- ലിജി അരുണ്‍
ന്യൂഡല്‍ഹി : ഡാം 999 എന്ന ചലച്ചിത്രം നിരോധിച്ച നടപടി വിശദീകരിക്കാന്‍ സുപ്രീം കോടതി തമിഴ് നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭരണ ഘടന അനുവദിക്കുന്ന മൌലിക അവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കാന്‍ സംസ്ഥാനത്തിന് എന്തവകാശം എന്ന് സുപ്രീം കോടതി ചോദ്യം ഉന്നയിച്ചു.
ഇന്ത്യക്ക് ഒരു ഭരണഘടനയാണ് ഉള്ളത് എന്നും സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി ഭരണഘടനയൊന്നും ഇല്ല എന്നും സുപ്രീം കോടതി തമിഴ് നാടിനെ ഓര്‍മ്മിപ്പിച്ചു.
മുല്ലപ്പെരിയാര്‍ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു ഡാം 999 എന്ന ചലച്ചിത്രം തമിഴ് നാട് നിരോധിച്ചത്.
സെന്‍സര്‍ ബോര്‍ഡ് അനുവാദം നല്കിയ ഒരു ചിത്രം പ്രദര്‍ശിപ്പിക്കരുത് എന്ന് പറയാന്‍ നിങ്ങള്‍ക്ക് എന്ത് അധികാരമാണ് ഉള്ളത് എന്നും സുപ്രീം കോടതി തമിഴ് നാട് അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ ഗുരുകൃഷ്ണ കുമാറിനോട് ചോദിച്ചു.
ഒരു ചിത്രത്തിന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശന അനുമതി നല്കി കഴിഞ്ഞാല്‍ അത് തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല എന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
- ജെ.എസ്.
ന്യൂഡല്‍ഹി : മുംബൈ ഭീകര ആക്രമണ കേസിലെ സൂത്രധാരന്‍ ഡേവിഡ് കോള്മാന് ഹെഡ്ലിയുമായി അമേരിക്കന്‍ അധികൃതര്‍ ഉണ്ടാക്കിയ ധാരണ തങ്ങള്‍ അംഗീകരിക്കുന്നില്ല എന്നും എത്രയും വേഗം കുറ്റവാളി കൈമാറ്റ നിയമ പ്രകാരം ഇയാളെ ഇന്ത്യയിലേക്ക് കൊണ്ട് വരണമെന്നും ദേശീയ അന്വേഷണ ഏജന്‍സി ഡല്‍ഹി കോടതിയില്‍ ബോധിപ്പിച്ചു. ജമാഅത്ത് ഉദ് ദവ നേതാക്കളായ ഹാഫിസ് മുഹമ്മദ് സയീദ്, സക്കി ഉര് റഹ്മാന് ലഖ്വി എന്നിവരോടൊപ്പം ഡേവിഡ് കോള്മാന് ഹെഡ്ലി യെയും മറ്റ് അഞ്ചു പേരെയും മുംബൈ ഭീകര ആക്രമണത്തിന്റെ ആസൂത്രണം നടത്തി എന്ന് കഴിഞ്ഞ മാസം ദേശീയ അന്വേഷണ ഏജന്‍സി കുറ്റം ചാര്‍ത്തിയിരുന്നു.
- ജെ.എസ്.
- ലിജി അരുണ്‍
വായിക്കുക: അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കോടതി, പ്രതിഷേധം
ന്യൂഡല്‍ഹി : 2010ലെ മംഗലാപുരം വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച കേസില്‍ എയര്‍ ഇന്ത്യയ്ക്കും കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. നഷ്ടപരിഹാര തുകയായി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 75 ലക്ഷത്തില്‍ അധികം രൂപ നല്‍കണം എന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി അസാധുവാക്കിയ ഡിവിഷന് ബെഞ്ച് വിധിക്കെതിരെ മരിച്ച ഒരു യാത്രക്കാരന്റെ പിതാവ് നല്കിയ ഹരജിയിലാണ് കോടതി നോട്ടീസ് അയച്ചത്. തനിക്ക് കുറഞ്ഞത് 75 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായി ലഭിക്കണം എന്നാണ് അപകടത്തില്‍ മരിച്ച മുഹമ്മദ് റാഫി എന്നയാളുടെ പിതാവിന്റെ ആവശ്യം.
- ജെ.എസ്.