പോഷകാഹാരക്കുറവ് മൂലം വന്‍ തോതില്‍ ശിശു മരണം

October 27th, 2011

Malnutrition-India-epathram

ന്യൂഡല്‍ഹി : 15 സെക്കണ്ടില്‍ ഒരു കുട്ടി വീതം ഇന്ത്യയില്‍ വയറിളക്കം പോലുള്ള ഒഴിവാക്കാവുന്ന രോഗങ്ങള്‍ മൂലം മരണമടയുന്നു. പോഷകാഹാര കുറവ് മൂലം കുട്ടികളുടെ രോഗ പ്രതിരോധ ശേഷി കുറയുന്നത് കൊണ്ടാണ് ഇത്തരം അസുഖങ്ങള്‍ വര്‍ദ്ധിക്കുന്നത് എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ  തലസ്ഥാനത്തെ കുട്ടികളുടെ കാര്യവും മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമല്ല എന്ന് കുട്ടികളുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ ക്രൈ (CRY – Child Rights and You) നടത്തിയ സര്‍വേയില്‍ വെളിപ്പെട്ടു. അമ്പതു ശതമാനത്തില്‍ അധികം കുട്ടികള്‍ക്ക്‌ ഇവര്‍ പോഷകാഹാര കുറവ് കണ്ടെത്തി. പോഷകാഹാര കുറവും പട്ടിണിയും കാരണം കുട്ടികളുടെ രോഗ ടി]പ്രതിരോധ ശേഷി കുറയുകയും അവര്‍ക്ക്‌ വയറിളക്കം, മലേറിയ എന്നിങ്ങനെയുള്ള രോഗങ്ങള്‍ പിടിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ കുട്ടികളുടെ മരണ കാരണം ഈ രോഗങ്ങളല്ല, മറിച്ചു ഈ രോഗങ്ങള്‍ പിടികൂടാന്‍ കാരണമാവുന്ന പോഷകാഹാര കുറവാണ് എന്ന് ഇവര്‍ വിശദീകരിക്കുന്നു.

ശുചിത്വമില്ലാത്ത ജീവിത സാഹചര്യങ്ങളാണ് പലപ്പോഴും രോഗഹേതുവെങ്കിലും രോഗ പ്രതിരോധ ശേഷി കുറയുന്നതോടെ കുട്ടികള്‍ രോഗബാധിതരാകുന്നു. മിക്ക വീടുകളുടെയും പരിസരത്ത് പഴകിയ ഭക്ഷണവും മറ്റു മാലിന്യങ്ങളും കിടക്കുന്നു. അഴുക്ക് ചാലുകള്‍ ഒഴുകുന്നു. ഭക്ഷണം പാകം ചെയ്യുന്നതിന് മുന്‍പ്‌ അമ്മമാര്‍ കൈ സോപ്പ്‌ ഉപയോഗിച്ച് കഴുകുക എന്ന ശീലം സ്വായത്തമാക്കിയാല്‍ തന്നെ അതിസാരം പോലുള്ള രോഗങ്ങള്‍ ഒരു വലിയ പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും എന്ന് യുനിസെഫ്‌ പറയുന്നത് ശ്രദ്ധേയമാണ്. ആഹാരത്തിന് മുന്‍പ്‌ കൈ കഴുകുവാനും കുട്ടികളെ പരിശീലിപ്പിക്കണം. പ്രതിദിനം ഇന്ത്യയില്‍ 1000 കുട്ടികളാണ് വയറിളക്കം മാത്രം ബാധിച്ച് മരിക്കുന്നത് എന്ന് അറിയുമ്പോള്‍ ഈ ശുചിത്വ ശീലങ്ങളുടെ പ്രാധാന്യം മനസിലാവും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടികള്‍ക്ക്‌ എച്ച്. ഐ. വി. ബാധ

September 12th, 2011

thalassemia-children-epathram

ജുനാഗഡ് : രക്തം മാറ്റി വെച്ചത് മൂലം ഗുജറാത്തിലെ ജുനാഗഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ 23 കുട്ടികള്‍ എച്ച്. ഐ. വി. ബാധിതരായതായി കണ്ടെത്തി. 5 മുതല്‍ 10 വയസു വരെ പ്രായമുള്ള തലസീമിയ രോഗികളായ കുട്ടികള്‍ക്കാണ് ഈ ദുരന്തം ഉണ്ടായത്. ആശുപത്രിയിലെ രക്ത ബാങ്കില്‍ നിന്നുമാണ് എച്ച്. ഐ. വി. ബാധിത രക്തം കുട്ടികള്‍ക്ക്‌ നല്‍കിയത്‌. രക്തത്തിനു എച്ച്. ഐ. വി. ബാധയുണ്ടോ എന്ന് മുന്‍കൂട്ടി പരിശോധിക്കാനുള്ള സംവിധാനം ഈ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. ആദ്യം തങ്ങളുടെ തെറ്റ് ആശുപത്രി അധികൃതര്‍ സമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് ഇവര്‍ ഇത് തിരുത്തി. കുട്ടികള്‍ നേരത്തേ എച്ച്. ഐ. വി. ബാധിതരായിരുന്നു എന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത്.

തലസീമിയ രോഗം ബാധിച്ച കുട്ടികള്‍ക്ക്‌ പതിവായി ഇത്തരത്തില്‍ രക്തം നല്‍കേണ്ടതുണ്ട്. നേരെതെയും പല തവണ ഇവര്‍ക്ക്‌ ഈ ആശുപത്രിയില്‍ നിന്നും രക്തം നല്‍കിയിട്ടുമുണ്ട്. എച്ച്. ഐ. വി. ബാധ പരിശോധിക്കാനുള്ള സംവിധാനം ഇല്ലാത്ത ഈ ആശുപത്രിയില്‍ നിന്നും ഇനിയും എത്ര പേര്‍ക്ക് ഇത്തരത്തില്‍ എച്ച്. ഐ. വി. ബാധ ഉണ്ടായിട്ടുണ്ട് എന്നത് ഉറപ്പാക്കാനാവില്ല എന്നത് ഏറെ ഭീതി ജനകമായ വസ്തുതയാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യയില്‍ പ്രതിവര്‍ഷം 17.4 ലക്ഷം ശിശു മരണം

September 1st, 2011

malnutrition-children-india-epathram

ന്യൂഡല്‍ഹി : അഞ്ചു വയസ് പ്രായമാവുന്നതിന് മുന്‍പ്‌ പ്രതിവര്‍ഷം 17.4 ലക്ഷം കുട്ടികള്‍ ഇന്ത്യയില്‍ മരണമടയുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യ സഭയില്‍ കേന്ദ്ര ആരോഗ്യ സഹ മന്ത്രി സുദീപ്‌ ബന്ധോപാദ്ധ്യായയാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്‌. ഇതില്‍ 55 ശതമാനം കുട്ടികളും ജനിച്ച ഉടനെയോ 28 ദിവസത്തിനുള്ളിലോ മരിക്കുന്നു. 11 ശതമാനം മരണങ്ങള്‍ ന്യൂമോണിയയും അതിസാരവും മൂലമാണ്. 4 ശതമാനം മീസല്‍സ് മൂലവും.

പോഷകാഹാര ക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം ആഫ്രിക്കയെക്കാള്‍ അധികമാണ് ഇന്ത്യയില്‍ എന്ന് മന്ത്രി പറഞ്ഞു. ശിശു മരണത്തിന് ഇത് നേരിട്ട് കാരണമാവുന്നില്ലെങ്കിലും രോഗ പ്രതിരോധ ശേഷി കുറയുവാനും രോഗങ്ങള്‍ക്ക്‌ എളുപ്പം വശംവദരാവുവാനും പോഷകാഹാര കുറവ് കാരണമാവുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല. യൂണിസെഫ്‌ കണക്കുകള്‍ പ്രകാരം ലോകത്ത്‌ പോഷകാഹാര കുറവ്‌ അനുഭവിക്കുന്ന കുട്ടികളില്‍ മൂന്നില്‍ ഒന്ന് ഇന്ത്യക്കാരനാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്റെ ദൈവം മരിച്ച ദിവസം

May 15th, 2011

the-day-my-god-died-epathram

മുംബൈ : പന്ത്രണ്ടു കാരിയായ മീനയെ ഗ്രാമത്തിലെ പരിചയമുള്ള ഒരു സ്ത്രീയാണ് ഉത്സവം കാണിക്കാന്‍ കൊണ്ട് പോയത്‌. ഉത്സവ പറമ്പില്‍ മറ്റൊരു സ്ത്രീയും അവരുടെ കൂടെ കൂടി. വിശക്കുന്നില്ലേ എന്ന് ചോദിച്ചു ആ സ്ത്രീ നല്‍കിയ ബിസ്ക്കറ്റ് കഴിച്ചത് മാത്രമേ മീന ഓര്‍ക്കുന്നുള്ളൂ. ബോധം വീണപ്പോള്‍ മീന ബോംബെയിലെ ചുവന്ന തെരുവില്‍ എത്തിയിരുന്നു.

അനിതയെ സിനിമ കാണാന്‍ കൊണ്ട് പോയത്‌ തന്റെ കൂടെ സ്ക്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി തന്നെയാണ്. സിനിമ കാണാന്‍ രണ്ടു പുരുഷന്മാരും അവരുടെ കൂടെ ചേര്‍ന്നു. തനിക്ക്‌ പരിചയമുള്ള ആള്‍ക്കാരാണ് എന്ന് സുഹൃത്ത്‌ അവരെ പരിചയപ്പെടുത്തിയപ്പോള്‍ അനിത കൂടുതലൊന്നും ചിന്തിച്ചില്ല. എന്നാല്‍ ഭക്ഷണത്തില്‍ എന്തോ മരുന്ന് ചേര്‍ത്ത് നല്‍കി ഇരുവരെയും അവര്‍ മയക്കി. ബോധം തെളിഞ്ഞപ്പോള്‍ അവര്‍ ബോംബെയിലെ കുപ്രസിദ്ധമായ കാമാട്ടിപുരയില്‍ എത്തിയിരുന്നു.

red-street-mumbai-epathramകാമാട്ടിപുരയിലെ ചുവന്ന തെരുവ്‌

പത്തൊന്‍പതുകാരിയായ മൈലിയുടെ മകള്‍ക്ക് സുഖമില്ലാതായ വിവരം അറിഞ്ഞ് പട്ടണത്തിലുള്ള നല്ല ഡോക്ടറുടെ അടുത്ത് കൊണ്ട് പോകാന്‍ സഹായത്തിന് എത്തിയ ഗ്രാമത്തിലെ പരിചയമുള്ള ചെറുപ്പക്കാരന്‍ പെപ്സിയില്‍ മയക്കു മരുന്ന് ചേര്‍ത്ത് നല്‍കി. ബോധം വന്നപ്പോള്‍ മൈലിയും മകളും ബോംബെയിലെ ഒരു വേശ്യാലയത്തില്‍ എത്തിയിരുന്നു. ഒന്‍പതു വര്‍ഷത്തോളം പരിചയം ഉണ്ടായിരുന്ന അയാള്‍ തന്നെ 50,000 രൂപയ്ക്കാണ് വിറ്റത് എന്ന് മൈലി പറഞ്ഞു.

ഏഴു വയസുള്ള ജിനയെ തട്ടിക്കൊണ്ടു വന്ന ആദ്യ രാത്രി പതിനാല് പേരാണ് അവളെ ക്രൂരമായി ബലാല്‍സംഗം ചെയ്തത്. ഇതിനു ശേഷം വടികളും അലൂമിനിയം ദണ്ഡുകളും കൊണ്ട് അവളെ അവര്‍ മര്‍ദ്ദിച്ചു അവശയാക്കി.

ഐക്യ രാഷ്ട്ര സഭയുടെ കണക്ക് പ്രകാരം പ്രതിദിനം ലോകമെമ്പാടും നിന്ന് 2500 സ്ത്രീകളും കുട്ടികളും കാണാതാവുകയും ഇത്തരം ചുവന്ന തെരുവുകളില്‍ എത്തുകയും ചെയ്യുന്നു.

ഇരുട്ട് മുറികളില്‍ അടച്ച് മര്‍ദ്ദിച്ചും, പട്ടിണിക്കിട്ടും, സിഗരറ്റ് കൊണ്ട് പൊള്ളിച്ചും, ക്രൂരമായ ബലാല്‍സംഗത്തിന് ഇരകളാക്കിയും, കൂടെ തട്ടിക്കൊണ്ടു വന്ന സ്വന്തം കുട്ടികളെ ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തിയും ഒക്കെ ദിവസങ്ങള്‍ക്കുള്ളില്‍ ഇവരെ മാംസക്കച്ചവടത്തിനായി അവര്‍ മാനസികമായി തയ്യാറാക്കുന്നു.

ബോംബെയിലെ കാമാട്ടിപുരയില്‍ മാത്രം രണ്ടു ലക്ഷത്തിലേറെ കുട്ടികള്‍ ഇത്തരത്തില്‍ കഴിയുന്നു എന്നാണ് കണക്ക്‌. ഗര്‍ഭ നിരോധന ഉറകള്‍ ധരിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ ആവാത്ത ഇവരില്‍ 80 ശതമാനം പേരും എച്ച്. ഐ. വി. ബാധിതരാണ്.

ഇവരുടെ കഥ ഒളി ക്യാമറകള്‍ വഴി പകര്‍ത്തി നിര്‍മ്മിച്ച സിനിമയാണ് “ദ ഡേയ് മൈ ഗോഡ്‌ ഡൈഡ് ” (The Day My God Died). തന്നെ തട്ടിക്കൊണ്ടു വന്ന ദിവസം തന്റെ ദൈവം മരിച്ചതായി ഒരു കൊച്ചു പെണ്‍കുട്ടി പറഞ്ഞതാണ് ഈ ചിത്രത്തിന്റെ പേരായി മാറിയത്.

ഈ ചിത്രം കണ്ട ഒരു പാട് പേര്‍ ഈ കുട്ടികളുടെ സഹായത്തിന് എത്തുകയുണ്ടായി. ഇവരെ സഹായിക്കുന്നത് എങ്ങനെ എന്നറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

സര്‍ക്കസ്സില്‍ കുട്ടികളെ ഉപയോഗിക്കുന്നതില്‍ സുപ്രീംകോടതി വിലക്ക്‌

April 18th, 2011

supremecourt-epathram

ന്യൂഡല്‍ഹി: സര്‍ക്കസ്‌ കമ്പനികള്‍ ഇനി കുട്ടികളെ ഉപയോഗിച്ചുള്ള പ്രദര്‍ശനങ്ങള്‍ പാടില്ല എന്ന് സുപ്രീംകോടതി അനുശാസിക്കുന്നു. ഇത് സംബന്ധിച്ചുള്ള നിയമം 10 ആഴ്ചയ്ക്കകം നടപ്പിലാക്കാന്‍ സുപ്രീംകോടതി തിങ്കളാഴ്ച സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുക എന്നുള്ള കുട്ടികളുടെ ഭരണ ഘടനാ പരമായ മൌലിക അവകാശത്തെ ലംഘിക്കുന്നതാണ് ഇത്തരത്തിലുള്ള ബാല വേലകള്‍. രാജ്യത്തൊട്ടാകെയുള്ള സര്‍ക്കസ്സ് ട്രൂപ്പുകളില്‍ പരിശോധന നടത്തുവാനും കുട്ടികളെ രക്ഷപ്പെടുത്താനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ‌ നിര്‍ദേശം കൊടുക്കുവാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

രക്ഷപ്പെടുത്തുന്ന കുട്ടികളെ മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ അയയ്ക്കുവാനും, ഏറ്റെടുക്കാന്‍ ആരുമില്ലാത്ത കുട്ടികളെ പുനരധിവസിപ്പിക്കുവാനും വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

13 of 1810121314»|

« Previous Page« Previous « രാജധാനി എക്സ്പ്രസ്സില്‍ അഗ്നിബാധ
Next »Next Page » ആണവനിലയത്തിനെതിരെ പ്രക്ഷോഭം, ഒരാള്‍ കൊല്ലപ്പെട്ടു »



  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine