ജൈതപുര്‍: മഹാരാഷ്ട്രയില്‍ പുതിയ ആണവോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് എതിരെ ജനരോക്ഷം ശക്തമായി. ക്ഷുഭിതരായ ജനങ്ങള്‍ ഇന്ന് രാവിലെ ഒരു ആശുപത്രി കയ്യേറുകയും നിരവധി ബസുകള്‍ക്ക് തീ വയ്ക്കുകയും ചെയ്തു.
തിങ്കളാഴ്ച പ്രക്ഷോഭകര്‍ ഒരു പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയുണ്ടായി. തുടര്‍ന്ന് ജനത്തെ പിരിച്ചു വിടുവാന്‍ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയായിരുന്നു.
കഴിഞ്ഞ നാല് വര്‍ഷമായി ജൈതപൂര്‍ നിവാസികള്‍ തങ്ങളുടെ ഗ്രാമത്തില്‍ ഒരു ആണവനിലയം വരുന്നു എന്ന വാര്‍ത്തയെ പേടിച്ചാണ് കഴിയുന്നത്. സര്‍ക്കാര്‍ ഇങ്ങനെയൊരു പദ്ധതി ഇട്ടപ്പോള്‍ തന്നെ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ച് 11നു ജപ്പാനില്‍ ഉണ്ടായ ഭൂചലനത്തിലും സുനാമിയിലും തകര്‍ന്ന ഫുകുഷിമ ആണവ കേന്ദ്രത്തിലെ അടിയന്തര അവസ്ഥ ഇപ്പോഴും നിയന്ത്രിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന അവസ്ഥയില്‍ ജൈതപൂരിലെ ഗ്രാമവാസികള്‍ തങ്ങളുടെ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. ഉയര്‍ന്ന ഭൂചലന സാധ്യതയുള്ള പ്രദേശമാണ് ജൈതപൂര്‍. ഈ വര്ഷം തന്നെ നിലയത്തിന്റെ നിര്‍മ്മാണം ആരംഭിക്കുവാനാണ് സര്‍ക്കാര്‍ പദ്ധതി.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്ഥിതി, പോലീസ് അതിക്രമം, പ്രതിഷേധം