Saturday, February 12th, 2011

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണുവാന്‍ ആയിരങ്ങള്‍

thechikkottukavu-ramachandran-pooram-epathram

പേരാമംഗലം: പേരാമംഗലം തെച്ചിക്കോട്ടു കാവ് ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തില്‍ ആന ക്കേരളത്തിന്റെ അഭിമാനമായ തെച്ചിക്കോട്ടു കാവ് രാമചന്ദ്രനെ കാണുവാന്‍ ആയിര ക്കണക്കിനു ആരാധകര്‍ എത്തി. മദപ്പാട് കഴിഞ്ഞ് ഇറങ്ങിയിട്ട് ആഴ്ചകള്‍ ആയെങ്കിലും കേരളത്തിലെ ഏറ്റവും പ്രസിദ്ധനായ ഈ ആനയെ ചില സാങ്കേതികത്വങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഉത്സവങ്ങളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തി യിരിക്കുക യായിരുന്നു വന്യ മൃഗ വകുപ്പ് അധികൃതര്‍.

ഇതേ തുടര്‍ന്ന് തെച്ചിക്കോട്ടു കാവ് ദേവസ്വം പ്രസിഡണ്ട് നല്‍കിയ ഹര്‍ജിയില്‍ ആനയെ എഴുന്നള്ളിക്കുവാന്‍ കോടതി അനുമതി നല്‍കി. പ്രമുഖ ഉത്സവങ്ങളില്‍ നിറഞ്ഞു നില്‍ക്കാറുള്ള തെച്ചിക്കോട്ടു കാവ് രാമചന്ദ്രന്റെ അസാന്നിധ്യം അവന്റെ ആരാധകരെ ഏറെ നിരശ പ്പെടുത്തിയിരുന്നു. ഈ വര്‍ഷം അവന് ഉത്സവങ്ങളില്‍ ഒന്നും പങ്കെടുക്കുവാന്‍ കഴിയില്ല എന്ന അഭ്യൂഹങ്ങള്‍ എങ്ങും പരന്നിരുന്നു. എന്നാല്‍ അതിനു വിരാമമിട്ടു കൊണ്ട് ഇന്നലെ കോടതി ഉത്തരവ് വന്നതോടെ അവന്റെ ആരാധകര്‍ക്ക് ആശ്വാസമായി.

രാവിലെ മുതല്‍ തെച്ചിക്കോട്ടു കാവ് ക്ഷേത്ര പരിസരം ആരാധകരെ കോണ്ട് നിറഞ്ഞിരുന്നു. ആകാംക്ഷക്ക് വിരാമമിട്ടു കൊണ്ട് സൂര്യ പ്രകാശത്തില്‍ വെട്ടി ത്തിളങ്ങുന്ന സ്വര്‍ണ്ണ നിറമാര്‍ന്ന ചമയങ്ങള്‍ അണിഞ്ഞ് ഉയര്‍ന്ന ശിരസ്സും ഉറച്ച ചുവടുമായി പാപ്പാന്‍ മണിയേട്ടനൊപ്പം ഉത്സവ പ്പറമ്പിലേക്ക് രാമചന്ദ്രന്‍ കടന്നു വന്നപ്പോള്‍ ആരാധകരുടെ ആവേശം അണ പൊട്ടി. അവര്‍ ആഹ്ലാദാ രവങ്ങളോടെയും ജെയ്‌വിളി കളോടെയും അവനെ സ്വീകരിച്ചു. ഉത്സവ പ്പറമ്പില്‍ അവന്റെ സ്വതസിദ്ധമായ ഒറ്റനിലവ് കാണികള്‍ ശ്വാസം പിടിച്ചു നോക്കി നിന്നു. തുടര്‍ന്ന് നടന്ന കൂട്ടി എഴുന്നള്ളിപ്പില്‍ രാമചന്ദ്രന്‍ തിടമ്പേറ്റി. നാണു എഴുത്തശ്ശന്‍ ശ്രീനിവാസന്‍ വലം കൂട്ടും, പാറമേക്കാവ് പത്മനാഭന്‍ ഇടം കൂട്ടും നിന്നു. ചമ്പൂത്ര ദേവീദാസന്‍, തെച്ചിക്കോട്ടു കാവ് ദേവീദാസന്‍, എടക്കളത്തൂര്‍ അര്‍ജ്ജുനന്‍, അടിയാട്ട് അയ്യപ്പന്‍ എന്നീ ആനകളും പങ്കെടുത്തു.

thechikkottukavu-ramachandran-epathram

ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം

തെച്ചിക്കോട്ടു കാവ് രാമചന്ദ്രനെ പോലെ ലക്ഷണ ത്തികവൊത്തതും കേരളത്തിലെ ഏറ്റവും ഉയരം കൂടിയതുമായ ഒരാനയെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കാതെ അകറ്റി നിര്‍ത്തുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ എങ്ങും പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. ഉത്സവം കഴിഞ്ഞിട്ടും ആളുകള്‍ രാമചന്ദ്രനു ചുറ്റും നിറഞ്ഞു നിന്നു. തുടര്‍ന്നുള്ള ഉത്സവങ്ങളില്‍ രാമചന്ദ്രനെ പങ്കെടുപ്പിക്കുമോ ഇല്ലയോ എന്ന് കാത്തിരിക്കുകയാണ്‍് പേരാമംഗലം ഗ്രാമവാസികളും രാമചന്ദ്രന്റെ ആരാധകരും.

അനീഷ്‌ കൃഷ്ണന്‍

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • മൂന്നാം ഘട്ട വോട്ടെടുപ്പില്‍ കേരളം പോളിംഗ് ബൂത്തിലേക്ക്
 • വര്‍ഗ്ഗീയ പരാമര്‍ശം : ശ്രീധരന്‍ പിള്ളക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്
 • കോടതി ഇട പെടൽ സമാധാന അന്തരീക്ഷം തകർക്കും : സമസ്ത
 • ഇത് കേരളം, തെറ്റു ചെയ്താൽ മുഖം നോക്കാതെ നടപടി: മോദിയോട് പിണറായി
 • ഡോ. ഡി. ബാബു പോൾ അന്തരിച്ചു
 • പി. സി. ജോര്‍ജ്ജിന്റെ പാര്‍ട്ടി എന്‍. ഡി. എ. യില്‍ ചേര്‍ന്നു
 • കെ. എം. മാണി അന്തരിച്ചു
 • എം – പാനൽ ഡ്രൈവർ മാരെ പിരിച്ചു വിടണം : ഹൈക്കോടതി
 • സുരേഷ് ഗോപി ക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി. വി. അനുപമ യുടെ നോട്ടീസ്
 • സരിത എസ് നായരുടെ പത്രിക തള്ളി; എറണാകുളത്തും വയനാട്ടിലും മത്സരിക്കാനാകില്ല
 • രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു
 • പ്രണയാഭ്യര്‍ത്ഥന നിരസിച്ചു : യുവാവ് വീട്ടില്‍ കയറി പെണ്‍ കുട്ടിയെ തീ കൊളുത്തി ക്കൊന്നു
 • ലോക്സഭ തെരഞ്ഞെടുപ്പ്: യുഡിഎഫിന് വന്‍ മുന്നേറ്റം പ്രവചിച്ച് സര്‍വേ
 • പ്രളയത്തിനു കാരണം ഡാം മാനേജ്‌ മെന്റിലെ പാളിച്ച : അമിക്കസ് ക്യൂറി
 • എൻജിനീയറിംഗ് പ്രവേശന പരീക്ഷാ തിയ്യതി മാറ്റി
 • വയനാട്ടില്‍ പത്രിക നല്‍കാന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച എത്തിയേക്കും
 • കുമ്മനം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; കൈവശമുള്ളത് 513 രൂപ
 • അഷിത അന്തരിച്ചു
 • തെച്ചിക്കോട്ടു കാവ് രാമ ചന്ദ്രനെ എഴു ന്നെള്ളിപ്പു കളിൽ നിന്നും ഒഴിവാക്കണം
 • സർക്കാരിന് തിരിച്ചടി: ശബരിമല ഹർജികൾ സുപ്രീം കോടതിയിലേയ്ക്ക് മാറ്റില്ല • സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...
  വി.എസ്. അച്യുതാനന്ദന്‍ കാ...
  അയ്യപ്പന്‍ എന്ന കവി...
  കാക്കനാടന്‍ അന്തരിച്ചു...
  ലോക്കപ്പ് മര്‍ദ്ദനം : തച്...
  ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine