പ്രമുഖ വാസ്തു ശില്പി ചാള്‍സ് കൊറെയ അന്തരിച്ചു

June 17th, 2015

charles-correa-epathram

മുംബൈ: പ്രമുഖ വാസ്തു ശില്പിയും നഗരാസൂത്രണ വിദഗ്‌ദ്ധനുമായ പത്മ ഭൂഷന്‍ ചാള്‍സ് കൊറയ (84) അന്തരിച്ചു. അസുഖ ബാധയെ തുടര്‍ന്ന് ഇന്നലെ രാത്രി മുംബയില്‍ വച്ചായിരുന്നു അന്ത്യം. 1930 സെപ്റ്റംബര്‍ 1 നു സെക്കന്തരാബാദില്‍ ആണ് ചാള്‍സ് കൊറയയുടെ ജനനം. മുംബൈ സെന്റ് സേവ്യേഴ്സ് കോളേജ്, മിച്ചിഗണ്‍ യൂണിവേഴ്സിറ്റി, കേംബ്രിഡ്ജിലെ മസ്സച്ചസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‍നോളജി തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങളില്‍ പഠനം. ലണ്ടനിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്ട്സില്‍ നിന്നും ഗോള്‍ഡ് മെഡലും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 1972-ല്‍ രാജ്യം ആദ്ദേഹത്തിനു പത്മശ്രീയും, 2006-ല്‍ പത്മ വിഭൂഷനും നല്‍കി ആദരിച്ചിട്ടുണ്ട്.

നവി മുബൈ അദ്ദേഹം രൂപകല്പന ചെയ്ത നഗരമാണ്. ഗുജറാത്തിലെ സബര്‍മതിയിലുള്ള ഗാന്ധി സ്മാരകം ചാള്‍സ് കൊറയ തന്റെ 28 -ആം വയസ്സിലാണ് പണിതത്. മുംബൈയിലെ കാഞ്ചന്‍ ജംഗ റസിഡന്‍ഷ്യല്‍ ടവര്‍, യു. എന്‍. ആസ്ഥാനത്തെ ഇന്ത്യയുടെ പെര്‍മനന്റ് മിഷന്‍, ഗോവയിലെ കലാ അക്കാദമി, ജെയ്പൂരിലെ ജവഹര്‍ കലാകേന്ദ്ര, മധ്യപ്രദേശിലെ നിയമസഭാ മന്ദിരം, ദില്ലിയിലെ നാഷ്ണല്‍ ക്രാഫ്റ്റ് മ്യൂസിയം, ടൊറന്റോയിലെ ഇസ്മായിലി സെന്റര്‍, ബോസ്റ്റണിലെ മിഷിഗണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‍നോളജിയിലെ ബ്രെയിന്‍ സയന്‍സ് സെന്റര്‍, ലിസ്ബണിലെ ചമ്പാലി മൌഡ് സെന്റര്‍ തുടങ്ങിയവയും ചാള്‍സ് കൊറയയുടെ രൂപ കല്പനയില്‍ പൂര്‍ത്തിയായവയാണ്.

കോവളത്തെ ബീച്ച് റിസോര്‍ട്ടും പരുമല പള്ളിയും അദ്ദേഹമാണ് രൂപകല്പന ചെയ്തത്. ഇതിന്റെ രൂപകല്‍‌പനയ്ക്കായി മലങ്കരയിലെ പല പഴയ സുറിയാനി പള്ളികളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. 1995-ല്‍ നിര്‍മ്മാണം ആരംഭിച്ച പള്ളി 2000 ഒക്ടോബറില്‍ പണി പൂര്‍ത്തിയാക്കി കൂദാശ നടത്തി. ഒരേ സമയം രണ്ടായിരം പേര്‍ക്ക് ആരാധനയില്‍ പങ്കെടുക്കാന്‍ തക്ക സൌകര്യമുള്ളതാണ് ഈ പള്ളി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാജ്‌പേയിക്കും മദന്‍ മോഹന്‍ മാളവ്യക്കും ഭാരത് രത്ന

December 24th, 2014

vajpayee-epathram

ന്യൂഡെല്‍ഹി: മുന്‍ പ്രധാന മന്ത്രിയും ബി. ജെ. പി. സ്ഥാപക നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിക്കും പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ മുന്‍ പ്രസിഡണ്ടുമായ മദന്‍ മോഹന്‍ മാളവ്യക്കും ഭാരത് രത്ന. ഇതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാറിന്റെ ശുപാര്‍ശ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിച്ചു.

ഹിന്ദു മതത്തിലെ ചാതുര്‍ വര്‍ണ്യ വ്യവസ്ഥയ്ക്കെതിരെ നിരന്തരം പോരാട്ടങ്ങള്‍ നടത്തിയ വ്യക്തിയാണ് മാളവ്യ. വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം ബനാറസ് ഹിന്ദു സര്‍വ്വകലാശാല സ്ഥാപിച്ചു. വൈസ് ചാന്‍സിലര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാളവ്യയുടെ വീക്ഷണങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വളരെ നിര്‍ണ്ണായകമായി മാറിയിരുന്നു. മരണാനന്തര ബഹുമതിയായാണ് മാളവ്യക്ക് പുരസ്കാരം നല്‍കുന്നത്.

രാജ്യം കണ്ട മികച്ച നേതാക്കളായ ഇരുവര്‍ക്കും ഭാരത രത്ന നല്‍കുവാനായി പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനം രാഷ്ട്രപതി അംഗീകരിച്ചതോടെ രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്ന ലഭിക്കുന്ന ആദ്യ ബി. ജെ. പി. നേതാവാകും വാജ്‌പേയി. അദ്ദേഹത്തിന്റെ തൊണ്ണൂറാം പിറന്നാളിന്റെ തലേ ദിവസമാണ് പുരസ്കാര പ്രഖ്യാപനം. വര്‍ഷങ്ങളായി ബി. ജെ. പി. യും ഇതര സംഘടനകളും വാജ്‌പേയിക്ക് ഭാരത രത്ന നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു എങ്കിലും കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഉള്ള യു. പി. എ. സര്‍ക്കാര്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നു. വാജ്‌പേയിക്ക് നല്‍കാത്ത പുരസ്കാരം ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിനു നല്‍കിയതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആനയെ കടത്തി വെട്ടി പോത്തിന്റെ മോഹ വില ഏഴു കോടി

October 22nd, 2014

yuvraj-meerut-cattle-fair-epathram

മീററ്റ്: ആന വിലയെന്ന് പറയുന്നത് നിര്‍ത്തി ഇനി പോത്തിന്റെ വിലയെന്ന് പറയാം. കാരണം മീററ്റില്‍ നിന്നുള്ള ഒരു പോത്തിന്റെ മോഹവില കേട്ടാല്‍ കൊമ്പന്മാരിലെ മെഗാ താരങ്ങളായ തെച്ചിക്കോട്ടുകാവു രാമചന്ദ്രനും, പാമ്പാടി രാജനും ഒക്കെ തല കുനിച്ചതു തന്നെ. അഞ്ചു കോടി വരെ മോഹവിലയുള്ള പത്തടിക്കാരായ തലയെടുപ്പുള്ള കൊമ്പന്മാരെ അഞ്ചടി ഒമ്പതിഞ്ച് പൊക്കമുള്ള യുവരാജ് എന്ന പോത്ത് കടത്തി വെട്ടിക്കളഞ്ഞു. മീററ്റില്‍ നടന്ന അന്തര്‍ദേശീയ കന്നുകാലി മേളയില്‍ ഒരാള്‍ യുവരാജിനു മോഹവിലയായി പറഞ്ഞത് ഏഴു കോടിയാണ്. വടക്കേ ഇന്ത്യയില്‍ ആനക്ക് പരമാവധി ഒരു എഴുപത്തഞ്ച് ലക്ഷത്തില്‍ താഴെ മാത്രം വിലയുള്ളപ്പോള്‍ പോത്തിനു ഏഴു കോടിയെന്ന് കേട്ടാല്‍ ആരും ഞെട്ടും. കയ്യോടെ വില്പനയ്ക്ക് തയ്യാറാകുന്ന ഉടമകളും ഉണ്ടായേക്കാം. എന്നാല്‍ ആരും വീണു പോകുന്ന മോഹവില കേട്ടിട്ടും യുവരാജിന്റെ ഉടമ അതില്‍ വീണില്ല. തന്റെ മകനെ പോലെയാണ് ഇവനെ സ്നേഹിക്കുന്നതെന്ന് പറഞ്ഞ് ഉടമയായ കരം വീര്‍ സിംഗ് ആ വാഗ്ദാനത്തെ സ്നേഹപൂര്‍വ്വം തള്ളി.

14 അടി നീളവും അഞ്ചടി ഒമ്പതിഞ്ച് പൊക്കവുമുള്ള ഈ എണ്ണക്കറുമ്പന്‍ പേരു പോലെ തന്നെ മീററ്റിലെ കന്നുകാലി മേളയിലെ യുവരാജാവു തന്നെയായി. ചാമ്പ്യന്‍ പട്ടം നേടിയ ഇവന്‍ ജൂറി അംഗങ്ങളുടെയും കാഴ്ചക്കാരുടെ പ്രശംസ പിടിച്ചു പറ്റി. ഇത്തരം മേളകളും ഒപ്പം ഉന്നത പ്രത്യുല്പാദന ശേഷിയുള്ള ഇവന്റെ ബീജവുമാണ് ഉടമയുടെ വരുമാന സ്രോതസ്സ്. വര്‍ഷത്തില്‍ അമ്പത് ലക്ഷത്തിലധികം തുകയാണ് ഉടമ ഇവനില്‍ നിന്നും ഉണ്ടാക്കുന്നത്. വരുമാനത്തിനൊത്ത പോറ്റാനുള്ള ചിലവും ഇവനുണ്ട്. 15 കിലോ മുന്തിയ ഇനം കാലിത്തീറ്റയും ഇരുപത് ലിറ്റര്‍ പാലും അഞ്ച് കിലോ ആപ്പിളും തുടങ്ങി ഇവന്റെ ഭക്ഷണ ചിലവ് പ്രതിദിനം ഇരുപതിനായിരത്തിനു മുകളിലാണ്. കൃത്യമായ വ്യായാമവും ആരോഗ്യ പരിശോധനയും യുവരാജിനു നല്‍കുന്നുണ്ട്. ദിവസവും നാലു കിലോമീറ്റര്‍ നടത്തുകയും ചെയ്യും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉന്നത വിജയവുമായി നേഹ

May 30th, 2014

neha_cbse_topper_epathram

നോയ്ഡ: സി. ബി. എസ്. ഇ. യുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 94.2 മാർക്ക് വാങ്ങിയ സ്നേഹ അച്ഛന്റെ പ്രതീക്ഷകൾക്ക് തിളക്കമേകി മാദ്ധ്യമങ്ങളുടെ പൊന്നോമനയുമായി. ട്രക്ക് ഡ്രൈവറായ സ്നേഹയുടെ അച്ഛൻ പലപ്പോഴും തന്റെ അത്യാവശ്യങ്ങൾ പോലും മാറ്റി വെച്ചാണ് തന്റെ മക്കളെ പഠിപ്പിക്കാൻ പറഞ്ഞയച്ചത്. മക്കളുടെ പഠിപ്പിനായ് താൻ ഭക്ഷണം പോലും വേണ്ടെന്ന് വെയ്ക്കും എന്ന് സ്നേഹയുടെ അച്ഛൻ പറയുന്നു.

തന്റെ അച്ഛനും അമ്മയും തന്റെയും സഹോദരങ്ങളുടേയും പഠിപ്പിനായി ത്യജിച്ചതെല്ലാം അവർക്ക് നേടി കൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്ന് സ്നേഹ മാദ്ധ്യമങ്ങളോട് പറയുന്നു. തന്റെ മേൽ മാതാ പിതാക്കൾ അർപ്പിച്ച പ്രതീക്ഷ തന്നെയായിരുന്നു എന്നും തന്റെ പ്രചോദനം. കഠിനാദ്ധ്വാനം, സ്ഥിരമായ പരിശീലനം, എല്ലാവരുടേയും അനുഗ്രഹം ഇതെല്ലാമാണ് തന്നെ ഈ വിജയത്തിലേക്ക് നയിച്ചത്.

ഒരു ലക്ഷ്യം മനസ്സിൽ കുറിക്കുക. അതിനു വേണ്ടതെല്ലാം ചെയ്യുക. കഠിനാദ്ധ്വാനം ചെയ്യുക. നിങ്ങളുടെ ലക്ഷ്യം നിങ്ങൾ നേടുക തന്നെ ചെയ്യും. യുവാക്കൾക്കായുള്ള സ്നേഹയുടെ സന്ദേശമാണിത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കു ഭാരത രത്ന

November 16th, 2013

sachin-tendulkar-epathram
ന്യൂഡല്‍ഹി : ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കു ഭാരത രത്ന.

ഭാരത രത്ന നേടുന്ന ആദ്യത്തെ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി യുമാണു സച്ചിന്‍. വിരമിച്ച ദിവസം തന്നെ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിക്ക് സച്ചിന്‍ അര്‍ഹനായി. ഇന്ത്യ കണ്ട ഏറ്റവും മികച്ച കായിക താരമാണ് സച്ചിൻ എന്ന് അടിവര ഇട്ടു പറയുന്ന താണ് ഈ പുരസ്കാരം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 219101120»|

« Previous Page« Previous « ചൊവ്വാ പര്യവേക്ഷണം : മംഗള്‍യാന്‍ ഭ്രമണ പഥത്തില്‍
Next »Next Page » കസ്റ്റഡി യില്‍ കഴിയുന്നവര്‍ക്കും മത്സരിക്കാം : സുപ്രീം കോടതി »



  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine