ചിദംബരത്തിനെതിരെ അന്വേഷണം : സുപ്രീം കോടതിയുടെ അധികാരം ചോദ്യം ചെയ്തു

September 20th, 2011

chidambaram-epathram

ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം കേസില്‍ കേന്ദ്ര അഭ്യന്തര മന്ത്രി പി ചിദംബരത്തിനെതിരെ അന്വേഷണം നടത്താന്‍ ആവശ്യപ്പെടാന്‍ സുപ്രീം കോടതിക്ക് അധികാരമില്ല എന്ന് സി. ബി. ഐ. സുപ്രീം കോടതിയെ ബോധിപ്പിച്ചു. പോലീസ്‌ ആരെ പ്രതിയാക്കണം എന്ന് പറയുവാനോ ഈ കാര്യത്തില്‍ ഇടപെടാനോ കോടതിക്ക് അധികാരമില്ല എന്നാണ് സി. ബി. ഐ. യുടെ പക്ഷം. ജനതാ പാര്‍ട്ടി അദ്ധ്യക്ഷന്‍ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി ചിദംബരത്തിനെതിരെ സി. ബി. ഐ. അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹരജിയിലാണ് സി. ബി. ഐ. തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്‌. അന്നത്തെ ധന മന്ത്രിയായിരുന്ന ചിദംബരത്തിന്റെ അറിവോടും അനുമതിയോടും കൂടിയാണ് രാജ 2 ജി സ്പെക്ട്രം അനുവദിക്കുന്ന വേളയില്‍ നിരക്ക് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം എടുത്തത്‌ എന്ന് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി കോടതിയില്‍ പരാതി നല്‍കിയിരുന്നു. 2008 ജനുവരിക്കും ജൂലൈക്കും ഇടയില്‍ നാല് തവണ നിരക്ക് തീരുമാനിക്കാനായി രാജ ചിദംബരത്തെ കണ്ടതിന്റെ രേഖകളും കോടതിക്ക് മുന്‍പില്‍ ഹാജരാക്കിയിട്ടുണ്ട്.

എന്നാല്‍ ആരെ പ്രതിയാക്കണം എന്നത് തീരുമാനിക്കുവാന്‍ കോടതിക്ക് അധികാരമില്ല എന്ന സര്‍ക്കാര്‍ നിലപാട്‌ സി. ബി. ഐ. സുപ്രീം കോടതിയെ അറിയിക്കുകയാണ് ഉണ്ടായത്‌.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോടതി വിധി നിരാശാജനകമെന്ന് ജാഫ്രിയുടെ വിധവ

September 12th, 2011

narendra-modi-epathram

ന്യൂഡല്‍ഹി : ഗുള്‍ബാഗ് സൊസൈറ്റി കൂട്ട കൊല കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഏറെ നിരാശാ ജനകമാണെന്ന് കൊല്ലപ്പെട്ട പാര്‍ലമെന്റ് അംഗം എഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തോട് അന്വേഷണ റിപ്പോര്‍ട്ട് ഗുജറാത്തിലെ കീഴ്ക്കോടതിയില്‍ സമര്‍പ്പിക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഗോധ്ര കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ഹിന്ദുക്കള്‍ക്ക്‌ തങ്ങളുടെ വികാരം മുസ്ലിങ്ങളുടെ മേല്‍ തുറന്നു വിടാനുള്ള അവസരം നല്‍കുവാന്‍ സഹായകരമായ നിലപാട് സ്വീകരിക്കണം എന്ന് ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി എന്ന് ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ആരോപണം ഉന്നയിച്ചിരുന്നു. കേസില്‍ നരേന്ദ്ര മോഡിയുടെ പങ്ക് അന്വേഷിക്കുവാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് സാക്കിയ ജാഫ്രി നല്‍കിയ ഹരജി പക്ഷെ സുപ്രീം കോടതി അംഗീകരിച്ചില്ല. അഹമ്മദാബാദ് കോടതിയിലേക്ക്‌ വിഷയം പരിഗണനയ്ക്കായി അയക്കുകയാണ് സുപ്രീം കോടതി ചെയ്തത്. ഇതോടെ 2002ലെ വര്‍ഗ്ഗീയ കലാപങ്ങളില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് വെളിച്ചത്ത് കൊണ്ടുവരാനുള്ള ശ്രമത്തിന് വീണ്ടും തിരിച്ചടിയായി.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മോഡിക്കെതിരെ അന്വേഷണം; വിചാരണക്കോടതിക്ക് തീരുമാനമെടുക്കാം

September 12th, 2011

Modi-epathram

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഗുല്‍ബര്‍ഗയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ  അന്വേഷണം നടത്തണോ എന്ന കാര്യം വിചാരണ കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി. ഗുല്‍‌ബര്‍ഗ് സൊസൈറ്റിയില്‍  നടന്ന കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ്സ് എം.പി ഇസ്‌ഹാന്‍ ജാഫ്രിയുടെ ഭാര്യ സാഖിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജിയിലാണ്  സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ചിന്റെ വിധി. സാഖിയ ജാഫ്രിയുടെ പക്ഷവും വിചാരണ കോടതി കേള്‍ക്കണമെന്നും വിധിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2002 ഫെബ്രുവരിയില്‍ നടന്ന കലാപത്തിലാണ് ഇസ്‌ഹാന്‍ ജാഫ്രി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മോഡിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് സാഖിയ ജാഫ്രി കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ നേരത്തെ കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം നരേന്ദ്ര മോഡിയെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ ആര്‍. കെ. രാഘവന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നരേന്ദ്ര മോഡിക്കെതിരെ സംഭവവുമായി ബന്ധപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഒന്നും ഇല്ലായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദില്ലിയില്‍ സ്ഫോടനം

September 7th, 2011

delhi-bomb-blast-epathram
ന്യൂഡല്‍ഹി : ഡല്‍ഹി ഹൈക്കോടതി വളപ്പില്‍ സ്ഫോടനം. ഹൈക്കോടതിയുടെ ഗേറ്റ് നമ്പര്‍ 5 നു സമീപം രാവിലെ 10:15 ഓടെയാണ് സ്ഫോടനം ഉണ്ടായത്. 11 പേര്‍ കൊല്ലപ്പെട്ടു. 76 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അനേകം പേരുടെ നില ഗുരുതരമാണ്. 200 ഓളം ആളുകള്‍ കോടതിയില്‍ പ്രവേശിക്കുന്നതിനു വേണ്ടിയുള്ള പാസ്‌ ലഭിക്കുന്നതിനു വേണ്ടി ക്യു നിന്നിരുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. ബോംബ്‌ വച്ചിരുന്നത് ഒരു ബ്രീഫ് കേസില്‍ ആണ്. അത്യുഗ്ര ശേഷിയുള്ള സ്ഫോടനം ആണ് നടന്നത്. അഗ്നിശമന സേനയും പോലീസും 3 ആംബുലന്സുകളും സ്ഥലത്തെത്തി. പരിക്കേറ്റവരെ സഫ്ദര്‍ജംഗ്, ആര്‍. എം. എല്‍. ആശുപത്രികളിലേക്ക്‌ കൊണ്ടു പോയി. സ്ഥിതി ഗതികള്‍ വിലയിരുത്തുകയാണ് എന്ന് ആഭ്യന്തര  മന്ത്രാലയം അറിയിച്ചു. സ്ഫോടനത്തിന് പിന്നില്‍ ആരെന്നു ദില്ലി പോലീസ് ഇത് വരെ പുറത്തു വിട്ടിട്ടില്ല. ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാജീവ്‌ ഗാന്ധി വധക്കേസ്‌ : വധശിക്ഷ സ്റ്റേ ചെയ്തു

August 30th, 2011

rajiv-gandhi-assassins-epathram

ചെന്നൈ : രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികള്‍ക്ക്‌ ലഭിച്ച വധ ശിക്ഷ നടപ്പിലാക്കുന്നത് മദ്രാസ്‌ ഹൈക്കോടതി സ്റ്റേ ചെയ്തു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുരുഗന്‍, ശാന്തന്‍, പെരാരിവാളന്‍ എന്നിവരെ സെപ്തംബര്‍ 9ന് തൂക്കിലേറ്റാന്‍ ഇരിക്കവെയാണ് ഈ ഇടക്കാല വിധി വന്നത്.

ഇതിനിടെ പ്രതികളുടെ വധ ശിക്ഷ ജീവപര്യന്തമാക്കി ചുരുക്കണം എന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്നാട് അസംബ്ലി പാസാക്കി.

പ്രതികളുടെ ദയാഹര്‍ജി പരിഗണിക്കുവാന്‍ രാഷ്ട്രപതി 11 വര്ഷം വൈകി എന്ന കാരണം കാണിച്ച് പ്രതികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജേത്മലാനി സമര്‍പ്പിച്ച ഹരജിയിലാണ് മദ്രാസ്‌ ഹൈക്കോടതിയുടെ സ്റ്റേ വന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഹസാരെയെ പിന്തുണയ്ക്കുന്നു എന്ന പേരില്‍ നടി നഗ്നയായി
Next »Next Page » തൊഴില്‍ തര്‍ക്കം : മാരുതി ഇന്നും പ്രവര്‍ത്തിച്ചില്ല »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine