വാദിയൻസ് വിദ്യാലയ ഓർമ്മകൾ ‘കിതാബിലെ കിസ്സകൾ’ പ്രകാശനം ചെയ്തു

November 17th, 2026

cover-kithabile-kissakal-collage-days-re-union-ePathram
അബുദാബി : ഒരുവട്ടം കൂടി കടന്നു ചെല്ലാൻ ആഗ്രഹിക്കുന്ന വിദ്യാലയ മുറ്റത്തെ ഓർമ്മകൾ സമാഹരിച്ച് തയ്യാറാക്കിയ ‘കിതാബിലെ കിസ്സകൾ’ എന്ന പുസ്തകം ഷാർജ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്തു.

rashid-hameed-s-book-kithabile-kissa-vadiyans-memories-ePathram

കണ്ണൂർ പഴയങ്ങാടിയിലെ വാദി ഹുദ സ്കൂളിൽ 1980-89 കാലഘട്ടത്തിൽ പഠിച്ചിറങ്ങിയവരുടെ ഓർമ്മകളുടെ ശേഖരമായ ‘കിതാബിലെ കിസ്സകൾ’ വാദി ഹുദ മുൻ പ്രിൻസിപ്പൽ Dr. ശരീഫ് പൊവ്വൽ, ബഷീർ തിക്കോടി എന്നിവർ ചേർന്നാണ് പ്രകാശിപ്പിച്ചത്. പ്രസാധകർ കൈരളി ബുക്സ്

ഗ്രന്ഥകർത്താക്കളായ Dr. ഉമർ ഫാറൂഖ്, എസ്. എൽ. പി. സിദ്ദിക്ക് മാടായി, പുന്നക്കൻ മുഹമ്മദ്‌ അലി, ടി. പി. അബ്ബാസ് ഹാജി, എഡിറ്റർമാരായ റാഷിദ് ഹമീദ്, ഷിറാസ് കെ. പി., ഷബ്‌ന ഹാഫിസ് തുടങ്ങിയവർ സംബന്ധിച്ചു.

വിദ്യാലയത്തിന്റെ ചരിത്രവും അതിന് പിന്നിൽ പ്രവർത്തിച്ച മർഹൂം മൊയ്തു ഹാജി, ഹംസ അബ്ബാസ് ഹാജി എന്നിവരുടെ ജീവ ചരിത്രവും സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ ചരിത്രവും കൂടാതെ പഠന കാലഘട്ടത്തെ കുറിച്ചുള്ള ഒരു വിവരണവും ഒക്കെ ഉൾപ്പെടുത്തിയ ഈ പുസ്തകത്തിൽ അന്നത്തെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും അനുഭവങ്ങളും ‘കിതാബിലെ കിസ്സകൾ’ പങ്കു വെക്കുന്നുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഒന്നിച്ചില്ലെങ്കിൽ എന്താ… ഒന്നിച്ചൊരു പ്രണയ കാലം ആസ്വദിച്ചില്ലേ…?

November 17th, 2026

firoz-shah-book-onnichilla-enkil-enthaa-pranaya-kaalam-ePathram
ഷാർജ : നവാഗതരായ എഴുത്തുകാർക്ക് തങ്ങളുടെ കൃതികൾ വെളിച്ചം കാണാൻ ഏറെ പ്രോത്സാഹനം നൽകി വരുന്ന ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ വേറിട്ട ഒരു രചന പ്രകാശിതമായി.

mammutty-fans-firoz-shah-book-release-in-45-th-sharjah-book-fair-ePathram

ദുബായിൽ എഞ്ചിനീയറായ എറണാകുളം സ്വദേശി ഫിറോസ് ഷാ എഴുതിയ, അവതരണ രീതി കൊണ്ടും പേര് കൊണ്ടും വ്യത്യസ്തമായ ‘ഒന്നിച്ചില്ലെങ്കിൽ എന്താ… ഒന്നിച്ചൊരു പ്രണയകാലം ആസ്വദിച്ചില്ലേ…?’ എന്ന പുസ്തകം, മാധ്യമ പ്രവർത്തകരും എഴുത്തു കാരുമായ സാദിഖ് കാവിൽ, വനിതാ വിനോദ് എന്നിവർ ചേർന്ന് 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ വെച്ച് പ്രകാശിപ്പിച്ചു.

