി.എ. ഭരണ കാലത്ത് ഏറെ ഒച്ചപ്പാടു ണ്ടാക്കിയ തായിരുന്നു ആണവ കരാര്‍. ഇന്ത്യയുടെ പരമാധി കാരത്തിനും ആണവ നയത്തിനും കോട്ടം തട്ടുന്ന നിരവധി കാര്യങ്ങള്‍ പ്രത്യക്ഷത്തിലും പരോക്ഷമായും ഉള്ള ആ കരാറിനെതിരെ ശക്തമായ നിലപാടാണ് ഇടതുപക്ഷ കക്ഷികളും ഒരു വിഭാഗം ശാസ്ത്രജ്ഞന്മാരും എടുത്തത്. ബി.ജെ.പി. യെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ യു.പി.എ. സര്‍ക്കാറിനെ പുറത്തു നിന്നും പിന്താങ്ങിയിരുന്ന സി.പി.ഐ.എം. അടക്കം ഉള്ള ഇടതു പക്ഷം ഈ കരാറിനെതിരെ ശക്തമായ നിലാപാടാണ് എടുത്തത്. ഇതിന്റെ ഭാഗമായി പാര്‍ലിമെന്റി നകത്തും പുറത്തും പ്രക്ഷോഭ പരിപാടികളും ബോധ വല്‍ക്കരണവും നടത്തി. നിരന്തരമായ താക്കീതുകള്‍ അവഗണിച്ച സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചെങ്കിലും, അവസര വാദികളുടെ പിന്തുണയോടെ കോണ്‍ഗ്രസ്സ് നയിക്കുന്ന യു.പി.എ. അമേരിക്കന്‍ സാമ്രാജ്യത്വ താല്പര്യങ്ങള്‍ക്ക് മുമ്പില്‍ രാജ്യത്തിന്റെ താല്പര്യങ്ങളെ അടിയറവു വെച്ചു കൊണ്ട് ആണവ കരാര്‍ പാസ്സാക്കി.
ആണവ കരാര്‍ ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെയും പരമാധി കാരത്തെയും സ്വാശ്രയ ത്തത്തെയും പണയപ്പെടുത്തുന്നതും, അപകട പ്പെടുത്തുന്നതു മാണെന്ന ഇടതു പക്ഷത്തിന്റെ മുന്നറിയിപ്പ് ഗൗരവമായി എടുക്കാതി രിക്കുകയും പുച്ഛിച്ച് തള്ളുകയും ചെയ്തവര്‍ക്ക് ഏറെക്കുറെ കാര്യങ്ങള്‍ മനസ്സിലായി ക്കൊണ്ടിരിക്കു കയാണിന്ന്.
ഈ അടുത്ത സമയത്താണു ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അമേരിക്കയെ അനുവദിക്കുന്ന ‘എന്‍ഡ് യൂസ് മോണിറ്ററിങ്’ കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പു വെച്ചത്. ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങുന്ന ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി മാത്രം ഉപയോഗിക്കുന്നെന്ന് ഉറപ്പു വരുത്താനുള്ളതാണ് ‘എന്‍ഡ് യൂസ് മോണിറ്ററിങ്’ എന്ന പരിശോധനാ സംവിധാനം. അമേരിക്കയില്‍ നിന്ന് ഇന്ത്യ പണം കൊടുത്തു വാങ്ങുന്ന സാധനങ്ങള്‍ എങ്ങനെ നാം ഉപയോഗി ക്കണമെന്ന് അമേരിക്ക പറയും. അമേരിക്കയെ ബോധ്യ പ്പെടുത്തേണ്ട ഉത്തവാദിത്തം ഇന്ത്യക്ക് ഉള്ളതാണു. അത് അവര്‍ തന്നെ പരിശോധിച്ച് ഉറപ്പ് വരുത്തുകയും വേണം. ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് സൈനിക കേന്ദ്രങ്ങളിലെത്തി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ഏതു സമയവും പരിശോധിക്കാന്‍ കഴിയും. ഇന്ത്യക്ക് അതോടെ പ്രതിരോധ രഹസ്യങ്ങള്‍ ഇല്ലാതാകും – എല്ലാം അമേരിക്കയ്ക്കു മുന്നില്‍ തുറന്നു വെയ്ക്കേണ്ടി വരും. അമേരിക്കയില്‍ നിന്ന് ആയുധം വാങ്ങിച്ചുവെന്ന ഒറ്റക്കാരണം കൊണ്ട് എവിടെയും ചാടിക്കയറാനും പരിശോധന നടത്താനും അമേരിക്കക്ക് കൊടുക്കുന്ന സ്വാതന്ത്ര്യം. ഇന്ത്യന്‍ പരമാധികാരം അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് മുന്നില്‍ അടിയറ വെയ്ക്കുക തന്നെയാണു. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ വിദേശ ശക്തികളെ അനുവദിക്കില്ലെന്ന പ്രധാന മന്ത്രിയുടെ ഉറപ്പ് വെറും പാഴ്വാക്കായി തീര്‍ന്നിരിക്കുന്നു.
ആണവ ക്കരാറിന്റെ പേരില്‍ അമേരിക്ക ഇന്ത്യയെ വിരട്ടി കാര്യങ്ങള്‍ നേടുകയാണു. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മറ്റു രാജ്യങ്ങളുടെ മേല്‍ അമേരിക്ക ചെലുത്തുന്ന സമ്മര്‍ദ്ദങ്ങളും വിലപേശലും അധിനിവേശവും ആര്‍ക്കും മനസ്സിലാ ക്കാവുന്നതേയുള്ളു. അത് കാലാകാലമായി തുടര്‍ന്ന് പോരുന്നതുമാണു. എന്നാല്‍ ഇന്ത്യ സ്വന്തം താല്‍പര്യങ്ങളും പരമാധികാരവും അമേരിക്കയുടെ കാല്‍ച്ചുവട്ടില്‍ കാണിക്ക വെച്ച് ഓച്ഛാനിച്ച് നില്‍ക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികളുടെ അഹങ്കാരത്തിന് മുന്നില്‍ അടിയറവ് പറയുന്നത് ലജ്ജാകരമാണു. ഇന്ത്യന്‍ ജനതയുടെ അഭിമാനത്തിന് ഏല്‍ക്കുന്ന മഹാക്ഷതമാണിത്.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കന്‍ തീരുമാനിച്ചതും എന്നാല്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി വെച്ചതുമായ ആണവ ബാധ്യതാ ബില്‍ ഇന്ത്യയിലെ ജന ലക്ഷങ്ങളുടെ താല്‍പര്യങ്ങളെ പാടെ ഹനിക്കുന്നതും അമേരിക്കയിലെ ആണവ വ്യവസായികളുടെ താല്‍പര്യങ്ങളെ മാത്രം സംരക്ഷിക്കുന്നതുമാണ്.
ഇന്ത്യ – അമേരിക്ക ആണവ സഹകരണ കരാറിന്റെ ഭാഗമാണിത്. ആണവ ക്കരാര്‍ ഒപ്പ് വെയ്ക്കുമ്പോള്‍ മറച്ച് വെച്ചിട്ടുള ഒരോരോ നിബന്ധനകള്‍ ആണവ ക്കരാര്‍ നടപ്പാക്കുന്നതിന്ന് മുമ്പായി ഇന്ത്യയെ ക്കൊണ്ട് അംഗികരി പ്പിക്കാനാണു അമേരിക്ക ശ്രമിക്കുന്നത്. ഇതൊക്കെ വാക്കാല്‍ ഇന്ത്യന്‍ ഭരണാധി കാരികള്‍ അംഗികരി ച്ചിട്ടുള്ളതും ഇന്ത്യന്‍ ജനങ്ങളോട് മറച്ച് വെച്ചിട്ടുള്ളതുമാണു.
ഇന്ത്യന്‍ ജനതയുടെ സുരക്ഷ അപകടത്തിലാക്കി അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് യുപിഎ സര്‍ക്കാരിന്റെ വ്യഗ്രത. അപകട കരമായ രാസ വസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന വ്യവസായങ്ങള്‍, ആണവോര്‍ജ ഉല്‍പ്പാദനം എന്നിവയുടെ ഭാഗമായി അപകടങ്ങ ളുണ്ടാകുമ്പോള്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ പോകാനുള്ള പൌരന്റെ അവകാശം ഇല്ലാതാക്കു ന്നതാണ് ഈ സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ളിയര്‍ ഡാമേജസ് ബില്‍ (ആണവഅപകട ബാധ്യതാ ബില്‍)
റിയാക്ടര്‍ വിതരണം ചെയ്തയാളെ സംരക്ഷി ക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ കളെന്നാണു പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നൊക്കെ മനസ്സിലാകുന്നത്. ആണവ റിയാക്ടര്‍ നിര്‍മിച്ച ഘട്ടത്തിലുള്ള എന്തെങ്കിലും പിഴവു കാരണം ആണവ അപകടമുണ്ടായി ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചാലും റിയാക്ടര്‍ വിതരണം ചെയ്ത കമ്പനി നഷ്ട പരിഹാരം നല്‍കേണ്ട തില്ലയെന്നത് അംഗികരിക്കാന്‍ ഒരു ജനാധിപത്യ രാജ്യത്തില്‍ ആര്‍ക്കെങ്കിലും കഴിയുമോ? എല്ലാ ഉത്തരവാദിത്തവും ഇന്ത്യയില്‍ റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്റെ ചുമലില്‍ കെട്ടി വെക്കാന്‍ ശ്രമിക്കുന്നത് കടുത്ത രാജ്യദ്രോഹമാണു. നഷ്ട പരിഹാര ത്തുക മൊത്തം ബാധ്യതയായി പരമാവധി 2200 കോടി രൂപയാണെന്നാണു നിശ്ചയിച്ചിട്ടുള്ളത്. ഈ തുക കണ്ടെത്തേണ്ട ബാധ്യത സര്‍ക്കാരിനുള്ളതാണു. നഷ്ട പരിഹാര തുകയുടെ പരിധി 2200 കോടി രൂപയെന്ന് നിശ്ചയിച്ചതും ജന വിരുദ്ധമാണ്. നഷ്ടത്തിന്റെ വ്യപ്തിയെ പറ്റി അറിയാതെ എങ്ങിനെയാണു നഷ്ട പരിഹാര തുക നിശ്ചയിക്കുക.
ആണവ റിയക്ടര്‍ ഉണ്ടാക്കുന്നത് അമേരിക്ക പണം വാങ്ങുന്നതും ലാഭം കൊയ്യുന്നതും അമേരിക്ക, അപകടം ഉണ്ടായാല്‍ മരിക്കുന്നത് ഇന്ത്യക്കാര്‍, നഷ്ട പരിഹാരം കൊടുക്കേണ്ടത് ഇന്ത്യക്കാരന്‍ കൊടുക്കുന്ന നികുതി പണത്തില്‍ നിന്ന്, ഇത് എന്തൊരു രാജ്യ നീതി.
ആണവ അപകടങ്ങളുടെ വ്യാപ്തിയും ഭീകരതയും പ്രവചനാ തീതമാണ്. ചെറിയ ഒരു അശ്രദ്ധ പോലും ഒരു പ്രദേശത്തെ മുഴുവന്‍ വിനാശത്തിന്റെ പടു കുഴിയിലേക്ക് തള്ളിയിടുവാന്‍ മാത്രം വിനാശകരമാണ്. അതിനാല്‍ തന്നെ ആണവ നിലയങ്ങള്‍ നിര്‍മ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കമ്പനികള്‍ക്ക് ഉത്തരവാദി ത്ത്വത്തില്‍ നിന്നും ഒഴിവാകുവാന്‍ ആകില്ല. എന്നാല്‍ ഈ ഉത്തരവാദി ത്വത്തിന്റെ ഭാരം കമ്പനിയില്‍ നിന്നും പരമാവധി ഒഴിവാക്കുന്ന വിധത്തിലും അപകടങ്ങള്‍ സംഭവിച്ചാല്‍ തന്നെ നല്‍കേണ്ട നഷ്ട പരിഹാരം വളരെ പരിമിത പ്പെടുത്തി ക്കൊണ്ടും ആണ് ഇപ്പോള്‍ കൊണ്ടു വന്നിട്ടുള്ള ബില്‍. ഭോപ്പാല്‍ ദുരന്തവും അതേ തുടര്‍ന്നുണ്ടായ ദീര്‍ഘമായ നിയമ നടപടികളും നമുക്ക് മുമ്പില്‍ ഉണ്ട്.
ഇന്ത്യയില്‍ ആണവ നിലയങ്ങള്‍ ആരംഭിക്കുവാന്‍ ഇന്നത്തെ സാഹചര്യത്തില്‍ അമേരിക്കയിലെ സ്വകാര്യ കമ്പനികള്‍ ആണ് മുന്നോട്ടു വരിക എന്നതു കൂടെ ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ആണവ നിലയത്തിന്റെ നിര്‍മ്മിതിയിലോ പ്രവര്‍ത്തനത്തിലോ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് അവരേക്കാള്‍ ഉത്തരവാദിത്വം ഇന്ത്യക്ക് ആകുന്ന വിധത്തില്‍ ക്രമപ്പെടുത്തുന്ന ഈ ബില്ലില്‍ നഷ്ടപരിഹാര ത്തിനായി പൌരനു കോടതിയെ സമീപിക്കുവാന്‍ ഉള്ള സ്വാതന്ത്രത്തിനും വിലക്കേ ര്‍പ്പെടുത്തുന്നുണ്ട്. സ്വന്തം ജനതയേക്കാള്‍ അമേരിക്കന്‍ കുത്തകകളോട് എത്ര മാത്രം താല്പര്യവും വിധേയത്വവുമാണ് ഈ ഭരണാധി കാരികള്‍ പ്രകടിപ്പി ക്കുന്നതെന്ന് ഈ ഒറ്റ കാര്യത്തില്‍ നിന്നും വ്യക്തം.
ലോക കോടീശ്വര പ്പട്ടികയില്‍ അംബാനിമാര്‍ ഇടം പിടിക്കുമ്പോളും അനവധി ആളുകള്‍ ഇതേ ഭൂമിയില്‍ ഒരു നേരത്തെ ആഹാരം കഴിക്കുവാന്‍ പോലും വകയില്ലാതെ പിടഞ്ഞു വീണു മരിക്കുന്നു എന്നതും നാം സ്മരിക്കേണ്ടതുണ്ട്. പുത്തന്‍ സാമ്പത്തിക നയങ്ങള്‍ മൂലം കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ യിലേക്ക് നയിക്കപ്പെടുന്നു. അവരെ സംബന്ധി ച്ചേടത്തോളം ആണവ ക്കരാറും അതിന്റെ പുറകിലെ ചരടു വലികളും പെട്ടെന്ന് മനസ്സിലായി എന്നു വരില്ല. ജീവിത തത്രപ്പാടില്‍ നെട്ടോട്ടം ഓടുന്ന അവര്‍ക്ക് പ്രതികരിക്കുവാന്‍ ആയി എന്നും വരില്ല. ഈ പഴുതു മുതലെടുത്തു കൊണ്ടാണ് ഭരണ വര്‍ഗ്ഗം പലപ്പോഴും തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുന്നത്.
അമേരിക്കയ്ക്ക് വിധേയ പ്പെടുവാന്‍ സ്വയം നിന്നു കൊടുക്കുന്ന സ്വന്തം ജനതയെ പ്രേരിപ്പിക്കുന്ന ഒരു ഭരണ വര്‍ഗ്ഗം ഇന്ത്യന്‍ ജനാധിപത്യ ത്തിനു ഭൂഷണമാണോ എന്ന ചോദ്യമാണ് ഓരോ രാജ്യ സ്നേഹിയുടെയും മനസ്സില്‍ നിന്നും ഉയരേണ്ടത്.
പാര്‍ലിമെന്റില്‍ ഇടതു പക്ഷം ദുര്‍ബല മായതോടെ പ്രതിഷേധ ങ്ങളുടെ ശക്തി കുറഞ്ഞിരിക്കുന്നു. ദാസ്യ വേലയുടെ അടയാള പ്പെടുത്തലുക ളായിരിക്കും വരാനിരിക്കുന്ന ഓരോ ദിനങ്ങളും. പ്രതികരിക്കുവാനും പ്രതിഷേധിക്കുവാനും ഉള്ള സ്വാതന്ത്ര്യം നാം പ്രയോജന പ്പെടുത്തിയേ പറ്റൂ. സ്വാതന്ത്ര്യം നേടി ത്തരുവാന്‍ ജീവന്‍ ബലി കൊടുത്തവര്‍ക്കും വരാന്‍ ഇരിക്കുന്ന തലമുറക്കും വേണ്ടി സ്വന്തം നാടിന്റെ സ്വാതന്ത്ര്യം കാക്കുവാന്‍ വേണ്ടി.
– നാരായണന്‍ വെളിയംകോട്



കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ തത്വ ദീക്ഷയില്ലാതെ പിന്തുടരുന്ന നവ ലിബറല്‍ നയങ്ങളാണ് വില ക്കയറ്റത്തിന് മുഖ്യ കാരണമെന്ന് സി. പി. ഐ. (എം.) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇ. എം. എസ്. ജന്മ ശതാബ്ദി യോടനു ബന്ധിച്ച് കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘ഇ. എം. എസും കേരള വികസനവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധുനിക ബംഗാളിന്റെ ചരിത്രം രൂപപ്പെടുത്തിയ ജ്യോതി ബസു, ബംഗാളിന്റെ വീര പുത്രന്‍ ഓര്‍മ്മയായി. 95 വയസായിരുന്നു. കോല്‍ക്കത്ത എ. എം. ആര്‍. ഐ. ആശുപത്രി യിലായിരുന്നു അന്ത്യം. സി. പി. എം. സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസാണു ബസുവിന്റെ മരണ വിവരം അറിയിച്ചത്. ജ്യോതി ബസു എന്ന പ്രമുഖ നേതാവ് ഈ ലോകത്തോട് വിട പറഞ്ഞുവെന്നു ബിമന്‍ ബോസ് മാധ്യമങ്ങളെ അറിയിച്ചു. കൂടുതലൊന്നും വിശദീ കരിക്കാന്‍ തനിക്കു കഴിയില്ലെന്നു പറഞ്ഞു മാധ്യമ ങ്ങളില്‍ നിന്ന് അദ്ദേഹം അകന്നു പോയി.
കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രമുഖ മാധ്യമങ്ങ ളിലൊക്കെ മുല്ലപ്പെരി യാറിനെ പ്പറ്റി എന്തെങ്കിലുമൊക്കെ വാര്‍ത്തകളുണ്ട്. അണക്കെട്ടിലെ ജല നിരപ്പ് 136 അടിയാകാന്‍ പോകുന്നു, അണക്കെട്ടിന് ബലക്ഷയം വര്‍ദ്ധിച്ചിരിക്കുന്നു, മൂന്നിടത്ത് കൂടി ചോര്‍ച്ച കാണാന്‍ തുടങ്ങിയിരിക്കുന്നു, പെരിയാറിന്റെ തീരത്തു ള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, എന്നു തുടങ്ങി ഭീതി ജനകമായ വാര്‍ത്തകളാണ് ദിവസവും വന്നു കൊണ്ടിരുന്നത്.


നിയമ നിര്‍മ്മാതാക്കളില്‍ മിക്കവരും നിയമ ലംഘകര്‍ കൂടി ആയാലോ? 2009 ജൂണ്‍ മാസം രണ്ടാം തീയതി 15-ാം ലോക് സഭയിലെ 543 അംഗങ്ങളും ഭാരതത്തിന്റെ ഭരണ ഘടനയെയും നിയമ വ്യവസ്ഥയെയും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും ഇന്ത്യാ രാജ്യത്തിലെ ജനങ്ങള്‍ക്കു വേണ്ടി തങ്ങളുടെ ജീവിതം സമര്‍പ്പിക്കുമെന്നും പ്രതിജ്ഞയെടുത്തു.
രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തി അടിമത്തം ഇരന്നു വാങ്ങുന്നവരായി നമ്മുടെ ഭരണാധികാരികള്‍ അധഃപതിച്ചിരിക്കുന്നു. രാജ്യത്തിന്റെ പരമാധികാരം പണയ പ്പെടുത്തുന്നതാണ് ആണവ കരാറെന്നും ഇതിന്നെതിരെ ദേശാഭിമാനികള്‍ ഒറ്റക്കെട്ടായി അണി നിരക്കണമെന്നും ഇടതു പക്ഷം ശക്തിയായി വാദിക്കുമ്പോള്‍ കോണ്ഗ്രസ്സും പ്രധാന മന്ത്രിയും ഇതിന്നെതിരെ തൊടു ന്യായങ്ങള്‍ പറഞ്ഞ് ആണവ ക്കരാറിനെ ന്യായികരിക്കുകയാണ്. സാമ്രാജ്യത്ത ശക്തികള്‍ക്ക് കീഴടങ്ങാന്‍ തയ്യാറായി നില്ക്കുന്ന വലിയൊരു ജന വിഭാഗം ഇന്ത്യയിലു മുണ്ടെന്ന് തെളിയിക്കു ന്നതായിരുന്നു ആണവ ക്കരാറിനെ ക്കുറിച്ച് നടന്ന ചര്‍ച്ചകള്‍.
ഏറെ വിവാദവും സംവാദവും ഉയര്‍ത്തി വിട്ടിരിക്കുന്നതും ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക പ്രത്യാഘാതം ഉണ്ടാക്കിയതുമായ ഇന്ത്യ – യു. എസ്. ആണവ കരാര്‍ സംബന്ധിച്ച് സാധാരണ ജനങ്ങള്‍ക്ക് ഇപ്പോഴും കാര്യമായ ധാരണയൊന്നുമില്ല. ഇന്ത്യയ്ക്ക് ഊര്‍ജ്ജം ആവശ്യമാണ്. പെട്രോളിയം വിലകള്‍ കുതിച്ചുയരുന്നു. (കേരളത്തില്‍ മഴയില്ല, ലോഡ് ഷെഡിലാണ്) ആണവ ഊര്‍ജ്ജം ഇല്ലാതെ നില നില്‍ക്കാന്‍ ആവില്ല. അതു കിട്ടാന്‍ വേണ്ടി ഉള്ള ഒരു കരാര്‍ ആണ് ഇത് എന്ന് ധരിച്ച് ഇതിനെ കണ്ണടച്ച് പിന്‍താങ്ങുന്നവര്‍ ഒരു വശത്ത്. ഇത് യു. എസ്. സാമ്രാജ്യത്വത്തിന് കീഴ് പ്പെടലാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യവും പരമാധികാരവും നഷ്ടപ്പെടും, ഇറാനെതിരായി ഇന്ത്യ യുദ്ധം ചെയ്യേണ്ടി വരും തുടങ്ങിയ വാദങ്ങള്‍ ഉയര്‍ത്തി മറുവശവും രംഗത്തുണ്ട്. എന്നാല്‍ അല്‍പ്പം ചൂഴ്ന്നിറങ്ങി ചോദിച്ചാല്‍ വെറും വാചക കസര്‍ത്തും കക്ഷി രാഷ്ട്രീയവും കൊണ്ട് മറുപടി പറയുവാന്‍ ആണ് മിക്കവരും ശ്രമിയ്ക്കുന്നത്. ഇതു കൊണ്ട് തന്നെ നിഷ്പക്ഷമായി നിന്നു വീക്ഷിക്കുന്നവര്‍ക്ക് ഒന്നും മനസ്സിലാകില്ല. രാഷ്ട്രീയത്തിന്റെ ഗതി വിഗതികളില്‍ താല്പര്യമില്ലാത്ത വലിയൊരു വിഭാഗം, ഊര്‍ജ്ജ ലഭ്യത ഉണ്ടാകും എന്നു കരുതി കരാറിനു അനുകൂലം ആകുന്നു എന്ന പ്രശ്നവും ഉണ്ട്. അതു കൊണ്ടു തന്നെ വസ്തു നിഷ്ഠമായി ഇത് വിശകലനം ചെയ്യേണ്ടതുണ്ട്.





