ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശം : സുപ്രീം കോടതി

September 29th, 2022

supremecourt-epathram
ന്യൂഡല്‍ഹി : അവിവാഹിതർ അടക്കം എല്ലാ സ്ത്രീ കള്‍ക്കും ഗർഭച്ഛിദ്രത്തിന് അവകാശം ഉണ്ട് എന്ന് സുപ്രീം കോടതി. സുരക്ഷിതവും നിയമ പരവുമായ ഗർഭ ച്ഛിദ്രത്തിന് വൈവാഹിക നില പരിഗണിക്കേണ്ടാ എന്നും ജസ്റ്റിസ് ഡി. വൈ. ചന്ദ്ര ചൂഢ്‌ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവ് ഇറക്കി. നേരത്തെ, വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രം ആയിരുന്നു ഗര്‍ഭ ച്ഛിദ്രത്തിന് അവകാശം ഉണ്ടായിരുന്നത്.

സ്വന്തം നിലക്ക് ഗർഭ ച്ഛിദ്രം ചെയ്യുവാന്‍ സ്ത്രീകള്‍ക്ക് തീരുമാനിക്കാം. ഭര്‍ത്താവ് അടക്കം ആര്‍ക്കും അതില്‍ ഇടപെടാന്‍ അവകാശമില്ല. സുരക്ഷിതമായ ഗർഭ ച്ഛിദ്രം എല്ലാ സ്ത്രീകളുടെയും ഭരണ ഘടനാ പരമായ അവകാശത്തിന്‍റെ പരിധിയിൽ വരുന്നതാണ്. സ്വന്തം ശരീരത്തിനു മേലുള്ള പരമാധികാരം സ്ത്രീക്കു മാത്രം എന്നും കോടതി ചൂണ്ടിക്കാട്ടി.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി ആക്ട് (എം. ടി. പി.) പ്രകാരം വിലയിരുത്തുമ്പോൾ ഭാര്യയുടെ സമ്മതം ഇല്ലാതെ നടത്തുന്ന ലൈംഗിക വേഴ്ചയും ബലാത്സംഗം തന്നെയാണ്. ഭര്‍ത്താവിന്‍റെ ലൈംഗിക പീഡനത്തെ (ഭര്‍തൃ ബലാത്സംഗം) തുടര്‍ന്ന് ഗര്‍ഭിണി യാവുന്ന സ്ത്രീക്കും പുതിയ നിയമ ഭേദഗതി അനുസരിച്ച് ഗര്‍ഭച്ഛിദ്രത്തിന് അവകാശം ഉണ്ട്.

നിർബ്ബന്ധ പൂർവ്വമുള്ള ഭര്‍ത്താവിന്‍റെ ലൈംഗിക ബന്ധത്തെ എതിര്‍ക്കുവാന്‍ പാടില്ല എന്നും അത്തര ത്തില്‍ ഉള്ള എതിര്‍പ്പുകള്‍ ഉണ്ടായാല്‍ അത് കുടംബ ബന്ധത്തെ തകര്‍ക്കും എന്നും വിവിധ കീഴ് കോടതി കള്‍ നേരത്തെ വിധിച്ചിരുന്നു. ഇത്തരം വിധി പ്രസ്താവനകള്‍ കൂടിയാണ് സുപ്രീം കോടതി റദ്ദ് ചെയ്തിരിക്കുന്നത്

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

September 8th, 2022

medical-student-stethescope-ePathram

ന്യൂഡല്‍ഹി: മെഡിക്കല്‍ എന്‍ട്രന്‍സ് നീറ്റ് യു. ജി. 2022 (National Eligibility cum Entrance Test -NEET- UG-2022) പരീക്ഷാ ഫലം, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍. ടി. എ.) പ്രസിദ്ധീകരിച്ചു. ഹരിയാനയില്‍ നിന്നുള്ള തനിഷ്‌ക ഒന്നാം റാങ്ക് നേടി. വത്സ ആഷിഷ് ബത്ര, ഹൃഷികേശ് നാഗ് ഭൂഷണ്‍ ഗാംഗുലേ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. 18,72,343 പേരാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്.

വിദ്യാര്‍ത്ഥിയുടെ അപ്ലിക്കേഷന്‍ നമ്പറും ജനന തീയ്യതിയും ഉപയോഗിച്ച് ഫലം അറിയുവാന്‍ എന്‍. ടി. എ. വെബ് സൈറ്റ് സന്ദര്‍ശിക്കാം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മുസ്ലീം പെൺകുട്ടികൾക്ക് 16-ാം വയസ്സിൽ വിവാഹിതരാവാം

June 20th, 2022

muslim-girls-can-get-married-at-the-age-of-16-ePathram
ചണ്ഡീഗഢ് : മുസ്ലീം വ്യക്തി നിയമം അനുസരിച്ച് പതിനാറാം വയസ്സില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാം എന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിധി. ശരീഅത്ത് നിയമം അടിസ്ഥാനമാക്കിയാണ് മുസ്‌ലിം പെണ്‍ കുട്ടിയുടെ വിവാഹ പ്രായം നിശ്ചയിക്കുന്നത്. സ്വന്തം ഇഷ്ട പ്രകാരം ഇഷ്ടമുള്ള ആളെ തന്നെ പെണ്‍ കുട്ടിക്ക് ഭര്‍ത്താവായി സ്വീകരിക്കാം. 16 വയസ്സു മുതല്‍ 21 വയസ്സു വരെയുള്ള ദമ്പതികള്‍ക്ക് അവരുടെ മാതാ പിതാക്കളില്‍ നിന്നും സംരക്ഷണം നല്‍കണം എന്നും ഹൈക്കോടതി പ്രസ്താവിച്ചു.

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായ പത്താന്‍ കോട്ടുകാരായ മുസ്‌ലിം ദമ്പതികളുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് ജസ്ജീത് സിംഗ് ബേദി വിധി പ്രസ്താവിച്ചത്. തങ്ങളുടെ കുടുംബങ്ങളില്‍ നിന്നും സംരക്ഷണം തേടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

2022 ജനുവരിയിലാണ് ഇവര്‍ ഇസ്‌ലാമിക ആചാര പ്രകാരം വിവാഹിതരായത്. ഇരുവരുടെയും കുടുംബാംഗങ്ങള്‍ വിവാഹത്തിന് എതിരായിരുന്നു. നിയമ പരമല്ലാത്ത വിവാഹം എന്നു പറഞ്ഞ് ഇരു കുടുംബങ്ങളും തങ്ങളെ ഭീഷണിപ്പെടുത്തുകയാണ് എന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

‘പ്രിൻസിപ്പ്ൾസ് ഓഫ് മുഹമ്മദൻ ലോ’ എന്ന ഗ്രന്ഥത്തിലെ 195-ാം അനുച്ഛേദം പ്രകാരം 16 വയസ്സുള്ള പെണ്‍ കുട്ടിക്കും 21 വയസ്സുള്ള പുരുഷനും ഇസ്ലാമിക നിയമ പ്രകാരം വിവാഹം കഴിക്കാനുള്ള പ്രായമാകും. അവര്‍ക്ക് തങ്ങളുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുവാനുള്ള അവകാശമുണ്ട്. തങ്ങളുടെ കുടുംബാംഗങ്ങളുടെ താല്പര്യത്തിന്ന് എതിരായിട്ടാണ് വിവാഹം കഴിച്ചത് എന്നതു കൊണ്ടു മാത്രം ഭരണ ഘടന അനുശാസിക്കുന്ന അടിസ്ഥാന അവകാശങ്ങള്‍ അവര്‍ക്ക് നിഷേധിക്കാന്‍ കഴിയില്ല.

പഞ്ചാബ് – ഹരിയാന കോടതിയുടെ സുപ്രധാന വിധി ഇവിടെ വായിക്കാം. ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് അടിയന്തര നിയമ നടപടികള്‍ സ്വീകരിക്കുവാനും ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കുവാനും കോടതി ഉത്തരവിട്ടു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലൈംഗിക തൊഴിലിന് നിയമ സാധുത – വേശ്യാലയം നടത്തിപ്പ് നിയമ വിരുദ്ധം

May 27th, 2022

supreme-court-says-prostitution-sex-profession-ePathram
ന്യൂഡല്‍ഹി : ലൈംഗിക തൊഴിലില്‍ സ്വമേധയാ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെ കേസ് എടുക്കരുത് എന്ന് സുപ്രീം കോടതി വിധി. ഇതൊരു ജോലിയായി അംഗീകരിക്കണം. പ്രായ പൂർത്തി ആയവര്‍ സ്വന്തം ഇഷ്ട പ്രകാരം ലൈംഗിക തൊഴില്‍ സ്വീകരിച്ചാല്‍ കേസ് എടുക്കരുത്.

ഭരണ ഘടനയുടെ 21-ാം അനുഛേദം അനുസരിച്ച് മറ്റു പൗരന്മാരെ പോലെ തന്നെ അന്തസ്സോടെ ജീവിക്കു വാനുള്ള അവകാശം ലൈംഗിക തൊഴിലാളികൾക്ക് ഉണ്ട് എന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ വേശ്യാലയം നടത്തിപ്പ് നിയമ വിരുദ്ധം തന്നെയാണ്.

ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ലൈംഗിക തൊഴിലിനെ ഒരു പ്രൊഫഷന്‍ ആയി അംഗീകരിച്ച സുപ്രധാന വിധി പ്രസ്താവിച്ചത്. തൊഴില്‍ ഏതായാലും രാജ്യത്തെ ഓരോ പൗരനും തുല്യ നീതിയും നിയമ പരിരക്ഷയും ലഭിക്കണം.ലൈംഗിക തൊഴിലാളികളെ അറസ്റ്റ് ചെയ്യാനോ ഇവരില്‍ നിന്നും പിഴ ഈടാക്കുവാനോ പാടില്ല.

ലൈംഗിക തൊഴിലാളി എന്ന കാരണത്താല്‍ മക്കളെ മാതാവില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പാടില്ല. കുട്ടികള്‍ക്കും നിയമ പരിരക്ഷ ഉറപ്പാക്കണം.

റെയ്ഡുകളില്‍ കുറ്റക്കാര്‍ എന്ന നിലയില്‍ പിടികൂടാന്‍ പാടില്ല. മാത്രമല്ല അത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ ചിത്രങ്ങള്‍ എടുത്ത് പ്രസിദ്ധപ്പെടുത്തരുത് എന്നും മാധ്യമങ്ങളോട് കോടതി ആവശ്യപ്പെട്ടു. പരാതി നല്‍കുന്ന ലൈംഗിക തൊഴിലാളികളോട് പോലീസ് വിവേചനം കാണിക്കരുത്. ലൈംഗിക തൊഴില്‍ ഒരു കുറ്റം അല്ലാത്തതിനാല്‍ ഇവരെ ഉപദ്രവിക്കരുത് എന്നും സുപ്രീം കോടതി ഓര്‍മ്മപ്പെടുത്തി.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സ്ത്രീകള്‍ക്കു നേരേ നടു വിരല്‍ ഉയര്‍ത്തി ക്കാണിക്കുന്നത് അതിക്രമം

September 22nd, 2019

logo-law-and-court-lady-of-justice-ePathram
ന്യൂഡല്‍ഹി : സ്ത്രീകള്‍ക്കു നേരേ നടു വിരല്‍ ഉയര്‍ത്തി ക്കാണിക്കു ന്നതും അതിക്രമം ആയി കണക്കി ലെടുക്കും എന്നു ഡല്‍ഹി മെട്രോ പൊളി റ്റന്‍ മജിസ്‌ട്രേറ്റ് വസുന്ധര ആസാദ്. 2014 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ വാദ ത്തിനി ടെയാണ് ഇക്കാര്യം സൂചി പ്പിച്ചത്. ഡല്‍ഹി പോലീസില്‍ ലഭിച്ച ഒരു യുവതി യുടെ പരാതി യില്‍ വാദം നടക്കുക യായി രുന്നു കോടതി യില്‍.

ഭര്‍തൃ സഹോദരന്‍ തനിക്കു നേരെ നടു വിരല്‍ ഉയര്‍ത്തി ക്കാണി ക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്ന് ആരോപി ച്ചാണ് യുവതി 2014 ല്‍ ഡല്‍ഹി പോലീ സില്‍ പരാതി നല്‍കി യത്.

പ്രതിക്ക് എതിരെ ഐ. പി. സി. 509, 323 വകുപ്പു കള്‍ പ്രകാരം പോലീസ് കേസ്സ് റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ തനിക്ക് എതിരെ യുള്ള യുവതി യുടെ ആരോപണം അടിസ്ഥാന രഹിതം ആണെന്നും സ്വത്തു തര്‍ക്ക ത്തിന്റെ ഭാഗം ആയിട്ടാണ് ഇത്തരം ഒരു പരാതി നല്‍കിയത് എന്നും ആയിരുന്നു പ്രതി യുടെ വാദം.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

2 of 1112310»|

« Previous Page« Previous « ബംഗളാ എന്നു പേരു മാറ്റുന്നതില്‍ പ്രധാന മന്ത്രി അനുകൂലം : മമത ബാനർജി
Next »Next Page » ഇ – സിഗരറ്റ് നിരോധിച്ച് ഓർഡിനൻസ് ഇറങ്ങി »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine