ഔറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡും (എ. ടി. എസ്) തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റു മുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ. ടി. എസ് സംഘം ഭീകരുടെ ഒളിത്താവളം വളയുകയായിരുന്നു. തുടര്‍ന്ന് നടന്ന വെടിവെപ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഒരു എ. ടി. എസ് കോണ്‍സ്റ്റബിളിനു വെടിയേറ്റിട്ടുണ്ട്.
സംഭവ സ്ഥലത്തുനിന്നും രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതിലൊരാള്‍ 2008- ജൂലൈയില്‍ 56 പേരുടെ മരണത്തിനിടയാക്കി സ്ഫോടന പരമ്പരയിലെ പ്രതി അബ്രാര്‍ ഷെയ്ക്കാണ്. രണ്ടാമന്‍ യു.പിയിലെ ബി. ജെ. പി നേതാവിന്റെ കൊലപാതകവുമായി ബന്ധമുള്ളയാളാണ്.