ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ അറസ്റ്റില്‍; ജാമ്യം ലഭിച്ചു

April 29th, 2019

muhammad shami wife_epathram

ലക്നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ ഉത്തര്‍പ്രദേശിലെ അംറോഹയില്‍ അറസ്റ്റില്‍. മുഹമ്മദ് ഷമിയുടെ വീടാക്രമിച്ചുവെന്ന പരാതിയിലാണ് ഹസിന്‍ അറസ്റ്റിലായത്. ഇന്നലെ രാത്രിയില്‍ കുഞ്ഞുമായി ഷമിയുടെ വീട്ടിലെത്തിയ ഹസിന്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുവെന്നാണ് കേസ്. ഈ സമയത്ത് ഷമിയുടെ മാതാപിതാക്കള്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി ഹസിനെ കസ്റ്റഡിയിലെടുത്ത് വീട്ടില്‍ നിന്നും മാറ്റുകയായിരുന്നു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

എന്നാല്‍ ഞാന്‍ എന്‍റെ ഭര്‍ത്താവിന്‍റെ വീട്ടില്‍ പോകുക മാത്രമാണ് ചെയ്തതെന്നും ഷമിയുടെ മാതാപിതാക്കള്‍ തന്നോട് മോശമായി പെരുമാറുകയായിരുന്നുവെന്നും ഹസിന്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഷമിക്കെതിരെ ആരോപണങ്ങളുമായി ഹസിന്‍ ജഹാന്‍ രംഗത്തെത്തിയിരുന്നു.

പരസ്ത്രീ ബന്ധവും ക്രിക്കറ്റിലെ ഒത്തുകളിയും അടക്കം നിരവധി ആരോപണങ്ങളും ഹസിന്‍ ജഹാന്‍ ഉന്നയിക്കുകയും സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയുമായിരുന്നു. നിലവില്‍ ഷമിയുമായി അകന്നു കഴിയുകയാണ് മുന്‍ മോഡല്‍കൂടിയായ ഹസിന്‍. കിങ്സ് ഇലവന്‍ പഞ്ചാബിന്‍റെ താരമായ ഷമി ഇപ്പോള്‍ ഐപിഎല്‍ മത്സരങ്ങളുടെ തിരക്കിലാണ്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍

September 5th, 2018

former-ips-officer-sanjiv-bhatt-ePathram അഹമ്മദാബാദ് : മുൻ ഐ. പി. എസ്. ഓഫീസർ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സി. ഐ. ഡി. കസ്റ്റഡി യില്‍ എടുത്തു. രണ്ടു പതിറ്റാണ്ടു മുന്‍പ് സഞ്ജീവ് ഭട്ട് ബനസ്‌കന്ദ യില്‍ ഡി. സി. പി. ആയിരിക്കെ അഭി ഭാഷ കനെ വ്യാജ മയക്കു മരുന്ന് കേസിൽ പ്പെടുത്തു വാന്‍ ശ്രമിച്ചു എന്നാണ് അദ്ദേഹ ത്തിന് എതിരെ യുള്ള കേസ്.

രണ്ട് പോലീസ് ഓഫീസര്‍ മാര്‍ അടക്കം ആറു പേരെ ക്കൂടി അദ്ദേഹ ത്തിനൊപ്പം കസ്റ്റഡി യില്‍ എടു ത്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ യും സംഘ് പരി വാര്‍ സംഘടന കള്‍ക്ക് എതിരെയും നിരന്തരം വിമര്‍ ശന ങ്ങള്‍ ഉയര്‍ ത്തുന്ന യാളാണ് ഭട്ട്. സോഷ്യല്‍ മീഡിയ കളില്‍ ഏറെ വിവാദ ങ്ങള്‍ ഉയര്‍ത്തു വാനും ഇദ്ദേഹത്തിനു കഴിഞ്ഞി ട്ടുണ്ട്.

2002 ലെ ഗുജറാത്ത് കലാപ ത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യ മന്ത്രി ആയിരുന്ന നരേന്ദ്ര മോഡി യുടെ പങ്കിനെ കുറിച്ച് ഭട്ട് സുപ്രിം കോടതി യിൽ സത്യ വാങ് മൂലം നല്‍കി യിരുന്നു. നരേന്ദ്ര മോഡി യുടെ അപ്രീതിക്കു ഇര യായ സഞ്ജീവ് ഭട്ടിനെ 2015 ൽ ഇന്ത്യൻ പോലീസ് സർവ്വീ സിൽ നിന്നും പിരിച്ചു വിട്ടു.

- കറസ്പോണ്ടന്റ്

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സുനന്ദ പുഷ്കർ കേസ് : കുറ്റപത്ര ത്തില്‍ ശശി തരൂർ പ്രതി

May 14th, 2018

death-of-sunanda-pushkar-ePathram
ന്യൂഡൽഹി : സുനന്ദ പുഷ്കറിന്റെ മരണ ത്തിൽ ഭര്‍ത്താവ് ശശി തരൂരിനെ പ്രതിയാക്കി ഡല്‍ഹി പോലീസ് കുറ്റ പത്രം സമര്‍പ്പിച്ചു.

ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പു കള്‍ ചുമത്തി യാണ് ഡൽഹി പട്യാല ഹൗസ് കോടതി യില്‍ കുറ്റപത്രം സമര്‍ പ്പി ച്ചിരി ക്കുന്നത്.

സുനന്ദ യുടെ ശരീര ത്തില്‍ കണ്ടെത്തി യിരുന്ന മുറിവു കള്‍ തനിയെ എല്‍പ്പിച്ചതാകാം എന്ന വില യിരു ത്തലു കളിലാണ് ഡല്‍ഹി പോലീസ് എത്തി യിരിക്കുന്നത്. ഇതിന്റെ അടിസ്ഥാന ത്തിലാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി യിരിക്കുന്നത്.

തെളി യിക്ക പ്പെട്ടാൽ പത്തു വർഷം വരെ തടവു ശിക്ഷ ലഭി ക്കാവുന്ന കുറ്റ ങ്ങളാണ് ചുമത്തി യിരിക്കുന്നത്.

ശശി തരൂര്‍ – സുനന്ദ പുഷ്കര്‍ വിവാഹം 2010 ലാണ് നടന്നത്. ഡൽഹി ചാണക്യ പുരി യിലെ ഹോട്ടല്‍ മുറി യിൽ  2014 ജനുവരി 17 നാണ് സുനന്ദ പുഷ്കറെ മരിച്ച നിലയിൽ കണ്ടെത്തിയത്.

- കറസ്പോണ്ടന്റ്

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ശ്രീദേവിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതി കളോടെ സംസ്‌കരിച്ചു

February 28th, 2018

sridevi-funeral-at-vile-parle-seva-samaj-crematorium-ePathram
മുംബൈ : നടി ശ്രീദേവിയുടെ മൃതദേഹം ഔദ്യോ ഗിക ബഹുമതി കളോടെ മുംബൈ വിലെ പാര്‍ലെ സേവാ സമാജ് ശ്മാശാന ത്തില്‍ സംസ്‌ക രിച്ചു. താലിയും സ്വർണ്ണാ ഭരണ ങ്ങളും അണിഞ്ഞ് ചുവന്ന പട്ടു സാരി യിൽ ആയിരുന്നു അന്ത്യ യാത്രക്ക് വേണ്ടി ശ്രീദേവിയെ ഒരു ക്കിയത്.

അന്ധേരി യിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്ട്സ് ക്ലബ്ബില്‍ നിന്നും ഭൗതിക ശരീരവും വഹിച്ചു കൊണ്ടു ള്ള വിലാപ യാത്ര  യില്‍ ചല ച്ചിത്ര താര ങ്ങളും സിനിമാ പ്രവര്‍ത്ത കരും രാഷ്ട്രീയ നേതാക്കളും ആരാധകരും അടക്കം സമൂ ഹത്തിലെ നാനാ തുറകളിലുള്ള ആയിര ങ്ങൾ ആദരം അര്‍പ്പിച്ചു.

ഇന്നലെ രാത്രി പത്തു മണി യോടെ യാണ് ദുബായില്‍ നിന്നും പ്രത്യേക വിമാന ത്തില്‍ ശ്രീദേവി യുടെ മൃത ദേഹം എത്തിച്ചത്. മക്കളായ ജാൻവി, ഖുഷി, ഭര്‍തൃ സഹോദരന്‍ അനിൽ കപൂർ എന്നിവര്‍ ഏറ്റു വാങ്ങി.

ദുബായില്‍ ഉണ്ടായിരുന്ന ബോണി കപൂർ, സഞ്ജയ് കപൂർ, അർജ്ജുൻ കപൂർ, റീന മർവ, സന്ദീപ് മർവ തുടങ്ങിയവര്‍ മൃതദേഹത്തെ അനു ഗമി ച്ചിരുന്നു.

- കറസ്പോണ്ടന്റ്

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ശ്രീദേവിയുടെ മൃതദേഹം രാത്രിയോടെ മുംബൈയിലെത്തിക്കും

February 27th, 2018

sridevi_epathram

ദുബായ് : അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം രാത്രിയോടെ പ്രത്യേക വിമാനത്തിൽ മുംബൈയിലെത്തിക്കും. സോനാപൂരിൽ എംബാം നടപടികൾ പൂർത്തിയാക്കിയതിനു ശേഷമാണ് വ്യവസായി അനിൽ അംബാനിയുടെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നത്.

