ഇറ്റാലിയന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി ചര്‍ച്ച നടത്തി

May 20th, 2012

MANMOHAN_Monti-epathram

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. കടല്‍ കൊലപാതക കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക്‌ ഇന്നലെ കൊല്ലത്തെ സെഷന്‍സ്‌ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യയിലെ അംബാസഡര്‍ ജിയാകോമോ സാന്‍ഫെലീസിനെ ഇറ്റലി കഴിഞ്ഞ ദിവസം തിരികെ വിളിക്കുകയും, റോമിലെ ഇന്ത്യന്‍ സ്‌ഥാനപതിയേയും വിളിച്ചു വരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇരു പ്രധാനമന്ത്രിമാരും ടെലഫോണില്‍ ചര്‍ച്ച നടത്തിയതിന്റെ വാര്‍ത്തകളും ഇന്നലെയാണ് പുറത്തു വന്നത്. ചര്‍ച്ചയില്‍ നാവികരുടെ കസ്‌റ്റഡി നീണ്ടു പോകുന്നതില്‍ മരിയോ മോണ്ടി ആശങ്ക രേഖപ്പെടുത്തിയതായാണ്‌ വിവരം. കേസില്‍ നാവികര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചതില്‍ ഇറ്റലി അസംതൃപ്‌തിയും അറിയിച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അദർശ് കുംഭകോണം : കമ്മീഷന് എതിരെ സൈന്യം

May 11th, 2012

indian-army-epathram

മുംബൈ : ആദർശ് ഹൌസിംഗ് സൊസൈറ്റി കുംഭകോണം അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷന്റെ ഇടക്കാല റിപ്പോർട്ടിലെ കണ്ടെത്തലുകളെ പ്രതിരോധ മന്ത്രാലയം തള്ളിക്കളഞ്ഞു. വിവാദ കെട്ടിടം സ്ഥിതി ചെയ്യുന്ന ഭൂമി സംസ്ഥാനത്തിന്റെ ഉടമസ്ഥതയിൽ ആണ് എന്ന കമ്മീഷന്റെ കണ്ടെത്തൽ വസ്തുതാപരമായി തെറ്റാണ് എന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട്. ആരും ഒപ്പു വെയ്ക്കാത്ത ഒരു കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഭൂമി സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലാണ് എന്ന നിഗമനത്തിൽ എത്തിച്ചേർന്നത് എന്നാണ് പ്രതിരോധ മന്ത്രാലയം തയ്യാറാക്കിയ ഒരു റിപ്പോർട്ടിൽ പറയുന്നത്. 1989ൽ മുംബൈ കലക്ടർ എഴുതിയ ഒരു എഴുത്തിലും അതേ വർഷം തന്നെ ചേർന്ന ഒരു ഉന്നതാധികാര യോഗത്തിന്റെ മിനുട്ട്സിലും പ്രസ്തുത ഭൂമി 1940കൾ മുതൽ സൈന്യത്തിന്റെ കൈവശമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ രേഖകൾ കമ്മീഷൻ കണ്ടില്ലെന്ന് നടിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ സർക്കാറിന്റെ 1935ലെ ഭൂനിയമത്തിന്റെ വ്യാഖ്യാനം കമ്മീഷൻ നടത്തിയത് പോലെയാണെങ്കിൽ ബ്രിട്ടീഷുകാർ രാജ്യം വിട്ടപ്പോൾ മുതൽ ഇന്ത്യൻ സൈന്യത്തിന്റെ അധീനതയിലുള്ള 11 പ്രധാന സൈനിക കേന്ദ്രങ്ങളിൽ നിന്നും സൈന്യം പുറന്തള്ളപ്പെടും എന്നും പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാഷ്ട്രപതി സ്ഥാനത്തേക്ക് അബ്ദുല്‍‍ കലാമിന് പിന്തുണയേറുന്നു

April 24th, 2012

abdul-kalam-epathram
ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് സമാഗതമായിരിക്കെ രാഷ്ട്രപതി ആരാകും എന്ന ചോദ്യത്തിന് ഉത്തരമായി കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. മുന്‍ രാഷ്ട്രപതി എ. പി. ജെ അബ്ദുള്‍ കലാം തന്നെ വീണ്ടും ആ സ്ഥാനത്തേക്ക് വരും എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചന.  കലാമിനെ പിന്തുണയ്ക്കാന്‍ നിരവധി പാര്‍ട്ടികള്‍ രംഗത്തെത്തിക്കഴിഞ്ഞു. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്,  മുലായം സിംഗിന്റെ സമാജ്‌വാദി പാര്‍ട്ടി, ജയലളിതയുടെ എ. ഐ. എ. ഡി.എം. കെ, എന്നീ പാര്‍ട്ടികള്‍ക്കെല്ലാം കലാം രാഷ്ട്രപതിയാകുന്നതിനോടാണ് താല്പര്യം. ഈ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിക്കഴിഞ്ഞു. കൂടാതെ എന്‍. ഡി. എ യുടെ പിന്തുണയും കലാമിന് ലഭിക്കാന്‍ സാധ്യത ഏറെയാണ്‌.

രാഷ്ട്രീയത്തിന് അതീതനായ ഒരാള്‍ രാഷ്ട്രപതി സ്ഥാനത്ത് വരണമെന്ന് യു. പി. എ . സഖ്യകക്ഷിയിലെ തന്നെ  എന്‍. സി. പി. യുടെ തലവന്‍ ശരത് പവാര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. പ്രതിരോധമന്ത്രി എ. കെ. ആന്റണി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രിയുടെ ശാസ്ത്രകാര്യ ഉപദേഷ്ടാവായ സാം പിട്രോഡ, തുടങ്ങിയവരുടെ പേരുകളും രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്

- ഫൈസല്‍ ബാവ

വായിക്കുക: ,

Comments Off on രാഷ്ട്രപതി സ്ഥാനത്തേക്ക് അബ്ദുല്‍‍ കലാമിന് പിന്തുണയേറുന്നു

ആഭ്യന്തര സുരക്ഷ; മുഖ്യമന്ത്രി മാരുടെ യോഗം ഇന്ന്

April 16th, 2012

manmohan-singh-award-epathram

ന്യൂഡല്‍ഹി: ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുടെ സുപ്രധാന സമ്മേളനം ഇന്ന് ഡല്‍ഹിയില്‍ നടക്കും. യോഗം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഉദ്ഘാടനം ചെയ്യും, എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിച്ച ഈ യോഗത്തില്‍ പശ്ചി മബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കില്ല എന്നാണ് റിപ്പോര്‍ട്ട്. ബംഗാളിനെ പ്രതിനിധാനം ചെയ്ത് ധനമന്ത്രി അമിത് മിത്ര പങ്കെടുക്കും. എന്തു കൊണ്ടാണ് മമത യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്‌ എന്ന് വ്യക്തമല്ല.

രാജ്യത്ത് തീവ്രവാദ വിരുദ്ധനടപടി ശക്തിപ്പെടുത്തല്‍, രഹസ്യാ ന്വേഷണ സംവിധാനം മെച്ചപ്പെടുത്തല്‍, മാവോവാദി പ്രശ്‌നം, പോലീസ് പരിഷ്‌കരണം, തീരദേശ സുരക്ഷ, കേന്ദ്ര – സംസ്ഥാന ബന്ധങ്ങള്‍ തുടങ്ങിയവ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൈനിക അട്ടിമറിശ്രമം: വാര്‍ത്ത തെറ്റെന്ന് സര്‍ക്കാരും സൈന്യവും

April 4th, 2012
indian-army-epathram
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ സൈനിക അട്ടിമറി നീക്കം നടന്നതായുള്ള വാര്‍ത്തകള്‍ സര്‍ക്കാരും സൈന്യവും നിഷേധിച്ചു. ജനുവരി 16,17 തിയതികളില്‍ ഡെല്‍ഹിയില്‍ സൈനിക അട്ടിമറിക്ക് നീക്കം നടന്നതായും രണ്ടു കരസേനാ യൂണിറ്റുകള്‍ ഡെല്‍ഹിയിലേക്ക് നീങ്ങിയതായുമാണ് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ജനന തീയതി വിവാദവുമായി ബന്ധപ്പെട്ട് കരസേനാ മേധാവി ജനറല്‍ വി. കെ. സിങ് സുപ്രീം കോടതിയെ സമീപിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ആയിരുന്നു ഈ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സൈനിക അട്ടിമറിയ്ക്കുള്ള ശ്രമം നടന്നുവെന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.  സൈനിക പരിശീലനത്തിന്റെ ഭാഗമാണിതെന്ന് കരസേനയും വിശദീകരിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

21 of 311020212230»|

« Previous Page« Previous « ഇനി ഇന്ത്യക്കും ആണവ അന്തര്‍വാഹിനി സ്വന്തം
Next »Next Page » കരസേനാ മേധാവി വിശദീകരിക്കണം »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine