ഗോ മൂത്രം ആരോഗ്യത്തിനു ഹാനികരം എന്ന് പഠനം

April 12th, 2023

cow-urine-ePathram
ഗോമൂത്രത്തിൽ ആരോഗ്യത്തിനു ദോഷം ചെയ്യുന്ന 14 ഇനം ബാക്റ്റീരിയകൾ അടങ്ങിയിട്ടുണ്ട് എന്നും മനുഷ്യര്‍ ഗോമൂത്രം നേരിട്ടു കുടിക്കുക വഴി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും എന്നും പുതിയ പഠന റിപ്പോര്‍ട്ട്. ബറേലി ആസ്ഥാനമായുള്ള ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ICAR-Indian Veterinary Research Institute – IVRI) നടത്തിയ പഠനത്തിലാണ് ഈ വിവരം എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഐ. വി. ആർ. ഐ. യിലെ എപിഡെമിയോളജി വിഭാഗം മേധാവി ഭോജ് രാജ് സിംഗും മൂന്ന് പി. എച്ച്. ഡി. വിദ്യാർത്ഥികളും ഗവേഷണത്തിന് നേതൃത്വം നൽകി. ആരോഗ്യമുള്ള പശുക്കളിൽ നിന്നും കാളകളിൽ നിന്നും മൂത്രത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ച തിലാണ് 14 ഇനം ഹാനികരമായ ബാക്റ്റീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഉദര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഇ-കോളി ഉൾപ്പെടെയുള്ള ബാക്റ്റീരിയകളാണ് ഗോ മൂത്രത്തിൽ കണ്ടെത്തിയത്.

2022 ജൂൺ മൂതൽ നവംബർ വരെയുള്ള 6 മാസ കാലയളവിലാണ് ഗവേഷണം നടത്തിയത്.  മനുഷ്യരുടേയും എരുമയുടെയും മൂത്രവും ഗവേഷണത്തിന് ഉപയോഗിച്ചിരുന്നു.

ചിലതരം ബാക്റ്റീരിയകൾക്ക് എതിരെ എരുമയുടെ മൂത്രം ഫലപ്രദം ആണെന്നും ആരോഗ്യവാന്മാരായ വ്യക്തികളുടെ മൂത്രത്തിൽ രോഗകാരികളായ ബാക്റ്റീരിയകൾ കണ്ടെത്തി എന്നും പഠനത്തിൽ പറയുന്നു. റിസർച്ച്ഗേറ്റ് എന്ന ഓൺ ലൈൻ റിസർച്ച് വെബ് സൈറ്റ് പഠനം പ്രസിദ്ധീകരികുകയും ചെയ്തു.

ഗോമൂത്രം ആന്‍റി ബാക്റ്റീരിയൽ ആണെന്നുള്ള വാദങ്ങളെ തിരുത്തുന്നു എന്നതാണ് പുതിയ പഠന റിപ്പോര്‍ട്ട് മുന്നോട്ടു വെക്കുന്നത്. ഗോമൂത്രം മനുഷ്യന് ഉപയോഗിക്കുവാന്‍ ഒരു തരത്തിലും സാധിക്കില്ല എന്ന് ഭോജ് രാജ് സിംഗ് പറഞ്ഞു.

ശുദ്ധീകരിച്ച ഗോ മൂത്രത്തിൽ ഹാനികരമായ ബാക്റ്റീരിയകൾ ഇല്ല എന്ന് ചിലർ പറയാറുണ്ട്. അക്കാര്യത്തിൽ കൂടുതൽ ഗവേഷണം നടത്തി കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കോഴി ഒരു മൃഗം തന്നെ : ഗുജറാത്ത് സര്‍ക്കാര്‍

April 1st, 2023

chicken-is-treated-as-animal-gujarat-government-told-to-the-high-court-ePathram

അഹമ്മദാബാദ് : കോഴി പക്ഷിയാണോ അതോ മൃഗം ആണോ എന്ന ചോദ്യത്തിന് കോഴി ഒരു മൃഗം തന്നെ എന്ന് ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ആക്ട് പ്രകാരം കോഴിയെ മൃഗം ആയിട്ടു തന്നെയാണ് കരുതുന്നത് എന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്.

കോഴികളെ കശാപ്പു ശാലകളില്‍ വെച്ച് മാത്രമേ അറുക്കാന്‍ അനുവദിക്കാവൂ എന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ എത്തിയ സംഘടനകള്‍ക്ക് മറുപടി നല്‍കിയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

കടകളില്‍ വെച്ച് കോഴിയെ അറുക്കുന്നതിന് എതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് അനിമല്‍ വെല്‍ ഫെയര്‍ ഫൗണ്ടേഷന്‍, അഹിംസ മഹാ സംഘ് എന്നീ സംഘടനകള്‍ സര്‍ക്കാരിന്‍റെ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

നിയമ ലംഘനം ആരോപിച്ച് ഇറച്ചിക്കടകളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധന നടത്തുകയും കടകള്‍ അടച്ചു പൂട്ടുകയും ചെയ്തു. ഇതിനെതിരെ കോഴി വില്‍പ്പനക്കാരുടെ സംഘടനയും കോടതിയെ സമീപിച്ചി രുന്നു.

ഈ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോഴി പക്ഷിയാണോ മൃഗമാണോ എന്ന ചോദ്യം കോടതി ഉന്നയിച്ചത്. കോഴികള്‍ മൃഗ പരിപാലന നിയമ പരിധിയില്‍ വരും എന്ന് സര്‍ക്കാര്‍ പ്ലീഡറാണ് കോടതിയെ അറിയിച്ചത്. PTI

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« വിവാഹ മോചനത്തിന് കുടുംബ കോടതിയെ സമീപിക്കണം : മദ്രാസ് ഹൈക്കോടതി
രാജ്യത്ത് വേനല്‍ കനക്കുന്നു : ജാഗ്രതാ നിര്‍ദ്ദേശം »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine