റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കനത്ത ജാഗ്രത

January 25th, 2012
republic-day-security-epathram
ദില്ലി: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച്  ദില്ലിയുള്‍പ്പെടെ ഇന്ത്യയില്‍ പല ഭാഗങ്ങളിലും കനത്ത ജാഗ്രത. ദില്ലിയില്‍ റിപ്പബ്ലിക് ദിന റാലി നടക്കുന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടെ സൈന്യവും അര്‍ദ്ധ സൈനീക വിഭാഗവും പോലീസുമെല്ലാം ചേര്‍ന്ന് കനത്ത സുരക്ഷാ വലയമാണ് തീര്‍ത്തിരിക്കുന്നത്. തീവ്രവദികളുടെ നുഴഞ്ഞു കയറ്റ ഭീഷണി നേരിടുന്ന രാജ്യത്തിന്റെ വിവിധ അതിര്‍ത്തികളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. വിവിധ എയര്‍പോര്‍ട്ടുകള്‍, മെട്രോ സ്റ്റേഷനുകള്‍, പ്രധാനപ്പെട്ട നഗരങ്ങള്‍, വ്യാപാര കെട്ടിടസമുച്ചയങ്ങള്‍ എന്നിവയിലെല്ലാം സുരക്ഷയുടെ ഭാഗമായി നിരീക്ഷണത്തിലാണ്.  അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍-ബംഗ്ലാദേശ് എന്നിവടങ്ങളില്‍ സൈനീക അട്ടിമറിശ്രമങ്ങളും രാഷ്ടീയ അനിശ്ചിതത്വവും നിലനില്‍ക്കുകയാണ്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാബറി സംഭവം പ്രസിദ്ധമോ കുപ്രസിദ്ധമോ അല്ലെന്ന് സുപ്രീം കോടതി

January 17th, 2012
supremecourt-epathram

ന്യൂഡെല്‍ഹി: ബാബറി സംഭവം പ്രസിദ്ധമോ കുപ്രസിദ്ധമോ അല്ല, വെറും ഒരു സംഭവം മാത്രമാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ ബി. ജെ. പി നേതാവ് എല്‍. കെ അദ്വാനിയടക്കം ഇരുപത് പേര്‍ക്കെതിരെ നേരത്തെ ചുമത്തിയ ഗൂഢാലോചന കുറ്റം കീഴ്ക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയില്‍ സി. ബി. ഐ നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെ അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ വിവേക് തങ്കയുടെ “പ്രസിദ്ധമായ കേസാണെന്ന” പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു ജസ്റ്റിസ് എച്ച്. എല്‍ ദത്തുവിന്റെ ഇടപെടല്‍. കേസിന്റെ അന്തിമ വാദത്തിനായി മാര്‍ച്ച് 27 നു മാറ്റി വച്ചു. കേസിന്റെ വിധി വന്ന് ഒമ്പതു മാസത്തിനു ശേഷമാണ് സി. ബി. ഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കള്ളനോട്ട് : 14 പേര്‍ അറസ്റ്റിലായി

January 11th, 2012

indian rupee-epathram

ന്യൂഡല്‍ഹി : രാജ്യവ്യാപകമായി നടത്തിയ വിവിധ മിന്നല്‍ പരിശോധനകളില്‍ ദേശീയ അന്വേഷണ ഏജന്‍സി ഒരു അന്താരാഷ്‌ട്ര കള്ളനോട്ട് സംഘത്തെ പിടികൂടി. പാക്കിസ്ഥാനില്‍ നിന്നും എത്തുന്ന വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ കടത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘമാണിത്. സുരക്ഷാ പാളിച്ചകള്‍ ഏറെയുള്ള നേപ്പാള്‍, ബംഗ്ലാദേശ്‌ എന്നീ അതിര്‍ത്തി കളിലൂടെയാണ് ഇവര്‍ കള്ളനോട്ട് ഇന്ത്യയില്‍ എത്തിക്കുന്നത്.

പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ ഇത്തരമൊരു സംഘം പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചത്‌.

ആയിരത്തിന്റെയും, അഞ്ഞൂറിന്റെയും, നൂറിന്റെയും നോട്ടുകള്‍ വന്‍തോതില്‍ പാക്കിസ്ഥാനില്‍ അച്ചടിച്ച് ബംഗ്ലാദേശിലേക്ക് വിമാന മാര്‍ഗ്ഗം കടത്തുകയാണ് ഈ അന്താരാഷ്‌ട്ര സംഘത്തിന്റെ പ്രവര്‍ത്തന രീതി. പിന്നീട് ഇത് അതിര്‍ത്തി വഴി ഇന്ത്യയില്‍ എത്തിക്കും. മേന്മയേറിയ ഈ വ്യാജ നോട്ടുകള്‍ വിപണിയില്‍ വിതരണം ചെയ്തു കഴിഞ്ഞാല്‍ കണ്ടുപിടിക്കുക പ്രയാസമാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആഗോള ബുദ്ധമത സമ്മേളനത്തില്‍ നിന്നും രാഷ്ട്രപതിയും പ്രധാനമന്ത്രിയും വിട്ടുനിന്നു

November 28th, 2011

prime minister&president-epathram

ന്യൂഡല്‍ഹി: നാലു ദിവസം നീളുന്ന ആഗോള ബുദ്ധമത സമ്മേളനത്തില്‍ നിന്നും രാഷ്ട്രപതി പ്രതിഭാ പാട്ടീലും പ്രധാനമന്ത്രി മന്മോഹന്‍ സിങ്ങും വിട്ടുനിന്നു. സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കപ്പെട്ടിരുന്ന പ്രതിഭാ പാട്ടീല്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഡോ. കരണ്‍സിങ്ങാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ദലൈലാമ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ചൈനയുടെ എതിര്‍പ്പ് നേരത്തെ തന്നെ ഇന്ത്യയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തിങ്കളാഴ്ച ആരംഭിക്കാനിരുന്ന ഉഭയകക്ഷി അതിര്‍ത്തി സംഭാഷണത്തില്‍നിന്ന് ചൈന മാറിയത്. ആത്മീയ നേതാവ് ദലൈലാമ പങ്കെടുക്കുന്നതിനെ ചോദ്യംചെയ്ത ചൈനീസ് അധികൃതരുടെ നിലപാടിനെ ലാമയുടെ പ്രതിനിധി ടെംവ ത്ഷേറിങ് ശക്തിയായി വിമര്‍ശിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദലൈലാമയുടെ സന്ദര്‍ശനം ഇന്ത്യ-ചൈന ചര്‍ച്ച മാറ്റി വെച്ചു

November 28th, 2011

dalai-lama-epathram

ന്യൂഡല്‍ഹി: ചൈനയും ഇന്ത്യയും തമ്മില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടക്കാനിരുന്ന അതിര്‍ത്തി തര്‍ക്ക ചര്‍ച്ചമാറ്റി വെച്ചു. ദലൈലാമക്ക് ഇന്ത്യയില്‍ സന്ദര്‍ശനാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ചൈന ചര്‍ച്ചയില്‍ നിന്നും പിന്മാറിയത്‌. ഡല്‍ഹിയില്‍ നടക്കുന്ന ആഗോള ബുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദലൈലാമക്ക് അനുവാദം നല്‍കരുതെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദലൈലാമ ആത്മീയ നേതാവാണെന്നും അതിനാല്‍ അദ്ദേഹത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കാനാവില്ല എന്നാണ്‌ ഇന്ത്യയുടെ നിലപാട്. അഭ്യര്‍ഥന ഇന്ത്യ തള്ളിയത് ചൈനീസ് അധികൃതരെ ചൊടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചര്‍ച്ച മാറ്റിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച മാറ്റിവെക്കേണ്ടി വരുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

20 of 2710192021»|

« Previous Page« Previous « ഉസ്താദ് സുല്‍ത്താന്‍ ഖാന്‍ അന്തരിച്ചു
Next »Next Page » ആഗോള ബുദ്ധമത സമ്മേളനത്തില്‍ നിന്നും രാഷ്ട്രപതിയും പ്രധാനമന്ത്രിയും വിട്ടുനിന്നു » • കൊവിഡ് പ്രതിരോധ കുത്തി വെപ്പ് തുടക്കമായി
 • കൊവിഡ് വാക്സിനുകള്‍ ജനുവരി 16 മുതല്‍
 • കൊവിഡ് വാക്സിന്‍ : ഡ്രൈ – റണ്‍ തുടക്കമായി
 • ഏറ്റവും അധികം കൊവിഡ് ബാധിതർ കേരളത്തിൽ 
 • ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് : ഗള്‍ഫ് പ്രവാസി കള്‍ക്ക് ആദ്യ ഘട്ടത്തില്‍ അവസരമില്ല
 • രണ്ടാം ക്ലാസ്സ് വരെ ഹോം വര്‍ക്ക് പാടില്ല – സ്‌കൂള്‍ ബാഗിന്‍റെ ഭാരം കുറക്കണം
 • കൊവിഡ് വാക്സിന്‍ : ഇന്ത്യ യില്‍ അനുമതി തേടി ഫൈസര്‍ കമ്പനി
 • ഹെല്‍മെറ്റ് ഇല്ലാത്തവര്‍ക്ക് പെട്രോള്‍ ഇല്ല : കര്‍ശ്ശന നിര്‍ദ്ദേശവുമായി പോലീസ്
 • വാഹന നിയമങ്ങളിൽ മാറ്റം വരും – നോമിനിയെ ചേര്‍ക്കാം
 • അഹമ്മദ് പട്ടേല്‍ അന്തരിച്ചു
 • ആയുര്‍വേദ ത്തില്‍ ശസ്ത്ര ക്രിയ : എതിര്‍പ്പുമായി ഐ. എം. എ.
 • ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രി യില്‍ സൂക്ഷിക്കണം – ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം വെല്ലു വിളി യാകും
 • അർണബ് ഗോസ്വാമി അറസ്റ്റിൽ
 • പൗരത്വ നിയമം ഉടന്‍ നടപ്പാക്കും : ബി. ജെ. പി. പ്രസിഡണ്ട് ജെ. പി. നഡ്ഡ 
 • നടി ഖുശ്ബു കോണ്‍ഗ്രസ്സ് വിട്ടു
 • ഉമിനീർ പരിശോധിച്ച് കൊവിഡ് ബാധ കണ്ടെത്തുവാൻ സംവിധാനം
 • കൊവിഡ് ചികിത്സ : ആയുര്‍വേദവും യോഗ യും ഫലപ്രദം എന്ന് ആയുഷ് മന്ത്രാലയം
 • അടുത്ത വര്‍ഷം പകുതിയോടെ 25 കോടി യോളം ആളുകള്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കും 
 • ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാവരേയും വെറുതെ വിട്ടു
 • കൊവിഡ് പ്രതിരോധ വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ ലഭ്യമാകും • പൗരത്വം ഇല്ലാതെ ആക്കുവാന്...
  ശിവാംഗി.. നാവികസേനയുടെ ആദ...
  എയര്‍ ഇന്ത്യയും ഭാരത് പെട...
  വായു മലിനീകരണം : ഡൽഹിയിൽ ...
  സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine