ലാലൂര്‍ മാലിന്യ പ്രശ്നത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം നടത്തി വന്ന കെ.വേണു സമരം അവസാനിപ്പിച്ചു. മാലിന്യ മലയില്‍ നിന്നും അഞ്ചു ലോഡ് മാലിന്യം കോര്‍പ്പൊറേഷന്‍ അധീനതയിലുള്ള മറ്റ് ഇടങ്ങളിലേക്ക് മാറ്റുകയും മാലിന്യത്തിലെ മണ്ണ് ഉപയോഗിച്ച് ബണ്ട് റോഡ് നിര്‍മ്മിക്കാന്‍ തീരുമാനം എടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്. ഇതിനായി 12 കോടി രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 14 നാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനു മുമ്പില്‍ കെ. വേണു ലാലൂര്‍ മലിനീകരണ വിരുദ്ധ സമര സമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നിരാഹാര സമരം ആരംഭിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമല്ലെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വേണുവിനെ പോലീസ് അറസ്റ്റു ചെയ്തു ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലും വേണു നിരാഹാരം തുടരുകയായിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, പ്രതിരോധം, മനുഷ്യാവകാശം