ഫെബ്രുവരി 25 നാണ് ഇന്ത്യൻ സിനിമയുടെ ആദ്യ ലേഡി സൂപ്പർസ്റ്റാർ ശ്രീദേവി ദുബായിൽ വെച്ച് മരണമടയുന്നത്. ഭർത്താവും നിർമ്മാതാവുമായ ബോണി കപൂറിന്റെ അനന്തരവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബ സമേതം എത്തിയതായിരുന്നു ശ്രീദേവി. വിവാഹത്തിനു ശേഷം ദുബായിലെ എമിറേറ്റ്സ് ടവർ ഹോട്ടലിലേക്ക് താമസം മാറിയ ശ്രീദേവി ബാത്ത് ടബ്ബിൽ മരിച്ചു കടക്കുന്ന നിലയിലാണ് പിന്നീട് കണ്ടത്.

ഊഹാപോഹങ്ങളെല്ലാം പാടേ തള്ളി ശ്രീദേവിയുടേത് മുങ്ങി മരണമാണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

1 of 231231020»|

« Previous « നീരവ് മോദിയുടെ 44 കോടിയുടെ വസ്തുക്കൾ കണ്ടുകെട്ടി
Next Page » കാഞ്ചി മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതി അന്തരിച്ചു »



  • യോനോ ആപ്പ് : സൗജന്യ മായി പണം പിന്‍ വലിക്കാം
  • ബംഗ്ലാദേശി ഭീകര സംഘടന യുടെ സാന്നിദ്ധ്യം കേരളത്തിലും
  • ജമ്മുകശ്മീരില്‍ മൊബൈല്‍ ഫോണ്‍ കണക്ഷനു കള്‍ പുനഃസ്ഥാപിച്ചു
  • സോഷ്യല്‍ മീഡിയാ എക്കൗണ്ടുകള്‍ ആധാറു മായി ബന്ധിപ്പിക്കണം എന്ന പുതിയ ഹര്‍ജി തള്ളി
  • ഇന്ത്യ – ചൈന ഉച്ചകോടി പുതിയ യുഗത്തിൻ്റെ പിറവിയെന്ന് മോദി
  • കേന്ദ്ര സര്‍ക്കാര്‍ ജീവന ക്കാരുടെ ക്ഷാമ ബത്ത വര്‍ദ്ധിപ്പിച്ചു
  • ജവാന്മാരുടെ കുടുംബ ങ്ങള്‍ക്കുള്ള നഷ്ട പരിഹാരം വര്‍ദ്ധിപ്പിച്ചു
  • കര്‍ണ്ണാടക യില്‍ ഏഴാം ക്ലാസ്സില്‍ പൊതു പരീക്ഷ
  • തേജസ്സ് എക്സ് പ്രസ്സ് : രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി ഓടി തുടങ്ങി
  • ദേശീയ പാത : കേരള ത്തിന്റെ നിര്‍ദ്ദേശ ങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു
  • എസ്. സി. – എസ്. ടി. നിയമ ഭേദഗതി : സുപ്രീം കോടതി പുനഃപരിശോധിക്കും
  • വിദ്യാഭ്യാസ ഗുണ നില വാര സൂചിക യില്‍ കേരളം ഒന്നാമത്
  • ടിക്‌ടോക് ചിത്രീകരണം : യുവാക്കൾ തീവണ്ടി തട്ടി മരിച്ചു
  • അമിതാഭ് ബച്ചന് ദാദാ സാഹബ് ഫാല്‍ക്കെ അവാര്‍ഡ്
  • വിദേശത്തായിരിക്കുമ്പോൾ പ്രധാനമന്ത്രി മോദിയെ വിമർശിക്കരുത്: ശശി തരൂർ എംപി
  • ബാബറി മസ്ജിദ് : കല്യാൺ സിംഗിനു സമൻസ്
  • ഇ – സിഗരറ്റ് നിരോധിച്ച് ഓർഡിനൻസ് ഇറങ്ങി
  • സ്ത്രീകള്‍ക്കു നേരേ നടു വിരല്‍ ഉയര്‍ത്തി ക്കാണിക്കുന്നത് അതിക്രമം
  • ബംഗളാ എന്നു പേരു മാറ്റുന്നതില്‍ പ്രധാന മന്ത്രി അനുകൂലം : മമത ബാനർജി
  • രാഷ്ട്രീയം കളിക്കരുത് , പ്രാദേശിക ഭാഷകളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ പറഞ്ഞിട്ടില്ല ; അമിത് ഷാ



  • സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...
    വേണ്ടാത്ത പെണ്‍കുട്ടികളുട...
    ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത...
    ഏറ്റവും വില കുറഞ്ഞ ടാബ്ലറ...
    മോഡിക്കെതിരെ മൊഴി നല്‍കിയ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine