തിരുവനന്തപുരം : എസ്. എസ്. എല്‍. സി. – പ്ലസ് ടു പരീക്ഷ കള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം നടത്തും എന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ക് ഡൗണ്‍ പിന്‍ വലിക്കു കയും സാമൂഹിക അലകം പാലിക്കേണ്ടതില്ല എന്ന സ്ഥിതി വരുകയും ചെയ്യുമ്പോഴാകും പരീക്ഷ നടത്തുക. പരീക്ഷാക്രമം മാറ്റാനോ ചുരുക്കാനോ ആലോചി ക്കുന്നില്ല.
എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ തീയ്യതി ഇപ്പോള്‍ പ്രഖ്യാപിക്കാന്‍ സാധിക്കില്ല എന്നും മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ന്യൂസ് ചാനലി ന്റെ പ്രത്യേക പരി പാടി യിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കുറച്ചു പാഠ്യ ദിനങ്ങൾ നഷ്ടപ്പെട്ടു എങ്കിലും ബാക്കി യുള്ള ദിവസ ങ്ങളില്‍ ശാസ്ത്രീയ മായി പുനഃ ക്രമീ കരിച്ചു കൊണ്ട് കുട്ടി കളുടെ എല്ലാ അവകാശ ങ്ങളും നില നിര്‍ത്തി ക്കൊണ്ടും പോയ വര്‍ഷ ങ്ങളില്‍ കുട്ടി കള്‍ എങ്ങനെ പരീക്ഷ എഴുതിയോ പരീക്ഷ കാലത്ത് എന്തെല്ലാം അവകാശ ങ്ങള്‍ അവര്‍ക്ക് ലഭിച്ചുവോ അതെല്ലാം പൂര്‍ണ്ണ മായും നില നിര്‍ത്തി ക്കൊണ്ട് തന്നെ ഇത്തവണയും പരീക്ഷ നടത്തും.
മറ്റു വഴികള്‍ ഇല്ലാതെ വന്നാല്‍ ഓണ്‍ ലൈന്‍ പരീക്ഷ യും നടത്തുവാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സജ്ജമാണ് എന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, kerala-government-, കുട്ടികള്‍, വിദ്യാഭ്യാസം, സാമൂഹികം