അബുദാബി : പൊന്നാനി നിവാസികളുടെ പ്രവാസി കൂട്ടായ്മ പൊന്നാനി വെൽഫെയർ കമ്മിറ്റി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ വെച്ച്, പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയ വിദ്യാർത്ഥികളെ ആദരിച്ചു.
സന ഫഹ്മിദ, യുംന അനൂഷ്, മിൻഹ മൻസൂർ, ഷിരിൻ, മുഹമ്മദ് ഷിഹാദ്, റിഹാബ്, അബൂബക്കർ എന്നിവരെ യാണ് ആദരിച്ചത്. ദീർഘകാലം സേവനം അനുഷ്ഠിച്ച സുബൈദ ടീച്ചറെ ചടങ്ങിൽ അനുമോദിച്ചു.
ആക്ടിംഗ് പ്രസിഡണ്ട് ഷാജി, സെക്രട്ടറി റഈസ്, ട്രഷറർ അഫ്സൽ, ഭാരവാഹികളായ കൈനാഫ്, ഷഫീഖ്, അബ്ദുൽ മജീദ്, താഹ മാഷ്, അക്ബർ പാലക്കൽ, മൻസൂർ, ഷക്കീബ്, അനൂഷ്, നൂർഷാ, അമീർ, മുഹ്സിൻ, തമീം തുടങ്ങിയവർ നേതൃത്വം നല്കി. വനിതാ വിഭാഗം അംഗങ്ങൾ വീടുകളിൽ തയ്യാറാക്കിയ വിഭവങ്ങളും ഇഫ്താർ സംഗമത്തെ കൂടുതൽ രുചികരമാക്കി.