ന്യൂഡല്‍ഹി : രാജ്യത്തെ ഇന്ധന വില നിര്‍ണ്ണയിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയും പൊതു മേഖലയിലെ എണ്ണ വിപണന കമ്പനികള്‍ക്ക് വില നിര്‍ണ്ണയിക്കാനുള്ള അധികാരം നല്‍കുകയും ചെയ്തതിന് എതിരെ ഓള് ഇന്ത്യ യൂത്ത് ഫെഡറേഷന് സുപ്രീം കോടതിയില്‍ പൊതു താല്പര്യ ഹരജി ഫയല്‍ ചെയ്തു. ഇത്തരം വില നിര്‍ണ്ണയ സംവിധാനം ശാസ്ത്രീയമല്ല എന്ന് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ ഗുണഭോക്താക്കള്‍ ഈ എണ്ണ കമ്പനികള്‍ മാത്രമാണെന്നും സാധാരണ ജനം കൊള്ളയടിക്കപ്പെടുകയാണ് എന്നും ഹരജിയില്‍ പറയുന്നു. ലാഭവിഹിതം സര്‍ക്കാരുമായി പങ്കു വെയ്ക്കുന്ന ഈ കമ്പനികള്‍ നഷ്ടത്തിലാണ് എന്ന വാദം അസത്യമാണ്. രാജ്യത്തെ മൊത്തം സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്ന ഇന്ധന വില നിര്ന്നയിക്കുവാന്‍ ഇത്തരം കമ്പനികള്‍ക്കല്ല മറിച്ച് സര്‍ക്കാരിനാണ് അധികാരം. ഈ അധികാരം വിനിയോഗിച്ച് സര്‍ക്കാര്‍ സാധാരണ ജനത്തിന്റെ മേലുള്ള അധികഭാരം ലഘൂകരിക്കണം.
പെട്രോള്‍ വിലയിലെ വര്‍ദ്ധനവ് മൂലം ഡീസല്‍ വാഹനങ്ങള്‍ കൂടുതലായി ഉപയോഗത്തില്‍ വരുന്നത് പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുന്നു എന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
പെട്രോള്‍ വില ലോകത്തില്‍ ഏറ്റവും അധികം ഇന്ത്യയിലാണ് എന്ന് പരാതിക്കാര്‍ പറഞ്ഞു. ഇന്ത്യയില്‍ പെട്രോള്‍ വില 67.71 രൂപയുള്ളപ്പോള്‍ പാക്കിസ്ഥാനില്‍ ഇത് 43.29, ചൈനയില്‍ 47.50, അമേരിക്കയില്‍ 43.70, റഷ്യയില്‍ 41.96, മലേഷ്യയില്‍ 26.78 എന്നിങ്ങനെയാണ് പെട്രോള്‍ വില.
ഇന്ധന വിലയുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന അരാജകത്വം അവസാനിപ്പിക്കാന്‍ പാര്‍ലമെന്റില്‍ റെയില്‍വേ ബജറ്റ് പോലെ ഇന്ധന ബജറ്റും അവതരിപ്പിക്കണം എന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.