പ്രതാപ് തായാട്ട്, എം. എ. ഷഹ്നാസ്, ഗീതാ മോഹൻ, പ്രേമാ ശ്രീകുമാർ, ഷാനവാസ് തുടങ്ങി സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.

ജീവിതത്തിലെ ചില അനുഭവങ്ങളും മനസ്സിൽ സൂക്ഷിച്ചു വെച്ച ഓർമ്മകളും പറയാതെ പോയ ചില വാക്കുകളും അക്ഷരങ്ങളായി മാറിയതും അതെല്ലാം ഒരു പുസ്തകമായി തയ്യാറാക്കി ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശിപ്പിക്കുക എന്നത് തന്നെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി എന്ന് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് രചയിതാവ് ഫിറോസ് ഷാ പറഞ്ഞു.  FB PAGE

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഈദ് അൽ ഇത്തിഹാദ് : പൊതുഅവധി പ്രഖ്യാപിച്ചു

November 13th, 2026

uae-flag-epathram
അബുദാബി : യു. എ. ഇ. ദേശീയ ദിന ആഘോഷം ഈദ് അൽ ഇത്തിഹാദ് പ്രമാണിച്ച് രാജ്യത്തെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ഡിസംബർ 2, 3. 4 (ബുധൻ വ്യാഴം വെള്ളി) എന്നിങ്ങനെ മൂന്നു ദിവസം പൊതു അവധി പ്രഖ്യാപിച്ചു.

വാരാന്ത്യ അവധി ദിവസങ്ങൾ ശനിയും ഞായറും കൂടെ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി അഞ്ചു ദിവസത്തെ അവധി ലഭിക്കും.

സ്വകാര്യ സ്ഥാപനങ്ങൾക്ക് ഡിസംബർ 2, 3 (ബുധൻ വ്യാഴം) ശമ്പളത്തോടെയുള്ള അവധി ലഭിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച

November 13th, 2026

st-george-orthodox-cathedral-design-new-building-ePathram

അബുദാബി : സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ‘ഹാർവെസ്റ്റ്  ഫെസ്റ്റിവൽ-2026’ (കൊയ്ത്തുത്സവം) നവംബർ 15 ഞായറാഴ്ച വിപുലമായ രീതിയിൽ ആഘോഷിക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഞായറാഴ്ച രാവിലെ ദേവാലയത്തിലെ വിശുദ്ധ കുർബാനക്ക് ശേഷം ആരംഭിക്കുന്ന കൊയ്ത്തുത്സവ പരിപാടികൾ രാത്രി വരെ നീളും. ഹാർവെസ്റ്റ് ഫെസ്റ്റി വലിന്റെ സ്റ്റാളുകളുടെ ഉത്‌ഘാടനം വൈകുന്നേരം 3 മണിക്ക് നടക്കും.

4 മണിക്ക് തുടക്കമാവുന്ന പൊതു സമ്മേളനത്തിൽ നടനും സംവിധായകനുമായ ജോണി ആന്റണി മുഖ്യ അതിഥിയും പിന്നണി ഗായകൻ കെ. ജി. മാർക്കോസ് വിശിഷ്ട അതിഥിയും ആയിരിക്കും.

st-george-orthodox-cathedral-harvest-fest-2026-ePathram

വൈകുന്നേരം 6 മണി മുതൽ കലാ പരിപാടികൾക്ക് തുടക്കം കുറിയ്ക്കും. കെ. ജി. മാർക്കോസും റോക്ക് പേപ്പർ സിസേഴ്സ് ടീമും ചേർന്നുള്ള സംഗീത പരിപാടി കൊയ്ത്തുത്സവ വേദിയെ സംഗീത സാന്ദ്രമാക്കും. സ്ഫടികം ടീം അവതരിപ്പിക്കുന്ന ശിങ്കാരി മേളം കൊയ്ത്തുത്സവത്തിനു കൂടുതൽ ആവേശം പകരും.

ആഘോഷങ്ങളുടെ സമാപന വേളയിൽ റാഫിൾ നറുക്കെടുപ്പുകളും സമ്മാന വിതരണവും നടക്കും.

തനി നാടൻ വിഭവങ്ങളുടെ ഭക്ഷണ ശാലകൾ, വിനോദങ്ങൾ, പച്ചക്കറി സസ്യ വില്പന ശാലകൾ, തുണിത്തരങ്ങൾ, ഗൃഹോപയോഗ സാധനങ്ങൾ എന്നിങ്ങനെയുള്ള നാല്പതോളം സ്റ്റാളുകൾ, വൈവിധ്യ ങ്ങളായ കലാ പ്രകടനങ്ങൾ എന്നിവ ഹാർവെസ്റ്റ് ഫെസ്റ്റിന് എത്തുന്ന വിവിധ ദേശക്കാരായ പ്രവാസി കൾക്ക് വേറിട്ട അനുഭവമായിരിക്കും.

കത്തീഡ്രൽ വികാരി ഗീവർഗീസ് മാത്യു, സഹ വികാരി നിതിൻ മാത്യു, കത്തീഡ്രൽ ട്രസ്റ്റീ സാം ജി ഡാനിയേൽ, സെക്രട്ടറി സന്തോഷ് ജോർജ്ജ്, ജോയിൻറ് ഫിനാൻസ് കൺവീനർമാരായ അജു തങ്കച്ചൻ, ബിജോ വർഗീസ്, മീഡിയ & പബ്ലിസിറ്റി കൺവീനർ സനു ജോൺ ജേക്കബ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സി. എച്ച്. മുഹമ്മദ് കോയ : ഇതിഹാസത്തിന്റെ നാൾവഴികൾ

November 12th, 2026

naseer-ramanthali-book-cover-c-h-m-koya-ePathram
അബുദാബി : കേരള മുൻ മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുടെ ജീവിതം ആസ്പദമാക്കി എഴുത്തുകാരനും ചിത്ര കാരനും കാർട്ടൂണിസ്റ്റുമായ നസീർ രാമന്തളി രചിച്ച ‘സി. എച്ച്. മുഹമ്മദ് കോയ : ഇതിഹാസത്തിന്റെ നാൾവഴികൾ’ എന്ന പുസ്തകം ഷാർജ ബുക്ക് ഫെയറിൽ പ്രകാശിപ്പിക്കും.

കോഴിക്കോട് നടന്ന ചടങ്ങിൽ കേരള സംസ്ഥാന ഭരണ പരിഷ്കരണ കമ്മീഷൻ ചെയർമാൻ ഡോ. എം. കെ. മുനീർ പുസ്തകത്തിൻ്റെ കവർ പേജ് പ്രകാശനം ചെയ്തു. ചന്ദ്രിക ചീഫ് എഡിറ്റർ കമാൽ വരദൂർ ഏറ്റു വാങ്ങി.

പ്രഗത്ഭനായ ഭരണാധികാരിയും ബഹുമുഖ പ്രതിഭയും ആയിരുന്ന സി. എച്ച്. മുഹമ്മദ് കോയയുടെ സംഭവ ബഹുലമായ ജീവിത വഴികൾ, നൂറ്റാണ്ടുകളുടെ ചരിത്ര പശ്ചാത്തലത്തിൽ ആധികാരികവും സമഗ്രവുമായി അടയാളപ്പെടുത്തുന്ന ഭാഷാ സൗന്ദര്യമുള്ള വേറിട്ടൊരു ആഖ്യാന ശൈലിയിൽ ഉള്ളൊരു രചനയാണ് ഈ പുസ്തകം എന്ന് കവർ പേജ് പ്രകാശനം ചെയ്തു കൊണ്ട് ഡോക്ടർ എം. കെ. മുനീർ  അഭിപ്രായപ്പെട്ടു.

മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് ആഷിക് ചെലവൂർ, അഷ്റഫ് നടക്കാവ്, എം. പി ഒറീസ മുഹമ്മദ്, റസാക്ക് ഒരുമനയൂർ, നിസാർ ചേലേരി, മുഹമ്മദ് മിന്നാഹ്, ഇജാസ് പുനത്തിൽ, അഫ്സൽ രാമന്തളി, കെ. പി. ആദിൽ, യു. ഫൈസൽ, ഷഹ്സാദ് എസ്. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വിവരങ്ങൾക്ക് : +971 55 549 1496 (നസീർ രാമന്തളി). 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

2 of 5161231020»|

« Previous Page — « Previous « വിദ്യാർത്ഥികൾക്കായി ഏകീകൃത ഡിജിറ്റൽ തിരിച്ചറിയൽ കാർഡ്
Next » — Next Page » സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച »



  • ഇ-ഇൻവോയ്സിംഗ് ബോധ വത്കരണ ക്ലാസ് നവംബർ 21ന്
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് : ബുർജീൽ ഹോസ്പിറ്റൽ ഒന്നാം സ്ഥാനത്ത്
  • കെ. എം. സി. സി. ലീഗൽ സെൽ-അദാലത് ഞായറാഴ്ച
  • ‘ഹാർവെസ്റ്റ് ഫെസ്റ്റിവൽ-2026’ ആഘോഷിച്ചു
  • മെഹ്ഫിൽ മെരെ സനം സീസൺ-5 നവംബർ 21 ന്
  • നസീർ രാമന്തളിയുടെ പുസ്തകം പ്രകാശനം ചെയ്തു
  • വാദിയൻസ് വിദ്യാലയ ഓർമ്മകൾ ‘കിതാബിലെ കിസ്സകൾ’ പ്രകാശനം ചെയ്തു
  • ഒന്നിച്ചില്ലെങ്കിൽ എന്താ… ഒന്നിച്ചൊരു പ്രണയ കാലം ആസ്വദിച്ചില്ലേ…?
  • സുല്‍ത്വാനിയ ‘ഹൃദയ വെളിച്ചം’ ആറാം ഭാഗം പ്രകാശിതമായി
  • ഈദ് അൽ ഇത്തിഹാദ് : പൊതുഅവധി പ്രഖ്യാപിച്ചു
  • സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച
  • സി. എച്ച്. മുഹമ്മദ് കോയ : ഇതിഹാസത്തിന്റെ നാൾവഴികൾ
  • വിദ്യാർത്ഥികൾക്കായി ഏകീകൃത ഡിജിറ്റൽ തിരിച്ചറിയൽ കാർഡ്
  • ഇസ്‌ലാമിക് സെന്ററിൽ ‘ഫാമിലി ഗെറ്റ് ടുഗെതർ-2026’
  • കടയ്ക്കൽ പ്രവാസി ഫോറം : പുതിയ ഭാരവാഹികൾ
  • പെരുമ പയ്യോളി : പുതിയ കമ്മിറ്റി നിലവിൽ വന്നു
  • കെ. എം. സി. സി. നിയമ സെമിനാർ : നവംബർ 15 ന്
  • ഗ്ലോബൽ വില്ലേജിൽ ‘ദീപാവലി മേള’ അരങ്ങേറും
  • അല്‍ മദീന ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 : ലോഗോ പ്രകാശനം ചെയ്തു
  • ഗ്ലോബൽ വില്ലേജ് : ‘എ മോർ വണ്ടർഫുൾ വേൾഡ്’ എന്ന പ്രമേയത്തിൽ 31-ാമത് പതിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine