ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി

October 28th, 2024

one-nation-one-election-in-india-by-prime-minister-narendra-modi-ePathram

ന്യൂഡല്‍ഹി : ഡിജിറ്റല്‍ അറസ്റ്റ് എന്ന പേരിൽ രാജ്യത്ത് അരങ്ങേറുന്ന ഓൺ ലൈൻ തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി നരേന്ദ്ര മോഡി. ഡിജിറ്റല്‍ അറസ്റ്റ് പോലെയുള്ള ഒരു സംവിധാനവും നിയമത്തിൽ ഇല്ല. ഒരു സംഘം ക്രിമിനലുകളാണ് ഈ തട്ടിപ്പിന് പിന്നിലുള്ളത് എന്നും പ്രധാന മന്ത്രി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത് 115 ആം എപ്പിസോഡിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.

ഒരു സര്‍ക്കാര്‍ ഏജന്‍സികളും ഫോണിലൂടെ ഭീഷണി പ്പെടുത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്യുന്നില്ല എന്നും പ്രധാന മന്ത്രി മുന്നറിയിപ്പ് നല്‍കി. ഇത്തരം തട്ടിപ്പുകൾ ഉണ്ടായാൽ സ്‌ക്രീന്‍ ഷോട്ട് എടുക്കുക, അല്ലെങ്കില്‍ റെക്കോര്‍ഡ് ചെയ്യുക. തുടർന്ന് നാഷണൽ സൈബർ ഹെൽപ് ലൈൻ നമ്പർ 1930 ഡയൽ ചെയ്യുക.  സൈബർ ക്രൈം പോർട്ടലിൽ റിപ്പോർട്ട് ചെയ്യുകയും തെളിവുകൾ സൂക്ഷിക്കുകയും വേണം എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ അറസ്റ്റ് എന്ന പേരില്‍ നടക്കുന്ന തട്ടിപ്പ് നേരിടാന്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച്‌ വരുന്നു.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ഇരയും തട്ടിപ്പുകാരനും തമ്മിലാണ് ഈ സംഭാഷണം നടന്നത് എന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ സുരക്ഷക്കായി 3 ഘട്ടങ്ങളുണ്ട്. നിര്‍ത്തുക, ചിന്തിക്കുക, നടപടിയെടുക്കുക എന്നിവ.

ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ തട്ടിപ്പ് നടത്തിയതിൻ്റെ വിഷ്വൽ അടക്കമുള്ള ശബ്ദ ശകലം കേൾപ്പിച്ചാണ് പ്രധാന മന്ത്രി വിഷയം അവതരിപ്പിച്ചത്. Twitter

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

September 23rd, 2024

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡൽഹി : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺ ലോഡ് ചെയ്യുന്നതും കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമ പ്രകാരം കുറ്റകരം എന്ന് സുപ്രീം കോടതി. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺ ലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമ പ്രകാരം കുറ്റമല്ല എന്നുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ചിൻ്റെ വിധി.

‘ചൈൽഡ് പോണോ ഗ്രാഫി’ എന്ന പദത്തിന് പകരം ‘കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും അധിക്ഷേപിക്കുന്നതുമായ മെറ്റീരിയലുകൾ’ എന്ന് ഉപയോഗിക്കുന്നതിന് പോക്സോ നിയമത്തിൽ ഭേദഗതി വരുത്താൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.

ഭേദഗതി പ്രാബല്യത്തിൽ വരുന്നതു വരെ കേന്ദ്ര സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടു വരാം എന്നും സുപ്രീം കോടതി വ്യക്തമാക്കി. ‘ചൈൽഡ് പോണോ ഗ്രാഫി’ എന്ന പദം ഉപയോഗിക്കരുത് എന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം

November 8th, 2023

logo-digital-media-journalism-ePathram

ന്യൂഡല്‍ഹി : മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ച് എടുക്കുന്നതിന് മാര്‍ഗ്ഗ രേഖ വേണം എന്ന് സുപ്രീം കോടതി. മാധ്യമ പ്രവര്‍ത്തകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് മാർഗ്ഗരേഖ ആവശ്യം എന്നും നിർദ്ദേശം.

ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണല്‍സ് സമർപ്പിച്ച പൊതു താൽപര്യ ഹർജി പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

നൂറു കണക്കിന് മാധ്യമ പ്രവര്‍ത്തകുടെ ഫോണുകളും ഡിജിറ്റല്‍ ഉപകരണങ്ങളും കേന്ദ്ര ഏജന്‍സികള്‍ പിടിച്ചെടുക്കുന്നു എന്ന് ഹരജിയില്‍, മാധ്യമ പ്രവർത്തകരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നത് ഗൗരവമേറിയ വിഷയം തന്നെയാണ്. ഫോണ്‍ അടക്കമുള്ള ഉപകരണ ങ്ങളിൽ അവരുടെ ഉറവിടങ്ങളെ ക്കുറിച്ചുള്ള രഹസ്യ വിവരങ്ങളും വിശദാംശങ്ങളും ഉണ്ടായിരിക്കും എന്നും കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം ഉപകരണങ്ങൾ പരിശോധിക്കുന്നതിൽ നിന്നും അന്വേഷണ ഏജൻസികളെ തടയാന്‍ കഴിയില്ല എന്ന് കേന്ദ്ര സർക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്. വി. രാജു അറിയിച്ചു.

എന്നാൽ, വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങളുടെ അഭാവത്തിൽ ഇത്തരം വിഷയങ്ങളിൽ സർക്കാറിന് സമഗ്രമായ അധികാരം നൽകിയാൽ അത് അപകടകരം ആണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നത് നിയന്ത്രിക്കാൻ മാര്‍ഗ്ഗ രേഖ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആധാര്‍ അപ്‌ഡേഷൻ : വിവരങ്ങൾ നൽകുവാനുള്ള തിയ്യതി ദീര്‍ഘിപ്പിച്ചു

September 11th, 2023

national-id-of-india-aadhaar-card-ePathram
ന്യൂഡല്‍ഹി : ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുവാനുള്ള അവസാന തീയ്യതി 2023 ഡിസംബര്‍ 14 വരെ നീട്ടി. അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ അപ്ഡേഷനു വേണ്ടിയുള്ള തിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സെപ്തംബര്‍ 14 എന്ന അവസാന തിയ്യതി ഡിസംബര്‍ 14 വരെ ദീര്‍ഘിപ്പിച്ചത്. യു. ഐ. ഡി. എ. ഐ. പോര്‍ട്ടല്‍ വഴി ഡിസംബര്‍ 14 വരെ സൗജന്യമായി ആധാര്‍ വിവരങ്ങള്‍ പുതുക്കാം.

Aadhaar Updates & Twitter

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വ്യാജ വെബ് സൈറ്റ് : ആരും വഞ്ചിക്കപ്പെടരുത് എന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

August 31st, 2023

supreme-court-launches-updated-version-of-its-mobile-app-ePathram
ന്യൂഡല്‍ഹി : സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌ സൈറ്റ് എന്ന രീതിയിൽ വ്യാജ വെബ്‌ സൈറ്റ്. പൊതു ജനം കൂടുതല്‍ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പു നൽകി ക്കൊണ്ട് ഇതു സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങളും വ്യാജ സൈറ്റിന്‍റെ ലിങ്കുകളും സുപ്രീം കോടതിയുടെ വെബ്‌ സൈറ്റിലെ വാര്‍ത്താ കുറിപ്പില്‍ പ്രസിദ്ധീകരിച്ചു.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാൻ സുപ്രീം കോടതിയുടെ പേര് ദുരുപയോഗം ചെയ്യുന്നു. വ്യക്തിഗതവും സാമ്പത്തികവും അടക്കമുളള രഹസ്യാത്മക വിവരങ്ങള്‍ ഒന്നും തന്നെ സുപ്രീം കോടതി ഒരിക്കലും ആവശ്യപ്പെടില്ല.

ഇന്‍റര്‍ നെറ്റ്‌ വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതിയായ ‘പിഷിംഗ്‌’ വഴി ആരെങ്കിലും വഞ്ചിക്കപ്പെട്ടു എങ്കില്‍ എല്ലാ ഓൺലൈൻ എക്കൗണ്ടുകളുടെയും പാസ്സ് വേഡുകൾ എത്രയും വേഗം മാറ്റണം എന്നും മുന്നറിയിപ്പില്‍ പറയുന്നു.

സുപ്രീം കോടതിയുടെ ഔദ്യോഗിക ഡൊമെയ്‌ൻ www. sci. gov. in എന്നുള്ളതാണ്. വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് വഞ്ചിതര്‍ ആവരുത് എന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. Twitter X

- pma

വായിക്കുക: , , , , , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാചക വാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചു
Next »Next Page » ആധാര്‍ അപ്‌ഡേഷൻ : വിവരങ്ങൾ നൽകുവാനുള്ള തിയ്യതി ദീര്‍ഘിപ്പിച്ചു »



  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine