നോയിഡ : നോയിഡയില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കര്‍ഷക സമരത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. സമരം സമീപ പ്രദേശ ങ്ങളിലേക്കും വ്യാപിക്കുകയാണ്. യമുന എക്സ്പ്രസ്സ് വേയ്ക്കു വേണ്ടി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് കൂടുതല്‍ നഷ്ട പരിഹാരം വേണമെന്നും, പുനരധിവാസ സൌകര്യങ്ങള്‍ ഒരുക്കണമെന്നും കര്‍ഷകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ജനുവരിയില്‍ സമരം ആരംഭിച്ചു.
കഴിഞ്ഞ ആഴ്ച, പ്രദേശത്ത് സര്‍വ്വേ ജോലികള്‍ക്കായി വന്ന ചില റോഡ് ട്രാന്‍സ്പോര്‍ട് ഉദ്യോഗസ്ഥരെ കര്‍ഷകര്‍ തടഞ്ഞു വെച്ചു. തുടര്‍ന്ന് പോലീസും പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പി. എ. സി.) യും പ്രദേശത്തെത്തി ഉദ്യോഗസ്ഥരെ മോചിപ്പിക്കുവാനായി ശ്രമിച്ചു. ഇതോടെ സമരം സംഘര്‍ഷത്തിനു വഴി മാറി. കല്ലും വടികളുമായി നില കൊണ്ട കര്‍ഷകര്‍ക്കു നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും തുടര്‍ന്ന് വെടിവെപ്പ് നടത്തുകയും ചെയ്തു. പോലീസും കര്‍ഷകരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ജില്ലാ മജിസ്ട്രേറ്റിന് വെടിയേല്‍ക്കുകയും ചെയ്തിരുന്നു.
സംഘര്‍ഷത്തില്‍ ഇതു വരെ രണ്ടു പോലീസുകാരും രണ്ടു കര്‍ഷകരുമാണ് കൊല്ലപ്പെട്ടത്. കര്‍ഷകര്‍ തടഞ്ഞു വെച്ച ഉദ്യോഗസ്ഥരെ പോലീസും പി. എ. സി. യും ചേര്‍ന്ന് രക്ഷപ്പെടുത്തി.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പോലീസ് അതിക്രമം, പ്രതിഷേധം, മനുഷ്യാവകാശം