കോഴിക്കോട് : ഐസ്ക്രീം പെണവാണിഭ കേസിൽ അട്ടിമറി നടന്നു എന്ന വെളിപ്പെടുത്തലിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ തന്റെ പക്ഷം കോടതി കേൾക്കണം എന്ന പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ വാദാം കോടതി അടുത്ത മാസം കേൾക്കും. വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അടങ്ങുന്ന പ്രതികൾ ഗൂഢാലോചന നടത്തുകയും, പണം നൽകി പ്രതികളെ സ്വാധീനിക്കുകയും, തെളിവുകൾ നശിപ്പിക്കുകയും, വ്യാജ തെളിവുകൾ സൃഷ്ടിക്കുകയും ചെയ്തു എന്ന് മന്ത്രിയുടെ ബന്ധു കൂടിയായ വ്യവസായി കെ. എ. റാഊഫ് വെളിപ്പെടുത്തിയതിനെ തുടർന്നാണ് 2006ൽ കേസ് ജയിച്ച പ്രതികൾക്ക് എതിരെ വീണ്ടും പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയത്. പ്രതികൾക്ക് എതിരെ കേസെടുക്കാൻ തക്ക തെളിവൊന്നുമില്ല എന്നായിരുന്നു ഈ അന്വേഷണത്തിന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ടിനെ സംബന്ധിച്ച തന്റെ വാദം കേൾക്കണം എന്നാണ് കോടതിയോട് വി. എസ്. ആവശ്യപ്പെട്ടത്. ഹരജിയിൽ കോടതി ഫെബ്രുവരി 5ന് പരിഗണിക്കും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പീഡനം, സ്ത്രീ